Search
  • Follow NativePlanet
Share
» »പാസ്പോർട് പോലും വേണ്ട...ഇനി യാത്ര മിനി പാരീസിലേക്ക്

പാസ്പോർട് പോലും വേണ്ട...ഇനി യാത്ര മിനി പാരീസിലേക്ക്

ഇനി പാരീസിലേക്ക് പോകുവാൻ വിസയും പാസ്പോർട്ടും ഒന്നും വേണ്ട..ആകെ കരുതേണ്ടതാവട്ടെ യാത്ര ചെയ്യുവാനുള്ള ഒരു മനസ്സ് മാത്രം...അതെ യാത്ര ഒരു കൊച്ചു പാരീസിലേക്കു തന്നെയാണ്. കെട്ടിലും മട്ടിലും ഇതുതന്നെയാണോ അതെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ രൂപം മാറിയ ഈ ഇന്ത്യന്‍ നഗരം പ‍ഞ്ചാബിലാണുള്ളത്.തലയെടുപ്പിന്റെ കാര്യത്തിൽ പാരീസിനെക്കാളും ഒരുപടി മുന്നിൽ നിൽക്കുന്ന കപുർത്തലയെന്നെ പഞ്ചാബി നഗരം....

ഇന്ത്യയിലെ പാരീസ്

ഇന്ത്യയിലെ പാരീസ്

ഇന്ത്യയിലെ പാരീസ് അല്ലെങ്കിൽ പഞ്ചാബിലെ പാരീസ് എന്നറിയപ്പെടുന്ന കപൂർത്തലയ്ക്ക് പ്രത്യേകതകൾ ഏറെയുണ്ട്. ഇവിടെ നിർമ്മിക്കപ്പെട്ടിരിക്കുന്ന കൊട്ടാരങ്ങൾക്കും സ്മാരകങ്ങൾക്കും എന്തിനധികം പൂന്തോട്ടങ്ങൾക്കു വരെ ഒരു 'പാരീസ് ടച്ച്' കാണാം. അതിനു പിന്നിലെ കഥ നോക്കിയാൽ അധികമൊന്നും പോകേണ്ടി വരില്ല. കൊട്ടാരങ്ങളുടെയും ഉദ്യാനങ്ങളുടെയും നഗരം എന്ന പേരും കപൂർത്തലയ്ക്കുണ്ട്.

കപൂർത്തലയായ കഥ

കപൂർത്തലയായ കഥ

പഞ്ചാബിലെ ഒരു സാധാ നഗരമായിരുന്ന ഇവിടം പതിനൊന്നാം നൂറ്റാണ്ടില്‍ ജയ്സാല്‍ മീറിലെ രജപുത് ഘരാന വംശത്തിലെ അംഗമായിരുന്ന റാണ കപൂറാണ് ആദ്യമായി കണ്ടെത്തുന്നത്. അങ്ങനെയാണ് ഇവിടം കപൂർത്തലയായി മാറുന്നത്. പിന്നീട് ചരിത്രത്തിലും സംസ്കാരത്തിലും ഒരുപോലെ അറിയപ്പെടുന്ന ഇടമായി ഇവിടം മാറി.

മിനി പാരീസായി മാറുന്നു

മിനി പാരീസായി മാറുന്നു

നാട്ടു രാജ്യങ്ങളുടെ ഭരണ കാലം പഞ്ചാബിനെ സംബന്ധിച്ച് മാത്രമല്ല, മിക്ക നാട്ടു രാജ്യങ്ങളുടെയും സുവർണ്ണ കാലം തന്നെയായിരുന്നു. അളവില്ലാത്ത സമ്പത്തായിരുന്നു മിക്കവയുടെയും പിൻബലം. അങ്ങനെയുള്ള സമയത്താണ് കപൂർത്തല ഒരു മിനി പാരീസിലേക്കുളള ചുവട് വയ്പ്പ് നടത്തുന്നത്. കപൂർത്തലയിലെ ജഗത് ജിത് എന്നു പേരായ ഒരു രാജാവാണ് കപൂർത്തലയെ പാരീസാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. ഫ്രാൻസിലെ കെട്ടിടങ്ങളുടെയും അതുപോലെ സ്മാരകങ്ങളുടെയും ഒക്കെ അതേ രൂപത്തിൽ ഇവിടെയും കെട്ടിടങ്ങൾ ഉയർന്നു. ഫ്രഞ്ച് വാസ്തു വിദ്യയിലും ഇൻഡോ-സാർസനിക് വാസ്തുവിദ്യയിലും ഒക്കെയായി ഇവിടെ ഒരു മിനി പാരീസിനു തുടക്കമായി.

പാലസ് ഓഫ് വെർസല്ലീസ് സിനു പകരം ജഗത് ജിത് പാലസ്

പാലസ് ഓഫ് വെർസല്ലീസ് സിനു പകരം ജഗത് ജിത് പാലസ്

പാരീസിലെ ഏറ്റവും പ്രശസ്തമായ നിർമ്മിതികളിലൊന്നായ പാലസ് ഓഫ് വെർസല്ലീസിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. ലൂയി പതിനാലാമന്‍റെ കാലം മുതൽ

ഫ്രഞ്ച് വിപ്ലവത്തിന്‍റെ കാലം വരെ ഇവിടുത്തെ രാജകീയ വസതിയായിരുന്നു പാലസ് ഓഫ് വെർസല്ലീസ്. ഇതിന്റെ മാതൃകയിലാണ് രാജാ രജഗ് ജിത് ജഗത് ജിത് പാലസ് നിർമ്മിച്ചത്. ഫ്രഞ്ച് ആർക്ടിടെക്റ്റായിരുന്ന എം. മാർ സെലിനെ ആയിരുന്നു ഇതിന്റെ രൂപകല്പന. അല്ലാ ദിത്ത എന്നയാളുടെ മേൽനോട്ടത്തിലായിരുന്നു ഇതിന്റെ നിർമ്മാണം പൂര്‍ത്തിയാക്കിയത്. 200 ഏക്കറോളം സ്ഥലത്തായാണ് ഈ കൊട്ടാരവും പരിസരവും വ്യാപിച്ചു കിടക്കുന്നത്. ഫ്രഞ്ച്, ഇറ്റാലിയൻ കലകളും കലാ വസ്തുക്കളും വളരെ മനോഹരമായി ഇവിടെ സംരക്ഷിച്ചിട്ടുമുണ്ട്. ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന ഏറ്റവും മനോഹരമായ ദർബാർ ഹാളുകളിലൊന്നും ഇവിടെയാണുള്ളത്. ഇന്ന് ഈ കൊട്ടാരം സൈനിക സ്കൂളായാണ് പ്രവർത്തിക്കുന്നത്.

PC:Dr Graham Beards

ജഗത് ജിത് ക്ലബ്

ജഗത് ജിത് ക്ലബ്

ഗ്രീക്ക് റോമന്‍ വാസ്തു വിദ്യയിൽ കപൂർത്ത പട്ടണത്തിന്റെ ഒത്ത നടുവിലായാണ് ജഗത് ജിത് ക്ലബ് സ്ഥിതി ചെയ്യുന്നത്. പുരാതന ഗ്രീസിലെ ഏതന്‍സിലെ ഏതൻസിലെ പാർഥിനോൺ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇത് പണിതുയർത്തിയിരിക്കുന്നത്. നിർമ്മിച്ച കാലം മുതൽ തന്നെ പലവിധ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു ദേവാലയമായിരുന്നു ഇതെങ്കിൽ 1940കളിൽ ഇതൊരു സിനിമാ തിയേറ്ററായാണ് പ്രവർത്തിച്ചത്. ഇപ്പോളിത് എല്ലാ വിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു ക്ലബ്ബായാണ് പ്രവർത്തിക്കുന്നത്.

PC:MSharma

ഷാലിമാർ ഗാർഡൻസ്

ഷാലിമാർ ഗാർഡൻസ്

നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി നിൽക്കുവാനാഗ്രഹിക്കുന്നവർക്കു പറ്റിയ ഇടമാണ്

ഷാലിമാർ ഗാർഡൻസ്. നഗര ഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ഈ പൂന്തോട്ടത്തിൽ ഇവിടം ഭരിച്ചിരുന്ന പല വംശങ്ങളുടെയും ശേഷിപ്പുകളും കാണാം.

മൂറിഷ് മോസ്ക്

മൂറിഷ് മോസ്ക്

മൊറോക്കോയിലെ ലോക പ്രശസ്തമാ ഗ്രാൻഡ് മോസ്കിൻരെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ദേവാലയമാണ് മൂറിഷ് മോസ്ക്. സൗത്ത്-ഈസ്റ്റ് ഏഷ്യയിലെ തന്നെ ഏറ്റവും മനോഹരമായ മുസ്ലീം ദേവാലയങ്ങളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. ഇന്നൊരു ദേശീയ സ്മാരകമായി മാറിയിരിക്കുന്ന ഇത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുകയാണ്. മഹാരാജ ജഗത്ജിത് സിംഗാണ് ഇതിന്റെയും നിർമ്മാണത്തിന് മുൻകൈ എടുത്തത്. മർബിൾ കല്ലുകളിൽ നിർമ്മിച്ചിരിക്കുന്ന ഇതിന്റെ നിർമ്മാണം ലാഹോർ മായോ സ്‌കൂൾ ഓഫ് ആർട്ടിന്റെ രീതിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

PC:Nabanita Sinha

പാഞ്ച് മന്ദിർ

പാഞ്ച് മന്ദിർ

ഇവിടെ തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊന്നാണ് പാഞ്ച് മന്ദിർ. അഞ്ച് ദൈവങ്ങളെ ഒരുമിച്ച് ആരാധിക്കുന്ന ഈ ക്ഷേത്രം നഗര പരിധിയിലാണുള്ളത്. മഹാരാജാ ഫത്തേസിംങ് ആലുവാലിയയുടെ കാലത്താണ് ഇത് നിർമ്മിക്കപ്പെട്ടത്.

ഇത് കൂടാതെ കാഞ്ചി ചതുപ്പ് നിലം, ഗുരുദ്വാര ബീര്‍ സാഹിബ്, പുഷ്പ ഗുജ്റാള്‍ സയന്‍സ് സിറ്റി, തുടങ്ങിയ കാഴ്ചകളും ഇവിടെയുണ്ട്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പഞ്ചാബിലെ കപൂർത്തല മിക്ക ഇന്ത്യന്‍ നഗരങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം അമൃതസറിലെ രാജ സാന്‍സി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്.

ആരുപറഞ്ഞു ഗോവ സുരക്ഷിതമല്ല എന്ന്..ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!!

ലോകത്തിലെ ഏറ്റവും വലിയ താമസസ്ഥലം ഇതാ ഇവിടെ!!

250 കോടി മുടക്കിയ അതിശയിപ്പിക്കുന്ന മ്യൂസിയം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more