» »ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഇടങ്ങള്‍

ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഇടങ്ങള്‍

Written By: Elizabath

ഇന്ത്യയെ അറിയുക, രാജ്യം മുഴുവന്‍ സന്ദര്‍ശിക്കുക, വിവിധ സംസ്‌കാരങ്ങളും അറിവുകളും പരിചയപ്പെടുക, കുറേ സ്ഥലങ്ങള്‍ കാണുക തുടങ്ങിയവയാണ് യാത്രയെ സ്‌നേഹിക്കുന്നവരുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍. എന്നാല്‍ ഒരുപാട് യാത്രകള്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ തിരഞ്ഞെടുക്കുന്ന ചില സ്ഥലങ്ങളുണ്ട്. തങ്ങളുടെ യാത്രകള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കണമെന്നു കരുതുന്ന സഞ്ചാരികള്‍ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന നമ്മുടെ രാജ്യത്തെ കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

അജന്ത എല്ലോറ ഗുഹകള്‍

അജന്ത എല്ലോറ ഗുഹകള്‍

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ സ്ഥിതി ചെയ്യുന്ന അജന്ത ഗുഹകള്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരിടമാണ്. കരിങ്കല്ലില്‍ കൊത്തിയിരിക്കുന്ന മുപ്പതോളം ഗുഹകളുള്ള ഒരു സ്മാരകമാണിത്.
തൊട്ടടുത്തു തന്നെയുള്ള എല്ലോറ ഗുഹകള്‍ ബുദ്ധ-ജൈന-ഹിന്ദു ഗുഹാ ക്ഷേത്രങ്ങളുടെ കേന്ദ്രമാണ്. നൂറോളം വരുന്ന ഇവിടുത്തെ ഗുഹകളില്‍ 34 എണ്ണം മാത്രമേ സഞ്ചാരികള്‍ക്ക് കാണുവാന്‍ സാധിക്കൂ. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കൈലാസനാഥ ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.

മൈസൂര്‍

മൈസൂര്‍

കര്‍ണ്ണാടകയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് മൈസൂര്‍. ചാമുണ്ഡി ഹില്‍സിന്റെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പ്രശസ്തമായിരിക്കുന്നത് മൈസൂര്‍ കൊട്ടാരത്തിന്റെ പേരിലാണ്. മൈസൂര്‍ ദസറ എന്ന പേരിലുള്ള ഇവിടുത്തെ ആഘോഷത്തില്‍ പങ്കെടുക്കാനായി ലോകമെമ്പാടുനിന്നും ആളുകള്‍ എത്താറുണ്ട്.

PC:Nikitagupta1910

ഡാര്‍ജലിങ്

ഡാര്‍ജലിങ്

മലനിരകളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലമാണ് ഡാര്‍ജലിങ്. സമുദ്രനിരപ്പില്‍ നിന്നും 2134 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒട്ടേറെ കുന്നുകളാലും പര്‍വ്വതങ്ങളാലും ചുറ്റപ്പെട്ടാണ് കിടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മനോഹരങ്ങളായ ഹില്‍ സ്‌റ്റേഷനുകളും ഡാര്‍ജലിങ്ങില്‍ തന്നെയാണ്.

PC:Jamey Cassell

ഡെല്‍ഹി

ഡെല്‍ഹി

ലോകത്തിലെ തന്നെ പേരുകേട്ട സാംസ്‌കാരിക തലസ്ഥാനങ്ങളിലൊന്നാണ് ചരിത്രത്തിന്റെ ശേഷിപ്പുകള്‍ നിറഞ്ഞ ഡെല്‍ഹി. ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്മാരകങ്ങളുമുള്ള ഒരിടം കൂടിയാണിത്.
ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും
ഉയര്‍ന്നു നില്‍ക്കുന്ന ഒട്ടേറെ സ്മാരകങ്ങള്‍ ഇവിടെ കാണാം.

PC:Sourav Das

കേരളം

കേരളം

ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ തേടിവരുന്ന മറ്റൊരിടം നമ്മുടെ കേരളമാണ്. ഇവിടുത്തെ തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഹില്‍ സ്‌റ്റേഷനുകളും ഒക്കെയാണ് ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.

PC:Silver Blue

ജയ്പൂരും ഉദയ്പൂരും

ജയ്പൂരും ഉദയ്പൂരും

രാജസ്ഥാന്റെ ചരിത്രവും സംസ്‌കാരവും അറിയാന്‍ പറ്റിയ രണ്ട് സ്ഥലങ്ങളാണ് ജയ്പൂരും ഉദയ്പൂരും.
ശ്രീകൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ജയ്പൂരിലെ ഹവാ മഹല്‍ അഥവാ കാറ്റിന്റെ മാളിക കാണാന്‍ വിദേശത്തു നിന്നടക്കം ആളുകള്‍ എത്താറുണ്ട്.

PC:vil.sandi

കന്യാകുമാരി

കന്യാകുമാരി

കേപ് കൊമോറിന്‍ എന്നറിയപ്പെടുന്ന കന്യാകുമാരി ബംഗാള്‍ ഉള്‍ക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യന്‍ മഹാസുദ്രത്തിന്റെയും സംഗമകേന്ദ്രം കൂടിയാണ്. പശ്ചിമഘട്ടവും പൂര്‍വ്വഘട്ടവും അവസാനിക്കുന്ന കന്യാകുമാരി ഉദയാസ്തമയക്കാഴ്ചകള്‍ക്കും കന്യാകുമാരി ക്ഷേത്രത്തിനും പേരുകേട്ടതാണ്.

PC: Mehul Antani

 ഗോവ

ഗോവ

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവ മനോഹരമായ ബീച്ചുകള്‍ക്കും സൂര്യാസ്തമയക്കാഴ്ചകള്‍ക്കും ഏറെ പേരുകേട്ടയിടമാണ്. ബീച്ചുകള്‍ കൂടാതെ പുരാതനമായ ക്രിസ്ത്യന്‍ ദേവാലയങ്ങളും ഗുഹകളും മാര്‍ക്കറ്റുകളും ഒക്കെ ഇവിടെ കാണുവാന്‍ സാധിക്കും. അല്‍മോറ ഫോര്‍ട്ട്, ഗോവ മ്യൂസിയം, അര്‍വാലം വെള്ളച്ചാട്ടം തുടങ്ങിയവയും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

PC: Suddhasatwa Bhaumik

കാശ്മീര്‍

കാശ്മീര്‍

ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് കാശ്മീര്‍ അറിയപ്പെടുന്നത്. മഞ്ഞുപുതച്ച പര്‍വ്വതങ്ങളും പച്ചപ്പുള്‌ല താഴ്‌വരകളും പൂന്തോട്ടങ്ങളും ഭംഗിയുള്ള ഗ്രാമങ്ങളുമെല്ലാം ചേര്‍ന്നതാണ് കാശ്മീര്‍ എന്ന സ്വര്‍ഗ്ഗം.

PC: Partha S. Sahana

ആഗ്ര

ആഗ്ര

ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ എത്തുന്ന സ്ഥലമാണ് ആഗ്ര. നിത്യപ്രണയത്തിന്റെ സ്മാരകമായ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയാണ് ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്ന സ്ഥലം. ലോകാത്ഭുതങ്ങളില്‍ ഒന്നായ ഇവിടെ എത്തിയാല്‍ മറ്റനേകം കാഴ്ചകളും കാണാനുണ്ട്.

PC: Koshy Koshy