Search
  • Follow NativePlanet
Share
» »പാമ്പുകൾ കാവലിരിക്കുന്ന ഗ്രാമവും അസ്ഥികൂടങ്ങള്‍ നിറ‍ഞ്ഞ തടാകവും..അത്ഭുതങ്ങൾ അവസാനിക്കാത്ത ഇന്ത്യ

പാമ്പുകൾ കാവലിരിക്കുന്ന ഗ്രാമവും അസ്ഥികൂടങ്ങള്‍ നിറ‍ഞ്ഞ തടാകവും..അത്ഭുതങ്ങൾ അവസാനിക്കാത്ത ഇന്ത്യ

പാമ്പുകൾ കാവലിരിക്കുന്ന ഗ്രാമവും അസ്ഥികൂടങ്ങള്‍ നിറ‍ഞ്ഞ തടാകവും ഒക്കെ ചേരുന്ന ഇൻക്രെഡിബിൾ ഇന്ത്യയെ അറിയാം....

By Elizabath Joseph

ബർമുഡ ട്രയാങ്കിളിന്റെ കഥ നമ്മൾ കേട്ടിട്ടുണ്ട്. ആവഴി കടുന്നു പോകുന്ന കപ്പലുകളെയും വിമാനങ്ങളെയും ആകർഷിച്ച് അവയെ അപ്രത്യക്ഷമാക്കുന്ന ഇടം. ഇതിനു പിന്നിലെ രഹസ്യം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുപോലെ ഒന്നല്ല നൂറുകണക്കിന് സ്ഥലങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. എന്തുകൊണ്ട് ഇവിടെ ഇങ്ങനെ എന്ന ചോദ്യത്തിന് ഇതുവരെയുമായി ആർക്കും ഉത്തരം കണ്ടെത്താൻ സാധിക്കാത്ത സ്ഥലങ്ങൾ. ഉത്തരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും അത്ഭുതങ്ങൾ ഇവിടെ തുടർന്നുകൊണ്ടേ ഇരിക്കുകയാണ്. പാമ്പുകൾ കാവലിരിക്കുന്ന ഗ്രാമവും അസ്ഥികൂടങ്ങള്‍ നിറ‍ഞ്ഞ തടാകവും ഒക്കെ ചേരുന്ന ഇൻക്രെഡിബിൾ ഇന്ത്യയെ അറിയാം....

നിഗൂഢതകളുടെ തടാകം

നിഗൂഢതകളുടെ തടാകം

ഇന്ത്യയിലെ ഇന്ന് ഏറ്റവും ഭയപ്പെടുത്തുന്ന നിഗൂഢതകൾ നിറഞ്ഞ സ്ഥലങ്ങളിലൊന്നാണ്
ഉത്തരാഖണ്ഡിലെ ഗഡ്വാൾ പ്രദേശത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന രൂപ്കുണ്ഡ് തടാകം. ഇതിന്റെ വിളിപ്പേര് തന്നെ നിഗൂഢതകളുടെ തടാകം എന്നും അസ്ഥികൂടങ്ങളുടെ തടാകം എന്നുമൊക്കെയാണ്.
1942 ൽ തടാകത്തിനടിയിൽ നിന്നും അഞ്ഞൂറിലധികം അസ്ഥികൂടങ്ങൾ കണ്ടെടുത്തതോടെയാണ് ഇവിടം നിഗൂഢ സ്ഥലങ്ങളുടെ ലിസ്റ്റിൽ ഇടംപിടിക്കുന്നത്. തടാകത്തിനു സമീപമുള്ള നന്ദാദേവി വന്യജീവി സങ്കേതത്തിലെ ഒരു ഉദ്യോഗസ്ഥനാണ് അസ്ഥികൂടങ്ങൾ ഇവിടെ കണ്ടെത്തുന്നത്. ഇതിനെക്കുറിച്ച് പല കഥകളും ഇവിടെം പ്രചാരത്തിലുണ്ട്. ടിബറ്റിൽ യുദ്ധത്തിനു പോയ കാശ്മീരി പ്ടടാളക്കാർ വഴി തെറ്റി ഇവിടെ എത്തിയതാകാമെന്നും അങ്ഹനെ ഇവിടെ അപകടത്തിൽപെട്ടു എന്നുമാണ് ഒരു വിശ്വാസം.
എന്നാൽ ഇവിടെ നിന്നും ശേഖരിച്ച അസ്ഥികളും മറ്റും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അവയുടെ കാലം ബിസി 850 നും 880 നും ഇടയിലായിരിക്കുമെന്നാണ് കണ്ടെത്തിയത്.
സമുദ്ര നിരപ്പിൽ നിന്നും 5029 മീറ്റർ ഉയരത്തിൽ മലമടക്കുകൾക്കിടയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ സാഹസിക സഞ്ചാരികൾ ധാരാളമായി എത്താറുണ്ട്. വർഷത്തിൽ മിക്ക സമയവും തടാകം മഞ്ഞു മൂടിയ നിലയിലായിരിക്കും.

PC:Schwiki

വെള്ളത്തിലായ പള്ളി അഥവാ ഷെട്ടിഹള്ളി റോസറി ചർച്ച്

വെള്ളത്തിലായ പള്ളി അഥവാ ഷെട്ടിഹള്ളി റോസറി ചർച്ച്

നദിയിലെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് വെള്ളത്തിലാവുകയും കുറയുമ്പോൾ പുറത്തു വരുകയും ചെയ്യുന്ന ഒരു ക്രിസ്ത്യൻ പള്ളിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കർണ്ണാടകയിലെ ഹാസനിൽ നിന്നും 25 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഷെട്ടിഹള്ളി റോസറി ചർച്ച് ഇടയ്ക്കു മുങ്ങുകയും പിന്നെ പൊങ്ങുകയും ചെയ്യുന്ന ഒരു വിരുതനാണ്. 1860കളിലാണ് ഫ്രഞ്ച് മിഷനറിമാര്‍ ഷെട്ടിഹള്ളി എന്ന ഗ്രാമത്തില്‍ റോസറി ചര്‍ച്ച് സ്ഥാപിക്കുന്നത്. പിന്നീട് സര്‍ക്കാര്‍ 1960ല്‍ സ്ഥാപിച്ച ഹേമാവതി ഡാമിന്റെ റിസര്‍വോയറിന്റെ ഭാഗമായി മാറുന്നതുവരെ ഗ്രാമത്തില്‍ ആളുകള്‍ ഉണ്ടായിരുന്നു. റിസര്‍വോയറിന്റെ ഭാഗമായി മാറിയതോടെ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം ഗ്രാമീണരെ ഇവിടെനിന്നും മാറിതാമസിക്കുന്നതിന് നിര്‍ബന്ധിതരാക്കി. തുടര്‍ന്ന് ദേവാലയവും സമീപ പ്രദേശങ്ങളും ഒറ്റപ്പെടുകയായിരുന്നുവത്രെ.
ആഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ പകുതി മുങ്ങിയ നിലയിലും ഡിസംബര്‍ മുതല്‍ പൂര്‍ണ്ണരൂപത്തിലും ദേവാലയത്തിന്റെ ഭംഗി ആസ്വദിക്കാം. എന്തായാലും ഒറ്റ വരവില്‍ കണ്ടുതീര്‍ക്കാനാവില്ല എന്നതുറപ്പ്.

PC: Bikashrd


ശേത്പാൽ, മഹാരാഷ്ട്ര

ശേത്പാൽ, മഹാരാഷ്ട്ര

അടുക്കളയിലും കിടപ്പുമുറിയിലും വരെ ഒരു പേടിയുമില്ലാതെ വിഹരിക്കുന്ന പാമ്പുകൾ. ഉഗ്ര വിഷമുള്ള പാമ്പുകൾ കുട്ടികളുമായി കളിക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചകളിലൊന്നാണ്. നാഗങ്ങളുടെ അഭയസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന മഹാരാഷ്ട്രയിലെ ശേത്പാലിലാണ് ഈ കാഴ്ചയുള്ളത്. നാഗങ്ങളുടെ ദേവ്സഥാനം കൂടിയാണിത്. കുട്ടികളുടെ കൂടെ കളിക്കുന്ന മൂർഖൻ ഒക്ക ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ഗ്രാമീണർ ഇവയെ ഉപദ്രവിക്കാറില്ല. മാത്രമല്ല പതിറ്റാണ്ടുകളായി ഇവിടുത്തെ പാമ്പുകൾ ആരെയും ഉപദ്രവിക്കാറുമില്ല.

ശനിശിംഗനപൂർ, മഹാരാഷ്ട്ര

ശനിശിംഗനപൂർ, മഹാരാഷ്ട്ര

ഇന്ത്യയിലെ തന്നെ ഏറ്റവും 'ഓപ്പൺ' ആയിട്ടുള്ളവർ താമസിക്കുന്ന സ്ഥലം. ഓപ്പൺ എന്നുദ്ദേശിക്കുന്നത് എന്താണെന്നല്ലേ.. മഹാരാഷ്ട്രയിലെ ഈ ഗ്രാമങ്ങളിലുള്ളവരുടെ വീടുകൾക്ക് വാതിലുകളില്ല. എന്തിനധികം ഇവിടുത്തെ ഒരു ബാങ്കിന് വാതിൽ വയ്ക്കാതെ നിർമ്മിച്ചത് ഈയടുത്ത് വലിയ വാർത്തായായിരുന്നു. വാതിലുകളുടെ സ്ഥാനത്ത് കട്ടിളപ്പപ്പടികൾ മാത്രമേ കാണാൻ സാധിക്കു. എന്തായാലും മഹാരാഷ്ട്രയിലെ മറ്റു ഗ്രാമങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി വളരെ കുറച്ചു കുറ്റനിരക്ക് മാത്രമേ ഇവിടെ രേഖപ്പെടുത്താറുള്ളൂ.
ശനിഭഗവാനാണ് തങ്ങളെ രക്ഷിക്കുന്നതെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്.

PC:Rashmitha

മാഗ്നറ്റിക് ഹിൽ, ലഡാക്ക്

മാഗ്നറ്റിക് ഹിൽ, ലഡാക്ക്

ലഡാക്കിലെ മാന്ത്രികക്കുന്ന് എന്നാണ് മാഗ്നറ്റിക് ഹിൽ അറിയപ്പെടുന്നത്. ലേ കഴിഞ്ഞ് ഏകദേശം 3 കിലോമീറ്റർ അകലെയാണ് ഈ കുന്നുള്ളത്. ആ കുന്നുകൾക്ക് മാന്ത്രിക ശക്തി ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ഇവിടെ റോഡിൽ വാഹനം നിർത്തിയിടുമ്പോൾ അത് തനിയെ മുന്നോട്ട് നീങ്ങുന്നതായി അനുഭവപ്പെടും. പണ്ട് കാലത്ത് ഇവിടെ ഒരു റോഡ് ഉണ്ടായിരുന്നു എന്നാണ് ലഡാക്കിലെ ആളുകൾ വിശ്വസിക്കുന്നത്. സ്വർഗത്തിലേക്കുള്ള റോഡായിരുന്നു അതെന്നാണ് അവരുടെ വിശ്വാസം. സ്വർഗത്തിലേക്ക് യാത്ര ചെയ്യാൻ യോഗ്യതയുള്ളവർക്ക് മാത്രമെ ഇതിലെ സഞ്ച‌രിക്കാൻ കഴിയുകയുള്ളുവെന്നാണ് അവർ പറയുന്നത്.
ഈ കുന്നുകൾക്ക് കാന്തിക ശക്തി ഉണ്ട് എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ലേ ഇന്റർ നാഷണൽ വിമാ‌നത്താവളത്തിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് മാഗ്നറ്റിക് ഹിൽ സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തിൽ നിന്ന് ടാക്സി വഴി ലേ - കാർഗിൽ - ബാൾടിക് നാഷണൽ ഹൈവേയിലൂടെ യാത്ര ‌ചെയ്താൽ ഇവിടെ എത്താം

PC:Ashwin Kumar from Bangalore, India

 ലേപാക്ഷിയിലെ തൂങ്ങുന്ന തൂണുകൾ

ലേപാക്ഷിയിലെ തൂങ്ങുന്ന തൂണുകൾ

നിലം സ്പർശിക്കാതെ അന്തരീക്ഷത്തിൽ തൂങ്ങി നിൽക്കുന്ന തൂണുകളാണ് ഇവിടുത്തെ പ്രത്യേകത. എഴുപതിലധികം കല്‍ത്തൂണുകള്‍ ക്ഷേത്രത്തിലുണ്ടെങ്കിലും അവയില്‍ ഒന്നുപോലും നിലത്ത് സ്പര്‍ശിക്കുന്നില്ല എന്നതാണ് പ്രത്യേകത. തൂണിനും നിലത്തിനും ഇടയിലുള്ള സ്ഥലത്തുകൂടെ നിലംതൊടാതെ വസ്ത്രം കടത്തിയാല്‍ എല്ലാ ദു:ഖങ്ങള്‍ക്കും അറുതിയുണ്ടാകുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ഈ വാസ്തുവിദ്യയുടെ രഹസ്യം ഇപ്പോഴും അജ്ഞാതമാണ്.
കര്‍ണ്ണാടകയുടെയും ആന്ധ്രയുടെയും അതിര്‍ത്തിയിലായാണ് ലേപാക്ഷി സ്ഥിതി ചെയ്യുന്നത്. ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയില്‍ ഹിന്ദ്പൂര്‍ പട്ടണത്തില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. ബെംഗളുരുവില്‍ നിന്നും 123 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു

പുരാവസ്തുവകുപ്പ് പോലും സന്ദർശനം വിലക്കിയിട്ടുള്ള കോട്ട

പുരാവസ്തുവകുപ്പ് പോലും സന്ദർശനം വിലക്കിയിട്ടുള്ള കോട്ട

ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്നാണ് രാജസ്ഥാനിലെ ഭാംഗഡ് കോട്ട.
കൃത്യമായി നിര്‍വ്വചിക്കാനാവാത്ത അസ്വസ്ഥതകളും സംഭവങ്ങളുമാണ് ഇവിടെ എന്നും നടക്കുന്നത്. കോട്ടയ്ക്കുള്ളില്‍ രാത്രികാലങ്ങളിലാണ് ഏറ്റവും പ്രശ്‌നം അനുഭവപ്പെടുന്നത്. ഇക്കാരണം കൊണ്ട് രാത്രികാലങ്ങളില്‍ ഇവിടേക്ക് ആളുകൾ പ്രവേശിക്കുന്നത് പുരാവസ്തു വകുപ്പ് ഔദ്യോഗികമായി വിലക്കിയിട്ടുണ്ട്. ഇരുട്ടില്‍ ഇവിടെ എത്തിയാല്‍ പിന്നെ എന്താണ് ഉണ്ടാലുകയെന്ന് പറയാന്‍ പറ്റില്ലത്രെ. ആരോ തങ്ങളെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലും കട്ടികൂടിയ വായുവുമൊക്കെ ഇവിടെ അനുഭവിക്കാന്‍ കഴിയും. ഇക്കാരണങ്ങളാല്‍ തന്നെയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ രാത്രികാലങ്ങളില്‍ പ്രവേശനം വിലക്കിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ ഇവിടെ തങ്ങിയിട്ടുള്ളവരെ കാണാതാവുകയോ ഇല്ലാത്തവര്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്.

PC: Shahnawaz Sid

കൊടിഞ്ഞി, മലപ്പുറം

കൊടിഞ്ഞി, മലപ്പുറം

ഒറ്റക്കാഴ്ചയിൽ ഇവിടെ എല്ലാം നോർമലാണ്. സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾ ജീവിക്കുന്ന ഇടം. എന്നാൽ കുറച്ചുകൂടി സൂക്ഷിച്ചു നോക്കിയാൽ എല്ലാം ഡബിളാവും. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ഇരട്ടകൾ വസിക്കുന്ന സ്ഥലമാണിത്. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ വസിക്കുന്ന ഇവിടെ 200 ജോ‍ഡി ഇരട്ടകൾ ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഇതിൻരെ കാരണം കണ്ടെത്തുവാൻ പലരും ഇവിടെ പഠനങ്ങളും മറ്റും നടത്തിയെങ്കിലും ആർക്കും കൃത്യമായ ഒരുത്തരം കണ്ടുപിടിക്കുവാൻ സാധിച്ചിട്ടില്ല.

 കുൽധാര

കുൽധാര

ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായ ഗ്രാമം എന്നാണ് കുൽധാര അറിയപ്പെടുന്നത്. ഒറ്റരാത്രി കൊണ്ട് കുല്‍ധാരയും സമീപത്തെ 84 ഗ്രാമങ്ങളും എവിടെ ഒളിച്ചു എന്ന് ഇതുവരെയും ആര്‍ക്കും പിടികിട്ടിയിട്ടില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഇവിടെം 2010ലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്. പേടിപ്പെടുത്തുന്ന ഇടങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടിയ ഇവിടം തേടി നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. എന്നാല്‍ രാത്രികാലങ്ങളില്‍ ഇവിടെ എത്തുന്നവര്‍ക്ക് അസാധാരണമായ പല അനുഭവങ്ങളും ഉണ്ടാകുന്നതായി അനുഭവസ്ഥര്‍ പറയുന്നു.

മേല്‍ക്കൂരകളും ചുവരുകളുമില്ലാത്ത ഇവിടുത്തെ മണ്‍ഭവനങ്ങള്‍ സഞ്ചാരികളില്‍ പേടിയുണര്‍ത്തുന്നവയാണ്.ജയ്‌സാല്‍മീരില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് കുല്‍ധാര സ്ഥിതി ചെയ്യുന്നത്.

PC:chispita_666

ഒളിച്ചു കളിക്കുന്ന ബീച്ച്

ഒളിച്ചു കളിക്കുന്ന ബീച്ച്

ഒഡീഷയിലെ ചാന്ദിപ്പൂർ ബീച്ച് ഹൈഡ് ആൻഡ് സീക്ക് കളിക്കാണ് പ്രശസ്തമായിരിക്കുന്നത്. ചില ദിവസങ്ങളിൽ ഇവിടുത്തെ കടൽ അഞ്ച് കിലോമീറ്ററോളം ദൂരം വരെ ഉള്ളിലേക്ക് വലിയുമത്രെ. വേലിയേറ്റത്തിനും വേലി ഇറക്കത്തിനും ഇടയിലുള്ള ദിവസങ്ങളിലാണ് ഇങ്ങനെ സംഭവിക്കുക.

PC:Subhasisa Panigahi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X