Search
  • Follow NativePlanet
Share
» »ക്ഷേത്രം വാസസ്ഥലമാക്കിയ ഖാനും ശിവക്ഷേത്രം ലാഡ് ഖാൻ ക്ഷേത്രമായ കഥയും!!

ക്ഷേത്രം വാസസ്ഥലമാക്കിയ ഖാനും ശിവക്ഷേത്രം ലാഡ് ഖാൻ ക്ഷേത്രമായ കഥയും!!

ഒരു ക്ഷേത്രത്തിനെങ്ങനെ ലാഡ് ഖാൻ ക്ഷേത്രമെന്ന പേരുകിട്ടി എന്നതുമുതൽ വിസ്മയം തുടങ്ങുകയാണിവിടെ....!!!

ഐഹോളെ..കർണ്ണാടകയിലെ ചിതറിക്കിടക്കുന്ന പുരാതന പട്ടണങ്ങളിലൊന്ന്. അപൂ‍വ്വങ്ങളായ ജൈന-ബുദ്ധ ക്ഷേത്രങ്ങളാലും വിസ്മയിപ്പിക്കുന്ന ചരിത്രത്താലും ഒക്കെ മനസ്സിലേക്ക് ഇടിച്ചുകയറിയ നാട്...ഓരോ ക്ഷേത്രവും ഒരു വലിയ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഇവിടം ചാലൂക്യ രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാന നഗരം എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ചരിത്ര പ്രേമികളും സഞ്ചാരികളും ഒക്കെ വിശ്വാസങ്ങൾ കൊണ്ട് കെട്ടിയുയർത്തിയ ഈ നഗരത്തെ കാണുവാനെത്തുമ്പോൾ മറക്കാതെ പോയിരിക്കേണ്ട ഒരിടമുണ്ട്. ഇവിടുത്തെ ഓരോ ഇടങ്ങളും പ്രധാനമാണെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥയുമായി നിൽക്കുന്ന ലാഡ് ഖാൻ ക്ഷേത്രമാണ് ആയിടം. ഒരു ക്ഷേത്രത്തിനെങ്ങനെ ലാഡ് ഖാൻ ക്ഷേത്രമെന്ന പേരുകിട്ടി എന്നതുമുതൽ വിസ്മയം തുടങ്ങുകയാണിവിടെ....!!!

ഐഹോളെ

ഐഹോളെ

കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ വിനോദ സഞ്ചാര ഇടങ്ങളിൽ ഒന്നാണ് ഐഹോളെ. ബാൽഗോട്ട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു ചരിത്ര സ്ഥാനം എന്നതിലുപരിയായി ക്ഷേത്രനഗരം എന്നാണ് അറിയപ്പെടുന്നത്. ചാലൂക്യ രാജാക്കന്മാരുടെ ആദ്യ കാല തലസ്ഥാനവും ഐഹോളെയായിരുന്നു. ഗുഹാ ക്ഷേത്രങ്ങളും കൽക്ഷേത്രങ്ങളും ഒക്കെയായി മാലപ്രഭാ നദിയ്ക്ക സമീപം കിടക്കുന്ന ഇവിടം ഒരു പുരാവസ്തു കേന്ദ്രം കൂടിയാണ്. ഹൈന്ദവ മിത്ത് കഥകളുടെ ഭാഗം കൂടിയാണ് ഇവിടം.

PC:Prakruth Gowda

ലാഡ് ഖാൻ ക്ഷേത്രം

ലാഡ് ഖാൻ ക്ഷേത്രം

ഐഹോളയിലെ ഓരോ ക്ഷേത്രങ്ങൾക്കും ഓരോ കഥകളാണുള്ളത്. അതിൽ ഏറ്റവും വ്യത്യസ്തമായ ഒന്നാണ് ലാഡ് ഖാന്‍ ക്ഷേത്രത്തിന്‍റേത്. ഒരു ക്ഷേത്രത്തിന് ഒരിക്കലും ഉണ്ടാകുവാൻ പാടില്ലാത്ത ഒരു പേരിൽ അറിയപ്പെടുന്ന ഇതിനെച്ചുറ്റിപ്പറ്റി നിരവധി കഥകളുണ്ട്.

PC:Alende devasia

ഐഹോളെയിലെ ഏറ്റവും പുരാതന ക്ഷേത്രം

ഐഹോളെയിലെ ഏറ്റവും പുരാതന ക്ഷേത്രം

നൂറുകണക്കിന് ക്ഷേത്രങ്ങുള്ള ഇവിടുത്തെ ഏറ്റവും പുരാതനമായ ക്ഷേത്രവും ലാഡ് ഖാൻ ക്ഷേത്രമാണ്. ചാലൂക്യ രാജാക്കന്മാരുടെ ഭരണ കാലത്ത് അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണിതെന്നാണ് വിശ്വാസം. ഒരു ഗുഹാ ക്ഷേത്രത്തിന്‌‍റെ രീതിയിലാണ് ഈ ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഉള്ളിലായി ശ്രീകോവിലില്‍ ഒരു ശിവലിംഗം ഇപ്പോഴും കാണാം. പുറത്ത്, ഇതിലേക്ക് മുഖം നോക്കിയിരിക്കുന്ന ഒരു നന്ദിയുടെ പ്രതിമയും ഉണ്ട്. ആദ്യ കാലങ്ങളിൽ ഇതൊരു വിഷ്ണു ക്ഷേത്രമായിരുന്നു എന്നും പിന്നാട് ശിവക്ഷേത്രമായി മാറുകയായിരുന്നു എന്നും വിശ്വാസമുണ്ട്.

PC:Mukul Banerjee

പേരുവന്നവഴി

ഒരു ഹിന്ദു ക്ഷേത്രം അതിന്‍റെ പ്രതിഷ്ഠയുടെ പേരിലാണല്ലോ സാധാരണയായി അറിയപ്പെടുന്നത്. എന്നാൽ ഇവിടെ ഈ ശിവ ക്ഷേത്രം അറിയപ്പെടുന്നത് ഒരു ഇസ്ലാം വിശ്വാസിയുടെ പേരിലാണ്. ഒരു കാലത്ത് ഇവിടുത്തെ ഏതോ ഒരു രാജവംശത്തിൽ പെട്ട ലാഡ് ഖാൻ എന്ന രാജാവ് ഈ ക്ഷേത്രം കുറച്ചുകാലം തന്റെ വാസസ്ഥലമാക്കി മാറ്റിയിരുന്നുവത്രെ. അങ്ങനെയാണ് ഇവിടം ലാഡ് ഖാന്‍ ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങിയത്.

പഞ്ചായതന നിർമ്മിതി

പഞ്ചായതന നിർമ്മിതി

ശാസ്ത്രവും കലകളും വികസിച്ചു വരുന്നതിനു മുന്നേയുള്ള കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രമായിരുന്നു ഇത്. അതുകൊണ്ടു തന്നെ അക്കാലത്തെ നിർമ്മാണ രീതിയായ പഞ്ചായതാന ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ഗർഭഗൃഹ, മൺപ, മുഖ മണ്ഡപ,സഭാ മണ്ഡപ തുടങ്ങിയവയെല്ലാം ഇവിടെ കാണാം. കൊത്തുപണികളുള്ള 12 തൂണുകളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

PC:Alende devasia

ദീർ‌ഘ ചതുരത്തിൽ തുടങ്ങി

ദീർ‌ഘ ചതുരത്തിൽ തുടങ്ങി

ഇവിടുത്തെ മറ്റൊരു ക്ഷേത്രങ്ങളിലും അങ്ങനെ കാണാനില്ലാത്ത രീതിയിലാണ് ഇതിന്റെ നിർമ്മിതി. ദീർഘ ചതുരത്തിൽ തുടങ്ങി ചതുരത്തിൽ അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. ചുവരുകളിൽ പൂക്കളുടെ പാറ്റേണിലുള്ള ചിത്രപ്പണികളും കാണാം.

PC:Mukul Banerjee

ഗോപുരമില്ലാത്ത ക്ഷേത്രം

ഗോപുരമില്ലാത്ത ക്ഷേത്രം

ലാഡ് ഖാൻ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ പരിശോധിച്ചാൽ പല കാര്യങ്ങളും കാണാം. പുറമേയുള്ള ചുവരുകളിലും ഉള്ളിലെ ചുവരുകളിലും കൊത്തുപണികൾ ഒരുപാടുണ്ട്. ഈ ക്ഷേത്രത്തിന് ഗോപുരം ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു ഗുഹാ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത് എന്നതിന്റെ സൂചന കൂടിയാണിത്.
നിർമ്മിതിയിലെ പ്രത്യേകതകൾ കൊണ്ട് ഐഹോളയിലെ ഒരു പ്രധാന ക്ഷേത്രമാണിതെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

PC:Nagraj

സന്ദർശിക്കുവാൻ പറ്റിയ സമയം

വേനൽ കനക്കുന്നതിനു മുൻപുള്ള സമയമാണ് ഐഹോളയിലേക്കുള്ള യാത്രയ്ക്ക് നല്ലത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയം ഇവിടേക്ക് തിരഞ്ഞെടുക്കാം. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ സീസണും യോജിച്ച കാലമാണ്.

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഹംപിയുടെ പ്രത്യേകതകൾസഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഹംപിയുടെ പ്രത്യേകതകൾ

വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ..നിഗൂഡതകൾ ഒളിപ്പിച്ച ഹംപി വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ..നിഗൂഡതകൾ ഒളിപ്പിച്ച ഹംപി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X