Search
  • Follow NativePlanet
Share
» »200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി

200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി

'കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ നാട്ടിലൂടെ ഒരുയാത്ര' എന്ന പേരിൽ ആരംഭിച്ച നഗരയാത്രാ സർവീസ് ഫെബ്രുവരി ഒന്നിനാണ് ആദ്യ യാത്ര നടത്തിയത്.

യാത്രകളുടെ കാര്യത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി കെഎസ്ആർടിസി വേറെ ലെവലിലാണ്. സഞ്ചാരികള്‍ മനസ്സിൽ കാണുമ്പോൾ കെഎസ്ആർടിസി അത് മാനത്തു കാണും. വയനാട്ടിലെ ജംഗിൾ സഫാരിയും വിവിധ ഡിപ്പോകൾ വിജയകരമായി നടത്തുന്ന ബജറ്റ് യാത്രകളും നെഫർറ്റിറ്റി ആഢംബര കപ്പലിലെ ക്രൂസ് യാത്രയും അതിൽ ചിലതുമാത്രമാണ്. ഗവി വിനോദയാത്രയുടെ കാര്യം പിന്നെ പറയേണ്ടല്ലോ!

Kozhikode KSRTC Sight Seeing
PC:FARAS VV/Unsplash

ഇപ്പോഴിതാ കോഴിക്കോടെത്തുന്ന ആൾക്കാർക്ക് നഗരത്തെ എളുപ്പത്തിൽ കണ്ടറിയുവാൻ കിടിലൻ ഒരു പദ്ധതിയാണ് കെഎസ്ആര്‍ടിസി കഴിഞ്ഞ ദിവസം ആരംഭിച്ചത്. ‌‌‌‌‌‌
'കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ നാട്ടിലൂടെ ഒരുയാത്ര' എന്ന പേരിൽ ആരംഭിച്ച നഗരയാത്രാ സർവീസ് ഫെബ്രുവരി ഒന്നിനാണ് ആദ്യ യാത്ര നടത്തിയത്.

തിരുവനന്തപുരത്ത് ഹിറ്റായ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡിന്‍റെ മാതൃകയിലാണ് കോഴിക്കോടും സര്‍വീസ് തുടങ്ങിയിരിക്കുന്നത്. കെഎസ്ആർടിസി ഓർഡിനറി ബസിലുള്ള യാത്രയിൽ കോഴിക്കോട്ടെ പ്രധാന ഇടങ്ങൾ കാണാം,

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിൽ നിന്നും ആരംഭിക്കുന്ന യാത്ര
പ്ലാനറ്റോറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാംവളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാര്‍ക്ക്, ഭട്ട്‌റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്‌ക്വയര്‍ എന്നീ സ്ഥലങ്ങൾ കണ്ട് കടന്നു പോകും. തുടങ്ങുന്ന സ്ഥലത്തു നിന്നു മാത്രമേ യാത്രയിൽ കയറുവാൻ സാധിക്കൂ. ഇടയ്ക്കുള്ള ഏതെങ്കിലും സ്റ്റോപ്പുകളിൽ വെച്ച് കയറുവ്ന‍ അനുമതിയില്ല, പോകുന്ന സ്ഥലങ്ങളിലെല്ലാം നിർത്തി ഇറങ്ങി സ്ഥലം കാണുവാനും ഫോട്ടോ എടുക്കുവാനുമുള്ള സൗകര്യവും യാത്രയിൽ ഉണ്ടായിരിക്കും. യാത്രാ വേളകൾ ആനന്ദകരമാക്കുവാന്‍ മ്യൂസിക് സിസ്റ്റവും വണ്ടിയിൽ ഉണ്ട്.

ഒരു ദിവസം ഒരു സർവീസ് മാത്രമാണുള്ളത്. ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി എട്ടുമണി വരെയാണ് ഈ യാത്ര പ്രയോജനപ്പെടുത്തുവാൻ പറ്റിയ സമയം. 200 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. കോഴിക്കോട് കാണുവാനായി എത്തുന്നവർക്ക് കുറഞ്ഞ ചിലവിൽ, മടുപ്പില്ലാതെ നഗരം കാണുവാൻ ഇത് സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഭാവിയിൽ യാത്രയുടെ സാധ്യതകൾ വിലയിരുത്തിയ ശേഷം സരോവരം, കോഴിക്കോട് ബീച്ച് തുടങ്ങിയ സ്ഥലങ്ങളും കണ്ടുപോകേണ്ട ഇടങ്ങളുടെ പട്ടികയിൽ അടയാളപ്പെടുത്തും.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുവാനും 9544477954, 9846100728 എന്നീ നമ്പറുകളില് രാവിലെ 9.30 നും രാത്രി 9.00 നും ഇടയിൽ വിളിക്കാം.

നാഗർഹോളെ കടക്കണമെങ്കിൽ ഇനി പ്രവേശനഫീസ്, തീരുമാനവുമായി കർണ്ണാടകനാഗർഹോളെ കടക്കണമെങ്കിൽ ഇനി പ്രവേശനഫീസ്, തീരുമാനവുമായി കർണ്ണാടക

ബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നുബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X