Search
  • Follow NativePlanet
Share
» »വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇന്ത്യന്‍ റെയില്‍വേ നല്കുന്ന ടിക്കറ്റ് ഇളവുകള്‍

വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇന്ത്യന്‍ റെയില്‍വേ നല്കുന്ന ടിക്കറ്റ് ഇളവുകള്‍

ഇതാ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്കില്‍ നല്കുന്ന ഇളവുകളെക്കുറിച്ച് വിശദമായി വായിക്കാം

ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി നിരവധി സൗകര്യങ്ങളാണ് നല്കുന്നത്. ടിക്കറ്റുകളിലെ നിരക്കിളവ് അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കു നല്കുന്ന ഇളവുകളാണ് പ്രധാനപ്പെട്ടതെങ്കിലും 53 വ്യത്യസ്ത വിഭാഗങ്ങളിലേക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകൾ നല്കുന്നുണ്ട്. പത്ത് ശതമാനം മുതല്‍ ചില അവസരങ്ങളില്‍ 100 ശതമാനം വരെ ഇളവിന് അര്‍ഹത നേടുവാന്‍ സഹായിക്കുന്നവയാണിത്. നിങ്ങള്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ ഏതു വിഭാഗത്തില്‍പെട്ടതായാലും റെയില്‍വേ നല്കുന്ന ഇളവുകള്‍ ലഭ്യമാക്കാം. ഇതാ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്കില്‍ നല്കുന്ന ഇളവുകളെക്കുറിച്ച് വിശദമായി വായിക്കാം

ജന്മനാട്ടിലേക്ക് പോകുന്നവര്‍ക്ക് 75 ശതമാനം വരെ നിരക്കിളവ്

ജന്മനാട്ടിലേക്ക് പോകുന്നവര്‍ക്ക് 75 ശതമാനം വരെ നിരക്കിളവ്

ഇന്ത്യന്‍ റെയില്‍വേ വിദ്യാര്‍ത്ഥികള്‍ക്കായി നല്കുന്ന ഏറ്റവും ജനപ്രിയമായ ഇളവുകളിലൊന്നാണ് പോകുന്നതിനും വിദ്യാഭ്യാസ ടൂറുകൾ പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി നല്കുന്ന ടിക്കറ്റ് നിരക്കിലെ 50 ശതമാനം ഇളവ്. സെക്കന്‍ഡ് ക്ലാസിലോ അല്ലെങ്കില്‍ സ്ലീപ്പര്‍ ക്ലാസിലോ യാത്ര ചെയ്യുന്നതിനാണ് ഇത് ലഭിക്കുക.നാട്ടിലേക്ക് പോകുകയോ വിദ്യാഭ്യാസ ടൂറുകൾ നേടുകയോ ചെയ്യുന്ന പട്ടികവർഗ/പട്ടികജാതി വിദ്യാർത്ഥികൾക്ക് സെക്കന്‍ഡ് ക്ലാസിലോ അല്ലെങ്കില്‍ സ്ലീപ്പര്‍ ക്ലാസിലോ 75 ശതമാനമാണ് ഇളവ് നല്കുന്നത്.
ബന്ധപ്പെട്ട സ്ഥാപനത്തിന്റെ തലവൻ ഒപ്പിട്ട നിർദ്ദിഷ്ട പ്രോ ഫോമിലുള്ള കൺസഷൻ ഓർഡർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.

PC:JK

ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനയാത്രയ്ക്ക്

ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനയാത്രയ്ക്ക്

ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വർഷത്തിലൊരിക്കൽ പഠനയാത്രയ്ക്ക് റെയില്‍വേ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്കുന്നു. സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്ക് 75 ശതമാനം ഇളവ് ആണ് ലഭിക്കുന്നത്. യാത്രാസംഘത്തില്‍ കുറഞ്ഞത് 20 പേരെങ്കിലും ഉണ്ടായിരിക്കണം.

PC:jaikishan patel

പ്രവേശനപരീക്ഷകള്‍ക്ക്

പ്രവേശനപരീക്ഷകള്‍ക്ക്

ഗ്രാമീണ മേഖലയിലെ സർക്കാർ സ്‌കൂളുകളിലെ പെൺകുട്ടികൾക്ക് ദേശീയ തലത്തിലുള്ള മെഡിക്കൽ, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് ഇന്ത്യൻ റെയിൽവേ 75 ശതമാനം ഇളവും വാഗ്ദാനം ചെയ്യുന്നു.
യുപിഎസ്‌സിയും സെൻട്രൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷനുകളും നടത്തുന്ന മെയിൻ എഴുത്ത് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ടാം ക്ലാസിൽ 50 ശതമാനം ഇളവും ലഭ്യമാണ്.
സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രവും അഡ്മിറ്റ് കാർഡ്/കോൾ ലെറ്ററിന്റെ പകർപ്പും ബുക്കിങ് സമയത്ത് കരുതേണ്ടതാണ്.

PC: Fredrik Öhlander

ഇന്ത്യയില്‍ വിദ്യാഭ്യാസം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്

ഇന്ത്യയില്‍ വിദ്യാഭ്യാസം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്

ഇന്ത്യയില്‍ വിദ്യാഭ്യാസം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും പലവിധ യാത്രകള്‍ക്കായി റെയില്‍വേ ഇളവുകള്‍ നല്കുന്നു. ഇന്ത്യാ ഗവൺമെന്റ് സംഘടിപ്പിക്കുന്ന ക്യാമ്പുകൾ / സെമിനാറുകൾ എന്നിവയിൽ പങ്കെടുക്കുന്നതിനും അവധിക്കാലത്ത് ചരിത്രപരവും പ്രാധാന്യമുള്ളതുമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും സെക്കൻഡ്, സ്ലീപ്പർ ക്ലാസുകളിൽ 50 ശതമാനം ഇളവ് ലഭിക്കും.
വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെയോ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെയോ സർട്ടിഫിക്കറ്റ് ആണ് ടിക്കറ്റ് ബുക്കിങ് സമയത്ത് ഇളവിനായി കാണിക്കേണ്ടത്.

PC: Austin Distel

ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക്

ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക്

35 വയസ്സ് വരെ പ്രായമുള്ള ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യാത്രകൾക്ക് സെക്കൻഡ് ക്ലാസിലും സ്ലീപ്പർ ക്ലാസിലും 50 ശതമാനം ഇളവ് ലഭിക്കും. ഇത് കൂടാതെ വർക്ക് ക്യാമ്പുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും വിദ്യാർത്ഥികളല്ലാത്തവർക്കും സെക്കൻഡ്, സ്ലീപ്പർ ക്ലാസുകളിൽ 25 ശതമാനവും ഇളവ് റെയില്‍വേ നല്കുന്നു. യൂണിവേഴ്സിറ്റി രജിസ്ട്രാർ അല്ലെങ്കിൽ പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടറിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഈ ഇളവിനായി ഹാജരാക്കേണ്ടതാണ്.

PC:Alexander Bagno

മറൈന്‍ എഞ്ചിനീയര്‍മാര്‍ക്കും കേഡറ്റുകള്‍ക്കും

മറൈന്‍ എഞ്ചിനീയര്‍മാര്‍ക്കും കേഡറ്റുകള്‍ക്കും

മെർക്കന്റൈൽ മറൈൻ നാവിഗേഷൻ/ എഞ്ചിനീയറിംഗ് പരിശീലനത്തിന് പോകുന്ന കേഡറ്റുകൾക്കും മറൈൻ എഞ്ചിനീയർമാർക്കും അവരുടെ വീട്ടില്‍ നിന്നും പരിശീലന കപ്പലിലേക്കുള്ള യാത്രയ്ക്ക് സെക്കൻഡ് ക്ലാസിലും സ്ലീപ്പർ ക്ലാസിലും 50 ശതമാനം ഇളവ് നല്കുന്നു.

ഓരോ ടേമിന്റെയും തുടക്കത്തിലും അവസാനത്തിലും വീടിനും പരിശീലന കപ്പലിനുമിടയിൽ 300 കിലോമീറ്ററിനപ്പുറത്തുള്ള യാത്രയ്ക്കാണ് ഇളവ് ലഭ്യമാവുക. ക്യാപ്റ്റൻറെയോ ട്രെയിൻഷിപ്പ്/കോഴ്‌സ് ഡയറക്ടർ/ഓഫീസർ ഇൻ ചാർജോ നല്കുന്ന നിശ്ചിത ഫോമിലുള്ള അംഗീകൃത കത്ത് കാണിക്കണം.

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡുകൾക്ക്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡുകൾക്ക് സ്കൗട്ടിംഗ് ഡ്യൂട്ടിക്കായി സെക്കൻഡ് ക്ലാസിലും സ്ലീപ്പർ ക്ലാസിലും 50 ശതമാനം കിഴിവ് നല്കുന്നു. 300 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടി വരുമ്പോഴാണ് ഇളവ് ലഭിക്കുക.

സ്‌കൗട്ടറിൽ നിന്നോ ഗൈഡറിൽ നിന്നോ ഉള്ള സർട്ടിഫിക്കറ്റും അതില്‍ സെക്രട്ടറി കമ്മീഷണർ നാഷണൽ എച്ച്‌ക്യു അല്ലെങ്കിൽ ഡിസ്‌റ്റിസ്‌റ്റിന്റെ സംസ്ഥാന കമ്മീഷണറുടെ ഒപ്പും ഉണ്ടായിരിക്കണം.

PC:softeeboy

ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക്

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക്

തൊഴില്‍ഹരിതരായ യുവാക്കള്‍ക്ക് അഭിമുഖത്തിൽ പങ്കെടുക്കാനായി പോകുമ്പോള്‍ റെയില്‍വേ ടിക്കറ്റില്‍ ആനുകൂല്യങ്ങള്‍ നല്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെയും ജോലിക്കായി അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുന്ന തൊഴില്‍ഹരിതരായ യുവാക്കൾക്ക് സെക്കൻഡ് ക്ലാസിലും സ്ലീപ്പർ ക്ലാസിലും ഇളവ് ലഭിക്കും. രണ്ടാം ക്ലാസിലെ ഇത്തരം യാത്രകള്‍ക്ക് യുവാക്കൾക്ക് 100 ശതമാനം ഇളവ് ലഭ്യമാണ്. സ്ലീപ്പർ ക്ലാസിലെ ഇത്തരം യാത്രകള്‍ക്ക് ഇന്ത്യൻ റെയിൽവേ 50 ശതമാനം ഇളവ് വാഗ്ദാനം ചെയ്യുന്നു
അഭിമുഖത്തിന്റെ തീയതിയും സ്ഥലവും സൂചിപ്പിക്കുന്ന ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നുള്ള കോൾ ലെറ്ററിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഉദ്യോഗാർത്ഥി സമർപ്പിച്ച അപേക്ഷാ ഫോമിന്റെ പകർപ്പ് എന്നിവ ഇളവ് ലഭിക്കുവാനായി ബുക്കിങ് സമയത്ത് കരുതേണ്ടതാണ്.

PC:Chang Duong

 നാഷണല്‍ ഇന്‍റഗ്രേഷന്‍ ക്യാംപിന് പോകുന്ന യുവാക്കള്‍ക്ക്

നാഷണല്‍ ഇന്‍റഗ്രേഷന്‍ ക്യാംപിന് പോകുന്ന യുവാക്കള്‍ക്ക്

നാഷണല്‍ യൂത്ത് പ്രോജക്റ്റ് അല്ലെങ്കില്‍ മാനവ് ഉത്ഥാന്‍ സേവാ സമിതിക്ക് പോകുന്നവര്‍ക്കുമാണ് ഈ ഇളവ് ലഭ്യമായിട്ടുള്ളത്. നാഷണല്‍ യൂത്ത് പ്രോജക്റ്റിന് പോകുന്നവര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 50 ശതമാനവും മാനവ് ഉത്ഥാന്‍ സേവാ സമിതിക്ക് പോകുന്നവര്‍ക്ക് 40 ശതമാനവുമാണ് ഇളവ് ലഭിക്കുക. ബന്ധപ്പെട്ട ഓർഗനൈസേഷന്റെ സെക്രട്ടറിയിൽ നിന്നുള്ള നിർദ്ദിഷ്ട പ്രോ ഫോമിലുള്ള സർട്ടിഫിക്കറ്റ് ഇതിനായി ഹാജരാക്കണം.

PC:Shubham Bochiwal

അവസാന നിമിഷം യാത്ര മുടങ്ങിയോ, ബുക്ക് ചെയ്ത ടിക്കറ്റില്‍ ആശങ്ക വേണ്ട, ട്രാന്‍സ്ഫര്‍ ചെയ്യാം...അവസാന നിമിഷം യാത്ര മുടങ്ങിയോ, ബുക്ക് ചെയ്ത ടിക്കറ്റില്‍ ആശങ്ക വേണ്ട, ട്രാന്‍സ്ഫര്‍ ചെയ്യാം...

അർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾഅർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X