Search
  • Follow NativePlanet
Share
» »ഗോത്രവർഗ്ഗക്കാരുടെ നാട്ടിലെ കാഴ്ചകൾ ഇതാണ്!

ഗോത്രവർഗ്ഗക്കാരുടെ നാട്ടിലെ കാഴ്ചകൾ ഇതാണ്!

സഞ്ചാരികൾ ഏറ്റവും കുറവ് എത്തിയിട്ടുള്ള നാട് ഏതാണ് എന്നു ചോദിച്ചാൽ ഉത്തരത്തിന് അധികം ആലോചിക്കേണ്ടി വരില്ല. നോർത്ത് ഈസ്റ്റ് ഇന്ത്യയും തെലുങ്കാനയും ഒക്കെ മനസ്സിലൂടെ കടന്നു പോകുമെങ്കിലും ഉത്തരം അതൊന്നുമല്ല. പൈതൃകത്തെ ഇനിയും വിടാതെ പിടിച്ചിരിക്കുന്ന ഒഡീഷയിലാണ് സഞ്ചാരികൾ ഏറ്റവും കുറവ് എത്തിച്ചേരുന്നത്. ദേശീയോദ്യാനങ്ങള്‍ മുതൽ വന്യജീവി സങ്കേതങ്ങളും ക്ഷേത്രങ്ങളും കരകൗശല വിദ്യയെ ആശ്രയിച്ച് ജീവിക്കുന്ന ഗ്രാമങ്ങളും ബീച്ചുകളും ഗോത്ര വർഗ്ഗങ്ങളും ഒക്കെയുള്ള ഇവിടെ കാണാനെന്തുണ്ട് എന്നു ചോദിച്ചാൽ ഒരു വലിയ ലിസ്റ്റായിരിക്കും മുന്നിലേക്ക് വരിക. ബുദ്ധമതത്തിന്റെ വേരുകളുള്ള ഒഡീഷയിൽ തീർച്ചയായും കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട കാഴ്ചകൾ പരിചയപ്പെടാം...

ദൈവത്തിന്റെ വികൃതികൾ അവസാനിക്കുന്നില്ല... കാണാതായ താക്കോൽ തിരികെ എടുത്തു നല്കിയ ഭഗവാൻ

ഭുവനേശ്വർ

ഭുവനേശ്വർ

ഒഡീഷയുടെ തലസ്ഥാനം എന്നതിലധികമായി ക്ഷേത്രങ്ങളുടെ നാടായാണ് ഭുവനേശ്വര്‍ അറിയപ്പെടുന്നത്. ഏകദേശം 700 ൽ അധികം ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ഇവയിൽ മിക്കവയും ശിവനാണ് സമർപ്പിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കാലത്ത് ജൈനമതത്തിന്‍റെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ ഇവിടെ ധാരാളം ഗുഹാ ക്ഷേത്രങ്ങളും കാണാൻ സാധിക്കും. ഉദയഗിരി കോട്ടകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

PC:Subhashish Panigrahi

കോണാർക്ക് സൂര്യ ക്ഷേത്രം

കോണാർക്ക് സൂര്യ ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നാണ് കോണാർക്ക് സൂര്യ ക്ഷേത്രം. 13-ാം നൂറ്റാണ്ടിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ബ്ലാക്ക് പഗോഡ എന്ന പേരിലാണ് അറിയപ്പെടുന്നത്. ചക്രങ്ങളിൽ നിൽക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ഖജുരാഹോ ക്ഷേത്രത്തിനു സമീനമായ രീതിയിലുള്ള കൊത്തുപണികളും കാണാൻ സാധിക്കും.

ഭുവനേശ്വറിൽ നിന്നും 2 മണിക്കൂർ യാത്ര ചെയ്യണം ഇവിടെ എത്തണമെങ്കിൽ.

പുരി

പുരി

ബീച്ചിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും അതിന്റെ ഗ്ലാമറിലല്ലാതെ ജീവിക്കുന്ന നാടാണ് പുരി. ബീച്ച് ഫെസ്റ്റിവലിനു പേരു കേട്ടിട്ടുണ്ടെങ്കിലും ഇവിടെ എത്തുന്നവരിൽ കൂടുതലും ആത്മീയ യാത്രയുടെ ഭാഗമായി എത്തുന്നവരായിരിക്കും. ഹൈന്ദവർക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്ന പുരി ജഗനാഥ ക്ഷേത്രമാണ് ഇവിടെ എത്തുന്നർ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്ന്. അപൂർവ്വമായ പല കാര്യങ്ങള്‍ക്കും പേരുകേട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി പല ആചാരങ്ങളും ഉണ്ട്. ഭുവനേശ്വറിൽ നിന്നും ഒന്നര മണിക്കൂറാണ് പുരിയിലേക്കുള്ള ദൂരം.

പുരി ബീച്ച്, മാർക്കറ്റ് തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട മറ്റിടങ്ങൾ.

PC:Sujit kumar

കരകൗശല ഗ്രാമങ്ങൾ

കരകൗശല ഗ്രാമങ്ങൾ

കരകൗശല വസ്തുക്കൾക്കും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്കും പേരുകേട്ട ഇടമാണ് ഒഡീഷ.പുരിയ്ക്കും ഭുവനേശ്വറിനും ഇടയിലായി സ്ഥിതി ചെയ്യുന്ന രണ്ട് ഗ്രാമങ്ങളുണ്ട്. കലാകാരന്മാരുമായി നേരിട്ട് ഇടപഴകുവാനും അവരുടെ നിർമ്മാണ രീതികളും മറ്റും കണ്ടു മനസ്സിലാക്കുവാനുമുള്ള സൗകര്യങ്ങളാണ് ഈ ഗ്രാമങ്ങളുടെ പ്രത്യേകത. കൂടാതെ അവരിൽ നിന്നും നേരിട്ട് കരകൗശല സാധനങ്ങൾ വാങ്ങുവാനും സാധിക്കും.

പുരിയിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള രഘുരാജ്പൂർ, ഭുവനേശ്വറിൽ നിന്നും 45 മിനുട്ട് അകലെയുള്ള പിപിലി എന്നിവയാണ് ഈ രണ്ടു കരകൗശല ഗ്രാമങ്ങൾ.

PC:jude

ചിലിക തടാകം

ചിലിക തടാകം

പ്രകൃതിയ്ക്കു വേണ്ടി അല്പം സമയം മാറ്റിവയ്ക്കുവാനുണ്ടെങ്കിൽ ചിലിക തടാകത്തിലേക്ക് പോകാം. ശുദ്ധ ജലവും കടൽ ജലവും ഒരുപോലെ കലർന്നിരിക്കുന്ന ബ്രാക്കിഷ് വാട്ടർ ലഗൂണാണ് ചിലിക തടാകം. ദൂരദേശങ്ങളിൽ നിന്നും വിരുന്ന വരുന്ന ദേശാടന പക്ഷികളും മത്സ്യങ്ങളും ഒക്കെ ഇതിന്റെ പ്രത്യേകതയാണ്. എന്തിനധികം, ഡോൾഫിനുകളെ വരെ ഇവിടെ കാണാം.

PC:Anuragphotography

ഗോത്രഗ്രാമങ്ങൾ

ഗോത്രഗ്രാമങ്ങൾ

ഗോത്രങ്ങളാൽ സമ്പന്നമായ ഒരു നാടാണ് ഒഡീഷ. ഓകദേശം അൻപതിലധികം ഗോര്തര വിഭാഗങ്ങള്‍ ഈ നാടിന്റെ പലഭാഗങ്ങളിലായുണ്ട്. പരമ്പരാഗതമായി കൈമാറി വന്ന വിശ്വാസങ്ങളും ആചാരങ്ങളും ഇപ്പോഴും ചേർത്തു പിടിച്ച് ഒഡീഷയുടെ ഉൾനാടുകളിലാണ് ഇവർ ജീവിക്കുന്നത്. ഇവരുടെ ഇടയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുവാൻ സാധിക്കുന്ന തരത്തിലുള്ള യാത്ര പദ്ധതികൾ ഇവിടെ ലഭ്യമാണ്. അവരുടെ ജീവിത രീതികളും ആചാരങ്ങളും ഒക്കെ നേരിട്ട് കണ്ടറിയുവാൻ താല്പര്യമുള്ളവർക്ക് ഇത് പ്രയോജനപ്പെടുത്താം.

PC:Shiv's fotografia

ബുദ്ധ സ്മാരകങ്ങൾ

ബുദ്ധ സ്മാരകങ്ങൾ

ഒഡീഷ നല്കയത്രയും പ്രാധാന്യം ബുദ്ധ സംസ്കാരത്തിനു നല്കിയിട്ടുള്ള ഇടങ്ങൾ വേറെയുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ടു തന്നെ ഇവിടുത്തെ ബുദ്ധമതവുമായി ബന്ധപ്പെട്ട പൗരാണിക ഇടങ്ങള്‍ കാണാതെ മടങ്ങിയാൽ അതൊരു വലിയ നഷ്ടമായിരിക്കും. ഈയടുത്തു ഖനനം നടത്തി പുറത്തെടുത്ത സ്മാരകങ്ങള്‍ മുതൽ ആശ്രമങ്ങളും പ്രാർഥനാ മന്ദിരങ്ങളും ഒക്കെ ഒഡീഷയുടെ പലഭാഗത്തായി കിടക്കുന്നുണ്ട്.

ബുദ്ധസ്മാരകങ്ങളിലൂടെ മാത്രമായി ഒരു യാത്ര ഉദ്ദേശിക്കുന്നവർ രത്നഗിരി, ഉദയഗിരി,ലളിതഗിരി എന്നീ ഇടങ്ങൾ വിട്ടുപോകാതെ നോക്കുക.

PC:Bernard Gagnon

ബിതർകനിക വന്യജീവി സങ്കേതം

ബിതർകനിക വന്യജീവി സങ്കേതം

ഒഡീഷയിലെ സിംലിപാൽ ദേശീയോദ്യാനത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ബിതർകനിക വന്യജീവി സങ്കേതം പലർക്കും അപരിചിതമാണ്. എത്തിച്ചേരുവാനുള്ള എളുപ്പവും കാഴ്ചകളും കൊണ്ട് ആകർഷിക്കുന്ന ഇടമാണ് ബിതർകനിക വന്യജീവി സങ്കേതം. കണ്ടൽക്കാടുകൾക്കിടിയിലൂടെയുള്ള ബോട്ട് യാത്രയും മുതലകളുടെയും പക്ഷികളുടെയും അപൂർവ്വമായ കാഴ്ചകളും മറ്റു വന്യമൃഗങ്ങളുമാണ് ഇവിടെ കാണുവാനുള്ളത്. ഒ‍ഡീഷയിലെ സുന്ദർബൻ എന്നു വിശേഷിപ്പിക്കപ്പെടുവാൻ പറ്റിയ സ്ഥലം കൂടിയാണിത്. എല്ലാ വർഷവും മേയ് ഒന്നു മുതൽ ജൂലൈ 31 വരെ ഇവിടെ പ്രവേശനം അനുവദിക്കാറില്ല. പ്രജനന കാലമായതിനാലാണിത്.

ഭുവനേശ്വറിൽ നിന്നും 3.5 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.

PC:Puru150

ചാന്ദിപൂർ ബീച്ച്

ചാന്ദിപൂർ ബീച്ച്

അപ്രത്യക്ഷമാകുന്ന ബീച്ച് എന്ന പേരിൽ പ്രശസ്തമായിരിക്കുന്ന ഒന്നാണ് ഇവിടുത്തെ ചാന്ദിപൂർ ബീച്ച്. വേലിയിറക്ക സമയങ്ങളിൽ ചിലപ്പോൾ അഞ്ച് കിലോമീറ്റർ വരെ കടൽ ഉൾവലിയുന്ന സംഭവങ്ങള്‍ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കാരണം കൊണ്ട് വ്യത്യസ്മായ ജൈവവൈവിധ്യമാണ് ഇവിടെയുള്ളത്. അധികം ശക്തിയില്ലാത്ത തിരകളായതിനാൽ അപകട സാധ്യതയും ഇവിടെ നന്നേ കുറവാണ്.

ഭുവനേശ്വറിൽ നിന്നും 4 മണിക്കൂർ സഞ്ചരിച്ചാൽ മാത്രമേ ഇവിടെ എത്താനാവൂ.

ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ കുംഭമേളയുടെ വിശേഷങ്ങൾ

പണി പാളും..ചെന്നൈ യാത്രയിൽ ഈ കാര്യങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍

രക്തമൊലിക്കുന്ന ശിവലിംഗം...പുറംതിരിഞ്ഞിരിക്കുന്ന നന്ദി ...വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!

PC:Subhasisa Panigahi

Read more about: odisha history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more