» »ചുഴലിക്കാറ്റ് ദേവതയാക്കിയ കാളിജെയുടെ കഥ

ചുഴലിക്കാറ്റ് ദേവതയാക്കിയ കാളിജെയുടെ കഥ

Written By: Elizabath

ദൈവങ്ങളും ദൈവസങ്കല്പങ്ങളും ഉടലെടുക്കുന്നതുന് പല സംഭവങ്ങളും കാരണമാകാറുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായ ഒരു ചുഴലിക്കാറ്റില്‍ മരണമടഞ്ഞ യുവതി ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സംരക്ഷകയായ കഥ കേട്ടിട്ടുണ്ടോ? ഒഡീഷയിലെ പുരിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചിലിക തടാകത്തിനടുത്താണ് പ്രശസ്തമായ കാളിജെയ് ക്ഷേത്രമുള്ളത്. ചുഴലിക്കാറ്റ് ദേവതയാക്കിയ കാളിജയുടെ കഥ അറിയാം.

കാളിജെയ് എന്നാല്‍

കാളിജെയ് എന്നാല്‍

കാളി ദേവിയുടെ കാളിയും ജെയ് എന്ന പേരും കൂടിവന്നതാണ് കാളിജെയ്. ജെയ് എന്നത്
സമീപത്തുള്ള ബനാപൂര്‍ ഗ്രാമത്തിലെ കുട്ടിയുടെ പേരാണ്.

PC:Aruni Nayak

ചുഴലിക്കാറ്റ് ദേവതയാക്കിയ കാളിജെ

ചുഴലിക്കാറ്റ് ദേവതയാക്കിയ കാളിജെ

ബനാപൂര്‍ ഗ്രാമത്തിലെ സാധാരണക്കാരിയായ യുവതി എങ്ങെ ദേവിയായി തീര്‍ന്നു എന്നറിയുമോ? ഒരിക്കല്‍ വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് തന്റെ പിതാവുമൊത്ത് പോവുകയായിരുന്ന ജായ്. ചിലിക തടാകത്തിലെ ഒരു ദ്വീപിലായിരുന്നു ജായുടെ ഭര്‍ത്താവിന്റെ വീട്. അവിടേക്ക് ബോട്ടില്‍ മാത്രമേ എത്തിപ്പെടാനാവൂ. അങ്ങനെ അവിടേക്കുള്ള യാത്രയില്‍ അവര്‍ പോകുന്ന വഴി വലിയൊരു കൊടുങ്കാറ്റുണ്ടായി. ജായപടെ പിതാവും കൂടെയുള്ളവരും രക്ഷപെട്ടെങ്കിലും ജായെ കണ്ടെത്താനായില്ല. അന്നു മുതല്‍ പുതുതായി വിവാഹം ചെയ്തു ആ ഗ്രാമത്തിലേക്കു വന്ന ജായെ അവര്‍ ദൈവമായി ആരാധിക്കുകയാണ്.

PC: Krupasindhu Muduli

രാത്രികാലങ്ങളില്‍ കേള്‍ക്കുന്ന നിലവിളി ശബ്ദം

രാത്രികാലങ്ങളില്‍ കേള്‍ക്കുന്ന നിലവിളി ശബ്ദം

കാളിജായെ തടാകത്തിന്റെ ആഴങ്ങളിലോക്ക് മുങ്ങിയ അന്നു മുതല്‍ ഇവിടെ ഗ്രാമീണര്‍ തടാകത്തില്‍ നിന്നും നിലവിളി കേള്‍ക്കാറുണ്ടെന്ന് പറയപ്പെടുന്നു.

PC: Youtube

കാളിയുടെ അവതാരം

കാളിയുടെ അവതാരം

ഈ സംഭവത്തിനു ശേഷം മുതല്‍ ജായെയാണ് ഇവര്‍ ആരാധിക്കുന്നത്. തടാകത്തിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്ക് കാളിജെയോട് പ്രാര്‍ഥിച്ചിട്ടാണ് ഇറങ്ങാറുള്ളതും.

PC:Krupasindhu Muduli

മത്സ്യത്തൊഴിലാളികളുടെ ദൈവം

മത്സ്യത്തൊഴിലാളികളുടെ ദൈവം

കടലിലും തടാകത്തിലും മത്സ്യബന്ധനത്തിന് പോകുന്ന ആളുകളുടെം പ്രിയദേവതയാണ് കാളിജെയ്. ഇസ്ത ദേവി എന്നാണ് കാളിജെയ് ഇവര്‍ക്കിടയില്‍ അറിയപ്പെടുന്നത്, നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ദേവി ഇവര്‍ക്കുവേണ്ടി കൈകാര്യം ചെയ്തുകൊള്ളും എന്നാണ് വിശ്വാസം.

PC:Krupasindhu Muduli

കവിതകളിലെ ദേവി

കവിതകളിലെ ദേവി

പണ്ഡിറ്റ് ഗോദാവരിഷ് മിശ്രയുടെ കവിതകളിലും പാട്ടുകളിലും കാളിജെയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. കാളിജെയോട് പ്രാര്‍ഥിച്ച ശേഷം തടാകത്തിലൂടെ സഞ്ചരിച്ചാല്‍ ആപത്തൊന്നും വരില്ല എന്നും അദ്ദേഹം കവിതയില്‍ പറയുന്നു.

PC:Krupasindhu Muduli

ഭൂമിയിലെ സ്വര്‍ഗ്ഗം

ഭൂമിയിലെ സ്വര്‍ഗ്ഗം

ചിലിക തടാകവും സമീപ പ്രദേശങ്ങളും ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് അറിയപ്പെടുന്നത്. ലോകത്തെമ്പാടുനിന്നുമായി നൂറുകണക്കിന് ദേശാടന പക്ഷികളാണ് ഇവിടെ എത്താറുള്ളത്

PC:Shayan Sanyal

ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രം

ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രം

കാളിജെ ക്ഷേത്രത്തെക്കാളുപരിയായി സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. തടാകത്തിലെ അനവധി ദ്വീപുകളും ഇവിടുത്തെ കാഴ്ചകളും കാണാനായാണ് ആളുകള്‍ എത്തുന്നത്.

PC: Mike Prince

നലബാന

നലബാന

നലബാന എന്നത് ചിലിക ദ്വീപിന് സമീപം സ്തിതി ചെയ്യുന്ന ഒരിടമാണ്. പക്ഷിസംരക്ഷണ കേന്ദ്രമായ ഇവിടം വന്യജീവി സംരക്ഷണ നിയമത്തിന്‍ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷികളെ അവയുടെ സ്വാഭാവീകമായ പരിസ്ഥിതിയില്‍ കാണാം എന്നതാണ് ഇവിടുത്തെ പ്രത്യേകത.

PC:Mehmet Karatay

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഒഡീഷയിലെ പൂരിക്ക് സമീപം ബലുഗനടുത്താണ് ചിലിക ദ്വീപ് സ്ഥിതി ചെയ്യുന്നത്. തടാകത്തിനു നടുവിലെ ദ്വീപിലാണ് കാളിജെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.