Search
  • Follow NativePlanet
Share
» »യൂറോപ്യന്‍ സ്ഥലങ്ങളുടെ ഇന്ത്യന്‍ അപരന്‍മാര്‍

യൂറോപ്യന്‍ സ്ഥലങ്ങളുടെ ഇന്ത്യന്‍ അപരന്‍മാര്‍

ലോകത്തിലെ കൊതിപ്പിക്കുന്ന സ്ഥലങ്ങള്‍ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന അതിമനോഹരമായ ഇന്ത്യയിലെ അപരന്‍മാരെ പരിചയപ്പെട്ടാലോ...

By Elizabath

യാത്രകള്‍ക്ക് മിക്കപ്പോഴും തടസ്സമാകുന്നത് പണമാണ്. അതിര്‍ത്തി കടന്നു യാത്ര ചെയ്യണമെന്ന് ആഗ്രഹമുള്ളവരാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ ലോകവിസ്മയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട് എന്ന് അറിഞ്ഞാലോ.. അതെ ലോകത്തിലെ കൊതിപ്പിക്കുന്ന സ്ഥലങ്ങള്‍ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന അതിമനോഹരമായ ഇന്ത്യയിലെ അപരന്‍മാരെ പരിചയപ്പെട്ടാലോ...

വെനീസിനു പകരം ആലപ്പുഴ

വെനീസിനു പകരം ആലപ്പുഴ

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ അപരന്‍മാരില്‍ ഒന്നാമനാണ്. വെറുതെ ഒന്നും കാണാതെ ആരും ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിളിക്കില്ല എന്നുറപ്പല്ലേ. അപ്പോള്‍ വെനീസിനു തുല്യമായ പല കാഴ്ചകളും ആലപ്പുഴയ്ക്കും സ്വന്തമായുണ്ട്.
കായലുകളും വഞ്ചി വീടുകളും നെല്പ്പാടങ്ങളുമെല്ലാം ചേര്‍ന്ന ആലപ്പുഴ വിദേശികളുടെ മാത്രമല്ല നാട്ടുകാരുടെയും പ്രിയകേന്ദ്രമാണ്.

PC:PROLiji Jinaraj

ഇന്ത്യന്‍ സ്‌കോട്‌ലന്‍ഡായ കൂര്‍ഗ്

ഇന്ത്യന്‍ സ്‌കോട്‌ലന്‍ഡായ കൂര്‍ഗ്

പ്രകൃതി ഇത്രത്തോളം സുന്ദരിയോ എന്നു നമ്മള്‍ അതിശയിച്ചു പോകും കൂര്‍ഗിലെത്തിയാല്‍. മഞ്ഞില്‍ പുതച്ച പച്ചപ്പുകളുംകാടുകളും മേടുകളുമെല്ലാം ചേര്‍ന്ന ഭൂപ്രകൃതിയാണ് കൂര്‍ഗിനെ ഇന്ത്യന്‍ സ്‌കോട്‌ലന്‍ഡാക്കി മാറ്റുന്നത്.

PC:Navaneeth KN

ഇന്ത്യയിലെ തടാക ജില്ല

ഇന്ത്യയിലെ തടാക ജില്ല

ഇംഗ്ലണ്ടില്‍ മാത്രമാണ് തടാകങ്ങളുടെ ജില്ല എന്നു വിചാരിച്ചെങ്കില്‍ തെറ്റി. നമുക്കും സ്വന്തമായുണ്ട് ഒരു തടാകങ്ങളുടെ ജില്ല. അതും ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലത്ത്.
ഇന്ത്യയുടെ തടാകജില്ലയായി അറിയപ്പെടുന്നത് ഹിമാലയന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന നൈനിറ്റാലാണ്. മനോഹരമായ ഒട്ടേറെ തടാകങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

PC:Alosh Bennett

പാരീസില്‍ പോകേണ്ട..പകരം ഇന്ത്യ ഗേറ്റ്

പാരീസില്‍ പോകേണ്ട..പകരം ഇന്ത്യ ഗേറ്റ്

ആര്‍ക് ഡി ട്രയംഫ് എന്നറിയപ്പെടുന്ന പാരീസിലെ പ്രശസ്തമായ സ്മാരകത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ കാണില്ല. അതിനോട് വളരെയധികം സാദൃശ്യമുള്ള ഒന്നാണ് ഡെല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യാ ഗേറ്റ്. ഇവ രണ്ടും നിര്‍മ്മിക്കാനിടയായ കാരണങ്ങള്‍ക്കും ഏറെ സാദൃശ്യമുണ്ട്.
പാരീസിലെ യുദ്ധത്തില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കായി ആര്‍ക് ഡി ട്രയംഫ് നിര്‍മ്മിച്ചപ്പോള്‍ ഒന്നാം ലോക മഹായുദ്ധത്തിലും അഫ്ഗാന്‍ യുദ്ധത്തിലും മരിച്ചവരുടെ ഓര്‍മ്മയ്ക്കായാണ് ഇന്ത്യാ ഗേറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

പിസ ഗോപുരത്തിന് പകരം കുത്തബ് മിനാര്‍

പിസ ഗോപുരത്തിന് പകരം കുത്തബ് മിനാര്‍

പിസാ ഗോപുരത്തെയും കുത്തബ് മിനാറിനെയും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെങ്കിലും രണ്ടും പകരുന്ന ദൃശ്യഭംഗി ഏകദേശം ഒന്നു തന്നെയാണ്.

PC:sporadic

ഇന്ത്യയ്ക്കുമുണ്ടൊരു ബിഗ്‌ബെന്‍

ഇന്ത്യയ്ക്കുമുണ്ടൊരു ബിഗ്‌ബെന്‍

ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നവര്‍ കാണണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ് ബിഗ്‌ബെന്‍ ക്ലോക്ക് ടവര്‍. എന്നാല്‍ അതിനോട് കിടപിടിക്കുന്ന ഒരെണ്ണം നമ്മുടെ നാട്ടിലുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല.

ഇന്ത്യയുടെ ബിഗ്‌ബൈന്‍ 1878 ല്‍ നിര്‍മ്മിച്ച രാജാഭായ് ക്ലോക്ക് ടവര്‍ ഇന്ത്യയുടെ ബിഗ്‌ബൈന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ജോര്‍ജ് ഗില്‍ബൈര്‍ട്ട് സ്‌കോട്ട് എന്ന ഇംഗ്ലീഷ് ആര്‍ക്കിടെക്ട് നിര്‍മ്മിച്ച ഈ മന്ദിരം ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ടവറിന്റെ മാതൃകയിലാണ് പണിതിരിക്കുന്നത്.

ഇന്ത്യയുടെ ബിഗ് ബെന്‍ അഥവാ രാജാഭായ് ക്ലോക്ക് ടവര്‍ഇന്ത്യയുടെ ബിഗ് ബെന്‍ അഥവാ രാജാഭായ് ക്ലോക്ക് ടവര്‍

PC:Ronakshah1990

ഐസ്‌ലന്‍ഡ് തടാകത്തിനു പകരം ഗുരുദോംഗ്മാര്‍ തടാകം

ഐസ്‌ലന്‍ഡ് തടാകത്തിനു പകരം ഗുരുദോംഗ്മാര്‍ തടാകം

ഐസ്‌ലന്‍ഡിലെ മഞ്ഞു പുതച്ചു കിടക്കുന്ന യോകുസര്‍ലോണ്‍ തടാകത്തിന് ഒരു അപരന്‍ നമ്മുടെ നാട്ടിലുമുണ്ട്. സിക്കിമില്‍ ഇന്ത്യ ചൈന അതിര്‍ത്തിയോട് ചേര്‍ന്ന കിടക്കുന്ന ഗുരുദോംഗ്മാര്‍ തടാകമാണത്.

PC:Jeetpswiki

ഇന്ത്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡായ ഖജ്ജിയാര്‍

ഇന്ത്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡായ ഖജ്ജിയാര്‍

ഒരിക്കലെങ്കിലും സ്വിറ്റ്‌സര്‍ലന്റില്‍ പോയിരിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. അത്രയധികം നമ്മളെ ആകര്‍ഷിക്കുന്ന ഒരിടമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോകാന്‍ കഴിയാത്തവര്‍ക്കായി ഒരു ഇന്ത്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡും ഇവിടെയുണ്ട്.
ഹിമാചല്‍ പ്രദേശിലെ ഖജ്ജിയാര്‍ ആണ് ഇന്ത്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്നത്.

PC:Srinivasan G

നയാഗ്രയ്ക്ക് പകരം ചിത്രകൂട് വെള്ളച്ചാട്ടം

നയാഗ്രയ്ക്ക് പകരം ചിത്രകൂട് വെള്ളച്ചാട്ടം

നയാഗ്രയ്ക്ക് പകരം ഇന്ത്യന്‍ നയാഗ്ര മതിയെങ്കില്‍ എളുപ്പമാണ്. ഛത്തീസ്ഗഡ് വരെ പോയാല്‍ മതി. ഛത്തീസ്ഗഡിലെ ജഗദല്‍പൂരിലാണ് ഇന്ത്യയിലെ ഏറ്റവും വീതി കൂടിയ ചിത്രകൂട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

PC:Anup29

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X