Search
  • Follow NativePlanet
Share
» »ട്രെയിൻ ടിക്കറ്റിൽ റിസർവേഷൻ ഉറപ്പാക്കാൻ 'വികല്പ്' സംവിധാനം.. ചെയ്യേണ്ടത് ഇത്ര മാത്രം!

ട്രെയിൻ ടിക്കറ്റിൽ റിസർവേഷൻ ഉറപ്പാക്കാൻ 'വികല്പ്' സംവിധാനം.. ചെയ്യേണ്ടത് ഇത്ര മാത്രം!

അന്നും ഇന്നും ട്രെയിൻ യാത്രകളിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം സ്ഥിരീകരിച്ച ടിക്കറ്റുകൾ യാത്രയ്ക്കായി ലഭിക്കുക എന്നതാണ്. ആഴ്ചകളും മാസങ്ങളും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കൺഫോം ടിക്കറ്റ് ഉറപ്പാണ്. എന്നാൽ പെട്ടന്നൊരു യാത്ര പോകേണ്ടി വരുമ്പോഴോ, ഉത്സവ സീസണുകളിലോ ആഴ്ചാവസാനങ്ങളിലോ ഒക്കെ യാത്ര ചെയ്യേണ്ടി വരുമ്പോൾ സ്ഥിരീകരിച്ച ടിക്കറ്റ് ലഭിച്ചില്ലായെങ്കിൽ ചിലപ്പോൾ ആ യാത്രയെ വേണ്ടെന്നു വെയ്ക്കേണ്ടി വരും.

നേരത്തെ, ഓൺലൈൻ വഴിയുളള ട്രെയിൻ ടിക്കറ്റെടുപ്പ് വ്യാപകമാകുന്നതിനു മുൻപ് വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട ടിക്കറ്റുമായി യാത്ര ചെയ്യുന്നത് ഒരു പ്രശ്നമല്ലായിരുന്നു. ഇന്നിപ്പോൾ സ്ഥിരീകരിക്കാത്ത വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതോടെ തനിയെ റദ്ദാവുകയും അതിനു നിങ്ങൾ മുടക്കിയ തുക തിരികെ അക്കൗണ്ടിലെത്തുകയും ചെയ്യാറുണ്ട്. എന്നാൽ ചെറിയ ചില എളുപ്പവഴികളിലൂടെ നിങ്ങളുടെ വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് സ്ഥിരീകരിക്കുവാൻ കൂടുതൽ സാധ്യതയുള്ള രീതിയിലേക്ക് മാറ്റാം..എങ്ങനെയെന്നല്ലേ? വളരെ എളുപ്പമാണിത്.

കൺഫോം ട്രെയിൻ ടിക്കറ്റ്

കൺഫോം ട്രെയിൻ ടിക്കറ്റ്

ഇന്ത്യൻ റെയിൽവേയിൽ സീസണുകളിൽ സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എന്നാൽ ഇന്ത്യൻ റെയിൽവേയുടെ വികൽപ്-(VIKALP- an Altermate Train Accommodation Scheme) സ്കീം വഴി നിങ്ങള്‍ക്ക് നിങ്ങളുടെ വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ സ്ഥിരീകരിക്കുവാനുള്ള സാധ്യതകൾ വർധിപ്പിക്കുവാൻ കഴിയും. ഇതിനായി ഇന്ത്യൻ റെയിൽവേ നല്കുന്ന വികല്പ് സ്കീം എന്താണ് എന്നു നോക്കാം

എപ്പോഴാണ് വികല്പ് സഹായകമാകുന്നത്

എപ്പോഴാണ് വികല്പ് സഹായകമാകുന്നത്

തിരക്കേറിയ , ഉത്സവ സീസണുകളിൽ നിങ്ങൾ ഒരു ദീർഘയാത്രയ്ക്കായി ഓണ്‍ലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തുവെന്ന് കരുതുക. ലഭിച്ച ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലാണ്. അത് സ്ഥിരീകരിക്കുവാൻ ഒരു സാധ്യതയുമില്ല. അങ്ങനെ വരുമ്പോൾ റെയിൽവേ തന്നെ ഇത്തരം വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ ക്യാന്‍സൽ ചെയ്ത് നിങ്ങൾക്ക് പണം തിരികെ നല്കുന്നു. എന്നാൽ നിങ്ങൾ ബുക്ക് ചെയ്ത സമയത്ത് റെയിൽവേ നല്കുന്ന വികല്പ് സേവനം തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ടിക്കറ്റ് സ്ഥിരീകരിക്കാനുള്ള സാധ്യത ഇത് വർധിപ്പിക്കുന്നു.

എന്താണ് വികല്പ്

എന്താണ് വികല്പ്

ഓൾട്ടർനേറ്റ് ട്രെയിൻ അക്കൊമോഷേൻ സ്കീം (ATAS) എന്ന പദ്ധതിയാണ് വികല്പ് എന്നറിയപ്പെടുന്നത്. എല്ലാ മെയിൽ, പാസഞ്ചർ ട്രെയിനുകളിലും ലഭ്യമായിട്ടുള്ള ഈ സംവിധാനം ആളുകൾക്ക് കൺഫോം ടിക്കറ്റുകൾ ലഭ്യമാക്കുവാനും നിലവിൽ ലഭ്യമായിട്ടുള്ള യാത്രാ സൗകര്യങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പുവരുത്തുവാനും സഹായിക്കുന്നു. ടിക്കര്റ് ബുക്ക് ചെയ്യുമ്പോൾ വികല്പിനുള്ള ഒരു ഓപ്ഷൻ കാണിക്കും. അത് തിരഞ്ഞെടുത്താൽ മാത്രമേ, ഈ സംവിധാനം നിങ്ങൾക്ക് ലഭ്യമാവുകയുള്ളൂ.

എങ്ങനെ വികല്പ് സംവിധാനം പ്രയോജനപ്പെടുത്താം

എങ്ങനെ വികല്പ് സംവിധാനം പ്രയോജനപ്പെടുത്താം

ഓൺലൈൻ സംവിധാനം വഴി വെയിറ്റിങ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ വികല്പ് (VIKALP) ഓപ്ഷൻ പൂരിപ്പിക്കുവാൻ ആവശ്യപ്പെടുന്നത് കാണാം. ഇവിടെ നിങ്ങൾ ചെയ്യുന്നത് യാത്ര പോകുവാൻ ഉദ്ദേശിക്കുന്ന ട്രെയിനിനു പുറമേ, അതേ റൂട്ടിൽ ഏകദേശം അതിനടുത്ത സമയങ്ങളിൽ കടന്നു പോകുന്ന ട്രെയിനുകളിൽ കൂടി നിങ്ങള്‍ക്ക് കൺഫോം ടിക്കറ്റ് ലഭിക്കുമോ എന്നു നോക്കുകയാണ്. അതായത് നിങ്ങൾ പോകുവാൻ ഉദ്ദേശിക്കുന്ന ട്രെയിനൊപ്പം അതുവഴി കടന്നുപോകുന്ന മറ്റു ട്രെയിനുകൾ കൂടി തിരഞ്ഞെടുക്കണം. പരമാവധി 7 ട്രെയിനുകൾ തിരഞ്ഞെടുക്കുവാനാണ് കഴിയുക. തിരഞ്ഞെടുത്ത ട്രെയിനിലെ ടിക്കറ്റ് സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിൽ ബാക്കി ഇത്രയും ട്രെയിനുകളിലേതെങ്കിലും ഒന്നിൽ നിങ്ങൾക്ക് കൺഫോം ടിക്കറ്റ് ലഭിക്കുകയോ അല്ലെങ്കില്‍ കിട്ടുവാനുള്ള അവസരം കൂട്ടുകയോ ചെയ്യുന്നു.

ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...

വികല്പ് കൊടുത്താൽ കൺഫോം ടിക്കറ്റ് ഉറപ്പാണോ?

വികല്പ് കൊടുത്താൽ കൺഫോം ടിക്കറ്റ് ഉറപ്പാണോ?

വെയിറ്റിങ് ടിക്കറ്റ് ബുക്ക് ചെയ്യമ്പോൾ നിങ്ങൾ
വികല്പ് ക്ലിക്ക് ചെയ്തു എന്നതിനർത്ഥം നിങ്ങളുടെ വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് കണ്‍ഫോം ആകുമെന്നല്ല. മറിച്ച് അതിനുള്ള സാധ്യതകൾ കൂട്ടുന്നു എന്നതാണ്.

‌ട്രെയിന്‍ യാത്രകള്‍ ആയാസരഹിതമാക്കാം... അറിഞ്ഞിരിക്കാം ഈ സ്മാര്‍‌ട് ടിപ്സുകള്‍‌ട്രെയിന്‍ യാത്രകള്‍ ആയാസരഹിതമാക്കാം... അറിഞ്ഞിരിക്കാം ഈ സ്മാര്‍‌ട് ടിപ്സുകള്‍

വികൽപ് സംവിധാനം വഴി ടിക്കറ്റ് ലഭിച്ചാൽ

വികൽപ് സംവിധാനം വഴി ടിക്കറ്റ് ലഭിച്ചാൽ

വികൽപ് സംവിധാനം വഴി മറ്റൊരു ട്രെയിനിൽ നിങ്ങൾക്ക് ഉറപ്പായ സീറ്റ് ലഭിച്ചാൽ, സാധാരണ യാത്രക്കാരെപ്പോലെ തന്നെ നിങ്ങൾക്കും യാത്ര ചെയ്യാം.
വികല്പ് വഴി കിട്ടിയ ടിക്കറ്റ് വേണ്ടന്നു വെച്ച് മറ്റൊരു യാത്രയിലേക്ക്/ സൗകര്യത്തിലേക്കോ മാറുകയാണെങ്കിൽ ഇവരെ ടിക്കറ്റ് സ്ഥിരീകരിക്കപ്പെട്ട യാത്രക്കാരനായി കരുതുകയും അതിനനുസരിച്ചുളള പോളിസിയിലായിരിക്കും ടിക്കറ്റ് റദ്ദാക്കൽ നടക്കുക.

വിക്സ്പ് സംവിധാനം ഉപയോഗിക്കുന്നതിന് അധിക ചാർജോ റീഫണ്ടോ ലഭിക്കില്ല.

വികൽപ് സംവിധാനം വഴി ടിക്കറ്റ് ലഭിച്ച ആള്‍ പകരം ലഭിച്ച ട്രെയിനിൽ ആ യാത്ര നടത്തിയില്ലെങ്കിൽ, അയാൾക്ക് റീഫണ്ടിന് അർഹതയുണ്ടാകും. ടിക്കറ്റ് ഡെപ്പോസിറ്റ് റസീറ്റ്(TDR) വഴി ഇതിന് അപേക്ഷിക്കാം.

വികൽപ് സംവിധാനം വഴി ടിക്കറ്റ് ലഭിച്ച ആള്‍ക്ക് പകരം ലഭിച്ച ട്രെയിൻ ടിക്കറ്റിന്റെ നിരക്കിൽ വ്യത്യാസമുണ്ടെങ്കിലും, അത് തത്കാൽ ടിക്കറ്റ് ആണെങ്കിലും വ്യത്യാസം വരുന്ന തുക തിരികെ ലഭിക്കുന്നതല്ല.

ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...

യാത്രയ്ക്കു മുൻപോ യാത്രയ്ക്കിടയിലോ ട്രെയിൻ ടിക്കറ്റ് നഷ്ട്ടപ്പെട്ടാൽ ചെയ്യേണ്ടത്യാത്രയ്ക്കു മുൻപോ യാത്രയ്ക്കിടയിലോ ട്രെയിൻ ടിക്കറ്റ് നഷ്ട്ടപ്പെട്ടാൽ ചെയ്യേണ്ടത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X