Search
  • Follow NativePlanet
Share
» »ഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാം

ഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാം

ഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാം

ഓണമെത്തുവാന്‍ ഇനിയും ഒരുമാസം സമയം ബാക്കിയുണ്ട്. ആഘോഷങ്ങള്‍ പ്ലാന്‍ ചെയ്യുവാനും യാത്രകള്‍ പോകുവാനുമെല്ലാം ഓണക്കാലത്തിനായി കാത്തിരിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തവണത്തെ ഓണക്കാലം വലിയ ഒരു യാത്രയ്ക്കായി മാറ്റിവെച്ചാലോ? വലിയ യാത്രയെന്നു പറഞ്ഞാല്‍ ഡല്‍ഹിയും ആഗ്രയും ജയ്പപ്പൂരും ഗോവയും കണ്ട് വരുന്നൊരു യാത്ര.. ഓണക്കാല ആഘോഷങ്ങള്‍ മാറ്റേകുവാനായി ഒരു കിടിലന്‍ യാത്രാ പാക്കേജാണ് ഐആര്‍സി‌ടിസി അവതരിപ്പിച്ചിരിക്കുന്നത്. സ്വദേശ് ദര്‍ശന് കീഴില്‍ വരുന്ന ഐആര്‍സി‌ടിസി 'ഓണം വെക്കേഷന്‍' പാക്കേജിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഐആര്‍സി‌ടിസി ഓണം വെക്കേഷന്‍ യാത്രാ പാക്കേജ്

ഐആര്‍സി‌ടിസി ഓണം വെക്കേഷന്‍ യാത്രാ പാക്കേജ്

ഓണാവധിക്കാലം യാത്രകള്‍ക്കായി മാറ്റിവെക്കുവാന്‍ സാധിക്കുന്നവര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച ഒരു പാക്കേജാണ് ഐആര്‍സിടിസി അവതരിപ്പിച്ചിരിക്കുന്ന ഐആര്‍സി‌ടിസി ഓണം വെക്കേഷന്‍ യാത്ര. ഹൈദരാബാദ്, ആഗ്രാ, ഡല്‍ഹി, ജയ്പൂര്‍ എന്നിവിടങ്ങളില്‍ പോയി ഗോവയും കണ്ട് തിരികെ വരുന്ന വിധത്തില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന യാത്രയാണിത്.

PC: Killian Pham

പത്ത് രാത്രിയും പതിനൊന്ന് പകലും

പത്ത് രാത്രിയും പതിനൊന്ന് പകലും

സെപ്റ്റംബര്‍ 2ന് കൊച്ചുവേളിയില്‍ നിന്നും ആരംഭിക്കുന്ന ഈ യാത്ര പത്ത് രാത്രിയും പതിനൊന്ന് പകലും നീണ്ടു നില്‍ക്കുന്നതാണ്. സെപ്റ്റംബര്‍ 12 ന് യാത്ര തിരികെ കൊച്ചുവേളിയില്‍ അവസാനിക്കും.

ഒന്നാം ദിവസം

ഒന്നാം ദിവസം

കൊച്ചുവേളിയില്‍ നിന്ന് സെപ്റ്റംബര്‍ രണ്ടാം തിയതി രാവിലെ 6.15ന് യാത്ര ആരംഭിക്കും. എറണാകുളം, തൃശൂര്‍, പാലക്കാട് ജംങ്ഷന്‍, പൊടനൂര്‍, ഈറോഡ് വഴിയാണ് യാത്ര പോകുന്നത്.

രണ്ടാം ദിവസം

രണ്ടാം ദിവസം

യാത്രയുടെ രണ്ടാം ദിവസം അതായത്, സെപ്റ്റംബര്‍ മൂന്നാം തിയതി വൈകുന്നേരം ട്രെയിന്‍ ഹൈദരാബാദിലെത്തും. അന്ന് രാത്രി ഇവിടെ താമസിക്കും.

മൂന്നും നാലും അ‍ഞ്ചും ദിവസങ്ങള്‍

മൂന്നും നാലും അ‍ഞ്ചും ദിവസങ്ങള്‍

യാത്രയു‌ടെ മൂന്നും നാലും ദിവസങ്ങള്‍ പൂര്‍ണ്ണമായും ഹൈദരാബാദ് കാഴ്ചകള്‍ക്കു മാത്രമായാണ് മാറ്റിവെച്ചിരിക്കുന്നത്. സെപ്റ്റംബര്‍ നാലാം തിയതി ഹൈദരാബാദ് സിറ്റി ടൂറോടു കൂടി യാത്രകള്‍ക്ക് തുടക്കമാവും. ഹൈദരാബാദിന്‍റെ അഭിമാനക്കാഴ്ചകളിലൊന്നായ ഗോല്‍ക്കോണ്ട കോ‌ട്ട, സലര്‍ജങ് മ്യൂസിയം എന്നിവയും ഹൈദരാബാദിന്‍റെ അടയാളമായ ചാര്‍മിനാറും സന്ദര്‍ശിക്കും. നഗരത്തിന്‍റെ ചരിത്രത്തെ മനസ്സിലാക്കുവാന്‍ ഓരോ സഞ്ചാരിയും ഒരിക്കലെങ്കിലും കടന്നുപോയിരിക്കേണ്ടതാണ് ഈ മൂന്നിട‌ങ്ങളും. സെപ്റ്റംബര്‍ അഞ്ചാം തിയതി മുഴുവനും രാമോജി ഫിലിം സിറ്റി കാഴ്ചകള്‍ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ യ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ ഇത് രണ്ടായിരം ഏക്കര്‍ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ഇവിടുത്തെ കാഴ്ചകള്‍ കണ്ടുതീര്‍ക്കുവാന്‍ ഒരു ദിവസം മുഴുവനായി വേണം. ഇതിനു ശേഷം ഹൈദരാബാദില്‍ നിന്നും യാത്രകള്‍ തുടരുന്നു. ആറാം തിയതി മുഴുവന്‍ ആഗ്രയിലേക്കുള്ള യാത്രയ്ക്കായി ചിലവഴിക്കണം.

PC:Sarang Pande

ആറാം ദിവസം

ആറാം ദിവസം

യാത്രയു‌ടെ ആറാം ദിവസം, അതായത് സെപ്റ്റംബര്‍ ഏഴാം തിയ്യതി രാവിലെ ആഗ്രയിലെത്തിച്ചേരും. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലും സമീപത്തെ ആഗ്രാ കോട്ടയും കാണുവാനാണ് ദിവസത്തിന്റെ ആദ്യ പകുതി ചിലവഴിക്കുക. അതിനു ശേഷം ആഗ്രയില്‍ നിന്നു പുറപ്പെട്ട് രാത്രിയോടെ ഡല്‍ഹി സഫ്ദാര്‍ജങിലെത്തുന്നു

PC:Faisal Fraz

ഏഴാം ദിവസം

ഏഴാം ദിവസം

ഒറ്റ ദിവസം മാത്രമാണ് ഡല്‍ഹി സന്ദര്‍ശനത്തിനായുള്ളത്. രാജ് ഘട്ട്, ചെങ്കോട്ട, ലോട്ടസ് ടെംപിള്‍, കുത്തബ് മിനാര്‍ എന്നിവി‌ടങ്ങള്‍ ഈ യാത്രയില്‍ സന്ദര്‍ശിക്കും. രാത്രിയോടെ ഡല്‍ഹി യാത്ര അവസാനിപ്പിച്ച് അവിടുന്ന് രാജസ്ഥാനിലേക്ക് തിരിക്കും.

PC:Maahid Photos

എ‌ട്ടും ഒന്‍പതും ദിവസം

എ‌ട്ടും ഒന്‍പതും ദിവസം

യാത്രയു‌ടെ എട്ടാം ദിവസം, അതായത് സെപംറ്റംബര്‍ 9-ാം തിയ്യതി രാവിലെ ജയ്പൂര്‍ എത്തിച്ചേരും. രാജസ്ഥാന്റെ ചരിത്രം കൊട്ടാരങ്ങളിലൂടെ കാണിച്ചുതരുന്ന ജയ്പൂരില്‍ കാണുവാനുള്ള ഇടങ്ങളോളം പ്രധാനം തന്നെയാണ് പ്രാദേശിക സംസ്കാരങ്ങള്‍ അനുഭവിക്കുന്നതും. ഇതിനായി ജയ്പൂര്‍ സിറ്റി ടൂര്‍ ഒരുക്കിയിട്ടുണ്ട്. സിറ്റി പാലസ്, ജന്ദര്‍ നന്ദിര്‍, ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയം എന്നിവിടങ്ങളം യാത്രയില്‍ സന്ദര്‍ശിക്കും. അന്ന് രാത്രി തന്നെ ഇവി‌ടെ നിന്നും മടങ്ങും. യാത്രയു‌ടെ ഒന്‍പതാം ദിവസം മുഴുവനും ട്രെയിനില്‍ തന്നെയായിരിക്കും.

PC:Aditya Siva

‌ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ‌ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ

പത്താം ദിവസം

പത്താം ദിവസം

പത്താം ദിവസം അതായത്, സെപ്റ്റംബര്‍ 11-ാം തിയതി രാവിലെ മഡ്ഗാവോയില്‍ ട്രെയിന്‍ എത്തിച്ചേരും. ഗോവയിലെ ഏറ്റവും പ്രധാന കാഴ്ചകള്‍ കണ്ടുതീര്‍ക്കുവാന്‍ ഈ ഒരു ദിവസം മാത്രമാണുള്ളത്. കാലന്‍ഗുട്ടെ ബീച്ച്, വാഗാറ്റോര്‍ ബീച്ച്, പ്രസിദ്ധ ദേവാലയമായ ബസലിക്ക ഓഫ് ബോം ജീസസ്, കോള്‍വാ ബീച്ച് എന്നിവ സന്ദര്‍ശിക്കും. അന്ന് രാത്രിയോടെ മഡ്ഗാവോയില്‍ നിന്നും മടക്കയാത്ര തുടങ്ങും.

PC:alexey turenkov

പതിനൊന്നാം ദിവസം

പതിനൊന്നാം ദിവസം

യാത്രയുടെ അവസാന ദിവസം നംഗളുരു വഴി കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍ ജംങ്ഷന്‍, എറണാകുളം ജംങ്ഷന്‍ വഴി ‌ട്രെയിന്‍ വൈകി‌ട്ടോടെ കൊച്ചുവേളിയിലെത്തും.

PC:Parichay Sen

ബോര്‍ഡിങ് ഡീ-ബോര്‍ഡിങ് സ്റ്റേഷനുകള്‍

ബോര്‍ഡിങ് ഡീ-ബോര്‍ഡിങ് സ്റ്റേഷനുകള്‍

ബോർഡിംഗ് പോയിന്റുകൾ: കൊച്ചുവേളി, എറണാകുളം ജങ്ഷൻ, തൃശൂർ, പാലക്കാട്, പോടനൂർ, ഈറോഡ്
ഡീബോർഡിംഗ് പോയിന്റുകൾ: കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ ജങ്ഷൻ, തൃശൂർ, എറണാകുളം ജങ്ഷൻ, കൊച്ചുവേളി

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

സ്റ്റാന്‍ഡേര്‍ഡ്, ഇക്കണോമി, ബജറ്റ് എന്നീ മൂന്നു ക്സാസുകളിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ് ഡബിള്‍ ഒക്യുപന്‍സിക്ക് ഒരാള്‍ക്ക് 32,000 രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 31.550 രൂപയും 5-11 വയസ്സുള്ള കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 30,850 രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 30,300 രൂപയും ആണ് ടിക്കറ്റ് നിരക്ക്.

ഇക്കണോമി ഡബിള്‍ ഒക്യുപന്‍സിക്ക് ഒരാള്‍ക്ക് 24,400/-
രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 24,000/-രൂപയും 5-11 വയസ്സുള്ള കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 23,300/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 22,750/- രൂപയും ആണ് ടിക്കറ്റ് നിരക്ക്.

ബജറ്റ് ക്ലാസില്‍ 21,650/- രൂപയാണ് ടിക്കറ്റ് നിരക്ക്.


സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ ട്രെയിനിൽ എസി 3 ടയർ, ട്രാൻസ്ഫറുകൾക്കുള്ള നോൺ എസി വാഹനങ്ങൾ, രാത്രി തങ്ങുന്ന സ്ഥലങ്ങളിൽ തങ്ങാൻ നോൺ എസി മുറികൾ എന്നിവയും ഇക്കണോമി ക്ലാസില്‍ ട്രെയിനിൽ സ്ലീപ്പർ ക്ലാസ്, ട്രാൻസ്ഫറുകൾക്കുള്ള നോൺ എസി വാഹനങ്ങൾ, രാത്രി തങ്ങുന്ന സ്ഥലങ്ങളിൽ തങ്ങാൻ നോൺ എസി മുറികൾ എന്നിവയും ബജറ്റ് ക്ലാസില്‍ സ്ലീപ്പര്‍ ക്ലാസ് യാത്ര, ട്രെയിനിൽ നോൺ എസി, ട്രാൻസ്ഫറുകൾക്കുള്ള നോൺ എസി വാഹനങ്ങൾ, സ്ഥലങ്ങളിൽ താമസിക്കാൻ ഹാളുകൾ അല്ലെങ്കില്‍ ധര്‍മ്മശാലകള്‍ എന്നിവയാണ് ലഭ്യമാകുന്ന സൗകര്യങ്ങള്‍.
PC:Sid Balachandran

കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!

തിരുപ്പതിക്ക് എയര്‍ പാക്കേജുമായി ഐആര്‍സിടിസി, രണ്ടുദിവസത്തില്‍ പോയി വരാം, ടിക്കറ്റ് 12165 മുതല്‍തിരുപ്പതിക്ക് എയര്‍ പാക്കേജുമായി ഐആര്‍സിടിസി, രണ്ടുദിവസത്തില്‍ പോയി വരാം, ടിക്കറ്റ് 12165 മുതല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X