യാത്രയുടെ ഭ്രാന്ത് കയറിയ യുവാക്കള്‍ കൂടുതലായി പോകുന്ന സ്ഥലങ്ങള്‍ അറിഞ്ഞാല്‍ ആരുമൊന്നു ഞെട്ടും.. ചാര്‍ളിയുടെ സ്വന്തം മീശപ്പുലിമലയും പുലിമുരുകന്റെ പൂയംകുട്ടി കാടും ഇപ്പോള്‍ ഔട്ടായത്രെ.
കേരളത്തിലെ സാഹസികരായ സഞ്ചാരികള്‍ അപ്പോള്‍ ഏതു കാടാണ് കയറുന്നത് എന്നു ആലോചിച്ചാലും ഉത്തരം കിട്ടാന്‍ അല്പം പാടുപെടും. അത്രപെട്ടന്നൊന്നും പിടിതരാത്ത ഭീകരനാണ് ഈ സ്ഥലം.
കാടിന്റെ സൗന്ദര്യം നുകരാന്‍ താല്പര്യവും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ ഇത്തിരി കമ്പവും ഒക്കെയുള്ളവര്‍ ഇപ്പോള്‍ പോകുന്നത് തമിഴ്‌നാട്ടിലെ മസിനഗുഡിക്കാണ്.
സാഹസിക രക്തത്തില്‍ അലിഞ്ഞവരുടെ ഇഷ്ടസങ്കേതമായ മസിനഗുഡിയെ അറിയാം...
കാടിനെ ചെന്നു തൊടാന്‍ മസിനഗുഡി
കാടുകള്‍ അതിരു തീര്‍ക്കുന്ന ഗ്രാമം
മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ കടുവയുള്ളിടം
തമിഴ്‌നാട് -കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മുതുമല ദേശീയോദ്യാനത്തിനടുത്താണ് മസിനഗുഡി സ്ഥിതി ചെയ്യുന്നത്.
ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗം
എപ്പോള്‍ പോയാലും അവിടെ മൃഗങ്ങളെ കാണാന്‍ സാധിക്കും. മസിനഗുഡി വരെ പോയിട്ട് കണ്‍നിറയെ കാഴ്ചകളുമായിട്ടല്ലാതെ ആരും മടങ്ങിയിട്ടില്ല.
ആനകളും മാന്‍കൂട്ടങ്ങളും കടുവകളും മയിലുകളുമെല്ലാം ഇവിടുത്തെ സ്ഥിരം കാഴ്ചക്കാരാണ്.
തെപ്പക്കാട് ആനക്യാംപ്
ആനകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന സമയത്താണ് സന്ദര്‍ശകരെ അനുവദിക്കുക. രാവിലെ 8.30 മുതല്‍ 9.00 വരെയും വൈകിട്ട് 4.00 മുതല്‍ 5.30 വരെയും സന്ദര്‍ശകര്‍ക്ക് ആനക്യാംപ് കാണാം.
ഊട്ടി-മൈസൂര്‍ റോഡ് മസിനഗുഡി റോഡുമായി ചേരുന്നയിടത്താണ് തെപ്പക്കാട് സ്ഥിതി ചെയ്യുന്നത്.
മുതുമല നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ ഇവിടെ ഒരു റിസര്‍വ്വ് ഫോറസ്റ്റുമുണ്ട്.
റൈഡേഴ്‌സിന്റെ ഇഷ്ട റൂട്ട്
മസിനഗുഡി- ഊട്ടി
അതിമനോഹരമായ കാഴ്ചകളാണ് റോഡിന് ഇരുവശവും കാത്തിരിക്കുന്നത്. എങ്കിലും കിലോമീറ്ററുകള്‍ ഇടവിട്ട് സ്ഥാപിച്ചിട്ടുള്ള ഹമ്പുകള്‍ അതീവ ശ്രദ്ധകൊടുക്കേണ്ടവയാണ്.
പൂപ്പാടം കാണണോ?
കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ നിറത്തില്‍ സൂര്യകാന്തി പൂക്കള്‍ നിറഞ്ഞ പാടങ്ങള്‍ യാത്രക്കാരെ കാത്തിരിക്കുകയാണ്.
ഗുണ്ടല്‍പേട്ടിലെ സൂര്യകാന്തി പാടത്തെക്കുറിച്ച് കൂടുതലറിയണോ? പൂക്കാലം വന്നു... പൂക്കാലം...
റൂട്ട്
വയനാട് ഗൂഡല്ലൂര്‍ വഴിയും കൊച്ചിയില്‍ നിന്നു വരുന്നവരാണെങ്കില്‍ പട്ടാമ്പി ,ഗൂഡല്ലൂര്‍ വഴിയും മസിനഗുഡിയില്‍ എത്താന്‍ സാധിക്കും.
വയനാട് വഴി
കല്പറ്റയില്‍ നിന്നും ഗൂഡല്ലൂര്‍ വഴി മസിനഗുഡിക്ക് 90 കിലോമീറ്ററാണ് ദൂരം.
കൂടാതെ കണ്ണൂരില്‍ നിന്നും കേളകം- മാനന്തവാടി- സുല്‍ത്താന്‍ ബത്തേരി - ഗൂഡല്ലൂര്‍ വഴിയും എത്താനാകും.
കൊച്ചിയില്‍ നിന്നും വരുമ്പോള്‍
കൊച്ചി-തൃശൂര്‍-പട്ടാമ്പി-പെരിന്തല്‍മണ്ണ-ഗൂഡല്ലൂര്‍- മുതുമല നാഷണല്‍ പാര്‍ക്ക് വഴിയാണ് മസിനഗുഡിയിലെത്തുന്നത്.
ബെംഗളുരുവില്‍ നിന്നും പോകാന്‍



Click it and Unblock the Notifications












