Search
  • Follow NativePlanet
Share
» »ഒറ്റക്ലിക്കിൽ ക്ലിക്കായ ഇടങ്ങൾ!!

ഒറ്റക്ലിക്കിൽ ക്ലിക്കായ ഇടങ്ങൾ!!

By Elizabath Joseph

ഒരൊറ്റ ഫോട്ടോ കൊണ്ട് ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ...ആ ഫോട്ടോയുടെ ഉറവിടം തേടി ജീവിതത്തെ തന്നെ മാറ്റി മറിച്ച യാത്രകൾ നടത്തിയ ഒരുപാടാളുകളെ നമ്മൾ കണ്ടിട്ടുണ്ട്. നമ്മുടെ ചുറ്റിലുമുണ്ട് ആരോ എപ്പോഴോ എടുത്ത് ആളുകൾ ഏറ്റെടുത്ത കുറേ ഇടങ്ങൾ. സോഷ്യൽ മീഡിയ വഴിയും മറ്റും കറങ്ങിത്തിരിഞ്ഞ് നമ്മുടെ സ്ക്രീനിനു മുന്നിൽ എത്തി കൊതിപ്പിച്ചു കടന്നു കളഞ്ഞ് കുറച്ചിടങ്ങളില്ലേ... ഒരിക്കലെങ്കിലും പോയിരിക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന സ്ഥലങ്ങള്‍. ഫോട്ടോകൊണ്ട് മോഹിപ്പിച്ച ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെ അറിയാം...

ഹംപി

ഹംപി

പാറക്കൂട്ടങ്ങളിൽ ചരിത്രം കൊത്തിവെച്ച നാടായ ഹംപിയെ പലർക്കും ചിത്രങ്ങളിലൂടെ കണ്ടറിഞ്ഞ പരിചയമായിരിക്കും ഉണ്ടാവുക. മനോഹരമായ ചിത്രങ്ങളിലൂടെ മനസ്സിൽ കയറിയ ഹംപിയെ അങ്ങനെയങ്ങ് ഇറക്കിവിടാനാവില്ലല്ലോ... കൂടിക്കിടക്കുന്ന പാറക്കൂട്ടങ്ങൾക്ക് ഇങ്ങനെയും സൗന്ദര്യമുണ്ടെന്ന് കാണിച്ചു തന്ന ഹംപി തന്നെയാണ് ഫോട്ടോകൊണ്ട് മോഹിപ്പിച്ച ഇങ്ങളിൽ ഒന്നാമത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

PC:Hakri's

മൂന്നാര്‍

മൂന്നാര്‍

സഞ്ചാരികളെ ഇത്രയധികം മോഹിപ്പിച്ച ഒരിടമുണ്ടെങ്കിൽ അത് തീര്‍ച്ചയായും മൂന്നാറായിരിക്കും. പ്രകൃതിയുടെ ഇതുവരെയും കാണാത്ത കാഴ്ചകളും വിസ്മയങ്ങളുമായി എന്നും സഞ്ചാരികൾക്കായി ഒരുങ്ങിയിരിക്കുന്ന ഇടമാണിത്. നീണ്ടുനീണ്ടു കിടക്കുന്ന തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങ് റൂട്ടുകളും ഗ്രാമീണ ജീവിതങ്ങളും ഒക്കെ എന്നും മൂന്നാറിന്റെ കാഴ്ചകളിൽ പെടുന്നവയാണ്.

PC:Abhinaba Basu

ലഡാക്ക്

ലഡാക്ക്

ബൈക്ക് യാത്രകളെ സ്നേഹിക്കുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ലഡാക്ക്. രണ്ടു ചക്രത്തിൽ കറങ്ങുന്നവരുടെ ജീവിതാഭിലാഷം എന്നും ലഡാക്കിനെ പറയാം. പോയവരുടെ അനുഭവങ്ങളേക്കാളുപരിയായി കൊതിപ്പിക്കുന്ന ഫോട്ടോകളിലൂടെയാണ് ഇവിടവും ഉള്ളിൽ കയറിയത് എന്ന കാര്യത്തിൽ സംശയമില്ല.

ഇവിടുത്തെ പുരാതനമായ ആശ്രമങ്ങളുടെ കാഴ്ചകളും നിറങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന തടാകങ്ങളും വേഷത്തിലും ഭാവത്തിലും ഒക്കെ വ്യത്യസ്തരായ ആളുകളും ക്യാമറക്കാഴ്ചകൾ നിറയ്ക്കുമെന്നതിൽ തർക്കമില്ല.

PC:Koshy Koshy

താജ്മഹൽ

താജ്മഹൽ

നിത്യപ്രണയത്തിന്റെ സ്മാരകമായ താജ്മഹൽ കണ്ടില്ലെങ്കിൽ പിന്നെന്താണ്? ലോകത്തിൽ ഏറ്റവുമധികം സഞ്ചാരികളെത്തിച്ചേരുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് താജ്മഹൽ. ഷാജഹാന്‌ ചക്രവർത്തി തന്റെ ഭാര്യയയാ മുംതാസിനോടുള്ള സ്നോഹസ്മരകമായാണ് ഈ അത്ഭുത നിർമ്മിതി പണികഴിപ്പിച്ചിരിക്കുന്നത്. ഡെൽഹിയിൽ നിന്നും ഏറെ അകലെയല്ലാതെ ആഗ്രയിലാണ് താജ്മഹലുള്ളത്.

PC:Antrix3

വാരണാസി

വാരണാസി

മനോഹരമായ ഒട്ടേറെ നിമിഷങ്ങൾ പകർത്തണമെന്നാഗ്രഹിക്കുന്നവർക്ക് ഒരു സംശയവും കൂടാതെ വാരണാസിക്ക് പോകാം. വാരണാസിയിലെ കൽപ്പടവുകളും ഗംഗാ ആരതി പൂജയും വിചിത്രങ്ങളായ ആചാരങ്ങൾ പിന്തുടരുന്ന സന്യാസിമാരും അഘോരികളും ഒക്കെ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായ ഇവിടം ക്രിസ്തുവിനും മുൻപേ നിലനിന്നിരുന്ന ഇടമായാണ് അറിയപ്പെടുന്നത്, ആരതിയുഴിയുന്ന സന്യാസിമാരും പാപങ്ങളുകെ കറ അകറ്റാനായി ഗംഗയിൽ കുളിക്കുന്ന സാധാരാണക്കാരും അന്ത്യ യാത്രയ്ക്കായി ഇവിടെ എത്തുന്നവരുമെല്ലാം ചേരുന്ന തികച്ചും വ്യത്യസ്തമായ ഒരു ഭൂമിയാണ് ഇവിടം.

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

PC:Juan Antonio Segal

v

v

പുരാതന ക്ഷേത്രങ്ങളുടെ സൗന്ദര്യം കൊണ്ട് ആരെയും ആകർഷിക്കുന്ന ഒരു നഗരമാണ് തമിഴ്നാട്ടിലെ തഞ്ചാവൂർ. ഒരു ക്ഷേത്രത്തെ ചുറ്റിപ്പറ്റി രൂപം കൊണ്ട് ഈ നഗരം ഒരു കാലത്ത് കലാകാരൻമാരാലും കലകളാലും സമ്പന്നമായ ഇടമാണ്. അതിന്റെ ബാക്കി പത്രങ്ങളാണ് നഗരത്തിൽ ഇന്നു കാണുന്ന കാഴ്ചകൾ. . രാജരാജേശ്വരക്ഷേത്രം അഥവാ ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളരുന്ന ഈ നഗരം എന്നും കാഴ്ചകൾ കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള സ്ഥലമാണ്.

PC:Richard Mortel

വയനാട്

വയനാട്

ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകൾ പ്രായഭേദമന്യേ എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. അതിൽ ഏറ്റവും കൂടുതൽ ഫോട്ടോഗ്രഫി സാധ്യതകൾ ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് വയനാട്. പശ്ചമഘട്ടത്തിനോട് ചേർന്ന് കാടുകളും പുഴകളും ഒക്കെയായി ട്രക്കിങ്ങ് പ്രിയരെയും സഞ്ചാരികളെയും എന്നും കാത്തിരിക്കുന്ന നാടാണിത്. ക്യാമറയിൽ മാത്രമല്ല, മനസ്സിലും നിറയെ കാഴ്ചകൾ സൂക്ഷിക്കുവാൻ വയനാട്ടിലെത്താം.

PC:shrikant rao

കുടജാദ്രി

കുടജാദ്രി

മഴയും മഞ്ഞും പച്ചപ്പും ഒന്നിച്ചൊരുക്കുന്ന കാഴ്ചകൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നേരെ കുടജാഗ്രിക്ക് പോകാം. നട്ടുച്ചയ്ക്കു പോലും കോടമഞ്ഞു കടന്നു വരുന്ന വഴികളും കാടിനുള്ളിലൂടെ ആർത്തലച്ചു വരുന്ന കാട്ടരുവികളും ഏഫ് റോഡിങ്ങുമെല്ലാം ചേർന്ന കുടജാദ്രി യാത്ര എന്നും മനസ്സിൽ സൂക്ഷിക്കുവാൻ പറ്റിയ ഒന്നായിരിക്കും.

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

PC: Rakhi Raveendran

 മൈസൂർ

മൈസൂർ

കൊട്ടാരങ്ങളുടെയും പൂന്തോട്ടങ്ങളുടെയും നാടായ മൈസൂർ ഫോട്ടോകളെടുത്ത് കൂട്ടുവാൻ പറ്റിയ നഗരമാണ്. വാസ്തുവിദ്യയിലും മഹത്തരമായ കാഴ്ചകൾ കൊണ്ടും കൊട്ടാരങ്ങൾ വിസ്മയിപ്പിക്കുമ്പോൾ തൊട്ടടുത്തുള്ള ചാമുണ്ഡി ഹിൽസ് കാണിച്ചു തരുന്നത് ഭക്തിയുടെ മറ്റൊരു മുഖമാണ്.

PC:Spiros Vathis

ലോനാവാല

ലോനാവാല

പ്രകൃതി സ്നേഹികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നും മഴയാത്രകളിൽ ഒഴിവാക്കുവാൻ പാടില്ലാത്ത ഇടങ്ങളിലൊന്നുമാണ് ലോനാവാല. പച്ചപ്പിന്റെ വിവിധ നിറങ്ങൾ ഒരുമിച്ച് ഒറ്റ ഫ്രെയിമിലാക്കുവാൻ പറ്റിയ ഇടമാണിത്.

PC:Arjun Singh Kulkarni

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more