Search
  • Follow NativePlanet
Share
» »ചോറ്റാനിക്കരയിൽ തൊഴുത് കൊല്ലൂരിന് പോകാം.. ക്ഷേത്ര തീർത്ഥാടന പാക്കേജുമായി കെഎസ്ആർടിസി

ചോറ്റാനിക്കരയിൽ തൊഴുത് കൊല്ലൂരിന് പോകാം.. ക്ഷേത്ര തീർത്ഥാടന പാക്കേജുമായി കെഎസ്ആർടിസി

വ്യത്യസ്തമായ യാത്രകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറുകളുടെ പ്രത്യേകത. പോക്കറ്റിനിണങ്ങുന്ന ചിലവിൽ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ക്ഷേത്രങ്ങളിലേക്കുമെല്ലാം കെഎസ്ആർടിസി ടൂറുകൾ സംഘടിപ്പിക്കുന്നു. ഇപ്പോഴിതാ മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പ്രസിദ്ധ ക്ഷേത്രങ്ങളായ ചോറ്റാനിക്കര , കൊല്ലൂർ മൂകാംബിക , ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് തീർത്ഥാടന യാത്ര നടത്തുകയാണ്. യാത്രയെക്കുറിച്ചും അതിന്‍റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം

ചോറ്റാനിക്കര, മൂകാംബിക, ഉഡുപ്പി യാത്ര

ചോറ്റാനിക്കര, മൂകാംബിക, ഉഡുപ്പി യാത്ര

കേരളത്തിലെ ഹൈന്ദവ തീർത്ഥാടകരുടെ ഇടയിൽ ഏറെ പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രങ്ങളാണ് ചോറ്റാനിക്കരയും കൊല്ലൂരും ഉഡുപ്പിയിലെ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രവും. ഐതിഹ്യങ്ങളാൽ മലയാളികളുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്നുവെന്ന പ്രത്യേകതയും ഈ ക്ഷേത്രങ്ങൾക്കുണ്ട്.

യാത്രാ തിയതി

യാത്രാ തിയതി

മാവേലിക്കര ഡിപ്പോയിൽ നിന്നും നവംബർ 18 ന് വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് യാത്ര ആരംഭിക്കും. വൈകുന്നേരം ചോറ്റാനിക്കര ദർശനം നടത്തുവാൻ കഴിയുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ദർശനത്തിനു ശേഷം നേരെ മൂകാംബികയിലേയ്ക്ക് പോകും. രാത്രിയോടു കൂടി മൂകാംബികയിലെത്തും. പുലർച്ചെ ദർശനം നടത്തിയ ശേഷം അന്നേ ദിവസം മൂകാംബികയിൽ തന്നെ ചിലവഴിക്കും. യാത്രക്കാർക്ക് സ്വന്തം ചിലവിൽ കുടജാദ്രിയിലും അടുത്തുള്ള ഇടങ്ങളിലേക്കും യാത്ര ചെയ്യാം. അന്നേ ദിവസം മൂകാംബികയിലെ താമസം സ്വന്തം ചിലവിലായിരിക്കും. പിറ്റേന്ന്, അതായത് 20-ാം തിയതി പുലർച്ചെ അ‍ഞ്ച് മണിയോടു കൂടി മൂകാംബികയിൽ നിന്നു തിരിച്ച് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കു പോകും. അവിടെ ദർശനം കഴിഞ്ഞ് തിരികെ യാത്ര തുടർന്ന് രാത്രിയോടു കൂടി മാവേലിക്കരയിൽ മടങ്ങിയെത്തും.

ചോറ്റാനിക്കര ദേവി ക്ഷേത്രം

ചോറ്റാനിക്കര ദേവി ക്ഷേത്രം

കേരളത്തിൽ ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. വിശ്വാസികളുടെ ആശ്രയമായി നിലകൊള്ളുന്ന ദേവിയെ അഞ്ച് ഭാവങ്ങളിലാണ് ആരാധിക്കുന്നതെന്നാണ് വിശ്വാസം. സരസ്വതി അഥവാ മൂകാംബികയായി പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു കൂടാതെ മഹാലക്ഷ്മിയായും പാര്‍വ്വതിയായും ദേവിയെ ഇവിടെ ആരാധിക്കുന്നു. ഭഗവതിക്കൊപ്പം വിഷ്ണുവിനും പ്രാധാന്യം നല്കുന്ന ക്ഷേത്രമാണിത്.

PC: വിക്കിവീഡിയ

കൊല്ലൂരിലെ സരസ്വതി

കൊല്ലൂരിലെ സരസ്വതി

കേരളത്തിലൊരു സരസ്വതി ക്ഷേത്രം വേണമെനന്ന ശങ്കരാചാര്യരുടെ കഥയുമായി ബന്ധപ്പെട്ടതാണ് ചോറ്റാനിക്കര ദേവിയുടെ ചരിത്രം, തിരിഞ്ഞു നോക്കില്ലെന്ന ഉറപ്പിൽ ശങ്കചാരാച്യർക്കൊപ്പം പുറപ്പെട്ട ദേവിയെ എന്തോ ശബ്ദം കേട്ടപ്പോൾ വാക്കു തെറ്റിച്ച് അദ്ദേഹം തിരിഞ്ഞു നോക്കുകയും ഇനി മുന്നോട്ട് വരില്ലെന്നു അറിയിക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹത്തിന്റെ യാചനയുടെ ഫലമായി ശങ്കരാചാര്യര്‍ ആഗ്രഹിക്കുന്ന ഇടത്ത് താന്‍ കു‌‌ടികൊള്ളാമെന്നും പറഞ്ഞു. അങ്ങനെ ദേവി ഇവിടെ കുടിയിരിക്കുന്നതെന്നാണ് വിശ്വാസം. അതോടൊപ്പം ചോറ്റാനിക്കര ക്ഷേത്രത്തിൽ രാവിലെ നടതുറക്കുമ്പോൾ കുടികൊള്ളണമെന്നും അവിടെ നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞേ കൊല്ലൂരിലെത്താൻ പാടുള്ളുവെന്നും അദ്ദേഹം ദേവിയോട് ആവശ്യപ്പെട്ടു. അതനുസരിച്ച് ഇന്നും ചോറ്റാനിക്കരയിൽ നാലുമണിയ്ക്ക് നട തുറന്ന് നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞു മാത്രമേ മൂകാംബികയില്‍ രാവിലെ അഞ്ചുമണിയ്ക്ക് ണ് നട തുറക്കാറുള്ളൂ.

PC: വിക്കിവീഡിയ

വിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌...അപൂര്‍വ്വ വിശേഷങ്ങളുമായി ചോറ്റാനിക്കര ക്ഷേത്രംവിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌...അപൂര്‍വ്വ വിശേഷങ്ങളുമായി ചോറ്റാനിക്കര ക്ഷേത്രം

കൊല്ലൂർ മൂകാംബിക ക്ഷേത്രം

കൊല്ലൂർ മൂകാംബിക ക്ഷേത്രം

മലയാളികൾ ഏറ്റവും അധികം എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ് കർണ്ണാടകയിലെ കൊല്ലൂരിൽ സൗപർണ്ണിക നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രം. വിദ്യാദേവിയായി സരസ്വതിയെ ആരാധിക്കുന്ന ക്ഷേത്രം കലാകാരന്മാർക്കും വിദ്യാർത്ഥികൾക്കുമെല്ലാം പ്രിയപ്പെട്ട ഇടമാണ്. കേരളത്തിന്റെ രക്ഷയ്ക്കായി പ്രതിഷ്ഠിയ്ക്കപ്പെട്ട നാല് അംബികമാരിൽ പ്രധാനിയാണ് മൂകാംബിക എന്നാണ് വിശ്വാസം. ശാക്തേയ ആരാധനയ്ക്ക് വളരെ പ്രസിദ്ധമാണ് ഇവിടം.


PC:Vinayaraj

ജ്യോതിര്‍ലിംഗ പ്രതിഷ്ഠ

ജ്യോതിര്‍ലിംഗ പ്രതിഷ്ഠ

അതിസമ്പന്നമായ വിശ്വാസവും ചരിത്രവും ഐതിഹ്യങ്ങളും ക്ഷേത്രത്തിനുണ്ട്.
ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രതിഷ്ഠ ജ്യോതിര്‍ലിംഗമാണ്. സ്വര്‍ണരേഖയെന്ന് പറയുന്ന സ്വര്‍ണ വര്‍ണത്തിലുള്ള ഒരു രേഖ ജ്യോതിര്‍ലിംഗത്തിലുണ്ട്. ഈ രേഖ ലിംഗത്തെ രണ്ടായി ഭാഗിക്കുന്നു. ഇതിൽ ചെറിയ ഭാഗം ത്രിമൂര്‍ത്തി ശക്തിയുള്ളതും വലിയ ഭാഗം സൃഷ്ടിയുടെ അടിസ്ഥാനമായ സരസ്വതി, പാര്‍വ്വതി, ലക്ഷ്മീ എന്നീ ദേവതാ സങ്കല്‍പ്പങ്ങളുമാണ്. ഇതിന്റെ തൊട്ടുപിറകിലാണ് മൂകാംബിക ദേവിയുടെ പ്രതിഷ്ഠയുള്ളത്.

PC:Rojypala

കൊല്ലൂരിൽ പോകാം.. കേരളത്തിൽ നിന്നു ചിലവ് കുറഞ്ഞ യാത്ര, ട്രെയിൻ, ബസ് സമയംകൊല്ലൂരിൽ പോകാം.. കേരളത്തിൽ നിന്നു ചിലവ് കുറഞ്ഞ യാത്ര, ട്രെയിൻ, ബസ് സമയം

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം

കർണ്ണാടകയിലെ തന്നെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. ലക്ഷക്കണക്കിന് വിശ്വാസികൾ ഓരോ വർഷവും എത്തിച്ചേരുന്ന ക്ഷേത്രമാണിത്. പുരാണമനുസരിച്ച് ചന്ദ്രൻ തനിക്കു ലഭിച്ച ഒരു ശാപത്തിൽ നിന്നും മോചനം നേടുവാനായി ശിവനോട് പ്രാർത്ഥിച്ചു. ഇന്നു ക്ഷേത്രമിരിക്കുന്ന സ്ഥാനത്തായിരുന്നു ചന്ദ്രൻ പ്രാർത്ഥന നടത്തിയത്. അങ്ങനെ ശിവന്‍ പ്രത്യക്ഷപ്പെ‌ട്ട് ശിവലിംഗത്തിന്റെ രൂപത്തില്‍ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. ആ ശിവലിംഗം ഇവിടെ ചന്ദ്രമൗലേശ്വര ക്ഷേത്രത്തില്‍ കാണാം. അങ്ങനെ ചന്ദ്രന്‍ പ്രാര്‍ത്ഥിച്ച ഇ‌ടമാണ് ഉഡുപ്പി ആയതെന്നാണ് വിശ്വാസം. രുക്മിണി ആരാധിച്ചിരുന്ന അതേ ബാൽകൃഷ്ണ വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളതെന്നാണ് വിശ്വാസം. വൈഷ്ണവ സന്യാസിയായിരുന്ന ജഗദ്ഗുരു മധ്വാചാര്യർ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. പടിഞ്ഞാരു ദിശയിലേക്ക് ദർശനമായ വിഗ്രഹമാണ് ഇവിടെയുള്ളത്. എന്നാൽ കനകദ്വാരങ്ങൾ എന്നറിയപ്പെടുന്ന 9 ദ്വാരങ്ങളിലൂടെയാണ് കൃഷ്ണന്‍ ദർശനം നല്കുന്നത്.

PC:Uttpal Krushna

ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!

ടിക്കറ്റ് നിരക്കും ബുക്കിങ്ങും

ടിക്കറ്റ് നിരക്കും ബുക്കിങ്ങും


ഒരാൾക്ക് ടിക്കറ്റ് നിരക്ക് 2990 രൂപയാണ് ഈടാക്കുന്നത്. ഇതിൽ ഭക്ഷണവും, താമസവും ഉൾപ്പെടില്ല എന്ന കാര്യം മറക്കരുത്. ബുക്കിങ്ങിനായി 9446313991, 9947110905 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കാടിനുള്ളിലൂടെ രാത്രിയില്‍ പോകാം... നൈറ്റ് ജംഗിള്‍ സഫാരിയുമായി വയനാട് കെഎസ്ആര്‍ടിസികാടിനുള്ളിലൂടെ രാത്രിയില്‍ പോകാം... നൈറ്റ് ജംഗിള്‍ സഫാരിയുമായി വയനാട് കെഎസ്ആര്‍ടിസി

അത്ഭുതങ്ങളൊളിഞ്ഞിരിക്കുന്ന ഉഡുപ്പി, രുചിയുടെയും സഞ്ചാരത്തിന്‍റെയും നാട്അത്ഭുതങ്ങളൊളിഞ്ഞിരിക്കുന്ന ഉഡുപ്പി, രുചിയുടെയും സഞ്ചാരത്തിന്‍റെയും നാട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X