Search
  • Follow NativePlanet
Share
» »രാത്രി 10നു ശേഷം ട്രെയിനിൽ സംസാരിക്കാമോ? മിഡിൽ ബെർത്ത് റൂൾ എന്താണ്? റെയിൽവേയുടെ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

രാത്രി 10നു ശേഷം ട്രെയിനിൽ സംസാരിക്കാമോ? മിഡിൽ ബെർത്ത് റൂൾ എന്താണ്? റെയിൽവേയുടെ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ട്രെയിൻ യാത്രകൾ സുരക്ഷിതവും സുഖകരവുമാക്കുവാൻ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയിട്ടുള്ള പ്രധാന നിർദ്ദേശങ്ങളും നിയമങ്ങളും ഏതൊക്കെയാണെന്നു നോക്കാം

ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗതസംവിധാനമാണ് ഇന്ത്യൻ റെയിൽവേ.പതിനായിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും രാജ്യത്തെ ചെറുതും വലുതുമായ യാത്രകൾക്കായി റെയിൽവേയെ ആശ്രയിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളെ അപേക്ഷിച്ച്, വളരെ മികച്ച സേവനമാണ് റെയിൽവേ നല്കുന്നത്. യാത്രക്കാർക്കായി മികച്ച പല മാർഗ്ഗനിദ്ദേശങ്ങളും റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്. ട്രെയിൻ യാത്രകൾ സുരക്ഷിതവും സുഖകരവുമാക്കുവാൻ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയിട്ടുള്ള പ്രധാന നിർദ്ദേശങ്ങളും നിയമങ്ങളും ഏതൊക്കെയാണെന്നു നോക്കാം

രാത്രി യാത്രയിലെ ബഹളങ്ങൾ

രാത്രി യാത്രയിലെ ബഹളങ്ങൾ

ഇന്ത്യൻ റെയിൽവേ കൊണ്ടുവന്ന നിയമങ്ങളിൽ ഏറ്റവും ശ്രദ്ധയമായ ഒന്നാണ് ലൗഡ് സൗണ്ട് റൂൾ (Loud Sound Rule) അഥവാ ട്രെയിന്‍ യാത്ര ചെയ്യുമ്പോൾ ഉച്ചത്തിലുള്ള സംസാരങ്ങളും ഫോണില്‍ വളരെ ഉച്ചത്തിൽ പാട്ടുകളും വീഡിയോകളും പ്ലേ ചെയ്യുന്നതും തടഞ്ഞുകൊണ്ടുള്ള നിയമം. റെയിവേയിൽ ഇത്തരം ബഹളങ്ങളെക്കുറിച്ച് യാത്രക്കാർ നല്കിയ പരാതികളെ തുടർന്നാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. മൊബൈൽ ഫോണിലോ ലാപ്‌ടോപ്പിലോ സംസാരിക്കുക, പാടുക, സംഗീതം പ്ലേ ചെയ്യുക എന്നിവ ഉൾപ്പെടെ രാത്രി യാത്രയ്ക്കിടെ ആളുകൾ ട്രെയിനിനുള്ളിൽ ശബ്ദമുണ്ടാക്കരുതെന്ന് പുതിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. ട്രെയിനിലെ ട്രാവലിങ് ടിക്കറ്റ് എക്സാമിനർമാർ, കാറ്ററിങ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർക്ക് ആളുകളെ ഇതനുസരിച്ച് നിയന്ത്രിക്കുവാനും സാധിക്കും.

ട്രെയിൻ വൈകിയാൽ സൗജന്യ ഭക്ഷണം!

ട്രെയിൻ വൈകിയാൽ സൗജന്യ ഭക്ഷണം!

വൈകിയോടുന്ന ട്രെയിനുകൾ നമ്മുടെ നാട്ടില്‍ പുതിയകാര്യമല്ല. പല കാരണങ്ങളാൽ വെറും മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെ വൈകിയോടുന്ന ട്രെയിനുകളെ കാണാം. ട്രെയിൻ എത്തിച്ചേരുന്ന സാധാരണ സമയത്തേക്കാൾ രണ്ട് മണിക്കൂർ വൈകിയാണ് അത് ഓടുന്നതെങ്കിൽ ആണ് സാധാരണയായി 'ട്രെയിൻ ലേറ്റ്' സിറ്റുവേഷന്‍ എന്നു പറയുന്നത്. ഐആർസിടിസി നിർദ്ദേശമനുസരിച്ച് എല്ലാ ട്രെയിനുകളും വൈകിയോടുമ്പോൾ അല്ല, സൗജന്യ ഭക്ഷണം നല്കുന്നത്. തിരഞ്ഞെടുത്ത രണ്ട് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയോടുന്ന ശതാബ്ദി, രാജധാനി, തുരന്തോ എന്നിവ ഉൾപ്പെടുന്ന എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാർക്ക് ആണ് ഈ സൗജന്യഭക്ഷണം നല്കുന്നത് ഉപയോഗപ്പെടുക്കുവാൻ സാധിക്കുക.

PC:Parichay Sen

മിഡിൽ ബെർത്ത് റൂൾ

മിഡിൽ ബെർത്ത് റൂൾ

ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയതും എന്നാൽ ഭൂരിപക്ഷം യാത്രക്കാർക്കും അപരിചിതവുമായ നിയമാണ് മിഡിൽ ബെർത്ത് റൂൾ-Middle Berth Rule. ട്രെയിൻ യാത്രയിൽ നിങ്ങൾക്ക് ലഭിച്ചത് മിഡിൽ ബെർത്ത് ആണെങ്കിൽ രാത്രി 10:00 മുതൽ പുലർച്ചെ 6:00 മണി വരെ മാത്രമേ നിങ്ങൾക്ക് ഇതിൽ ഉറങ്ങുവാൻ സാധിക്കൂ. ഇതിൽ കൂടുതൽ സമയം നിങ്ങൾ ഉറങ്ങുകയോ, മിഡിൽ ബെർത്തിൽ സമയം ചിലവഴിക്കുകയോ ചെയ്താൽ ലോവർ ബെർത്തിലെ യാത്രക്കാരന് നിങ്ങളോട് സീറ്റ് ഇരിക്കുന്ന രീതിയിലേക്കുവെക്കുവാൻ ആവശ്യപ്പെടാം. അതുപോലെ തന്നെ, കൂടെയുള്ള യാത്രക്കാരൻ, രാത്രിയിൽ കിടക്കുന്നതിനേക്കാൾ, സീറ്റിൽ ഇരിക്കുവാനാണ് താല്പര്യപ്പെടുന്നതെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ മിഡിൽ ബെർത്തിൽ കിടക്കുവാനായി നിങ്ങളുടെ സീറ്റ് ആവശ്യപ്പെടാം.

ട്രെയിൻ യാത്രയിലെ ലഗേജ് റൂള്‍

ട്രെയിൻ യാത്രയിലെ ലഗേജ് റൂള്‍

പലപ്പോഴും യാത്രക്കാർ അജ്ഞരായിരിക്കുന്ന റെയിൽവേ നിയമങ്ങളിലൊന്ന് ലഗേജിനെക്കുറിച്ചുള്ളതാണ്. ഇതനുസരിച്ച് ഓരോ ക്ലാസിലുള്ള യാത്രക്കാർക്കും അവര്‍ക്ക് കൊണ്ടുപോകുവാൻ കഴിയുന്ന ലഗേജിന്റെ ഭാരത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് എസി കോച്ചിൽ പരമാവധി 70 കിലോയും സ്ലീപ്പർ ക്സാസിൽ 40 കിലോയും സെക്കൻഡ് ക്ലാസിൽ 35 കിലോയും പ്രത്യേക ഫീസ് ഒന്നും നല്കാതെ കൊണ്ടുപോകാം. അധികമായി ലഗേജ് ചാര്‍ജ് നല്കിയാൽ എസി കോച്ചിൽ പരമാവധി 150 കിലോയും സ്ലീപ്പർ ക്സാസിൽ 80 കിലോയും സെക്കൻഡ് ക്ലാസിൽ70 കിലോയും വരെ അധികമായി കൊണ്ടുപോകാം. മാത്രമല്ല, എന്നാല്‍ 109 രൂപ നൽകി ലഗേജ് വാൻ ബുക്ക് ചെയ്താല്‍ സുഖമായി പ്രശ്നങ്ങളോ പിഴകളോ ഇല്ലാതെ ലഗേജ് വാനില്‍ ലഗേജ് കൊണ്ടുപോകുവാനുള്ള സൗകര്യവും റെയില്‍വേ ലഭ്യമാക്കുന്നുണ്ട്.

ട്രെയിനിലെ ചെയിൻ വലിക്കുമ്പോൾ

ട്രെയിനിലെ ചെയിൻ വലിക്കുമ്പോൾ

ട്രെയിനിലെ ചെയിനിൽ പിടിച്ചു വലിച്ചാൽ ട്രെയിൻ നിൽക്കുമെന്നു നമുക്കറിയാം.. ആരും അത് വെറുതെ പരീക്ഷിക്കുവാൻ മുതിരാറില്ല. എന്നാൽ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ, നിങ്ങൾ ട്രെയിനിലെ ചെയിനിൽ പിടിച്ച് വലിച്ച് ട്രെയിൻ നിര്‍ത്തുന്നത് നിയമപരമായ കുറ്റകൃത്യമാണ്. അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുവാനുള്ളതാണ് ഈ ചെയിനുകൾ.
ട്രെയിനിൽ ചങ്ങല വലിക്കുവാൻ അനുവദനീയമായ സാഹചര്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം
നിങ്ങളുടെ കൂടെയുള്ള ആള്‍ക്കോ കുട്ടികൾക്കോ ട്രെയിൻ ലഭിക്കാതെ വരുമ്പോൾ, ട്രെയിനിനു തീ പിടിച്ചാൽ, പ്രായമുള്ള ആളോ, ശാരീരികമായി അവശതകൾ അനുഭവിക്കുന്ന ആളോ ട്രെയിനിൽ കയറുവാൻ തുടങ്ങുമ്പോഴേയ്ക്കും ട്രെയിൻ ഓടിത്തുടങ്ങിയാൽ, ഹൃദയാഘാടമോ മറ്റോ മൂലം ട്രെയിൻ യാത്രയ്ക്കിടെ ഒരാളുടെ ആരോഗ്യം അപകടാവസ്ഥയിലായാൽ, മോഷണം, പിടിച്ചുപറി തുടങ്ങിയ കാര്യങ്ങൾ ട്രെയിൻ യാത്രയിൽ സംഭവിച്ചാൽ എന്നിങ്ങനെയുളള സാഹചര്യങ്ങളിൽ ഒരാൾക്ക് ട്രെയിനിലെ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുവാൻ അനുമതിയുണ്ട്.
PC:Killian Pham
https://unsplash.com/photos/CWP8X2U2lu8

ടു സ്റ്റേഷൻ ബോർഡിങ് റൂൾസ്

ടു സ്റ്റേഷൻ ബോർഡിങ് റൂൾസ്

ട്രെയിനിൽ യാത്ര ചെയ്യുവാനായി ടിക്കറ്റ് ബുക്ക് ചെയ്യുമെങ്കിലും സ്ഥിരമായി താമസിച്ചെത്തി ട്രെയിൻ നഷ്ടപ്പെടുത്തുന്നവർ അറി‍ഞ്ഞിരിക്കേണ്ട നിയമാണിത്. നിങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന സ്റ്റേഷനിൽ നിന്നും നിങ്ങൾക്ക് ഏതെങ്കിലും കാരണത്താൽ ട്രെയിൻ കയറുവാൻ സാധിച്ചില്ലെങ്കിൽ അതു കഴിഞ്ഞുള്ള രണ്ടു സ്റ്റേഷൻ പിന്നിടുന്നതുവരെ ആ ട്രെയിനിൽ കയറുവാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ ടിക്കറ്റ് റിസർവ് ചെയ്തിരിക്കുന്ന ആളായതിനാൽ നിങ്ങളുടെ ടിക്കറ്റിൽ മറ്റൊരാളെ അനുവദിക്കുവാൻ, ആ ട്രെയിൻ നിർത്തുന്ന അടുത്ത രണ്ട് സ്റ്റോപ്പുകൾ കഴിയാതെ ,ടിടിക്ക് അനുവാദമില്ല. എന്നാൽ ആ രണ്ടു സ്റ്റേഷനുകൾ കഴിഞ്ഞിട്ടും നിങ്ങൾക്ക് കയറുവാൻ സാധിച്ചില്ലെങ്കിൽ RAC PNR സ്റ്റാറ്റസ് ഉള്ള ഒരാൾക്ക് നിങ്ങളുടെ സീറ്റ് നല്കുവാൻ ടിടിഇയ്ക്ക് കഴിയും.

വെയിറ്റിങ് ലിസ്റ്റിൽ യാത്ര ചെയ്യാം

വെയിറ്റിങ് ലിസ്റ്റിൽ യാത്ര ചെയ്യാം

യാത്രക്കാർക്ക് വളരെ പ്രയോജനപ്രദമാകുന്ന മറ്റൊരു റെയിൽവേ നിയമാണ് വെയിറ്റിങ് ലിസ്റ്റിൽ യാത്ര ചെയ്യുവാൻ അനുവദിക്കുന്ന നിയമം (Waiting List Ticket Travel Rule).ഇതനുസരിച്ച് റെയിൽവേയുടെ പിആർഎസ് കൗണ്ടറുകളിൽ നിന്നും മേടിക്കുന്ന
ടിക്കറ്റുകൾക്ക് മാത്രമേ ഈ സൗകര്യം ലഭ്യമായിരിക്കുകയുള്ളൂ. അതായത് സ്ഥിരീകരിക്കാത്ത ഓൺലൈൻ ടിക്കറ്റുകൾ ഈ ഓപ്ഷന് യോഗ്യമല്ല. ടിക്കറ്റ് വിൻഡോയിൽ നിന്ന് വെയിറ്റിംഗ് ലിസ്റ്റോ കറന്റ് ബുക്കിംഗ് ടിക്കറ്റോ ലഭിച്ചതിന് ശേഷം ട്രെയിനിലെ ടിടിഇയെ കാണണം. ചാർട്ട് തയ്യാറാക്കിയതിന് ശേഷവും ഏതെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ടോ എന്നറിയുവാൻ ടിടിഇയുടെ സഹായം തേടാം. നിങ്ങളുടെ പക്കൽ ഈ ടിക്കറ്റുണ്ടെങ്കിൽ ടിക്കറ്റ് ചെക്കർക്ക് നിങ്ങളെ യാത്ര ചെയ്യുന്നതിൽ നിന്ന് തടയാൻ കഴിയില്ല, എന്നാൽ ടിടിഇക്ക് ട്രെയിനിൽ അധിക സീറ്റ് അവശേഷിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് സീറ്റ് ലഭിക്കില്ല എന്ന കാര്യം കൂടി ഓർമ്മിക്കാം.

ചാറ്റ്‌ബോട്ട് വഴി ടിക്കറ്റ് റിസര്‍വേഷന്‍: എളുപ്പത്തില്‍ ഇനി ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് നടത്താം<br />ചാറ്റ്‌ബോട്ട് വഴി ടിക്കറ്റ് റിസര്‍വേഷന്‍: എളുപ്പത്തില്‍ ഇനി ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് നടത്താം

റിസർവേഷൻ സാധ്യത വര്‍ധിപ്പിക്കുന്ന വികൽപ് സംവിധാനം

റിസർവേഷൻ സാധ്യത വര്‍ധിപ്പിക്കുന്ന വികൽപ് സംവിധാനം

തിരക്കേറിയ സമയത്തും ട്രെയിന്‍ ടിക്കറ്റുകൾക്ക് റിസർവേഷൻ ലഭിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്, വികൽപ്-(VIKALP- an Altermate Train Accommodation Scheme) സ്കീം വഴി നിങ്ങള്‍ക്ക് നിങ്ങളുടെ വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ സ്ഥിരീകരിക്കുവാനുള്ള സാധ്യതകൾ വർധിപ്പിക്കുവാൻ കഴിയും. നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ മാത്രമേ ലഭ്യമാകുന്നുള്ളുവെങ്കിൽ അത് തിരഞ്ഞെടുക്കുമ്പോൾ വികല്പ് (VIKALP) ഓപ്ഷൻ പൂരിപ്പിക്കുവാൻ ആവശ്യപ്പെടുന്നത് കാണാം. ഇവിടെ നിങ്ങൾ ചെയ്യുന്നത് യാത്ര പോകുവാൻ ഉദ്ദേശിക്കുന്ന ട്രെയിനിനു പുറമേ, അതേ റൂട്ടിൽ ഏകദേശം അതിനടുത്ത സമയങ്ങളിൽ കടന്നു പോകുന്ന ട്രെയിനുകളിൽ കൂടി നിങ്ങള്‍ക്ക് കൺഫോം ടിക്കറ്റ് ലഭിക്കുമോ എന്നു നോക്കുകയാണ്. അതായത് നിങ്ങൾ പോകുവാൻ ഉദ്ദേശിക്കുന്ന ട്രെയിനൊപ്പം അതുവഴി കടന്നുപോകുന്ന മറ്റു ട്രെയിനുകൾ കൂടി തിരഞ്ഞെടുക്കണം. പരമാവധി 7 ട്രെയിനുകൾ തിരഞ്ഞെടുക്കുവാനാണ് കഴിയുക. തിരഞ്ഞെടുത്ത ട്രെയിനിലെ ടിക്കറ്റ് സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിൽ ബാക്കി ഇത്രയും ട്രെയിനുകളിലേതെങ്കിലും ഒന്നിൽ നിങ്ങൾക്ക് കൺഫോം ടിക്കറ്റ് ലഭിക്കുകയോ അല്ലെങ്കില്‍ കിട്ടുവാനുള്ള അവസരം കൂട്ടുകയോ ചെയ്യുന്നു.

ട്രെയിൻ ടിക്കറ്റിൽ റിസർവേഷൻ ഉറപ്പാക്കാൻ 'വികല്പ്' സംവിധാനം.. ചെയ്യേണ്ടത് ഇത്ര മാത്രം!<br />ട്രെയിൻ ടിക്കറ്റിൽ റിസർവേഷൻ ഉറപ്പാക്കാൻ 'വികല്പ്' സംവിധാനം.. ചെയ്യേണ്ടത് ഇത്ര മാത്രം!

ആഫ്റ്റർ 10 PM റൂള്‍

ആഫ്റ്റർ 10 PM റൂള്‍

ട്രെയിൻ യാത്രയിൽ യാത്രക്കാർക്ക് നന്നായി ഉറങ്ങുവാൻ സഹായിക്കുന്ന ഒരു നിയമവും ഇന്ത്യൻ റെയിൽവേ കൊണ്ടുവന്നിട്ടുണ്ട്. ഇതനുസരിച്ച്
ടിടിഇയ്ക്ക് നിങ്ങളുടെ ടിക്കറ്റ് ചെക്ക് ചെയ്യുവാൻ രാത്രി 10 മണിക്ക് ശേഷം വരുവാൻ അനുവാദമില്ല
നെറ്റ് ലൈറ്റ് ഒഴികെയുള്ള മറ്റെല്ലാ ലൈറ്റുകളും പത്ത് മണിയാകുമ്പോഴേക്കും ഓഫ് ചെയ്തിരിക്കണം
ഗ്രൂപ്പായി യാത്ര ചെയ്യുന്നവർ രാത്രി 10 മണിക്ക് ശേഷം സംസാരിക്കുവാനോ ഒച്ചയെടുക്കുവാനോ പാടില്ല
ലോവർ ബെർത്തിൽ ഉള്ള യാത്രക്കാരന് മിഡിൽ ബെർത്തിലെ യാത്രക്കാരൻ അവരുടെ സീറ്റ് ഉയർത്തുവാൻ ശ്രമിച്ചാൽ തടയുവാൻ സാധിക്കില്ല.
ഓൺലൈൻ ആയി ഓർഡർ ചെയ്യുന്ന ഭക്ഷണം രാത്രി പത്തിനു ശേഷം നല്കുവാൻ സാധിക്കില്ല. എന്നാൽ ഇ-കാറ്ററിങ് സർവീസ് വഴി ഏതു സമയത്തും ഭക്ഷണം ഓർഡർ ചെയ്യാം.

PC:insung yoon

ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...

‌ട്രെയിന്‍ യാത്രകള്‍ ആയാസരഹിതമാക്കാം... അറിഞ്ഞിരിക്കാം ഈ സ്മാര്‍‌ട് ടിപ്സുകള്‍‌ട്രെയിന്‍ യാത്രകള്‍ ആയാസരഹിതമാക്കാം... അറിഞ്ഞിരിക്കാം ഈ സ്മാര്‍‌ട് ടിപ്സുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X