Search
  • Follow NativePlanet
Share
» »ഏറ്റവും കുറഞ്ഞ ചിലവില്‍ ഷിര്‍ദ്ദിയും ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളും കാണാം... ഐആര്‍സിടിസിയുടെ അടിപൊളി പാക്കേജിതാ..

ഏറ്റവും കുറഞ്ഞ ചിലവില്‍ ഷിര്‍ദ്ദിയും ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളും കാണാം... ഐആര്‍സിടിസിയുടെ അടിപൊളി പാക്കേജിതാ..

ധ്യ ഇന്ത്യയിലെ ശിര്‍ദ്ദിയും ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളും ഉള്‍പ്പെ‌ടുത്തിയുള്ള യാത്ര കാത്തിരുന്ന യാത്രകളിലൊന്നാണ്.

തീര്‍ത്ഥാ‌ടകരായ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ വ്യത്യസ്തങ്ങളായ യാത്രകളും തീര്‍ത്ഥാ‌ടന പാക്കേജുകളും അവതരിപ്പിച്ച് ഐആര്‍സി‌ടിസി കയ്യ‌ടി നേ‌‌ടാറുണ്ട‌്. സാധാരണഗതിയില്‍ ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോവുള്ള ബുദ്ധിമുട്ടുകളായ പ്ലാനിങ്ങോ താമസൗകര്യങ്ങളോ തുടങ്ങിയ കാര്യങ്ങളിലൊന്നും ആശങ്കപ്പെടാതെ പോകുവാന്‍ സാധിക്കുന്നതിനാല്‍ മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കുമെല്ലാം ഏറെ ഉപകാരപ്രദമാണ് ഐആര്‍സിടിസി ടൂര്‍ പാക്കേജുകള്‍. ഇപ്പോഴിതാ വിശ്വാസികള്‍ക്കായി ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാ‌ടന കേന്ദ്രങ്ങള്‍ ഉള്‍പ്പെ‌ടുത്തി ഒരു പാക്കേജ് പുറത്തിറക്കിയിരിക്കുകയാണ് ഇവര്‍. മധ്യ ഇന്ത്യയിലെ ശിര്‍ദ്ദിയും ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളും ഉള്‍പ്പെ‌ടുത്തിയുള്ള യാത്ര കാത്തിരുന്ന യാത്രകളിലൊന്നാണ്. ഇതിനെക്കുറിച്ച് കൂടുതലറിയാൻ വായിക്കാം...

സ്വദേശ് ദര്‍ശന്‍ പാക്കേജിനു കീഴില്‍

സ്വദേശ് ദര്‍ശന്‍ പാക്കേജിനു കീഴില്‍

രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിനോദസഞ്ചാര സ്ഥലങ്ങളും ഉൾക്കൊള്ളുന്ന, ഏറ്റവും കുറഞ്ഞ ചിലവില്‍ യാത്ര പോകുവാന്‍ സഹായിക്കുന്ന ടൂര്‍ പാക്കേജാണ് സ്വദേശ് ദര്‍ശന്‍ ട്രെയിന്‍ പാക്കേജ്. ഇതിനു കീഴിലാണ് ഷിര്‍ദ്ധി ആന്‍ഡ് ജ്യോതിര്‍ലിംഗ യാത്ര എന്ന പാക്കേജ് ഒരുക്കിയിരിക്കുന്നത്.
PC:Parichay Sen

തിയ്യതിയും യാത്രയും

തിയ്യതിയും യാത്രയും

10 രാത്രിയും 11 പകലും നീണ്ടു നില്‍ക്കുന്ന യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് ഒക്‌ടോബര്‍ 10 നാണ്. ബീഹാറിലെ ദര്‍ബാംഗ എന്ന സ്ഥലത്തു നിന്നുമാണ് യാത്രയു‌ടെ ബോര്‍ഡിങ് പോയിന്‍റ്. ഇതു കൂ‌ടാതെ പാ‌ടലീപുത്ര, മുസാഫര്‍പൂര്‍ എന്നിവി‌ടങ്ങളില്‍ നിന്നുംയാത്ര തു‌ടങ്ങുവാന്‍ സാധിക്കും. പാക്കേജിന് കീഴിൽ, വിനോദസഞ്ചാരികൾക്ക് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.
PC:Killian Pham

സന്ദര്‍ശിക്കുന്ന പ്രധാന ഇ‌ടങ്ങള്‍

സന്ദര്‍ശിക്കുന്ന പ്രധാന ഇ‌ടങ്ങള്‍

'ഷിർദി & ജ്യോതിർലിംഗ യാത്ര' ഉജ്ജയിനിലെ മഹാകാലേശ്വർ ജ്യോതിർലിംഗ, ഓംകാരേശ്വർ ജ്യോതിർലിംഗ, ദ്വാരകാധീഷ് മന്ദിർ, ദ്വാരകയിലെ നാഗേശ്വർ ജ്യോതിർലിംഗ, ദ്വാരകയിലെ നാഗേശ്വർ ജ്യോതിർലിംഗ, ത്രിദാംബിക് സായി ദർശൻ, ഷിർദി മന്ദിർലിംഗ് സായി,സോമനാഥിലെ സോമനാഥ് ജ്യോതിർലിംഗ ക്ഷേത്രം എന്നിവിടങ്ങളിലൂ‌ടെ ക‌‍ടന്നുപോകും. എല്ലാ സ്ഥലവും പോകുന്നത് ട്രെയിനിലായിരിക്കും,

PC:Sonika Agarwal

ആദ്യ രണ്ടു ദിവസങ്ങള്‍

ആദ്യ രണ്ടു ദിവസങ്ങള്‍

ഒക്‌ടോബര്‍ പത്തിനാണ് യാത്ര ആരംഭിക്കുന്നത്. ബീഹാറിലെ ദര്‍ബാംഗ, പാ‌ടലീപുത്ര, മുസാഫര്‍പൂര്‍ എന്നിവി‌ടങ്ങളില്‍ നിന്നും യാത്രയ്ക്ക് കയറാം. വൈകി‌ട്ട് ദര്‍ബാംഗയില്‍ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. 11-ാം തിയ്യതി യാത്ര തു‌ടരുകയാണ്. മുഗൾസരായ് ജംഗ്ഷൻ, അഥവാ ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ-മണിക്പൂര്‍ ജംങഷന്‍ റെയില്‍വേ സ്റ്റേഷന്‍-കത്നി റെയില്‍വേ സ്റ്റേഷന്‍-ബിനാ റെയില്‍വേ സ്റ്റേഷന്‍ വഴി യാത്ര തുടരും. ഈ ദിവസം മുഴുവനും യാത്രയാണ്

PC:Cory Woodward

12-13 തിയ്യതികള്‍

12-13 തിയ്യതികള്‍

12-ാം തിയ്യതി പുലര്‍ച്ചെ ഉജ്ജയിന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. നേരെ ഹോ‌ട്ടലിലേക്കാണ് പോകുന്നത്. അവിടുന്ന് ഓംകാരേശ്വർ ജ്യോതിർലിംഗ ദർശനത്തിനായി പോകും. തിരികെ വന്ന് അന്ന് രാത്രി ഉജ്ജയിനില്‍ താമസിക്കുന്നു. പിറ്റേന്ന് അതായത് 13ന് അതിരാവിലെ മഹാകാലേശ്വര് ജ്യോതിർലിംഗ ദർശനത്തിനായി പോകുന്നു. ഉച്ചകഴിഞ്ഞ് ADI-RJT വഴി സോമനാഥിലേക്ക് ദർശനത്തിനായി പോകുന്നു, രാത്രിയും ട്രെയിനില്‍തന്നെ ചിലവഴിക്കുന്നു,

PC:Sid Balachandran

14-15 തിയ്യതികള്‍

14-15 തിയ്യതികള്‍

14-ാം തിയ്യതിയ രാവിലെ ഗുജറാത്തിലെ സോംനാഥ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്നു. സോമനാഥിൽ എത്തിയ ശേഷം ഫ്രഷ് ആവാൻ ഹോട്ടൽ/ഡോർമിറ്ററിയിലേക്ക് മാറ്റുകയും സോമനാഥ് ജ്യോതിർലിംഗ ദർശനം നടത്തുവാന്‍ പോകും. ശേഷം ദ്വാരകയിലേക്ക് രാത്രി ട്രെയിന്‍ യാത്ര.
15ന് രാവിലെ ദ്വാരകയില്‍ എത്തിച്ചേരും, ഹോട്ടൽ/ഡോർമിറ്ററിയിലേക്ക് മാറി ഫ്രഷ് ആയശേഷം ദ്വാരകാധീഷ് ക്ഷേത്രത്തിലെ നാഗേശ്വർ ജ്യോതിർലിംഗ ദർശനത്തിനായി പോകും. ശേഷം രാത്രി മന്‍മ‍ഡിലേക്ക് പോകുവാനായി യാത്ര തു‌ടങ്ങും.

PC:Suketu Solanki

16-17 തിയ്യതികള്‍

16-17 തിയ്യതികള്‍

16ന് വൈകി‌ട്ടോടെ മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മന്‍മദ് റെയില്‍വേ സ്റ്റേഷനിലെത്തും, നേരെ ഷിര്‍ദ്ദിയിലേക്ക് പോവുകയും അവിടെ രാത്രി ചിലവഴിക്കുകയും ചെയ്യും, പിറ്റേന്ന് 17-ാം തിയ്യതി ഷിർദ്ദി സായി ബാബയുടെ ദർശനത്തിനായി സമയം ലഭ്യമാക്കിയിട്ടുണ്ട്. രാത്രി താമസം ഇവി‌ടെയാണ്.

PC:World8115

18-19-20 തിയ്യതികള്‍

18-19-20 തിയ്യതികള്‍

18-ാം തിയ്യതി അതിരാവിലെ ത്രയംബകേശ്വർ ജ്യോതിർലിംഗ ദർശനത്തിനായി ശനി ഷിംഗ്നാപൂർ വഴി നാസിക്കിലേക്ക് പോകുന്നു. അതിനു ശേഷം രാത്രി മ‌ടക്കയാത്ര ആരംഭിക്കുന്നു. 19-ാം തിയ്യതി മുഴുവന്‍ യാത്രയായിരിക്കും. 20-ം തിയ്യതി ദര്‍ബാംഗ, പാ‌ടലീപുത്ര, മുസാഫര്‍പൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിങ്ങളു‌ടെ സൗകര്യം അനുസരിച്ച് യാത്ര അവസാനിപ്പിക്കാം.

PC:Vishal0soni

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയില്‍ സ്റ്റാന്‍ഡേര്‍ഡ് സൗകര്യങ്ങള്‍ക്ക് 18450/- രൂപയും കംഫോര്‍ട്ട് നിലവാരത്തിലുള്ള സൗകര്യങ്ങള്‍ക്ക് 29620/- രൂപയുമാണ് നിരക്ക്. ജിഎസ്‌ടി ഉള്‍പ്പെടെയുള്ള നിരക്കാണിത്. സ്ലീപ്പര്‍ ക്ലാസ്, തേര്‍ഡ് എസി സൗകര്യങ്ങളാണ് യാത്രക്കായി ഉള്ളത്.
ഓണ്‍ലൈനായും ഓഫ്ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സൗകര്യമുണ്ടായിരിക്കും.

PC:grayomm

കൊച്ചിയില്‍ നിന്നു ലഡാക്കിനു പോകാം...മഞ്ഞുമരുഭൂമി കാണാം..ഐആര്‍സിടിസിയുടെ ലേ-ലഡാക്ക് പാക്കേജ്കൊച്ചിയില്‍ നിന്നു ലഡാക്കിനു പോകാം...മഞ്ഞുമരുഭൂമി കാണാം..ഐആര്‍സിടിസിയുടെ ലേ-ലഡാക്ക് പാക്കേജ്

ജൂലൈ മാസത്തിലെ ലഡാക്ക് യാത്ര..വര്‍ഷത്തിലെ ഏറ്റവും മികച്ച സമയം..അറിയാം വേണ്ടതെല്ലാംജൂലൈ മാസത്തിലെ ലഡാക്ക് യാത്ര..വര്‍ഷത്തിലെ ഏറ്റവും മികച്ച സമയം..അറിയാം വേണ്ടതെല്ലാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X