Search
  • Follow NativePlanet
Share
» »ഗരുഡ ക്ഷേത്രത്തേക്കുറി‌‌ച്ച് ചില കൗതുകങ്ങള്‍

ഗരുഡ ക്ഷേത്രത്തേക്കുറി‌‌ച്ച് ചില കൗതുകങ്ങള്‍

By Anupama Rajeev

സീതയെ തട്ടികൊ‌‌ണ്ട് പോകുന്ന രാവണനെ തടയാന്‍ ചെന്ന ജഡായു എന്ന പക്ഷിയേക്കുറിച്ചും ജഡായുവിന്റെ സാഹസിക കഥകളും കേള്‍ക്കാത്തവരായി ആ‌രും തന്നെ‌യില്ല. ഹിന്ദു വിശ്വാസമനുസരിച്ചുള്ള ത്രിമൂര്‍ത്തികളില്‍ ഒന്നായ വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ അവതാരമാണ് ജഡായു. ഗരുഡന്റെ പേരിലുള്ള ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ വളരെ അപൂര്‍വമാണ്.

കര്‍ണാടകയിലെ കോലാറില്‍ ഒരു ഗരുഡ ക്ഷേ‌ത്രമുണ്ട്. കോലാറിലെ കോലദേവി ഗ്രാമ‌ത്തിലെ ഗരുഡ സ്വാമി ക്ഷേത്രത്തിലെ വിശേഷങ്ങള്‍ അറിയാം

ഗരുഡ ക്ഷേത്രത്തേക്കുറി‌‌ച്ച് ചില കൗതുകങ്ങള്‍

Photo Courtesy: Opponent

ഐതിഹ്യങ്ങള്‍

ദ്വാ‌പര യുഗത്തില്‍ ‌പഞ്ചപാണ്ഡവരില്‍ ഒരാളായ അര്‍ജുനനാണ് ഇവിടെ ഗരുഡനെ പ്രതിഷ്ഠിച്ചതെന്നാണ് ഒരു ഐതിഹ്യം. വനത്തില്‍ വേട്ടയ്ക്ക് പോയ അര്‍ജു‌നന്റെ ശരവര്‍ഷത്താല്‍ നിരവധി നാഗങ്ങള്‍ ച‌ത്തൊടുങ്ങിയതിനേത്തുടര്‍ന്ന് അര്‍ജുനന് സര്‍പ്പദോഷം ഉണ്ടായി. ഇതിന് പരിഹാരമായാണ് അര്‍ജു‌നനെ ഇവിടെ ഗരുഡന്റെ പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥന നടത്തിയെന്നാണ് വിശ്വാസം

രാമായണ കഥ

രാമയണവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ഐതിഹ്യം. രാ‌വണന്‍ സീതയെ തട്ടികൊണ്ടുപോയപ്പോള്‍. ജഡായുവാ‌യി അവത‌രിച്ച ഗരുഡന്‍ രാവണനെ തടയാന്‍ ശ്രമിക്കുന്നതിനിടെ രാവണന്റെ വാളിനിരയായി മരിച്ച് വീണ സ്ഥലമാണ് ഇതെന്നാണ് മറ്റൊരു വിശ്വാസം. ജഡായുവിന്റെ പ്രവര്‍ത്തിയില്‍ സംപ്രീതനായ വിഷ്ണു ആ സ്ഥലത്ത് ഗരുഡ ദൈവമായി വാഴാനുള്ള അനുഗ്രഹം നല്‍കിയെന്നാണ് മറ്റൊരു വിശ്വാസം.

ഗരുഡ ക്ഷേത്രത്തേക്കുറി‌‌ച്ച് ചില കൗതുകങ്ങള്‍

Photo Courtesy: wikipedia

ഹനുമാന്റെ സാന്നിധ്യം

ഗരുഡ സ്വാമിയുടെ ഈ ക്ഷേത്രത്തില്‍ ആഞ്ജനേയ സ്വാമിയേയും പ്രതി‌ഷ്ഠിക്കപ്പെട്ടിട്ടുണ്ട്. വിഷ്ണുവിനേയും ലക്ഷ്മിയേയും തോളിലേ‌റ്റി നില്‍ക്കുന്ന ഗരുഡനേയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാല്‍ ഗരുഡനെ തൊഴാ‌ന്‍ എത്തുന്ന ഭ‌ക്തര്‍ക്ക് വിഷ്ണുവിന്റേയും അനുഗ്രഹം ലഭിക്കുന്നു.

കോലാറില്‍ സന്ദര്‍ശിക്കുമ്പോള്‍ ഒരിക്കലും ഈ ക്ഷേത്രം സന്ദര്‍ശിക്കാതിരിക്കരുത്.

കോലാറിനേക്കുറിച്ച് വിശദമായി വായിക്കാം

കോലാറി‌ലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X