Search
  • Follow NativePlanet
Share
» »ലോകത്തെ അമ്പരപ്പിച്ച ജയ്‌പൂരിലെ റിബൽ മങ്കികൾ

ലോകത്തെ അമ്പരപ്പിച്ച ജയ്‌പൂരിലെ റിബൽ മങ്കികൾ

By Staff

നാഷണല്‍ ജ്യോഗ്രഫിക്ക് ചാനലില്‍ കുറച്ച് കാലം മുന്‍പ്, റിബല്‍ മങ്കീസ് എന്ന പേരില്‍ പരമ്പരകളായി ഒരു ഡൊക്യുമെന്‍ട്രി വന്നത് ഓര്‍മ്മയുണ്ടോ. അതില്‍ ഒരു എപ്പിസോഡെങ്കിലും കൗതുകത്തോടെ കണ്ടിരിക്കാത്തവര്‍ കുറവാണ്. ജയ്പ്പൂരിലെ ഒരു കൂട്ടം റീസസ് കുരങ്ങുകളെക്കുറിച്ചുള്ള പരമ്പരയായിരുന്നു അത്.


ജയ്പ്പൂരിലെ പ്രശസ്തമായ ഗല്‍താജി ക്ഷേത്രത്തിന്റെ പരിസരത്തുള്ള കുരങ്ങുകളെക്കുറിച്ചായിരുന്നു ഈ ഡോക്യൂമെന്‍ട്രി. ഇവിടുത്തെ കുരങ്ങുകളുടെ വികൃതികള്‍ കണ്ടിട്ട് ഈ ക്ഷേത്രത്തിന് ചില ട്രവല്‍ എഴുത്തുകാര്‍ മങ്കീ ടെമ്പിള്‍ എന്ന പേരും നല്‍കിയിട്ടുണ്ട്.

ഗൽതാജിയേക്കുറിച്ച്

ഗൽതാജിയേക്കുറിച്ച്

ജയ്പ്പൂർ നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പ്രാചീന ക്ഷേത്രമാണ് ഗ‌ൽതാജി. പ്രശസ്തമായ ഒരു തീർത്ഥാടക കേന്ദ്രം കൂടിയാണ് ഈ സ്ഥലം.

Photo Courtesy: Priyanka.RK

ജയ്‌പൂരിലെ വിസ്മയം

ജയ്‌പൂരിലെ വിസ്മയം

ജയ്പ്പൂരിലെ വിസ്മയങ്ങളിൽ ഒന്നായി പരിഗണിക്കാവുന്ന ഈ ക്ഷേത്ര സമുച്ഛയത്തിന്റെ പരിസരത്തായി ഏഴ് തീർത്ഥകുളങ്ങളുണ്ട്.
Photo Courtesy: Ajit Kumar Majhi

ഗൽതാകുണ്ട്

ഗൽതാകുണ്ട്

ഇവയിൽ ഗൽതകുണ്ട് എന്ന് അറിയപ്പെടുന്ന തീർത്ഥക്കുളമാണ് ഏറ്റവും പവിത്രമായി കരുതപ്പെടുന്നത്. ഈ കുളം ഒരിക്കലും വറ്റില്ലെന്നാണ് വിശ്വാസം.
Photo Courtesy: G41rn8

ഗോമുഖ്

ഗോമുഖ്

ഈ കുളത്തിൽ പശുവിന്റെ മുഖത്തിന്റെ ആകൃതിയിൽ ഒരു പാറയുണ്ട്. ഗോമുഖ് എന്നാണ് ഈ പറ അറിയപ്പെടുന്നത്. ഈ പറയിൽ നിന്നാണ് കുളത്തിലേക്ക് ഉറവവരുന്നത്.
Photo Courtesy: 3792dua

കൊട്ടാരം പോലെ ഒരു ക്ഷേത്രം

കൊട്ടാരം പോലെ ഒരു ക്ഷേത്രം

ഇവിടുത്തെ ക്ഷേത്രത്തിന്റെ സൗന്ദര്യം എടുത്ത് പറയേണ്ട ഒന്നാണ്. ചെറിയ ഒരു കുന്നിന്റെ മുകളിലായി പിങ്ക് കല്ലുകൊണ്ട് പണിതുയർത്തിയ ഈ മനോഹര ക്ഷേത്രം ഒരു കൊട്ടാരമാണെന്നേ ആദ്യ കാഴ്ചയിൽ തോന്നുകയുള്ളൂ.
Photo Courtesy: Ajit Kumar Majhi

ആരവല്ലി മലനിരകൾ

ആരവല്ലി മലനിരകൾ

ആരവല്ലി മലനിരകളുടെ സുന്ദരമായ പശ്ചാത്തലം കൂടിയാകുമ്പോൾ ഈ ക്ഷേത്രത്തിന്റെ സൗന്ദര്യം ഒന്നുകൂടി കൂടും.
Photo Courtesy: China Crisis

പേരു കേൾപ്പിച്ച കുരങ്ങുകൾ

പേരു കേൾപ്പിച്ച കുരങ്ങുകൾ

നിരവധി തരത്തിലുള്ള കുരങ്ങുകളേകൊണ്ട് പ്രശസ്തമാണ് ഈ ക്ഷേത്രം. പ്രകൃതിയുടെ സൗന്ദര്യവും മന്ത്രങ്ങൾ ഉരുവിടുന്നതിന്റേയും മണി മുഴക്കത്തിന്റേയും അലിയൊലുകളും ചേർന്നുണ്ടാകുന്ന പറഞ്ഞറിയത്തക്കവിധത്തിലുള്ള സുന്ദരമായ ഒരു അന്തരീക്ഷം ഇവിടെ എത്തുന്ന സഞ്ചാരികളെ പ്രത്യേക ലോകത്തേക്ക് നയിക്കും. മനസമാധാനം ആഗ്രഹിച്ച് വരുന്നവർക്ക് ഇവിടെ അത് ലഭിക്കുക തന്നെ ചെയ്യും.
Photo Courtesy: Yann Forget

വിശ്വാസം അതുമാത്രമാണ് എല്ലാം

വിശ്വാസം അതുമാത്രമാണ് എല്ലാം

ഗലാവ് എന്ന ഒരു പുണ്യപുരുക്ഷൻ ഇവിടെ 100 വർഷം തപസ് ചെയ്തിരുന്നതായി ഒരു വിശ്വാസം ഉണ്ട്. അദ്ദേഹത്തിന്റെ തപസിൽ സംപ്രീതനായി ദൈവം പ്രത്യേക്ഷപ്പെട്ടെന്നും പറയപ്പെടുന്നു. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായാണ് പതിനെട്ടാം നൂറ്റാണ്ടിൽ ഇവിടെ ക്ഷേത്രം നിർമ്മിച്ചത്. ഇവിടുത്തെ കുളത്തിൽ മുങ്ങിയാൽ പാപങ്ങൾ പോകുമെന്നാണ് വിശ്വാസം.
Photo Courtesy: China Crisis

ക്ഷേത്ര പരിസരം

ക്ഷേത്ര പരിസരം

ആരവല്ലി മലനിരകൾക്ക് താഴെയായുള്ള വനനിബിഡമായ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തി‌ലെ ചുവർ ചിത്രങ്ങളും വൃത്താകൃതിയിലുള്ള മേൽക്കൂരയും തൂണുകളുമൊക്കെ ക്ഷേത്രത്തിന്റെ ഭംഗികൂട്ടുന്നു.
Photo Courtesy: Yann Forget

മ‌റ്റുക്ഷേത്രങ്ങൾ

മ‌റ്റുക്ഷേത്രങ്ങൾ

തീർത്ഥക്കുളങ്ങൾ കൂടാതെ രാമൻ, കൃഷ്ണൻ, ഹനുമാൻ എന്നിവരുടെ ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
Photo Courtesy: Politvs

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

എല്ലാവർഷവും ജനുവരി മധ്യത്തിൽ നടക്കുന്ന മകര സക്രാന്തിയിൽ ആയിരക്കണക്കിന് ആളുകൾ ഇവിടെ എത്തി പവിത്രമായ കുളത്തിൽ മുങ്ങി പാപം നീക്കാറുണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ ഇവിടെ സന്ദർശിക്കാം. അസ്തമയ സമയത്ത് ഇവിടെ സന്ദർശിച്ചാൽ നിരവധി കുരങ്ങുകളെ കാണാം.
Photo Courtesy: Ikram.md

കാഴ്ചകൾ

കാഴ്ചകൾ

ഗൽത്താജിയിലെ ക്ഷേത്രത്തിലെ അക കാഴ്ചകൾ
Photo Courtesy: Ajit Kumar Majhi

കാഴ്ചകൾ

കാഴ്ചകൾ

ഗൽത്താജിയിലെ ക്ഷേത്രത്തിലെ അക കാഴ്ചകൾ
Photo Courtesy: Ajit Kumar Majhi

കാഴ്ചകൾ

കാഴ്ചകൾ

ഗൽത്താജിയിലെ ക്ഷേത്രത്തിലെ അക കാഴ്ചകൾ
Photo Courtesy: Ajit Kumar Majhi

കാഴ്ചകൾ

കാഴ്ചകൾ

ഗൽത്താജിയിലെ ക്ഷേത്രത്തിലെ അക കാഴ്ചകൾ
Photo Courtesy: Ajit Kumar Majhi

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more