Search
  • Follow NativePlanet
Share
» »വയനാടിന്‍റെ വശ്യതയിലേക്ക് ചുരം കയറിച്ചെല്ലാം.. കൊല്ലം കെഎസ്ആർടിസിയുടെ വയനാട് യാത്ര

വയനാടിന്‍റെ വശ്യതയിലേക്ക് ചുരം കയറിച്ചെല്ലാം.. കൊല്ലം കെഎസ്ആർടിസിയുടെ വയനാട് യാത്ര

കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സംഘടിപ്പിക്കുന്ന വയനാട് യാത്രയെക്കുറിച്ച് വിശദമായി വായിക്കാം

വയനാട്... ഏതൊരു സഞ്ചാരിയും സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നിടം... ഒരു തവണ പോയാലും പത്തു തവണ പോയാലും മടുപ്പിക്കാത്ത ഇവിടം മലബാറുകാരുടെ സ്ഥിരം വീക്കെൻഡ് ഡെസ്റ്റിനേഷനുകളിലൊന്നാണ്. എന്നാൽ കേരളത്തിന്‍റെ തെക്കുനിന്നുള്ള സഞ്ചാരികൾക്ക് വയനാട് ഒരു സ്ഥിരം ചോയിസ് ആയിരിക്കില്ല. യാത്രാ ദൈർഘ്യവും മറ്റു ബുദ്ധിമുട്ടുകളുമാവും ഇതിനു കാരണം. എന്നാലിതാ, കൊല്ലത്തു നിന്നും വയനാടിന്‍റെ കാഴ്ചകളിലേക്ക് കൊല്ലം കെഎസ്ആർടിസി സഞ്ചാരികളെ വിളിക്കുകയാണ്. അതും വയനാടിന്‍റെ എല്ലാ കാഴ്ചകളും കണ്ട് ചുരമിറങ്ങുന്ന രീതിയിൽ പ്ലാൻ ചെയ്തിരിക്കുന്ന ഒരു കിടിലൻ യാത്ര തന്നെ! കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സംഘടിപ്പിക്കുന്ന വയനാട് യാത്രയെക്കുറിച്ച് വിശദമായി വായിക്കാം

 കൊല്ലം-വയനാട് കെഎസ്ആർടിസി ബജറ്റ് യാത്ര

കൊല്ലം-വയനാട് കെഎസ്ആർടിസി ബജറ്റ് യാത്ര

കൊല്ലത്തു നിന്നും മലബാർ യാത്ര കാത്തിരുന്നവർക്കായി ഒരുക്കിയിരിക്കുന്ന വയനാട് ട്രിപ്പ് വയനാട്ടിലെ പ്രധാന സ്ഥലങ്ങളെല്ലാം സന്ദർശിക്കുന്നു. വയനാടിന്‍റെ കാഴ്ചകളിൽ ഏറ്റവും പുതിയ ആകർഷണങ്ങളായ എൻ ഊര് പൈതൃക ഗ്രാമം സന്ദര്‍ശനവും ജംഗിൾ സഫാരിയും കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് പാക്കേജ്

PC:Keerikkadanjose

വയനാട് യാത്ര

വയനാട് യാത്ര

നവംബർ 17-ാം തിയതി വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും. 18-ാം തിയതി രാവിലെ വയനാടിന്റെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കുവാൻ സാധിക്കുന്ന താമരശ്ശേരി ചുരം കയറി വയനാട്ടിലെത്തും. കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന ചുരം കയറ്റത്തോടെ യാത്ര അതിന്‍റെ ടോപ്പ് ഗിയറിലേക്ക് മാറും!

PC:Sneha G Gupta

കാണുന്ന സ്ഥലങ്ങള്‍

കാണുന്ന സ്ഥലങ്ങള്‍

വയനാടിന്‍റെ തനത് ഗോത്രസംസ്കാരത്തെ പരിചയപ്പെടുത്തുന്ന എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, പഴശ്ശി സ്മാരകം, കാരാപ്പുഴ ഡാം, കാരാപ്പുഴ ഡാം ടവറിൽ നിന്നുള്ള കാഴ്ചകൾ, ഇടയ്ക്കൽ ഗുഹ, ബാണാസുര സാഗർ ഡാം, കുറുവാ ദ്വീപ്, യാത്രയുടെ ക്ഷീണം മറക്കുവാൻ സൂചിപ്പാറ വെള്ളച്ചാട്ടം, വയനാട് ടൂറിസത്തിലെ ഏറ്റവും പുതിയ ആകർഷണമായ രാത്രിയിലെ ജംഗിൾ സഫാരി തുടങ്ങിയവയാണ് ഈ യാത്രയിൽ സന്ദർശിക്കുവാൻ സാധിക്കുന്ന ഇടങ്ങൾ.

PC:Nizam Firoz

ഊര് ഗോത്ര പൈതൃക ഗ്രാമം

ഊര് ഗോത്ര പൈതൃക ഗ്രാമം

കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമമാണ് ര് ഗോത്ര പൈതൃക ഗ്രാമം. വൈത്തിരി ലക്കിടിക്കടുത്ത് സുഗന്ധഗിരിക്കുന്നില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗോത്രസംസ്കാരത്തെയും അവരുടെ പൈതൃകത്തെയും പാരമ്പര്യത്തെയും സഞ്ചാരികൾക്കും പുത്തൻ തലമുറയ്ക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇവിടുത്തെ ഗോത്രജനതയുടെ സംസ്കാരങ്ങളെല്ലാം ഒറ്റയാത്രയിൽ പരിചയപ്പെടുവാൻ ഇവിടെ സാധിക്കും. പച്ചമരുന്നുകള്‍, ഔഷധസസ്യങ്ങള്‍, വനത്തിനുള്ളില്‍ നിന്നും ശേഖരിക്കുന്ന വിഭവങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, മുള ഉത്പന്നങ്ങള്‍, ചൂരല്‍ ഉത്പന്നങ്ങള്‍ തുടങ്ങി ഗോത്രവിഭാഗങ്ങളുടെ തനത് കഴിവുകളും കലകളും രീതികളും കഴിവുകൾക്കും ഇവിടെ വിപണി കണ്ടെത്തുവാനും സംരക്ഷിക്കുവാനും കഴിയുകയും ചെയ്യുന്നു.

PC:Ajmal Shams

ജംഗിൾ സഫാരി

ജംഗിൾ സഫാരി

കേളത്തിൽ ആദ്യമായി കെഎസ്ആർടിസി ഒരുക്കുന്ന രാത്രികാല ജംഗിൾ സഫാരിയാണ് വയനാട്ടിലേത്. വയനാട് വന്യജീവി സങ്കേതത്തിലൂടെ രാത്രിയിൽ കടന്നുപോകുന്ന യാത്ര തീർത്തും വ്യത്യസ്തമായ അനുഭവം യാത്രക്കാർക്ക് നല്കുന്നു. സുൽത്താൻ ബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രാത്രി 8 മണിക്ക് ആരംഭിക്കുന്ന യാത്ര മൂലങ്കാവ്, കരിപ്പൂർ, വള്ളുവാടി, വടക്കനാട്, കുറിച്യാട്, കുറിചയാട്, ഇരുളം തുടങ്ങിയ വഴികളിലൂടെ 60 കിലോമീറ്റർ ദൂരം സഞ്ചരിച്ച് പതിനൊന്നരയോടെ തിരികെ ഡിപ്പോയിലെത്തും.

PC:Jaseem Hamza

കാടിനുള്ളിലൂടെ രാത്രിയില്‍ പോകാം... നൈറ്റ് ജംഗിള്‍ സഫാരിയുമായി വയനാട് കെഎസ്ആര്‍ടിസികാടിനുള്ളിലൂടെ രാത്രിയില്‍ പോകാം... നൈറ്റ് ജംഗിള്‍ സഫാരിയുമായി വയനാട് കെഎസ്ആര്‍ടിസി

 രാത്രി താമസം കെഎസ്ആർടിസി എസി ബസിൽ

രാത്രി താമസം കെഎസ്ആർടിസി എസി ബസിൽ

യാത്രയിലെ രാത്രി താമസം ഒരുക്കിയിരിക്കുന്നത് ബത്തേരി ഡിപ്പോയിൽ പുതിയതായി ആരംഭിച്ച സ്ലീപ്പർ ബസ് സംവിധാനത്തിലാണ്. നിലവിൽ മൂന്ന് ബസ്സുകളിലായി 38 പേർക്ക് താമസിക്കുന്നതിനുള്ള സംവിധാനമാണ് ഈ സ്ലീപ്പർ ബസുകളിൽ ലഭ്യമാക്കിയിരിക്കുന്നത്. വസ്ത്രം മാറുന്നതിനുള്ള കോമൺ റൂം, ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും, കൈ കഴുകുന്നതിന് വാഷ് ബേസിൻ, കുടിവെള്ളം,എ.സി സംവിധാനം, സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം, ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ബസില്‍ ലഭ്യമാണ്.

ചുരുങ്ങിയ ചിലവില്‍ വയനാട്ടിലെ രാത്രികള്‍.... സ്ലീപ്പർ ബസ് സംവിധാനവുമായി കെഎസ്ആര്‍ടിസി<br />ചുരുങ്ങിയ ചിലവില്‍ വയനാട്ടിലെ രാത്രികള്‍.... സ്ലീപ്പർ ബസ് സംവിധാനവുമായി കെഎസ്ആര്‍ടിസി

 ടിക്കറ്റ് നിരക്കും യാത്രാ തിയതിയും

ടിക്കറ്റ് നിരക്കും യാത്രാ തിയതിയും

നവംബർ 17 തീയതി വൈകുന്നേരം ഏഴുമണിക്ക് പുറപ്പെടുന്ന യാത്ര മൂന്നു പകലും രണ്ടു രാത്രിയും ആണ് നീണ്ടുനിൽക്കുന്നത്. ജംഗിൾ സഫാരി സ്റ്റേ എൻട്രി ഫീസ് ഉൾപ്പെടെ 4100 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 94477 21659,
9496675635 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!

വയനാട് കാഴ്ചകളിലേക്ക് വീണ്ടും കുറുവാ ദ്വീപ് തുറന്നു.. ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X