ചരിത്രവും ആത്മീയതയും ഇടകലര്‍ന്നുള്ള യാത്രാ സങ്കേതങ്ങള്‍ പുതുമയല്ലാതായി മാറിയിട്ട് കുറെ നാളുകളായി. എന്നാല്‍ ഇത്തരം യാത്രകളില്‍ മാറ്റി നിര്‍ത്താന്‍ പറ്റാത്ത സ്ഥലങ്ങളിലൊന്നാണ് കാഞ്ചീപുരം. വേഗാവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം പൗരാണിക ഭാരതത്തിലെ പ്രധാനപ്പെട്ട മത,പഠന കേന്ദ്രങ്ങളിലൊന്നായിരുന്നു. പുരാതനമായ ക്ഷേത്രങ്ങളും അവയുടെ വാസ്തുവിദ്യകളും കാഞ്ചിപുരം പട്ടുമൊക്കെ പ്രശസ്തമാക്കുന്ന കാഞ്ചിപുരത്തിന് മറ്റൊരു പേരും കൂടിയുണ്ട്. ഇന്ത്യയിലെ ഏഴു തീര്‍ഥാടന സ്ഥാനങ്ങളിലൊന്ന്...
എന്നാല്‍ ഇതു മാത്രമല്ല കാഞ്ചീപുരത്തിന്റെ സവിശേഷത. ചരിത്രത്തെ സ്‌നേഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമായ ഇവിടം ഒരുകാലത്ത് പല്ലവ രാജാക്കന്‍മാരുടെയും ചോള, വിജയനഗര രാജാക്കന്‍മാര്‍ തുടങ്ങിയവരുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു.
ക്ഷേത്രങ്ങളും ചരിത്രങ്ങളും നിറഞ്ഞ കാഞ്ചീപുരത്തിന്റെ മണ്ണിലൂടെ ഒരു യാത്ര
കാഞ്ചിപുരം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം
ക്ഷേത്രങ്ങള്‍ കണ്ടുകൊണ്ടുള്ള യാത്രയിലാണ് താല്പര്യമെങ്കില്‍ ഒക്ടോബര്‍ മുതല്‍ മെയ് അവസാനം വരെയുള്ള സമയമാണ് മികച്ചത്. സ്ഥലങ്ങള്‍ കാണുക മാത്രമാണ് ഉദ്ദേശമെങ്കില്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയം തിരഞ്ഞെടുക്കാം.
PC: wikipedia
എത്തിച്ചേരാന്‍
ചെന്നൈയില്‍ നിന്നും കാഞ്ചീപുരം
കമലാക്ഷി അമ്മന്‍ ക്ഷേത്രം
ഏകാംബരനാഥര്‍ ക്ഷേത്രം
കൈലാസ നാഥര്‍ ക്ഷേത്രം
കാഞ്ചി കുടില്‍
ചെമ്പരംബാക്കം തടാകം



Click it and Unblock the Notifications














