Search
  • Follow NativePlanet
Share
» »ഇനി ജനറൽ ടിക്കറ്റെടുത്താലും സ്ലീപ്പറിൽ യാത്ര ചെയ്യാം.. കിടിലൻ ഓഫറുമായി റെയിൽവേ, തീരുമാനം ഉടൻ

ഇനി ജനറൽ ടിക്കറ്റെടുത്താലും സ്ലീപ്പറിൽ യാത്ര ചെയ്യാം.. കിടിലൻ ഓഫറുമായി റെയിൽവേ, തീരുമാനം ഉടൻ

ജനറൽ ടിക്കറ്റ് എടുത്ത ആളുകൾക്ക് ആളൊഴിഞ്ഞ സ്ലീപ്പർ കോച്ചുകൾ നല്കുവാനുള്ള ആലോചനയിൽ റെയിൽവേ.

ട്രെയിനിൽ ദീർഘദൂര യാത്രകൾക്ക് സ്ലീപ്പർ കോച്ചുകളാണ് പൊതുവേ ആളുകൾ പരിഗണിക്കുന്നത്. എന്നാൽ ഉത്സവ സീസണുകളിലോ മറ്റു തിരക്കുകളുള്ള സമയങ്ങളിലോ സ്ലീപ്പറിൽ ടിക്കറ്റ് കിട്ടുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. ചിലപ്പോൾ ചെറിയ യാത്രകൾക്കായി സ്ലീപ്പർ ക്ലാസിനു പകരം ജനറൽ ടിക്കറ്റ് എടുക്കാറുമുണ്ട്. എന്നാൽ ജനറൽ ടിക്കറ്റിൽ, തിക്കിലും തിരക്കിലും പെട്ട്, നിന്നുതിരിയുവാനോ, ശ്വാസം വിടുവാനോ പോലും സാധിക്കാതെ നിൽക്കുമ്പോൾ യാത്ര ചെയ്യുമ്പോൾ നമ്മൾ പലതവണ ആലോചിക്കും സ്ലീപ്പർ ടിക്കറ്റ് മതിയായിരുന്നുവെന്ന്... ചിലപ്പോൾ ഒരുപടി കൂടി കടന്ന്, കയ്യിലുള്ള ജനറൽ ടിക്കറ്റ് വെച്ച് റെയിൽവേ പിടിക്കാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുവാൻ പറ്റിയിരുന്നെങ്കിലോ എന്നും ആഗ്രഹിക്കും.. എന്നാൽ നിങ്ങളുടെ ഈ ആഗ്രഹം ചിലപ്പോൾ സഫലമായേക്കുവാൻ സാധ്യതയുണ്ട്!
ഇത്തരത്തിലുള്ള യാത്രകൾ നല്കുവാനുള്ള ഒരു തീരുമാനത്തിൽ റെയില്‍വേ എത്തിയേക്കുമെന്നാണ് പുറത്തുവന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

പണിപറ്റിച്ചത് ശൈത്യം

പണിപറ്റിച്ചത് ശൈത്യം

ഉത്തരേന്ത്യയിലെ കൊടുകുത്തിയ ശൈത്യം ആണ് ഇത്തരമൊരു തീരുമാനത്തിലേക്ക് റെയിൽവേയെ എത്തിക്കുവാൻ പോകുന്നതെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിശൈത്യം മൂലം ആളുകൾ ട്രെയിനിൽ സ്ലീപ്പർ കോച്ചുകൾ തിരഞ്ഞെടുക്കാതെ പകരം എസി കോച്ചുകളിൽ യാത്ര ചെയ്യുവാനാണ് താല്പര്യപ്പെടുന്നത്. അതോടെ എസി കോച്ചുകളുടെ ആവശ്യകത ഉയരുകയും സ്ലീപ്പറിൽ ആളില്ലാതാവുകയും ചെയ്തു.

PC:Gautam Ramuvel/ Unsplash

ജനറൽ കോച്ചിൽ

ജനറൽ കോച്ചിൽ

എസിയിൽ ആള്‍ക്കാർ കൂടിയതുപോലെ ജനറൽ ക്ലാസിലും ആളുകൾ തിങ്ങിനിറഞ്ഞു. ഇങ്ങനെ വന്നപ്പോൾ സ്ലീപ്പർ കോച്ചുകൾ ഒഴിഞ്ഞു കിടക്കുവാൻ തുടങ്ങിയതോടെയാണ് റെയിൽവേയെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചത്. ജനറൽ ടിക്കറ്റ് എടുത്ത ആളുകൾക്ക് ആളൊഴിഞ്ഞ സ്ലീപ്പർ കോച്ചുകൾ നല്കുവാനുള്ള ആശയം നിലവിൽ വന്നാൽ ട്രെയിൻ യാത്രകളിലെ വലിയ മാറ്റങ്ങളിലൊന്നായി മാറിയേക്കും,

PC:Gyan Shahane/ Unsplash

സാധാരണ കോച്ചുകളിലേക്ക്

സാധാരണ കോച്ചുകളിലേക്ക്

തിരക്കില്ലാതെ, സുഗമമായ യാത്രകൾ സാധ്യമാകുന്നതിനായി, സ്ലീപ്പർ കോച്ചുകൾ സാധാരണ കോച്ചുകളായി മാറ്റുവാനുള്ള ആലോചനയും അധികൃതരുടെ ഭാഗത്തു നിന്നും പുരോഗമിക്കുന്നുണ്ട്. ഇങ്ങനെ മാറ്റുന്ന കോച്ചുകളുടെ പുറത്ത് റിസർവ് ചെയ്യാത്ത സീറ്റുകൾ (unreserved seats) എന്നടയാളപ്പെടുത്തുമെങ്കിലും കോച്ചിലെ നടുവിലെ ബെർത്തുകൾ ഉപയോഗിക്കുവാൻ അനുമതി ഉണ്ടായിരിക്കുന്നതല്ല!
മൊത്തം ബർത്തുകളുടെ 80 ശതമാനത്തിൽ താഴെ സ്ലീപ്പർ ക്ലാസ് കോച്ചുകൾ അവശേഷിക്കുന്ന ട്രെയിനുകളുടെ വിവരങ്ങൾ ശേഖരിക്കാൻ ശേഖരിക്കുവാനും റെയിൽവേ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

PC:Snowscat/ Unsplash

ഫലം വരുന്നതിങ്ങനെ

ഫലം വരുന്നതിങ്ങനെ

ഇങ്ങനെയൊരു മാറ്റം വന്നാൽ ജനറൽ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക്, സ്ലീപ്പർ കോച്ചുകളിൽ, അധിക തുക മുടക്കാതെ യാത്ര ചെയ്യുവാൻ സാധിച്ചേക്കും. റിസർവേഷനും ആവശ്യമായി വന്നേക്കില്ല എന്നതാണ് പ്രധാന പ്രത്യേകത. ജനറൽ ക്ലാസ് യാത്രക്കാർക്ക് അവരുട കയ്യിലുള്ള ടിക്കറ്റ് ഉപയോഗിച്ച് ഒഴിവുള്ള ബർത്തുകളുള്ള സ്ലീപ്പർ കോച്ചുകളിൽ സീറ്റ് എടുക്കാം. ഇങ്ങനെ പ്രത്യേകം ലഭ്യമാക്കിയിരിക്കുന്ന കോച്ചുകൾ ഉപയോഗിക്കുക വഴി അധിക തുകയോ പിഴയോ കിട്ടുകയുമില്ല.

ഇതാദ്യമായല്ല ഇന്ത്യൻ റെയിൽവേ ഇത്തരത്തിൽ യാത്രക്കാർക്ക് ഉപകാരപ്രദമായ നടപടികൾ സ്വീകരിക്കുന്നത്. കൊവിഡ് കാലത്ത്ഈസ്റ്റ് സെൻട്രൽ റെയിൽവേ അതിന്യിന്ൽറെ , എക്സ്പ്രസ് ട്രെയിനുകളുടെ ജനറൽ കോച്ചുകളിൽ റിസർവ് ചെയ്യാത്ത പാസഞ്ചർ സർവീസുകൾ ലഭ്യമാക്കിയിരുന്നു.

PC:Kishore V/ Unsplash

ട്രെയിൻ വൈകിയോ?അതോ റദ്ദാക്കിയോ? റെയിൽവേ തരും ഭക്ഷണം മുതൽ റീഫണ്ട് വരെട്രെയിൻ വൈകിയോ?അതോ റദ്ദാക്കിയോ? റെയിൽവേ തരും ഭക്ഷണം മുതൽ റീഫണ്ട് വരെ

പ്ലാൻ ചെയ്ത യാത്രയുടെ തിയതി മാറിയോ? ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ട..വഴിയുണ്ട്, റെയിൽവേ സഹായിക്കും!പ്ലാൻ ചെയ്ത യാത്രയുടെ തിയതി മാറിയോ? ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ട..വഴിയുണ്ട്, റെയിൽവേ സഹായിക്കും!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X