Search
  • Follow NativePlanet
Share
» »ഐആര്‍സി‌ടിസിയു‌ടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം

ഐആര്‍സി‌ടിസിയു‌ടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം

ഈ പാക്കേജിനെക്കുറിച്ചും അതിന്‍റെ വിശദാംശങ്ങളെക്കുറിച്ചും വിശദമായി വായിക്കാം.

മലയാളികളുടെ പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊരിടമാണ് കര്‍ണ്ണാടക. വളരെ പെട്ടന്ന് എത്തിച്ചേരുവാന്‍ സാധിക്കും എന്നുമാത്രമല്ല, തീര്‍ത്തും വ്യത്യസ്തമായ ഇടങ്ങള്‍ യാത്രയില്‍ കാണാം എന്നതും ഇവിടേക്കുള്ള യാത്രയുടെ ആകര്‍ഷണങ്ങളാണ്. കര്‍ണ്ണാടക യാത്രയില്‍ ആരും കാണണമെന്ന് ആഗ്രഹിക്കുന്ന ഇടമാണ് മൂകാംബികയും ഉഡുപ്പിയും ശൃംഗേരിയും. ആത്മീയതയുടെ പുണ്യകേന്ദ്രങ്ങളായ ഈ സ്ഥലങ്ങള്‍ കോഴിക്കോട് മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലക്കാരെ സംബന്ധിച്ച് വളരെ എളുപ്പത്തില്‍ പോയി വരാന്‍ കഴിയുന്ന ഇടങ്ങളാണ്.നേരിട്ടിവിടേക്കു പോകുന്ന സര്‍വീസുകള്‍ ചുരുക്കമാണെന്നതാണ് പലരും നേരിടുന്ന വെല്ലുവിളി. ഇതിനൊരു പരിഹാരമാണ് തിരുവനന്തപുരത്തു നിന്നാരംഭിക്കുന്ന ഐആര്‍സിടിസിയുടെ കര്‍ണ്ണാടക പാക്കേജ്. ഈ പാക്കേജിനെക്കുറിച്ചും അതിന്‍റെ വിശദാംശങ്ങളെക്കുറിച്ചും വിശദമായി വായിക്കാം.

ഐആര്‍സിടിസി കര്‍ണ്ണാടക പാക്കേജ്

ഐആര്‍സിടിസി കര്‍ണ്ണാടക പാക്കേജ്

തിരുവനന്തപുരത്തു നിന്നാരംഭിക്കുന്ന ഐആര്‍സിടിസിയുടെ കര്‍ണ്ണാടക പാക്കേജിന്റെ പേര് ഡിവൈന്‍ ടൂര്‍ ഓഫ് കര്‍ണ്ണാടക വിത്ത് മൂകാംബിക എന്നാണ്. മൂകാംബിക, ഉഡുപ്പി, മുരുഡേശ്വര്‍, ശൃംഗേരി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന യാത്ര നാല് രാത്രിയും അഞ്ച് പകലും നീണ്ടു നില്‍ക്കുന്നതാണ്.

ഒന്നാം ദിവസം

ഒന്നാം ദിവസം

യാത്ര ആരംഭിക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ്. ട്രെയിന്‍ നമ്പര്‍ 16604 ല്‍ ഉള്ള യാത്ര എല്ലാ ബുധനാഴ്ചയുമാണുള്ളത്. ബുധനാഴ്ച വൈകിട്ട് 7.25ന് യാത്ര ആരംഭിക്കും. ഈ ദിവസം മുഴുവനും ട്രെയിനില്‍ തന്നെയാണ് ചിലവഴിക്കേണ്ടത്.

രണ്ടാം ദിവസം

രണ്ടാം ദിവസം

യാത്രയുടെ രണ്ടാം ദിവസം രാവിലെ 8.00 മണിക്ക് ട്രെയിന്‍ മംഗലാപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. ഇവിടെ ട്രെയിനിറങ്ങി നേരെ മണിപ്പാലില‌െ ഹോട്ടലിലേക്ക് പോകും. ഉച്ചയ്ക്കു ശേഷം മാല്‍പേ ബീച്ച് സന്ദര്‍ശിക്കും. വൈകിട്ട് ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. രാത്രി താമസം ഉഡുപ്പിയിലെ ഹോട്ടലില്‍ ആണ് ലഭ്യമാക്കിയിരിക്കുന്നത്.

മാല്‍പേ ബീച്ചും ഉഡുപ്പി ക്ഷേത്രവും

മാല്‍പേ ബീച്ചും ഉഡുപ്പി ക്ഷേത്രവും

കര്‍ണ്ണാടകയിലെ ഏറ്റവും ഭംഗിയാര്‍ന്ന ബീച്ചുകളില്‍ ഒന്നാണ് മാല്‍പേ ബീച്ച്. മാലദ്വീപിലെ ബീച്ചുകളോട് വളരെ സാമ്യമുള്ള ഈ ബീച്ചിന് ആരാധകര്‍ നിരവധിയുണ്ട്. ഉദയവര നദിയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനം കൂടിയാണ് മാല്‍പേ ബീച്ച്. പഞ്ചസാരതരികള്‍ പോലത്തെ വെളുത്ത മണലും തെളിഞ്ഞ വെള്ളവും ഇവിടെ കാണാം.
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രധാന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഉഡുപ്പിയിലുള്ളത്. പതിമൂന്നാം നൂറ്റാണ്ടിൽ, വൈഷ്ണവ സന്യാസിയായിരുന്ന ജഗദ്ഗുരു മധ്വാചാര്യർ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ചന്ദ്രന്‍ പ്രാര്‍ത്ഥിച്ച ഇ‌ടത്തെ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. രുക്മിണി ആരാധിച്ചിരുന്ന ശ്രീകൃഷ്ണന്റെ ബാലവിഗ്രഹമാണ് ഇവിടെയുള്ളത്.

PC:ACKSEN

മാലദ്വീപിന്‍റെ ഇന്ത്യയിലെ അപരന്‍... കാത്തിരിക്കുന്നു കര്‍ണ്ണാടകയിലെ ഈ ബീച്ചും കാഴ്ചകളുംമാലദ്വീപിന്‍റെ ഇന്ത്യയിലെ അപരന്‍... കാത്തിരിക്കുന്നു കര്‍ണ്ണാടകയിലെ ഈ ബീച്ചും കാഴ്ചകളും

മൂന്നാം ദിവസം

മൂന്നാം ദിവസം

യാത്രയുടെ മൂന്നാം ദിവസം ഉഡുപ്പിയില്‍ നിന്നും കൊല്ലൂരും മുരുഡേശ്വരും പോകും. ഹോട്ടലില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ച ശേഷം കൊല്ലൂരിലേക്കാണ് ആദ്യ യാത്ര. ഉഡുപ്പിയില്‍ നിന്നും 75 കിലോമീറ്റര്‍ ദൂരമുണ്ട് കൊല്ലൂരിലേക്ക്. കൊല്ലൂരില്‍ ക്ഷേത്രദര്‍ശനത്തിനാണ് സമയം. ഉച്ചകഴിഞ്ഞ് ഇവിടുന്ന് 65 കിലോമീറ്റര്‍ അകലെയുള്ള മുരുഡേശ്വറിലേക്ക് പോകും. ക്ഷേത്രദര്ശനത്തിനും ബീച്ചില്‍ ഇറങ്ങുന്നതിനും ഇവിടെ അവസരമുണ്ട്. തിരികെ വൈകുന്നേരത്തോടെ ഉഡുപ്പിയിലെ ഹോട്ടലിലേക്ക് വരും.

കൊല്ലൂര്‍, മുരുഡേശ്വര്‍

കൊല്ലൂര്‍, മുരുഡേശ്വര്‍

കൊല്ലൂര്‍

കലാകാരന്മാരുടെ അഭയസ്ഥാനം എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് കൊല്ലൂര്‍. മൂകാംബിക ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഇവിടെ ദേവി വിളിച്ചാല്‍ മാത്രമേ വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി വരുവാന്‍ സാധിക്കൂ എന്നു പറയപ്പെടുന്നു.

മുരുഡേശ്വര്‍

ആകാശത്തിന്‍റെ അനന്തതയോളം ശിവനെ കാണുവാന്‍ സാധിക്കുന്ന അത്ഭുതയിടമാണ് മുരുഡേശ്വര്‍. . ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്ന ഇവിടെത്തെന്നായണ് ആത്മലിംഗങ്ങളില്‍ ഒന്ന് പ്രതിഷ്ഠിച്ചിരിക്കുന്നതും. മൂന്നു വശവും കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടുത്തെ കാഴ്ചകള്‍ അതിമനോഹരമാണ്.

നാലാം ദിവസം

നാലാം ദിവസം

യാത്രയുടെ നാലാം ദിവസം ശൃംഗേരി കാഴ്ചകള്‍ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം രാവിലെ 80 കിലോമീറ്റര്‍ അകലെയുള്ള ശൃംഗേരിയിലേക്ക് പോകും, അവിടുത്തെ ശാരദാപീഠത്തിലെ ദര്‍ശനത്തിനു ശേഷം തിരികെ മംഗലാപുരത്തേയ്ക്ക് മടക്കും. വൈകിട്ട് 5.40 നാണ് മംഗലാപുരത്തു നിന്നും മടക്ക ട്രെയിന്‍ പുറപ്പെടുന്നത്. പിറ്റേന്ന് പുലര്‍ച്ചെ 6.20ന് ട്രെയിന്‍ തിരുവനന്തപുരത്തെത്തും.

PC:Naveenbm

ബോര്‍ഡിങ് പോയിന്‍റുകള്‍

ബോര്‍ഡിങ് പോയിന്‍റുകള്‍

യാത്രയുടെ ബോര്‍ഡിങ് സ്റ്റേഷനുകള്‍

തിരുവനന്തപുരം സിഎൻടിഎൽ -19:25 / കൊല്ലം ജങ്ഷന്‍. - 20:27/ ആലപ്പുഴ - 22:02 / എറണാകുളം ജങ്ഷന്‍ -23:25/ ആലുവ- 23:56/ തൃശൂർ - 00:47/ ഷൊർണൂർ - 01:55 / കോഴിക്കോട്- 03: 25 എന്നിങ്ങനെയാണ് സമയം.

യാത്രയുടെ ഡീബോര്‍ഡിങ് സ്റ്റേഷനുകള്‍

കോഴിക്കോട്-21:07/ ഷൊർണൂർ ജങ്ഷന്‍. - 23:15/തൃശൂർ - 00:22/ ആലുവ - 01:13 / എറണാകുളം ജന. - 02:00/ ആലപ്പുഴ - 02:55/ കൊല്ലം ജന. - 04:27/ തിരുവനന്തപുരം സി.എൻ.ടി.എൽ - 06: 20 എന്നിവയാണ് ഡീബോര്‍ഡിങ് സ്റ്റേഷനുകളിലെത്തുന്ന സമയം.

PC:Parichay Sen

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

കംഫര്‍‌ട്ട് ക്ലാസിലും സ്റ്റാന്‍ഡേര്‍ഡ് ക്ലാസിലുമാണ് യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

സ്റ്റാന്‍ഡേര്‍ഡ് കാറ്റഗറി

സ്റ്റാന്‍ഡേര്‍ഡ് കാറ്റഗറിയില്‍ സ്ലീപ്പര്‍ ക്സാസ് ആണ് ലഭ്യമാവുക. ഇതില്‍ സിംഗിള്‍ ഒക്യൂപന്‍സിക്ക് 15500 രൂപയും ഡബിള്‍ ഒക്യൂപന്‍സിക്ക് 11900 രൂപയും ‌ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 11400 രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 10300 രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 9700 രൂപയും ആയിരിക്കും ടിക്കറ്റ് നിരക്ക്
പത്ത് പേര്‍ക്കാണ് ഈ ക്ലാസില്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കുക.

കംഫര്‍ട്ട് ക്ലാസ്

കംഫര്‍ട്ട് ക്ലാസ് തേര്‍ഡ് എസിയിലുള്ള യാത്രയാണ്. ഇതില്‍ സിംഗിള്‍ ഒക്യൂപന്‍സിക്ക് 17200 രൂപയും ഡബിള്‍ ഒക്യൂപന്‍സിക്ക് 13600 രൂപയും ‌ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 13100 രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 11950 രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 11400 രൂപയും ആയിരിക്കും ടിക്കറ്റ് നിരക്ക്
ആറ് പേര്‍ക്കാണ് ഈ ക്ലാസില്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കുക.

എല്ലാ ബുധനാഴ്ചയും യാത്ര തിരുവനന്തപുരത്തു നിന്നും പുറപ്പെടും.

PC:Sid Balachandran

ഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാംഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാം

തിരുപ്പതിക്ക് എയര്‍ പാക്കേജുമായി ഐആര്‍സിടിസി, രണ്ടുദിവസത്തില്‍ പോയി വരാം, ടിക്കറ്റ് 12165 മുതല്‍തിരുപ്പതിക്ക് എയര്‍ പാക്കേജുമായി ഐആര്‍സിടിസി, രണ്ടുദിവസത്തില്‍ പോയി വരാം, ടിക്കറ്റ് 12165 മുതല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X