» »രക്തം പുരണ്ട കവാടം അഥവാ ഡല്‍ഹിയുടെ ഭയങ്ങളില്‍ ഒന്ന്!!

രക്തം പുരണ്ട കവാടം അഥവാ ഡല്‍ഹിയുടെ ഭയങ്ങളില്‍ ഒന്ന്!!

Written By: Elizabath

രക്തം പുരണ്ട കവാടം...കേള്‍ക്കുമ്പോള്‍ തന്നെ അസ്വഭീവീകമായതെന്ന് തോന്നുന്നില്ലേ... പേടിപ്പിക്കുന്ന പ്രേതകഥകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ കവാടം ഡെല്‍ഹിയുടെ ചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒന്നാണ്. എന്നാല്‍ ഒരു ചരിത്ര നിര്‍മ്മിതി എന്നതിലുപരിയായി പേടിപ്പിക്കുന്ന പല കഥകളുടെയും കേന്ദ്രമാണ് ചോരത്തുള്ളികള്‍ വീണ കവാടം എന്നറയപ്പെടുന്ന ഖൂനി ദര്‍വാസ.
ചോര വീഴ്ത്തിയ പടയോട്ടങ്ങള്‍ക്കും വിശ്വസിക്കാനാവാത്ത കഥകള്‍ക്കും സാക്ഷിയായി നില്‍ക്കുന്ന ഖൂന്‍ ദര്‍വാസയുടെ വിശേഷങ്ങള്‍...

 13 കവാടങ്ങളില്‍ ഒന്ന്

13 കവാടങ്ങളില്‍ ഒന്ന്

ചരിത്രനിര്‍മ്മതികള്‍ ധാരാളമുള്ള ഡെല്‍ഹിയില്‍ ഇന്ന് ഇന്ന് നിലനില്‍ക്കുന്ന 13 കവാടങ്ങളില്‍ ഒന്നാണ് ഖൂനി ദര്‍വാസ. സൂരി രാജവംശ സ്ഥാപകനായിരുന്ന ഷേര്‍ ഷ സൂരി സ്ഥാപിച്ച ഈ കവാടം മുഗള്‍ വാസ്തു വിദ്യയും അഫ്ഗാന്‍ വാസ്തുവിദ്യയും ചേര്‍ന്നുള്ള ഒരു നിര്‍മ്മിതിയാണ്. കഷ്ടതയിലൂടെയ കടന്നു പോയതിന്റെ അടയാളങ്ങള്‍ വ്യക്തമായി സൂചിപ്പിക്കുന്ന ഈ കവാടത്തിന് കഥകള്‍ ഒരുപാടുണ്ട്.

PC:Bibek Raj Pandeya

ഡെല്‍ഹിയിലെ ഭയപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്ന്

ഡെല്‍ഹിയിലെ ഭയപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്ന്

ചരിത്രനിര്‍മ്മിതിയാണെങ്കിലും ഡെല്‍ഹിയിലെ ഭയപ്പെടുത്തുന്ന ഇടങ്ങളുടെ കൂടെയാണ് ഇന്നും ഖൂനി ദര്‍വാസയുടെ സ്ഥാനം. പ്രകൃത്യാതീതമായ ശക്തികളും ആത്മാക്കളും ഇവിടെ ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട്. അവിടുത്തെ അമൂനുഷിക ശക്തികള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് പലരും അവകാശപ്പെടുകയും തെളിവുകള്‍ സഹിതം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

PC: Varun Shiv Kapur

ലാല്‍ ദര്‍വാസ

ലാല്‍ ദര്‍വാസ

1540 കളില്‍ ഷേര്‍ ഷാ സൂരി നിര്‍മ്മിച്ച ഈ കവാടം ചില ചരിത്രസംഭവങ്ങളെ തുടര്‍ന്നാണ് ഖൂനി ദര്‍വാസ എന്നറിയപ്പെടാന്‍ തുടങ്ങിയത.് നിര്‍മ്മിച്ച സമയത്ത് ഈ കവാടത്തിന് ലാല്‍ ദര്‍വാസ എന്നായിരുന്നു പേര്. ഇപ്പോള്‍ എല്ലാവരും ലാല്‍ ദര്‍വാസ എന്ന പേരു മറക്കുകയും ഖൂനി ദര്‍വാസയായി ഇത് അറിയപ്പെടുകയും ചെയ്യുന്നു. ഡല്‍ഹിയിലുള്ളവര്‍ക്ക് പോലും ഇവിടം ഖൂനി ദര്‍വാസ മാത്രമാണ്.

PC:Varun Shiv Kapur

 പേരു വന്ന വഴി

പേരു വന്ന വഴി

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാംഗീറിന്റെ കാലത്താണ് ലാല്‍ ദര്‍വാസ എന്ന പേരിനു പകരമായി രക്തം പുരണ്ട കവാടം അഥവാ ഖൂനി ദര്‍വാസ എന്ന പേരു ലഭിക്കുന്നത്. ജഹാംഗീറിന്റെ കാലത്തിനും അതിനു ശേഷവും ഇവിടെഒട്ടനധി കലാപങ്ങളും യുദ്ധച്ചൊരിച്ചിലുകളും ഉണ്ടായത്രെ. അതില്‍ മിക്കവയ്ക്കും ലാല്‍ ദര്‍വാസ ആയിരുന്നു കേന്ദ്രം.
കൂടാതെ ഷേര്‍ ഷാ സൂരിയുടെ കാലത്ത കൊടും കുറ്റവാളികളുടെ തല വെട്ടിയിരുന്നതും ഇവിടെ വെച്ചായിരുന്നു എന്നും പറപ്പെടുന്നു. എന്നാല്‍ തലവെട്ടലിന് കാര്യമായ ചരിത്രത്തിന്റെ പിന്‍ബലം ഇതുവരെ ലഭിച്ചിട്ടില്ല. എന്തുതന്നെയായാലും ജഹാംഗീറിന്റെ കാലത്താണ് ഇവിടം ഖൂ നി ദര്‍വാസ ആയി മാറിയത്. ജഹാംഗീര്‍ മരിക്കുന്നതും ഇവിടെ വെച്ചാണ് എന്നത് യാദൃശ്ചികം മാത്രം.

PC:Varun Shiv Kapur

 ക്രൂരതയുടെ കഥകള്‍ മാത്രമുള്ള ഖൂനി ദര്‍വാസ

ക്രൂരതയുടെ കഥകള്‍ മാത്രമുള്ള ഖൂനി ദര്‍വാസ

ഖൂനി ദര്‍വാസയ്ക്ക് പറയുവാന്‍ ചോര മണക്കുന്ന കഥകള്‍ മാത്രമാണ്. ബന്ധങ്ങള്‍ക്ക് പോലും വിലയില്ലാതെ സ്വന്തം സഹോദരങ്ങളെയും അടുത്ത ബന്ധുക്കളെയും വരെ ക്രൂരമായി പീഢിപ്പിക്കുന്നതിന് സാക്ഷ്യം വഹിച്ച സ്ഥലമാണ് ഇത്.

PC:London Printing and Publishing Co.

ഔറംഗേസേബും ഖൂന്‍ ദര്‍വാസയും

ഔറംഗേസേബും ഖൂന്‍ ദര്‍വാസയും

ഔറംഗസേബ് തന്റെ പിതാവായ ഷാജഹാനെ ആഗ്രയിലെ കൊട്ടാരത്തില്‍ തടവിലാക്കിയ ശേഷം ആദ്യം ചെയതത് തന്റെ സഹോദരനും പട്ടളത്തലവനുമായിരുന്ന ദാരാ ഷികോയെ കൊലപ്പെടുത്തി തല ഖൂന്‍ ദര്‍വാസയ്ക്ക മുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

PC:Chevalier Louis-William Desanges

ബ്രിട്ടീഷുകാരും ഖൂനി ദര്‍വാസയും

ബ്രിട്ടീഷുകാരും ഖൂനി ദര്‍വാസയും

രാജഭരണകാലത്തു മാത്രം ഒതുങ്ങി നിന്ന ഒന്നല്ല ഖൂനി ദര്‍വാസ. ബ്രിട്ടീഷുകാരുടെ ഭരണ സമയത്തും ഇവിടെ ധാരാളം അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. മുഗള്‍ രാജവംശത്തിലെ മൂന്നു രാജകുമാരന്‍മാരെയാണ് ബ്രിട്ടീഷ് പട്ടാളത്തലവനായിരുന്ന വില്യം ഹോഡ്‌സണ്‍ 1857 ല്‍ ഖൂന്‍ ദര്‍വാസയ്ക്ക് മുന്നിലിട്ട് വെടിവെച്ചു കൊന്നത്. ഏകദേശം മൂവായിരത്തോളം ആളുകളുടെയും ആയിരക്കണക്കിന് പട്ടാളക്കാരുടെയും മുന്നിലിട്ടാണ് അയാല്‍ ഈ ക്രൂരപ്രവര്‍ത്തി ചെയ്തത്.

PC:London Printing and Publishing

 പാക്കിസ്ഥാനും ഖൂനി ദര്‍വാസയും

പാക്കിസ്ഥാനും ഖൂനി ദര്‍വാസയും

സ്വാതന്ത്ര്യത്തിനന്റെ സമയത്ത് ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനം നടന്നപ്പോള്‍ ഏറ്റവുമധികം ക്രൂരകൃത്യങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഖൂനി ദര്‍വാസ. ആയിരക്കണക്കിന് നിരപരാധികളായ ആളുകളാണ് അന്ന് ഈ കവാടത്തിനു മുന്നില്‍ മരിച്ചുവീണത്.

PC:Anupamg

പിന്തുടരുന്ന ആത്മാക്കള്‍

പിന്തുടരുന്ന ആത്മാക്കള്‍

ഒരിക്കല്‍ ഇവിടെ മരിച്ചുവീണ ആളുകളുടെ ആത്മാക്കള്‍ ഇവിടെ ഇപ്പോഴും വസിക്കുന്നുണ്ടെന്നും ഇവിടെ എത്തുന്നവരെ പിന്തുടര്‍ന്നു ശല്യപ്പെടുത്തുമെന്നും ഒരു വിശ്വാസം ഇവിടെ വരുന്നവര്‍ക്കുണ്ട്.

ബുദ്ധിമുട്ട് വിദേശികള്‍ക്കു മാത്രം

ബുദ്ധിമുട്ട് വിദേശികള്‍ക്കു മാത്രം

എന്നാല്‍ ഇവിടെ എത്തുന്ന ഇന്ത്യക്കാര്‍ക്കു മാത്രം യാതൊരു പ്രശ്‌നവും അനുഭവപ്പെടാറില്ല എന്നും ആളുകള്‍ പറയുന്നു. ഇവിടെയുള്ളവരുടെ അനുഭവങ്ങള്‍ പ്രകാരം വിദേശികള്‍ക്കാണ് കൂടുതല്‍ ശല്യം അനുഭവപ്പെടുക. ഇവര്‍ക്ക് അദൃശ്യശക്തികളില്‍ നിന്നും അടി കിട്ടുകയും ഏതോ ഒരു ശക്തി ഇവരെ തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ടെന്നാണ് പറയപ്പെടുന്നത്.

PC: Varun Shiv Kapur

 സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

ഏറെക്കാലത്തോളം അധികാരികള്‍ മറന്ന ഈ കവാടം സാമൂഹ്യദ്രോഹികളുടെ സ്ഥിരം താവളമായിരുന്നു. പിന്നീട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇവിടം ഏറ്റെടുക്കുകയും കാര്യങ്ങള്‍ക്കു നേതൃത്വം നല്കുകയും ചെയ്തു. എന്നാല്‍ 2002ല്‍ നടന്ന ചില സംഭവങ്ങള്‍ കാരണം ഇവിടേക്ക് ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല.

PC:Bibek Raj Pandeya

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഡെല്‍ഹി ഗേറ്റിന് സമീപം ബഹാദൂര്‍ ഷാ സഫര്‍ മാര്‍ക്കറ്റിലാണ് ഖൂനി ദര്‍വാസ സ്ഥിതി ചെയ്യുന്നത്. ഓള്‍ഡ് ഡെല്‍ഹിയ്ക്ക് തൊട്ടടുത്തായാണിതുള്ളത്.
ഡെല്‍ഹിയില്‍ നിന്നും ദേശീയപാത 9 വഴി ഔട്ടര്‍ റിങ് റോഡിലൂടെ 27 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

നവംബര്‍ മുതല്‍ മാര്‍ച്ച് മാസം വരം നീണ്ടു നില്‍ക്കുന്ന തണുപ്പുകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

PC:Anupamg

Read more about: delhi, monuments