Search
  • Follow NativePlanet
Share
» »ഹൈവേയിലെ പ്രേതം... ഈ റോഡുകളിലൂടെയുള്ള രാത്രികാലയാത്ര ഒഴിവാക്കാം...

ഹൈവേയിലെ പ്രേതം... ഈ റോഡുകളിലൂടെയുള്ള രാത്രികാലയാത്ര ഒഴിവാക്കാം...

പലരും രാത്രികാലങ്ങളില്‍ പോകാന്‍ ഭയപ്പെടുന്ന ഭീതിയുണര്‍ത്തുന്ന പത്തുറോഡുകള്‍ പരിചയപ്പെടാം...

By Elizabath Joseph

രാത്രികാലങ്ങളില്‍ വണ്ടി ഓടിക്കുമ്പോള്‍ വെള്ള സാരി ഉടുത്ത സ്ത്രീരൂപവും കയ്യില്‍ കുഞ്ഞിനെയുമായി നില്‍ക്കുന്ന സ്ത്രീയും ഒക്കെ സ്ഥിരം കേള്‍ക്കുന്ന കഥകളാണ്. എന്നാല്‍ ഇതൊക്കെ പഴങ്കഥകളാണ് എന്ന് തള്ളിക്കളയാന്‍ വരട്ടെ.., യാത്രാ സമയത്ത് പ്രത്യേകിച്ച് ഹൈവേകളിലൂടെയുള്ള യാത്രകളില്‍ ഇത്തരം രൂപങ്ങളെ കണ്ടു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഒട്ടേറെ ആളുകളുണ്ട്. പലരും രാത്രികാലങ്ങളില്‍ പോകാന്‍ ഭയപ്പെടുന്ന ഭീതിയുണര്‍ത്തുന്ന പത്തുറോഡുകള്‍ പരിചയപ്പെടാം...

കസാര ഘട്ട്

കസാര ഘട്ട്

മുംബൈ-നാസിക് ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഒരു മലഞ്ചെരിവ് അഥവാ ചുരമാണ് കസാര ഘട്ട്. രാത്രികാലങ്ങളിലെ യാത്രയ്ക്ക് ആളുകള്‍ തീരെ മടികാണിക്കുന്ന ഈ റൂട്ടില്‍ അസമയത്ത് സഞ്ചരിക്കുന്നവര്‍ക്ക് വിചിത്രമായ പല അനുഭവങ്ങളും ഉണ്ടാകാറുണ്ട്.
രാത്രിയില്‍ ഇതുവഴി സഞ്ചരിക്കുന്നവരുടെ മുന്നില്‍ തലയില്ലാത്ത ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെടുകയും അട്ടഹസിച്ച് ആളുകളെ പേടിപ്പിക്കുകയും ചെയ്യുമത്രെ. അങ്ങനെ ഇവിടെ നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്.

PC:SMU Central University Libraries

ബ്ലൂ ക്രോസ് റോഡ് ചെന്നൈ

ബ്ലൂ ക്രോസ് റോഡ് ചെന്നൈ

ഒട്ടേറെ ആത്മഹത്യകള്‍ നടന്ന ബ്ലൂ ക്രോസ് റോഡ് ചെന്നൈയിലെ ഏറ്റവും കൂടുതല്‍ പേടിപ്പിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്. വൃക്ഷങ്ങള്‍ ധാരാളം നിറഞ്ഞു നില്‍ക്കുന്ന ഇവിടെ പകല്‍ സമയത്തു പോലും വെളിച്ചം കടന്നുവരുവാന്‍ പാടുള്ള സ്ഥലങ്ങളിലൊന്നാണ്. രാത്രി കാലങ്ങളില്‍ ഇതുവഴി കടന്നുപോകുമ്പോള്‍ മനുഷ്യനെന്നു തോന്നിപ്പിക്കുന്ന ഒരു രൂപം വന്ന് ആളുകളെ ഭയപ്പെടുത്തുമെന്നാണ് പറയുന്നത്.

PC: Pixabay

കശേടി ഘട്ട്

കശേടി ഘട്ട്

മുംബൈ-ഗോവ ഹൈവേ കടന്നു പോകുന്ന വഴിയിലെ പ്രേതബാധയുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്ന സ്ഥലമാണ് കശേടിഘട്ട്. എന്നാല്‍ ഈ ഹൈവേ മുഴുവനായും പ്രേതത്തിന്റെ പിടിയിലാണ് എന്നു വിശ്വസിക്കുന്നവരും ഉണ്ട്. ദുര്‍മന്ത്രവാദികളെപ്പോലുള്ള ആളുകള്‍ എത്തി മുഖവും പുറവും മാന്തുമെന്നും വണ്ടിയുടെ മുകളില്‍ മാംസഭക്ഷണങ്ങള്‍ എവിടെനിന്നോ വരുമെന്നുമാണ് അനുഭവസ്ഥര്‍ പറയുന്നത്. ഈ വഴി പോകേണ്ട സാഹചര്യം ഉണ്ടായാല്‍ മാംസഭക്ഷണം കൊണ്ടുപോകരുതെന്നും ആളുകള്‍ പറയുന്നു.

PC:Abhijeet Safai

താനെ ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ

താനെ ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ

തല വെട്ടുമെന്ന് കരുതപ്പെടുന്ന പ്രേതമാണ് താനെ ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലെ വില്ലന്‍. ആ പ്രേതം പോകുന്ന വഴി ആരെങ്കിലും കുറുകെ സഞ്ചരിച്ചാല്‍ അയാളുടെ തല ഇത് വെട്ടുമെന്നാണ് ഇവിടുത്തെ വിശ്വാസം.

PC:Mandar Dewalkar

ഡെല്‍ഹി കന്റോണ്‍മെന്റ് റോഡ്

ഡെല്‍ഹി കന്റോണ്‍മെന്റ് റോഡ്

വെളുത്ത സാരി ഉടുത്ത ഒരു സ്ത്രീ സൈ്വര്വവിഹാരം നടത്തുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ഡെല്‍ഹി കന്റോണ്‍മെന്റ് റോഡ്. ഇതുവഴി പോകുന്ന ഒട്ടേറെ ഡ്രൈവര്‍മാര്‍ ഇവരെ കാണുകയും ജീവനും കൊണ്ട് പോവുകയുമാണത്രെ. സാധാരണയായി റോഡിന്റെ സൈഡില്‍ നിന്ന് അതുവഴി പോകുന്നവരോട് ലിഫ്റ്റ് ചോദിക്കുകയും അവരെ ഭയപ്പെടുത്തുകയുമാണ് ഇവരുടെ വിനോദം!

PC: Pixabay

ഇഗോര്‍ച്ചം റോഡ് ഗോവ

ഇഗോര്‍ച്ചം റോഡ് ഗോവ

ഗോവയിലെ ഇഗോര്‍ച്ചം റോഡ് പകല്‍സമയം പോലും ആളുകള്‍ സഞ്ചരിക്കാന്‍ പേടിക്കുന്ന റോഡുകളില്‍ ഒന്നാണ്. ചര്‍ച്ച് ഓഫ് അവ്വര്‍ ലേഡി ദേവാലയത്തിന്റെ സമീപ്തതായി സ്ഥിതി ചെയ്യുന്ന ഇവിടടെ മിക്കസമയവും പ്രേതങ്ങള്‍ അലഞ്ഞുതിരിഞ്ഞ് നടക്കാറുണ്ടെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്.പകല്‍ രണ്ടു മണിക്കും മൂന്നു മണിക്കും ഇടയിലാണ് ആളുകള്‍ ഇതിലൂടെ കടന്നുപോകാന്‍ ഏറ്റവും പേടിക്കുന്നത്.

PC: Pixabay

ഈസ്റ്റ് കോസ്റ്റ് റോഡ് ചെന്നൈ

ഈസ്റ്റ് കോസ്റ്റ് റോഡ് ചെന്നൈ

ചെന്നൈയ്ക്കും പോണ്ടിച്ചേരിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് കോസ്റ്റ് റോഡ് സഞ്ചരിക്കാന്‍ ഏരെ മനോഹരമായ റോഡുകളില്‍ ഒന്നാണ്. എന്നാല്‍ ഈ സൗന്ദര്യത്തിന് മറഞ്ഞിരിക്കുന്ന മറ്റൊരു വശവും കൂടിയുണ്ടത്രെ. ഇവിടം പ്രേതബാധയുള്ള റോഡുകളില്‍ ഒന്നാണെന്ന് പല യാത്രക്കാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

PC:Ms Sarah Welch

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ റോഡ്, മഹാരാഷ്ട്ര

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ റോഡ്, മഹാരാഷ്ട്ര

അസാധാരണമായ പ്രേതപ്രവര്‍ത്തികള്‍ക്ക് പേരുകേട്ട മറ്റൊരു സ്ഥലമാണ് മഹാരാഷ്ട്രയിലെ മുലുന്ദിലുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ റോഡ്. വെളുത്ത സാരി ഉടുത്ത പ്രേതം മാത്രമല്ല ഇവിടെയുള്ളത്. ഇവിടം മിക്കപ്പോഴും അപകടങ്ങള്‍ക്ക് വേദിയാകുന്ന സ്ഥലം കൂടിയാണ്. പ്രത്യേകിച്ചും പൗര്‍ണ്ണമി ദിവസങ്ങളില്‍. ഇവിടെ അപകടത്തില്‍ പെടുന്നവര്‍ പറയുന്നത് വെളുത്ത സാരി ഉടുത്ത ഒരു സ്ത്രീയെ വണ്ടിക്കു മുന്നില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചതു മാത്രം ഓര്‍മ്മയുള്ളൂ എന്നാണ്.

PC: Pixabay

സത്യമംഗലം വൈല്‍ഡ് ലൈഫ് സാങ്ച്വറി

സത്യമംഗലം വൈല്‍ഡ് ലൈഫ് സാങ്ച്വറി

തമിഴ്‌നാട്ടിലെ ഏറ്റവും പേടിപ്പിക്കുന്ന റോഡുകളില്‍ ഒന്നാണ് സത്യമംഗലം വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലൂടെ കടന്നു പോകുന്ന റോഡ്. ഒരുകാലത്ത് വീരപ്പന്‍ വാണിരുന്ന ഇവിടെ നിന്നും ആലുകള്‍ നിലവിളികള്‍ കേള്‍ക്കുകയും പ്രകാശം കാണുകയും ചെയ്യാറുണ്ട് എന്നാണ് പറയപ്പെടുന്നത്.

PC: Suniltg

 മാര്‍വ് ആന്‍ഡ് മാധ് ഐലന്‍ഡ് റോഡ്, മുംബൈ

മാര്‍വ് ആന്‍ഡ് മാധ് ഐലന്‍ഡ് റോഡ്, മുംബൈ

വിവാഹ വേഷത്തില്‍ റോഡില്‍ എത്തി യാത്രക്കാരെ കാത്തു നില്‍ക്കുന്ന സുന്ദരിയാണ് മുംബൈയിലെ ാര്‍വ് ആന്‍ഡ് മാധ് ഐലന്‍ഡ് റോഡിലെ താരം. അവരുടെ പാദസരത്തിന്റെ സ്വരമാണത്രെ ആളുകളെ ഏറ്റവുമധികം ഭയപ്പെടുത്തുന്നത്.

PC:wikipedia.

Read more about: travel mumbai goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X