Search
  • Follow NativePlanet
Share
» »പ്രണയത്തിന്റെ അടയാളം താജ്മഹൽ മാത്രമല്ല..!!

പ്രണയത്തിന്റെ അടയാളം താജ്മഹൽ മാത്രമല്ല..!!

സ്നേഹത്തിന്റെ അടയാളങ്ങളായി നിൽക്കുന്ന സ്മാരകങ്ങളെ പരിചയപ്പെടാം.

ചരിത്രത്തിൻറെ അടയാളമായി നിൽക്കുന്നവയാണ് സ്മാരകങ്ങൾ. കാറ്റിനും കടലിനും വിട്ടുകൊടുക്കാതെ പതിറ്റാണ്ടുകളുടെ പഴമയുമായി ഇങ്ങനെ തലയുയർത്തി നിൽക്കുന്ന സ്മാരകങ്ങൾക്കു പിന്നിലും കഥകളുണ്ട്. സ്നേഹത്തിന്റെയും കരുത്തിന്റെയും പിടിച്ചടക്കലുകളുടെയും അടയാളമായി നില്‌ക്കുന്ന ഇവയുടെ കഥ രസകരമാണ്.
പ്രണയത്തിന്റെയും നിസ്വാർഥ സ്നേഹത്തിന്റെയും അടയാളമായി നിൽക്കുന്ന താജ്മഹൽ നമുക്കറിയാം. പ്രണയത്തിന്റെ അനശ്വര സ്മാരകം എന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള വേറെയും നിർമ്മിതികളുണ്ട് എന്നതാണ് യാഥാർഥ്യം. ഇതുപോലെ സ്നേഹത്തിന്റെ അടയാളങ്ങളായി നിൽക്കുന്ന സ്മാരകങ്ങളെ പരിചയപ്പെടാം.

താജ്മഹൽ

താജ്മഹൽ

പ്രണയത്തെക്കുറിച്ച് എന്തു പറഞ്ഞാലും അത് എത്തിനിൽക്കുക താജ്മഹലിലാണ്.
യമുനാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ ലോകമഹാത്ഭുതങ്ങളില്‍ ഒന്നാണ്. വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്റെ ഭാര്യയായ മുംതാസിനു വേണ്ടി പണികഴിപ്പിച്ചതാണെന്നാണ് കരുതപ്പെടുന്നത്.
യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ നിര്‍മ്മിതി 1632 മുതല്‍ 1653 വരെയുള്ള കാലഘട്ടത്തില്‍ 22 വര്‍ഷം എടുത്താണത്രെ പൂര്‍ത്തിയാക്കിയത്.
വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സൗധത്തിന്റെ പ്രധാന ശില്പി ഉസ്താദ് അഹമ്മദ് ലാഹോറി എന്നയാളാണ്. പേര്‍ഷ്യന്‍, ഓട്ടോമന്‍, ഇന്ത്യന്‍ ഇസ്ലാമിക് വാസ്തുവിദ്യകളുടെ മനോഹരമായ സമന്വയമാണ്.
അക്കാലത്ത് ഭാരതത്തില്‍ ഉണ്ടായിരുന്ന വിവിധ നിര്‍മ്മിതികളില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ഒരു മന്ദിരം കൂടിയാണിത്. ഹുമയൂണിന്റെ ശവകൂടീരം, ഷാജഹാന്റെ ഡെല്‍ഹിയിലെ ജുമാ മസ്ജിദ്, തിമൂര്‍ രാജവംശത്തിന്റെ വാസ്തുവിദ്യ തുടങ്ങിയവയില്‍ നിന്നും നല്ല മാതൃകകള്‍ കടംകൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് വെണ്ണക്കല്ലുകളുടെ ഉപയോഗം തന്നെയാണ്.

ചിറ്റോർഗഡ് കോട്ട, ഉദയ്പൂർ, രാജസ്ഥാൻ

ചിറ്റോർഗഡ് കോട്ട, ഉദയ്പൂർ, രാജസ്ഥാൻ

ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള കോട്ടകളിലൊന്നായ ചിറ്റോർഗഡ് കോട്ടയുടെ കഥയും പ്രണയം നിറഞ്ഞതാണ്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ കോട്ടയിലെ നിർമ്മിതികൾ ഒരു പഴയ കാലത്തെയാണ് സൂചിപ്പിക്കുന്നത്. താമരക്കുളത്തിന് സമീപത്തായി നിർമ്മിച്ചിരിക്കുന്ന റാണി പത്മാവതിയുടെ കൊട്ടാരമാണ് ഇവിടുത്തെ കാഴ്ച. മൂന്നൂ നിലകളിലായി നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരം കോട്ടയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊരു കോട്ടയ്ക്കും കാണാൻ കഴിയാത്തതുപോലുള്ള നിർമ്മിതികളാണ് ഊ കോട്ടയെ മനോഹരമാക്കുന്നത്. കൊത്തുപണികൾ നിറഞ്ഞ ജൈന ക്ഷേത്രങ്ങളും അലങ്കരിച്ച തൂണുകളും റിസർവ്വോയറുകളും രഹസ്യപാതകളും ഒക്കെ ഇന്നും ഇതിന്റെ ഭാഗമാണ്.
റാണി പത്മിനിയം രാജാ റത്തൻ റവാൽ സിംഗും തമ്മിലുള്ള പ്രണയത്തിന്റെ അടയാളമാണ് കോട്ടയും കോട്ടയ്ക്കുള്ളിലെ റാണിയുടെ കൊട്ടാരവും. റാണി പത്മിനിയുടെ സ്വയംവരത്തിൽ ഒട്ടേറെ കടമ്പകൾ സാഹസികമായി കടന്ന് അവരെ കൂട്ടിക്കൊണ്ടുവന്ന റാണാ റവാൽ സിംഗ് അവർക്ക് നല്കിയ സമ്മാനമായിരുന്നു ഈ കൊട്ടാരം.

PC:Ssjoshi111

രൂപമതി പവലിയൻ

രൂപമതി പവലിയൻ

ബാസ് ബഹാദൂറിന്‍റെയും റാണി രൂപമതിയുടെയും പ്രണയ കഥകളുറങ്ങുന്ന നാട്...മരിച്ചു മണ്ണടിഞ്ഞുവെങ്കിലും ഇന്നും ഇവിടുത്തെ ഓരോ നിർമ്മിതികളിലൂടെയും ജീവിക്കുന്നവർ. അഫ്ഗാൻ വാസ്തുവിദ്യയിൽ അതിമനോഹരമായി നിർമ്മിച്ചിരിക്കുന്ന കൊട്ടാരങ്ങളു സ്മാരകങ്ങളും...ഒരു ചരിത്രത്തെ മുഴുവൻ ആലേഖനം ചെയ്തിരിക്കുന്ന മാണ്ടു എന്ന മധ്യ പ്രദേശിലെ ചരിത്ര നഗരം സഞ്ചാരികൾക്കു മുന്നിൽ തുറന്നിടുന്നത് മനോഹരമായ കാഴ്ചകളാണ്. ഇവിടുത്തെ ഏറ്റവും പ്രധാന കാഴ്ചകളിലൊന്നാണ് രൂപ്മതി പവലിയൻ. ബാസ് ബഹാദൂറിന്‍റെയും റാണി രൂപമതിയുടെയും പ്രണയ കഥയുടെ അടയാളമാണിത്.

സ്നേഹത്തിൽ പൊതിഞ്ഞ കഥ

സ്നേഹത്തിൽ പൊതിഞ്ഞ കഥ

ഒരിക്കൽ ബാസ്ബഹാദൂർ നർമ്മദ നദിയ്ക്ക് സമീപത്തുകൂടിയുള്ള കാട്ടിലൂടെ നടക്കുകയാരുന്നു. പെട്ടനാണ് അതിമനോഹരമായ ഒരു ഗാനം രാജകുമാരന്റെ ശ്രദ്ധയിൽ പെട്ടത്. അതന്വേഷിച്ചു മുന്നോട്ട് നടന്നപ്പോൾ സുന്ദരിയായ ഒരു യുവതി ഇവിടെ കാടിനുള്ളിലിരുന്നു പാട്ടുപാടുന്നത് കണ്ടു. ഗാനത്തിൽ മതിമറന്ന രാജാവ് അവസാനം അവരോട് തന്നെ വിവാഹം ചെയ്യുമോ എന്നു ചോദിച്ചു. എന്നാൽ നർമ്മത വഴിതിരിച്ചു വിട്ടാൽ മാത്മെ അദ്ദേഹത്തെ വിവാഹം ചെയ്ത് കൊട്ടാരത്തിലേക്ക് വരുവാൻ സാധിക്കു എന്നു യുവതി മറുപടി നല്കി. കാരണം എന്നും നർനമ്മദാ നദിയിൽ പൂജ നടത്തിയതിനു ശേഷം മാത്രമേ അവർ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അത് അംഗീകരിച്ച രാജകുമാർ നദിയോട് വഴി മാറി ഒഴുകണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് മുന്നോട്ട് പോയി കുഴിച്ചപ്പോൾ അവിടെ നിന്നും ഒരുറവ പുറപ്പെട്ടു. നർമ്മദയുടെ കൈവഴിയായിരുന്നു ഇത്. അങ്ങനെ രാജാവ് അവിടെ ഒരു തടയണ പണിയുകയും നദിയെ കൊട്ടാരത്തിന്റെ സമീപത്തുകൂടി തിരിച്ചു വിടുകയും ചെയ്തു. അങ്ങനെ റാണി പത്മാവതി കൊട്ടാരത്തിലെത്തുകയും ചെയ്തു. പിന്നീട് ഒരു യുദ്ധത്തിൽവെച്ച് രാജാവ് കൊല്ലപ്പെട്ടപ്പോൾ റാണി ആത്മാഹുതി നടത്തി എന്നാണ് കരുതപ്പെടുന്നത്.

PC:Anurodhraghuwanshi

മസ്താനി മഹൽ, ശനിവർവാഡ, മഹാരാഷ്ട്ര

മസ്താനി മഹൽ, ശനിവർവാഡ, മഹാരാഷ്ട്ര

ചരിത്രകാരന്‍മാരും ചരിത്രത്തില്‍ താല്പര്യമുള്ളവരും ഇന്നും സന്ദര്‍ശിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് പൂനെയിലെ ശനിവര്‍വാഡ കോട്ട. 1732 ല്‍ മറാത്ത രാജാവിന്റെ കീഴിലെ പെഷവാ ഭരണാധികാരിയായിരുന്ന ബാജിറാവു ഒന്നാമനാണ് കോട്ടയുടെ നിര്‍മ്മാണത്തിന് പിന്നില്‍. മഹാരാഷ്ട്രയിലെ പേടിപ്പെടുത്തുന്ന ഇടങ്ങളിലൊന്നായ ഇവിടം എങ്ങനെയാണ് പ്രണയ സ്മാരത്തിന്റെ പേരിൽ അറിയപ്പെടുന്നത് എന്നല്ലേ..
ബാജിറാവു ഒന്നാമന്റെ രണ്ടാം ഭാര്യയായിരുന്നു മസ്താനി. എന്നാൽ അവരെ അദ്ദേഹത്തിന്റെ കുടുംബക്കാർ സ്വീകരിച്ചിരുന്നില്ല. മതത്തിന്റെ പ്രശ്നങ്ങളായിരുന്നു അതിൻരെ കാരണം. അതിനാൽ അദ്ദേഹം ശനിവർവാഡ കോട്ടയിൽ മസ്താനിയ്ക്കായി ഒരു കൊട്ടാരം നിർമ്മിച്ചു. എന്നാൽ അതിന്റെ ഒരടയാളങ്ങളും ഇന്ന് ഇവിടെ അവശേഷിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

പൗര്‍ണമി നാളില്‍ വിലാപം കേള്‍ക്കുന്ന കോട്ടപൗര്‍ണമി നാളില്‍ വിലാപം കേള്‍ക്കുന്ന കോട്ട

ഞെട്ടില്ലേ...ഞെട്ടും...ഉറപ്പായും ഒന്നു ഞെട്ടും..കോളേജിലെ ഈ ആത്മാക്കളുടെ കഥ ഒന്നു ‌ഞെട്ടിക്കും!!ഞെട്ടില്ലേ...ഞെട്ടും...ഉറപ്പായും ഒന്നു ഞെട്ടും..കോളേജിലെ ഈ ആത്മാക്കളുടെ കഥ ഒന്നു ‌ഞെട്ടിക്കും!!

P.C: Ashok Bagade

Read more about: taj mahal monuments history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X