» »കർണ്ണാടകയിലൂടെ മൂന്ന് നാൾ ‌നീളുന്ന തീർത്ഥാടനം; കുക്കേ - ധർമ്മസ്ഥല - കാർക്കള - ശൃംഗേരി

കർണ്ണാടകയിലൂടെ മൂന്ന് നാൾ ‌നീളുന്ന തീർത്ഥാടനം; കുക്കേ - ധർമ്മസ്ഥല - കാർക്കള - ശൃംഗേരി

Written By:

കർണ്ണാടകയിലെ ‌പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളാ‌യ കുക്കേ - ധർമ്മസ്ഥല - കാർക്കള - ശൃംഗേ‌രി എന്നീ സ്ഥലങ്ങ‌ൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു യാത്ര സഹായി ആണ് ഇത്.

ബാംഗ്ലൂരിൽ നിന്ന് ആരംഭിക്കുന്ന ഈ യാത്ര ആദ്യം സന്ദർശിക്കുന്നത് കു‌ക്കേ സുബ്രമണ്യയിൽ ആണ്. ബാണ്ഡാഡ്ക - ബാംഗ്ലൂർ റോഡിലൂടെ ഏകദേശം അഞ്ചര മണി‌ക്കൂർ യാത്ര ചെയ്യണം കുക്കേയിൽ എത്തിച്ചേരാൻ

01. യാത്ര ഇങ്ങനെ

01. യാത്ര ഇങ്ങനെ

ബാംഗ്ലൂർ - കുക്കേ സുബ്രഹ്മണ്യ - ധർമ്മസ്ഥല - വെനൂർ - മൂ‌ഡബിദ്രി - കാർക്കാള - ഹൊർനാഡു - ശൃംഗേരി. ഒന്നാം ദിവസം: കുക്കേ സു‌ബ്രമണ്യ - ധർമ്മസ്ഥല, രണ്ടാം ‌ദിവസം: വെനൂർ - മൂഡബ്രിദ്രി - കാർക്കാള, മൂന്നാം ദിവസം: ഹൊർനാഡു - ശൃംഗേരി

Photo Courtesy: DARSHAN SIMHA

02. എത്തിച്ചേരാൻ

02. എത്തിച്ചേരാൻ

റോഡ് മാർഗമാണ് ഈ സ്ഥലങ്ങളിൽ എത്തിച്ചേരാൻ കഴിയുക. ഈ സ്ഥലങ്ങളെല്ലാം ‌തന്നെ മികച്ച റോഡുകളാൽ പരസ്പരം ബന്ധിക്കപ്പെട്ടിട്ടുണ്ട്. സർ‌ക്കാർ ബസുകളും ‌സ്വകാര്യ ബസുകളും ഈ വഴികളിൽ സർവീസ് നടത്തുന്നുണ്ട്.

03. പോകാൻ പറ്റിയ സമയം

03. പോകാൻ പറ്റിയ സമയം

സെ‌പ്‌തംബറിനും മാർ‌ച്ചിനും ഇടയിലുള്ള ‌സമയമാണ് ഇവിടം സന്ദർശിക്കാ ഏറ്റവും അനുയോജ്യമായ സമയം.
Photo Courtesy: Sourabh Massey

04. കാലാവസ്ഥ

04. കാലാവസ്ഥ

ശീതകാലത്താണ് ഇവിടെ സുന്ദരമായ കാലവസ്ഥ അനുഭവപ്പെടുന്നത്. ഈ സ‌മയത്ത് നിരവധി തീർത്ഥാടകർ ഇവിടെ എത്തിച്ചേരാറുണ്ട്. ‌വേനൽക്കാലത്ത് നല്ല ചൂ‌ട് അനുഭ‌വപ്പെടുന്നതിനാൽ ഈ സമയത്ത് ഇവിടം സന്ദർശിക്കുന്ന ആളുകളുടെ എണ്ണം കുറവാണ്.
Photo Courtesy: mdemon

05. വിവിധ റോഡുകൾ: ഒന്നാം ‌ദിവസം

05. വിവിധ റോഡുകൾ: ഒന്നാം ‌ദിവസം

ബാംഗ്ലൂർ - നെലമംഗല - കുനിഗൽ- ഹാസ്സാൻ - കുക്കേ സുബ്രമണ്യ - ധർമ്മസ്ഥല. ദേശീയ പാത 75. കുക്കേസുബ്രമണ്യ വഴി ധർമ്മസ്ഥാലയിൽ എത്തിച്ചേരാൻ ആറര മണിക്കൂർ വേ‌ണം. 337 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Karunakar Rayker

06. ഒന്നാം ദിവസം; റൂട്ട് 2

06. ഒന്നാം ദിവസം; റൂട്ട് 2

ബാംഗ്ലൂർ - കുനിഗൽ - ഹാസൻ - കുക്കേസുബ്രമണ്യം - ധർമ്മസ്ഥല ദേശീയ പാത 75, ദേശീയപാത 150A . ഈ റൂട്ടിലൂടെ യാത്ര ചെയ്യാൻ 8 മണിക്കൂർ സമയം വേണം.
Photo Courtesy: pallavi_damera

07. ഒന്നാം ദിവസം; റൂട്ട് 3

07. ഒന്നാം ദിവസം; റൂട്ട് 3

ബാംഗ്ലൂർ - രാമനഗര - ചന്നപ‌ട്ടണ- മദൂർ - മണ്ഡ്യ - മേലുകോട്ടേ - ശ്രാവണബെലഗോള - ഹസ്സൻ - കുക്കേ സുബ്രമണ്യ - ധർമ്മസ്ഥല ദേശീയപാത 275. ഈ വഴിയിലൂടെ 8 മണിക്കൂർ യാത്രയുണ്ട്.

Photo Courtesy: Dinesh Kumar (DK)

08. രണ്ടാം ദിവസം

08. രണ്ടാം ദിവസം

ധർമ്മസ്ഥല - ബെ‌ൽത്തങ്ങാടി - വെനൂർ - മൂഡബിദ്രി - സനൂർ - കാർകാള എന്നിങ്ങനെയാണ് രണ്ടാം ദിവസത്തെ യാത്ര. മംഗലാ‌പുര -ധർമ്മസ്ഥല റോഡ്, എൻ എച്ച് 73 മുൽകി - ബെൽത്ത‌ങ്ങാടി റോഡ് എന്നീ റോഡുകളിലൂടെയാണ് യാത്ര. ധർമ്മസ്ഥലയിൽ നിന്ന് ഒരു മണിക്കൂർ കൊണ്ട് കാർക്കാളയിൽ എത്തിച്ചേരാം.
Photo Courtesy: Naveenbm (talk) (Uploads)

09. മൂന്നാം ദിവസം

09. മൂന്നാം ദിവസം

കാർകാള - ഷീർളു - കുദ്രെമുഖ് - ഹൊർനാഡു - ശാന്തിഗ്രാമ- ശൃംഗേരി എന്നിസ്ഥലങ്ങളിലൂടെയാണ് മൂന്നാം ‌ദിവസത്തെ യാത്ര.
Photo Courtesy: Hari Krishna

10. കുക്കേ സുബ്രമണ്യ

10. കുക്കേ സുബ്രമണ്യ

കര്‍ണാടകത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. വര്‍ഷാവര്‍ഷം ഏറെ തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നുണ്ട്. വിശദമായി വായിക്കാം

Photo Courtesy: C21K

11. ധർമ്മസ്ഥല

11. ധർമ്മസ്ഥല

ധര്‍മ്മസ്ഥലയെന്ന പേരുതന്നെ ഭക്തിയെന്ന വാക്കിന്റെ മറ്റൊരു വാക്കുപോലെയാണ്. കര്‍ണാടകത്തിലെ നേത്രാവതി നദിയുടെ കരയിലാണ് ധര്‍മ്മസ്ഥല. ഭക്തിനിറഞ്ഞ അന്തരീക്ഷം മാത്രമല്ല ഇവിടുത്തെ പ്രത്യേകത. ചരിത്രാന്വേഷികളുടെ ഇഷ്ടപ്പെട്ട സ്ഥലംകൂടിയാണ് പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന ഈ നഗരം. മനോഹരമായ മഞ്ജുനാഥേശ്വര ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ക്ഷേത്രം. സ്വര്‍ണത്തില്‍ തീര്‍ത്ത ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ, ഇതിന്റെ പേരില്‍ത്തന്നെയാണ് ക്ഷേത്രം പ്രശസ്തമായി മാറിയതും. വിശദമായി വായിക്കാം

Photo Courtesy: Naveenbm at English Wikipedia

12. വെനൂർ

12. വെനൂർ

കര്‍ണാടകത്തിലെ പ്രമുഖ ജൈനമത തീര്‍ത്ഥാടന കേന്ദ്രമാണ് ദക്ഷിണ കന്നഡ ജില്ലയിലുള്ള വെനൂര്‍. ഗുരുപുര്‍ നദിക്കരയിലുള്ള ഈ കൊച്ചു പട്ടണം ഒരുകാലത്ത് സര്‍വ്വ ഐശ്വര്യങ്ങളും കളിയാടിയിരുന്ന സ്ഥലമായിരുന്നു. അജില സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നുവത്രേ ഒരുകാലത്ത് വെനൂര്‍. വിശദമായി വായിക്കാം

Photo Courtesy: Vikas m at English Wikipedia

 13. മൂഡബി‌ദ്രി

13. മൂഡബി‌ദ്രി

ജൈനക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട കാര്‍ക്കളയുടെ സമീപപ്രദേശമാണ് മൂഡബിദ്രി. ഗ്രാനൈറ്റില്‍ തീര്‍ത്ത ആയിരം തൂണുകളുള്ള ചന്ദ്രനാഥ ക്ഷേത്രമാണ് മൂഡബിദ്രിയിലെ പ്രധാന ആകര്‍ഷണം. ക്ഷേത്രത്തിലേക്കടുക്കുമ്പോള്‍ ആയിരം തൂണുകളില്‍ തീര്‍ത്ത കലാപരമായ കൊത്തുപണികളും ശില്‍പ്പവേലകളും സഞ്ചാരികള്‍ക്ക് കാണാം. മൂഡബിദ്രിക്ക് ജൈന കാശി എന്നൊരു പേരുകൂടിയുണ്ട്. പത്താം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. വിശദമായി വായിക്കാം

Photo Courtesy: Vaikoovery

14. കാർക്കാള

14. കാർക്കാള

ചരിത്രപരമായും മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു കുഞ്ഞന്‍ പട്ടണമാണ് കര്‍ണാടക സംസ്ഥാനത്തിലെ ഉടുപ്പി ജില്ലയിലെ കാര്‍ക്കള. പത്താം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചിരുന്ന ജൈനരാജാക്കന്മാരുടെ കാലഘട്ടത്തെക്കുറിച്ചുവരെ സഞ്ചാരികളോട് പറയാനുണ്ട് കാര്‍ക്കളയ്ക്ക്. ഇക്കാലത്ത് പണികഴിക്കപ്പെട്ട ക്ഷേത്രങ്ങളും ബസ്തികളുമാണ് ഇന്ന് സഞ്ചാരികളോട് കാര്‍ക്കളയുടെ ഇന്നലെകളെക്കുറിച്ച് സംസാരിക്കാന്‍ അവശേഷിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Dvellakat

15. ഹൊറനാട്

15. ഹൊറനാട്

കാഴ്ചയുടെ ഉത്സവം തീര്‍ക്കുന്ന അന്നപൂര്‍ണേശ്വരീക്ഷേത്രമാണ് സഞ്ചാരഭൂപടത്തില്‍ ഹൊറനാടുവിന്റെ സ്ഥാനം അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട വിശേഷങ്ങളില്‍ പ്രധാനം. പ്രകൃതിരമണീയമായ സ്ഥലമാണ് ഹൊറനാടുവിന്റെ മറ്റൊരു സവിശേഷത. കര്‍ണാടക സംസ്ഥാനത്തെ ചിക്കമഗളൂര്‍ ജില്ലയിലാണ് ഹൈന്ദവ വിശ്വാസികളുടെ ഈ പുണ്യഭൂമി സ്ഥിതിചെയ്യുന്നത്. ചിക്കമഗളൂരില്‍നിന്നും 100 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിശദമായി വായിക്കാം

Photo Courtesy: Wind4wings

16. ശൃംഗേരി

16. ശൃംഗേരി

അദ്വൈത സിദ്ധാന്തകനായ ആദിഗുരു ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളില്‍ ആദ്യത്തേതാണ് ശൃംഗേരിയിലേത്. പ്രശാന്തമായൊഴുകുന്ന തുംഗനദിയുടെ കരയിലാണ് ഹൈന്ദവസംസ്‌കാരത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ആദിശങ്കരനിന്റെ ശൃംഗേരി ആശ്രമം. വര്‍ഷം തോറും എണ്ണമറ്റ സഞ്ചാരികളാണ് ഈ അദൈ്വതത്തിന്റെ പൊരുള്‍ തേടി ഈ പാഠശാലയിലെത്തുന്നത്. കര്‍ണാടകയിലെ ചിക്കമഗളൂര്‍ ജില്ലയിലാണ് ശൃംഗേരി മഠം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Irrigator