Search
  • Follow NativePlanet
Share
» »ട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം, യുടിഎസ് ആപ്പിന്‍റെ ദൂരപരിധി ഇനി 20 കിമീ, ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാം

ട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം, യുടിഎസ് ആപ്പിന്‍റെ ദൂരപരിധി ഇനി 20 കിമീ, ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാം

ഇപ്പോഴിതാ യുടിഎസ് ഈപ്പ് ഉയോഗിച്ച് ടിക്കറ്റ് ബുക്കിങ്ങിന് നിശ്ചയിച്ചിരുന്ന ദൂരപരിധി റെയിൽവേ ഉയർത്തിയിരിക്കുകയാണ്.

ട്രെയിൻ യാത്രകളിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങളിലൊന്നാണാണ് സ്റ്റേഷനിൽ ചെന്നിട്ടുള്ള ട്രെയിൻ ടിക്കറ്റെടുക്കല്‍. ട്രെയിൻ വരുന്ന സമയത്തോടടുപ്പിച്ച് നീളമേറുന്ന ക്യൂവിൽ നിന്ന് ടിക്കറ്റ് എടുക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ഈ വരിനിന്നു സമയം കളയുന്നതിനു പകരം റെയിൽവേ അവതരിപ്പിച്ച പുതിയ വഴിയാണ് യുടിഎസ് ആപ്പ്. മൂന്നു വർഷത്തിനു മേലേയായി ആപ്പ് വന്നിട്ടെങ്കിലും ഇതിനെ കൃത്യമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നവർ വളരെ കുറവാണ്. ഇപ്പോഴിതാ യുടിഎസ് ആപ്പ് ഉയോഗിച്ച് ടിക്കറ്റ് ബുക്കിങ്ങിന് നിശ്ചയിച്ചിരുന്ന ദൂരപരിധി റെയിൽവേ ഉയർത്തിയിരിക്കുകയാണ്. എന്താണ് യുടിഎസ് ആപ്പ് എന്നും ഇതുകൊണ്ട് എങ്ങനെ ക്യൂ നിൽക്കാതെ ലോക്കൽ യാത്രകൾക്ക് റിസര്‍വേഷൻ ഇല്ലാത്ത ടിക്കറ്റുകൾ എടുക്കാമെന്നും നോക്കാം...

 യുടിഎസ് ആപ്പ്

യുടിഎസ് ആപ്പ്

അണ്‍റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം- Unreserved Ticketing System (UTS) എന്നാണ് യുടിഎസ് ആപ്പിന്റെ പൂർണ്ണ രൂപം. റിസർവ് ചെയ്യാത്ത ടിക്കറ്റ് ആപ്പ് ഉപയോഗിച്ച് വാങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതായത്, യാത്രക്കാർക്ക് ടിക്കറ്റ് എടുക്കുന്ന അതേ ദിവസം തന്നെ ഏത് ദൂരത്തേക്കുള്ള യാത്ര റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ വാങ്ങുവാൻ കഴിയും. പ്ലാറ്റ്ഫോം ടിക്കറ്റും സീസൺ ടിക്കറ്റും വാങ്ങുവാനും ഈ ആപ്പ് ഉപയോഗപ്പെടുത്താം. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം ആണ് ഈ മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തത്.

 യുടിഎസ് ആപ്പ് വഴി സീസൺ ടിക്കറ്റ് എടുക്കാമോ?

യുടിഎസ് ആപ്പ് വഴി സീസൺ ടിക്കറ്റ് എടുക്കാമോ?

യുടിഎസ് ആപ്പ് ഉപയോഗിച്ച് സീസൺ ടിക്കറ്റ് എടുക്കാം. എന്നാൽ ആപ്പ് വഴി സീസൺ ടിക്കറ്റ് എടുക്കുമ്പോ, അതേ ദിവസം യാത്ര ചെയ്യുവാൻ സാധിക്കില്ല. സീസൺ ടിക്കറ്റ് എടുത്തതിന്‍റെ പിറ്റേ ദിവസം മുതലാണ് യാത്ര അനുവദിച്ചിട്ടുള്ളത്. യാത്രക്കാർക്ക് അവരുടെ ആവശ്യാനുസരണം അർദ്ധവാർഷിക (HST), വാർഷിക (YST) സീസൺ ടിക്കറ്റുകളും ഇപ്പോൾ വാങ്ങാം

ടിക്കറ്റ് ബുക്കിങ് ദൂരപരിധി ഇങ്ങനെ

ടിക്കറ്റ് ബുക്കിങ് ദൂരപരിധി ഇങ്ങനെ

കഴിഞ്ഞ ദിവസം യുടിഎസ് ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്കിങ്ങിന് നിശ്ചയിച്ചിരുന്ന ദൂരപരിധി റെയിൽവേ ഉയർത്തിയിരുന്നു.

സബർബൻ ഇതര വിഭാഗങ്ങൾക്ക് 20 കിലോമീറ്റർ വരെ ദൂര പരിധിയിൽ നിന്ന് യുടിഎസ് മൊബൈൽ ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് റെയിൽവേ ഇപ്പോൾ നല്കിയിരിക്കുന്നത്. നേരത്തെ, യാത്രക്കാർക്ക് 5 കിലോമീറ്റർ പരിധിയാണ് ടിക്കറ്റ് ബുക്കിങ്ങിനുണ്ടായിരുന്നത്.

സബർബൻ വിഭാഗത്തിന് ലോക്കൽ ട്രെയിൻ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ദൂര നിയന്ത്രണം 2 കിലോമീറ്റർ പരിധിയിൽ നിന്നും അഞ്ച് കിലോമീറ്ററായും വർധിപ്പിച്ചു.

യുടിഎസ് ആപ്പ് വഴിയുള്ള പണമിടപാട് എങ്ങനെയാണ്

യുടിഎസ് ആപ്പ് വഴിയുള്ള പണമിടപാട് എങ്ങനെയാണ്

ഓൺലൈൻ ബാങ്കിംഗ് വഴിയോ R-Wallet, PayTM, Mobikwik പോലുള്ള വാലറ്റുകൾ വഴിയോ പേയ്‌മെന്റുകൾ നടത്താം.ആർ-വാലറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്മെന്റ് വാലറ്റുകൾ, മറ്റ് ഓൺലൈൻ പേയ്‌മെന്റ് ഓപ്ഷനുകൾ പോലുള്ള പേയ്‌മെന്റ് ഓപ്‌ഷനുകളും തിരഞ്ഞെടുക്കാം.

IRCTC:ഒരു ഐഡിയിൽ നിന്നെത്ര ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം? കൂടുതൽ ബുക്ക് ചെയ്താല‍ോ? നിയന്ത്രണങ്ങൾ അറിയാംIRCTC:ഒരു ഐഡിയിൽ നിന്നെത്ര ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം? കൂടുതൽ ബുക്ക് ചെയ്താല‍ോ? നിയന്ത്രണങ്ങൾ അറിയാം

യുടിഎസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍

യുടിഎസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍

Step 1

ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ യുടിഎസ് ആപ്പ് പ്രവർത്തിക്കും. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ബുക്ക് ടിക്കറ്റുകൾക്ക് കീഴിലുള്ള മെനുവിൽ നിന്ന് സാധാരണ ബുക്കിംഗ് തിരഞ്ഞെടുക്കുക. നിങ്ങൾ യാത്ര ആരംഭിക്കുന്ന സ്റ്റേഷനും അവസാനിപ്പിക്കുന്ന സ്റ്റേഷനും തിര‍ഞ്ഞെടുക്കുക. എക്സ്പ്രസ്, തപാൽ അല്ലെങ്കിൽ പാസഞ്ചർ പോലുള്ള ടിക്കറ്റ് തരം തിരഞ്ഞെടുക്കുക.

Step 2

റെയിൽവേ സ്റ്റേഷനിലെ QR കോഡ് ഇൻസ്റ്റാളേഷൻ സന്ദർശിക്കുക. യുടിഎസ് ടിക്കറ്റിംഗിന്റെ ബുക്ക് ടിക്കറ്റ് മെനുവിൽ നിന്ന് QR ബുക്കിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കുക. ആപ്പ് ഉപയോഗിച്ച് QR കോഡ് സ്കാൻ ചെയ്യുക. ലക്ഷ്യസ്ഥാനത്തിന്റെ പേരോ കോഡോ തിരഞ്ഞെടുത്ത ശേഷം മറ്റ് ഓപ്ഷനുകൾ പൂരിപ്പിക്കുക.

Step 3

നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ടിക്കറ്റിന്റെ തരവും പേയ്‌മെന്റ് രീതിയായി തിരഞ്ഞെടുക്കുന്നതിന് ലഭ്യമായ ആർ-വാലറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്മെന്റ് വാലറ്റുകൾ, മറ്റ് ഓൺലൈൻ പേയ്‌മെന്റ് ഓപ്ഷനുകൾ പോലുള്ള പേയ്‌മെന്റ് ഓപ്‌ഷനുകളും തിരഞ്ഞെടുക്കാം.

Step 4

ഏത് പേയ്മെന്‍റ് ഓപ്ഷനാണോ തിരഞ്ഞെടുത്തത് അതിൽ പണമടച്ചു കഴിയുമ്പോൾ ടിക്കറ്റ് റിസർവേഷൻ സംബന്ധിച്ച് നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കും. യുടിഎസ് ഡാഷ്‌ബോർഡിൽ ഒരു ഡിസ്‌പ്ലേ ടിക്കറ്റ് ഓപ്ഷൻ ഉണ്ടാകും, അവിടെ നിന്ന് നിങ്ങൾക്ക് ടിക്കറ്റ് കാണാനാകും. യാച്രയിൽ ടിക്കറ്റ് പരിശോധിക്കുമ്പോള് മൊബൈൽ ഫോണിൽ കിടക്കുന്ന ടിക്കറ്റ് കാമിച്ചാൽ മതിയാവും. പേപ്പർ ടിക്കറ്റ് തന്നെ യാത്രയിൽ വേണമെന്നുള്ളർക്ക് റെയിൽവേ സ്റ്റേഷനിലെ ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനിൽ ടിക്കറ്റ് നമ്പർ അടിച്ചു കൊടുത്താൽ സൗജന്യമായി പ്രിന്റ് ചെയ്തെടുക്കാം.

പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്ക് ചെയ്യുവാൻ

പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്ക് ചെയ്യുവാൻ

പ്ലാറ്റ്ഫോം ടിക്കറ്റ് ടിക്കറ്റ് ബുക്ക് ആണ് ബുക്ക് ചെയ്യുവാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഡാഷ്ബോർഡിൽ നിന്ന്, പ്ലാറ്റ്ഫോം ബുക്കിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കുക. പ്ലാറ്റ്ഫോം ടിക്കറ്റുകൾ എത്ര പേർക്ക് റിസർവ് ചെയ്യണമെന്ന് തിരഞ്ഞെടുക്കുക.

യുടിഎസ് ആപ്പ് ഉപയോഗിക്കുന്നതിന്‍റെ ഗുണങ്ങൾ

യുടിഎസ് ആപ്പ് ഉപയോഗിക്കുന്നതിന്‍റെ ഗുണങ്ങൾ

റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിലെ തിരക്ക് കുറയും എന്നത് റെയിൽവേയ്ക്കും ക്യൂ നിൽക്കാതെ എളുപ്പത്തിൽ ടിക്കറ്റ് എടുക്കാം എന്നത് യാത്രക്കാർക്കുമുള്ള ഗുണമാണ്.യുടിഎസ് ആപ്പ് ഫോണിൽ ഉള്ളവർക്ക് റെയിൽവേ സ്റ്റേഷനുകളിൽ പതിപ്പിച്ചിട്ടുള്ള ക്യുആർ കോഡ് സ്കാൻ. ചെയ്ത് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. അധിക നിരക്ക് ഈടാക്കാതെ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ കഴിയും. മാത്രമല്ല, യാത്രക്കാർക്ക് അവരുടെ സൗകര്യമനുസരിച്ച് ആപ്പിലുള്ള റെയിൽ വോലറ്റിൽ പണം നിക്ഷേപിക്കുകയും ചെയ്യാം. ഈ വാലറ്റിലുള്ള തുകയ്ക്ക് 3% ബോണസും ഇപ്പോൾ നല്കും.

രാത്രിയിൽ ഫോൺ ചാർജ് ചെയ്യാമോ, ഉച്ചത്തിൽ സംസാരിക്കാമോ? അറിഞ്ഞിരിക്കാം ട്രെയിനിലെ രാത്രിയാത്രാ നിയമങ്ങൾരാത്രിയിൽ ഫോൺ ചാർജ് ചെയ്യാമോ, ഉച്ചത്തിൽ സംസാരിക്കാമോ? അറിഞ്ഞിരിക്കാം ട്രെയിനിലെ രാത്രിയാത്രാ നിയമങ്ങൾ

യാത്രയ്ക്കു മുൻപോ യാത്രയ്ക്കിടയിലോ ട്രെയിൻ ടിക്കറ്റ് നഷ്ട്ടപ്പെട്ടാൽ ചെയ്യേണ്ടത്യാത്രയ്ക്കു മുൻപോ യാത്രയ്ക്കിടയിലോ ട്രെയിൻ ടിക്കറ്റ് നഷ്ട്ടപ്പെട്ടാൽ ചെയ്യേണ്ടത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X