» »16 തവണ കാശിയില്‍ പോകുന്നതിനു തുല്യം ഈ ക്ഷേത്രം

16 തവണ കാശിയില്‍ പോകുന്നതിനു തുല്യം ഈ ക്ഷേത്രം

Written By: Elizabath Joseph

വിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഒക്കെ ഏറെ വ്യത്യസ്തമായി നിലകൊള്ളുന്ന ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ കട്‌ലൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പാതാളീശ്വരര്‍ ക്ഷേത്രം. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്നാണ് വിശ്വസിക്കുപ്പെടുന്ന 274 ശിവക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ് പാതാളീശ്വരര്‍ ക്ഷേത്രം.
ആയിരക്കണക്കിന് വിശ്വാസികളുടെ അഭയകേന്ദ്രമായ പാതാളീശ്വരര്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍!!

 എവിടെയാണിത്?

എവിടെയാണിത്?

തമിഴ്‌നാട്ടിലെ കട്‌ലൂര്‍ ജില്ലയിലാണ് ശിവനുവേണ്ടി സമര്‍പ്പിച്ചിരിക്കുന്ന പാതാളീശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുപാതിരിപുലിയൂര്‍ എന്നും ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു പേരുണ്ട്.

പല്ലവ രാജാക്കന്‍മാരുടെ നിര്‍മ്മിതി

പല്ലവ രാജാക്കന്‍മാരുടെ നിര്‍മ്മിതി

രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുള്ള ശിവക്ഷേത്രങ്ങളുടെ പട്ടികയില്‍ പാതാളീശ്വരര്‍ ക്ഷേത്രം ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ചരിത്രകാരന്‍മാര്‍ പറയുന്നതനുസരിച്ച് പല്ലവ രാജാക്കന്‍മാരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. മധ്യചോള കാലഘട്ടത്തില്‍ ആണ് ഇത് നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നു.

PC:Ssriram mt

പേരുവന്ന വഴി

പേരുവന്ന വഴി

പാതാളീശ്വര്‍ എന്ന പേര് ശിവനെ സൂചിപ്പിക്കുന്നതാണ് എന്നു നമുക്കറിയാം. അതില്‍ നിന്നുതന്നെയാണ് പാതാളീശ്വരര്‍ എന്ന പേര് ക്ഷേത്രത്തിനു ലഭിക്കുന്നതും. എന്നാല്‍ ഈ ക്ഷേത്രത്തിന് മറ്റൊരു പേരു കൂടിയുണ്ട്. തിരുപാതിരിപുലിയൂര്‍ എന്നാണത്. പാതിരി എന്ന വൃക്ഷവും പുലിയുടെ കാലടികളുള്ള ഒരു വിശുദ്ധനും..ഇവരില്‍ നിന്നാണ് ഈ സ്ഥലത്തിന് പേരു ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചരിത്രമോ മറ്റു കഥകളോ ലഭ്യമല്ല.

PC: Ssriram mt

16 തവണ കാശിയില്‍ പോകുന്നതിനു തുല്യം ഈ ക്ഷേത്രം

16 തവണ കാശിയില്‍ പോകുന്നതിനു തുല്യം ഈ ക്ഷേത്രം

പാതാളീശ്വര്‍ ക്ഷേത്രത്തിലെ ശിവനെ ഒരിക്കല്‍ തൊഴുത് പ്രാര്‍ഥിക്കുന്നത് 16 തവണ കാശിയിലും എട്ടു തവണ തിരുവണ്ണാമലയിലും മൂന്നു തവണ ചിദംബരത്തും പോയി പ്രാര്‍ഥിക്കുന്നതിന് തുല്യമാണത്രെ. അതുകൊണ്ടുതന്നെ വിശ്വാസികള്‍ ഏറെ വിശുദ്ധമായാണ് ഈ സ്ഥലത്തിനെ കണക്കാക്കുന്നതും ഇവിടെ തീര്‍ഥാടനത്തിന് വരുന്നതും.

PC:Ssriram mt

അരുള്‍മിഗു പാതാളീശ്വര്‍

അരുള്‍മിഗു പാതാളീശ്വര്‍

പാതാളീശ്വര്‍ ക്ഷേത്രത്തില്‍ സ്വയംഭൂവായ ശിവലിംഗത്തെയാണ് ആരാധിക്കുന്നത്. അരുള്‍മിഗു പാതാളീശ്വര്‍ എന്നാണ് ശിവന്‍ ഇവിടെ അറിയപ്പെടുന്നത്. തൊണ്ട്ര തിരുനെയ് നാടാര്‍ എന്നും ശിവനെ ഇവിടെ കരുതിപ്പോരുന്നു. പെരിയനായകി അമ്മയാണാണ് പാര്‍വ്വതി ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Ssriram mt

ദ്രാവിഡ നിര്‍മ്മാണ ശൈലി

ദ്രാവിഡ നിര്‍മ്മാണ ശൈലി

ദ്രാവിഡ നിര്‍മ്മാണ ശൈലിയില്‍ മധ്യചോള കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. മാത്രമല്ല, ഗ്നാസര്‍ കോവിലില്‍ ആണ് ഇവിടെം ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതായത് തേക്ക് തുടങ്ങിയ മരങ്ങളുടെ ചുവട്ടില്‍ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന രീതിയാണിത്. ഈ മരങ്ങള്‍ തന്നെയാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനുമ ഉപയോഗിച്ചിരിക്കുന്നത്.

PC:Ssriram mt

 പ്രധാന ആഘോഷങ്ങള്‍

പ്രധാന ആഘോഷങ്ങള്‍

തമിഴ് പുതുവര്‍ഷമായ ചിത്തിരയിലാണ് ഇവിടുത്തെ പ്രധാന ആഘോഷം നടക്കുക. വസന്തോത്സവം എന്നറിയപ്പെടുന്ന ഈ ആഘോഷം പത്തുദിവസം നീണ്ടുനില്‍ക്കുന്നതാണ്. കൂടാതെ വൈകാശി, ആടി, തുടങ്ങിയവയാണ് മറ്റ് ആഘോഷങ്ങള്‍.

PC:Peenumx

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തമിഴ്‌നാട്ടിലെ കട്‌ലൂര്‍ ജില്ലയിലാണ് ശിവനുവേണ്ടി സമര്‍പ്പിച്ചിരിക്കുന്ന പാതാളീശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് ചെന്നൈ ആണ്. ക്ഷേത്രത്തില്‍ നിന്നും 500 മീറ്റര്‍ മാത്രം അകലെയാണ് തിരുപാതിരിപുലിയൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ബസിനു വരുന്നവര്‍ക്ക് കട്‌ലൂരില്‍ ഇറങ്ങുന്നതാണ് എളുപ്പം. അടുത്തുള്ള പ്രധാനപ്പെട്ട ബസ് സ്റ്റേഷനും ഇത് തന്നെയാണ്. കട്‌ലൂരില്‍ നിന്നും ക്ഷേത്രത്തിലേക്ക് 4 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...