Search
  • Follow NativePlanet
Share
» »ഓണമിങ്ങെത്താറായി... ഓണക്കാഴ്ചകൾ കാണാനൊരുങ്ങേണ്ടെ?

ഓണമിങ്ങെത്താറായി... ഓണക്കാഴ്ചകൾ കാണാനൊരുങ്ങേണ്ടെ?

By Elizabath Joseph

പൂക്കളവും പുലികളിയും ഓണസദ്യയും പുത്തനുടുപ്പും ഒക്കെയോർമ്മിപ്പിച്ചുകൊണ്ട് ഒരു ഓണംകൂടി വരവായി. ഐതിഹ്യങ്ങളും കഥകളും ഒരുപാടുണ്ടെങ്കിലും മാവേലിയാണ് അന്നും ഇന്നും എന്നും നമ്മുടെ താരം. കേരളത്തിന്റെ മുഴുവൻ ആഘോഷമായി മാറുന്ന ഓണത്തിന് ഓരോ സ്ഥലവും ഒരുക്കുന്ന കാഴ്ചകൾ ഒന്നിനൊന്ന് വ്യത്യസ്തമാണ്. സദ്യയുടെ കാര്യം മുതൽ പൂക്കളിടുന്നതിൽ വരെ വ്യത്യാസം കാണാൻ സാധിക്കുമെങ്കിലും ഓണത്തിന് എല്ലാവരും ഒരുപോലെ സ്വീകരിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്.

തൃപ്പൂണിച്ചറ അത്തച്ചമയവും തൃശൂരിലെ പുലികളിയും ആറന്‍മുള വള്ളംകളിയും ഒക്കെയായി ഒരിക്കലും നഷ്ടപ്പെടുത്തുവാൻ പാടില്ലാത്ത ഓണം ഓർമ്മകളെ ഒന്നൂടെ പുതുക്കാം...

തൃപ്പൂണിത്തുറ അത്തച്ചമയം

തൃപ്പൂണിത്തുറ അത്തച്ചമയം

പത്തുദിവസത്തെ ഓണാഘോഷങ്ങൾക്കു തുടക്കം കുറിക്കുന്ന അത്തച്ചമയം മലയാളികൾക്ക് ഓണത്തിന്റെ വരവറിയിക്കുന്ന ആഘോഷമാണ്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ഓണമാമാങ്കങ്ങളിലൊന്നായ ഇത് നടക്കുന്നത്. കൊച്ചി മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന ഇവിടെ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിട്ടായിരുന്നു ആദ്യകാലങ്ങളിൽ അത്തച്ചമയം ആഘോഷിച്ചിരുന്നത്. ഇന്ന് കേരളത്തിന്റെ ഔദ്യോഗികമായ ഓണപ്പരിപാടി കൂടിയാണിത്.

PC:Sivavkm

ഓണപ്പതാക ഉയർത്തി തുടക്കം!

ഓണപ്പതാക ഉയർത്തി തുടക്കം!

തൃക്കാക്കര ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന ഓണപ്പതാക ഉയർത്തുന്നതോടു കൂടിയാണ് തൃപ്പൂണിത്തുറ അത്തച്ചമയത്തിനു തുടക്കമാവുന്നത്. മുൻപ് കൊച്ചി മഹാരാജാവിന്റെ എഴുന്നള്ളത്തായിരുന്നുവെങ്കിൽ ഇന്നത് നാടൻകലാരൂപങ്ങളും പഞ്ചവാദ്യം, പെരുമ്പറ വാദ്യം‌, താലപ്പൊലി,ഫ്‌ളോട്ടുകൾ), പ്രച്‌ഛന്ന വേഷം ഒക്കെയടങ്ങിയ ആഘോഷപൂർവ്വമായ യാത്രയാണ്. തൃപ്പൂണിത്തുറ സർക്കാർ ബോയ്സ് ഹൈസ്കൂളിൽ നിന്നുമാണ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്.

PC:Sivavkm

എപ്പോൾ?

എപ്പോൾ?

തിരുവോണത്തിനു പത്തു ദിവസം മുന്ഡപേ അത്തം നാളിലാണ് തൃപ്പൂണിത്തുറ അത്തച്ചമയം നടക്കുക. ഈ വർഷം ഓഗസ്റ്റ് 15 നാണ് അത്തച്ചമയം നടക്കുക.

PC:Sivavkm

പുലികളി

പുലികളി

കേരളത്തിലെ ഓണാഘോഷങ്ങൾക്കിടയിൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് പുലികളി. പുലിയുടെ വേഷം അണിഞ്ഞ് കുടവയറും ചിരിപ്പിക്കുന്ന ആംഗ്യങ്ങളും ഒക്കെയായി വരുന്ന പുലിക്കൂട്ടം മനസ്സിലെന്നും നിറഞ്ഞു നിൽക്കുന്ന കാഴ്ചകളിലൊന്നാണ്. കാഴ്ചക്കാരെ കയ്യിലെടുക്കുന്ന പുലിക്കൂട്ടം ഭാഗമായി തൃശൂരിലാണിറങ്ങുക

PC:Ranjith Siji

എവിടെ

എവിടെ

തൃശൂരിലെ സ്വരാജ് റൗണ്ടിലാണ് ഓണാഘോഷങ്ങളുടെ ഭാഗമായി പുലികളി നടക്കുന്നത്. ഓഗസ്റ്റ് 28 ആണ് തിയ്യതി.

PC:Midhun Subhash

ആറൻമുള വള്ളംകളി

ആറൻമുള വള്ളംകളി

ഓണാഘോഷങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് ഇവിടെ നടക്കുന്ന വള്ളംകളികൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആറൻമുള ഉത്രട്ടാതി വള്ളംകളി. കേരളത്തിലെ ഏറ്റവും പഴക്കം ചെന് വള്ളംകളികളിലൊന്നായ ഇത് ആറൻമുള പാർഥരാരഥി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് നടക്കുക. 48 ചുണ്ടൻ വള്ളങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.

കേരളത്തിൽ നടക്കുന്ന മറ്റു വള്ളംകളിൽ നിന്നും വ്യത്യസ്തമായി ഒരു സാംസ്കാരിക പരിപാടിയായാണ് അറിയപ്പെടുന്നത്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്. പമ്പാ നദിയുടെ തീരത്തെ 48 ഗ്രാമങ്ങളിലെ കരക്കാരുടേതാണ് ഇവിടെ നീറ്റിലിറങ്ങുന്ന പള്ളിയോടങ്ങൾ.

PC:keralatourism

എവിടെ?

എവിടെ?

പത്തനംതിട്ട ആറൻമുള പാർഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാ നദിയുടെ തീരത്തായാണ് ആറൻമുള വള്ളംകളി നടക്കുന്നത്. ഓഗസ്റ്റ് 29 നാണ് ഈ വർഷത്തെ വള്ളംകളി നടക്കുന്ന തീയ്യതി,

PC:Ronald Tagra

തൃക്കാക്കര ക്ഷേത്രം

തൃക്കാക്കര ക്ഷേത്രം

ഓണം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തമായിരിക്കുന്ന ക്ഷേത്രമാണ് എറണാകുളത്തെ തൃക്കാക്കര ക്ഷേത്രം. വാമനനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം തൃക്കാക്കര വാനമമൂർത്തി ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. തൃപ്പൂണിത്തുറ അത്തച്ചയമത്തിനു തുടക്കം കുറിക്കുന്നത് ഇവിടെ നിന്നും കൊണ്ടുവരുന്ന ഓണപ്പതാക ഉയർത്തുന്നതോടുകൂടിയാണ്. തിരുവോണത്തിനു തലേദിവസം നടത്തുന്ന പകൽപ്പൂരമാണ് ഇവിടുത്തെ ഓണച്ചടങ്ങുകളിൽ ഏറെ പ്രധാനപ്പെട്ടത്.

പാട്ടുംപാടി സദ്യയുണ്ണാന്‍ ആറന്മുള വള്ളസദ്യ

ഓണമിങ്ങെത്താറായി..തിരുവോണത്തോണിയും..

PC:Ranjithsiji

Read more about: onam festivals travel temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more