» »വിഗ്രഹങ്ങള്‍ സംസാരിക്കുന്നൊരു ക്ഷേത്രം

വിഗ്രഹങ്ങള്‍ സംസാരിക്കുന്നൊരു ക്ഷേത്രം

Written By: Elizabath

ഓരോ ക്ഷേത്രങ്ങള്‍ക്കും വ്യത്യസ്തമായ വിശ്വാസങ്ങളും ആചാരങ്ങളുമാണ്. എന്നാല്‍ ചില വിശ്വാസങ്ങളുടെ പേരില്‍ നമ്മെ അതിശയിപ്പിക്കുന്ന ക്ഷേത്രങ്ങളുണ്ട്. അങ്ങനെയൊക്കെ സംഭവിക്കുമോ എന്നു സംശയിപ്പിക്കുന്ന വിധത്തിലുള്ള ആരാനാലയം. ഭക്തിയോ ഭയമോ..ഇന്ത്യയിലെ പേടിപ്പിക്കുന്ന അഞ്ച് ക്ഷേത്രങ്ങള്‍ അത്തരത്തിലുള്ള ക്ഷേത്രമാണ് ബീഹാറിലെ രാജരാജേശ്വരി ബാല ത്രിപുരസുന്ദരി ക്ഷേത്രം. രാത്രികാലങ്ങളില്‍ ഇവിടുത്തെ വിഗ്രഹങ്ങള്‍ പരസ്പരം സംസാരിക്കുമത്രെ. രാജരാജേശ്വരി ബാല ത്രിപുര സുന്ദരി ക്ഷേത്രത്തെക്കുറിച്ചറിയാം.

 രാജരാജേശ്വരി ബാല ത്രിപുരസുന്ദരി ക്ഷേത്രം

രാജരാജേശ്വരി ബാല ത്രിപുരസുന്ദരി ക്ഷേത്രം

ബീഹാറിലെ ബക്‌സറില്‍ സ്ഥിതി ചെയ്യുന്ന രാജരാജേശ്വരി ബാല ത്രിപുരസുന്ദരി ക്ഷേത്രം ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. നാനൂറ് വര്‍ഷത്തിലധികം പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ രാത്രികാലങ്ങളില്‍ പരസ്പരം സംസാരിക്കുമത്രെ.

സംസാരിക്കുന്ന ദേവി

സംസാരിക്കുന്ന ദേവി

ക്ഷേത്രത്തിലെ പൂജാരി പലതവണ ശ്രീകോവില്‍ നിന്നും ബാല ത്രിപുര സുന്ദരി സംസാരിക്കുന്നത് കേട്ടിട്ടുണ്ടത്രെ. അര്‍ധരാത്രിയിലാണ് സംസാരം കേള്‍ക്കാന്‍ കഴിയുന്നതെന്നാണ് ഇവര്‍ പറയുന്നത്. പലരും ഇതിനു പിന്നിലെ രഹസ്യം കണ്ടെത്താന്‍ ശ്രമിച്ചിട്ടും ഒന്നും നടന്നിട്ടില്ല.

ദേവിയുടെ സംസാരത്താല്‍ പ്രശസ്തമായ ക്ഷേത്രം

ദേവിയുടെ സംസാരത്താല്‍ പ്രശസ്തമായ ക്ഷേത്രം

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ബാല ത്രിപുരസുന്ദരി സംസാരിക്കുന്നുണ്ടെന്ന കാരണത്താല്‍ വളരെ പെട്ടന്നാണ് ക്ഷേത്രം പ്രശസ്തിയാര്‍ജിച്ചത്. ഈ കലിയുഗത്തില്‍ ഇങ്ങനൈാരു കാര്യം അത്ഭുതമായിട്ടാണ് ഭക്തര്‍ കാണുന്നത്

 വെളിപ്പെടാത്ത സത്യം

വെളിപ്പെടാത്ത സത്യം

ക്ഷേത്രത്തിലെ പൂജാരി മാത്രമല്ല, ഇവിടെയെത്തുന്ന ഭക്തരും ബാല ത്രിപുര സുന്ദരി സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇതിലെ യാഥാര്‍ഥ്യം ഇതുവരെയും വെളിവായിട്ടില്ലെങ്കിലും ക്ഷേത്രത്തില്‍ നിരവധി ആളുകളാണ് ദിവസേന എത്തുന്നത്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ട്രെയിന്‍ മാര്‍ഗം ബക്‌സറിലെത്തുന്നതാണ് എളുപ്പം. ഇവിടെനിന്നും ബീഹാറിന്റെ എല്ലാ ഭാഗങ്ങളിലേക്കും ട്രെയിന്‍ സര്‍വ്വീസുണ്ട്.

അടുത്തുള്ള പ്രധാന ക്ഷേത്രങ്ങള്‍

അടുത്തുള്ള പ്രധാന ക്ഷേത്രങ്ങള്‍

ബുദ്ധഗയ, നളന്ദ, രാജഗിരി, വൈശാലി ജൈന ക്ഷേത്രം, ബുദ്ധ ക്ഷേത്രങ്ങള്‍ തുടങ്ങിയവ ഇതിനടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്.

PC: Ianasaman

ഗയ

ഗയ

ഹിന്ദുവിശ്വാസികള്‍ക്കും ബുദ്ധവിശ്വാസികള്‍ക്കും ഒരുപോലെ പ്രധാന്യമുള്ള സ്ഥലമാണ് ബീഹാറിലെ ഗയ. ഇവിടെവെച്ചാണ് ബുദ്ധന് ജ്ഞാനോദയം ഉണ്ടായതെന്ന് കരുതപ്പെടുന്നത്. ഫല്‍ഗു നദിയുടെ തീരത്തുള്ള ഈ നഗരം നിരവധി രാജാക്കന്‍മാരുടെ ഭരണത്തിന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്നുണ്ട്.
ബോധി വൃക്ഷം, ബോധ്ഗയ, വിവിധ ക്ഷേത്രങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC:Ianasaman

 നളന്ദ

നളന്ദ

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സര്‍വ്വകലാശാലയായ നളന്ദ ബീഹാറിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നാണ്. എണ്ണൂറു വര്‍ഷക്കാലത്തോളം പ്രവര്‍ത്തിച്ച നളന്ദ സര്‍വ്വകലാശാല
1193ല്‍ മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജി ആക്രമിച്ചു കീഴടക്കുകയും തീവച്ചു. അതോടെയാണ് നളന്ദയുടെ പ്രതാപത്തിന് മങ്ങലേറ്റത്.

PC: Vyzasatya

 വൈശാലി

വൈശാലി

ജൈന മതത്തിലെ പ്രധാനിയായ മഹാവീരന്റെ ജന്‍മ സ്ഥലമെന്ന നിലയിലാണ് വൈശാലി പ്രസിദ്ധമായിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് രാജ്യമായാണ് വൈശാലിയെ കണക്കാക്കുന്നത്. ജൈന-ബുദ്ധ മതങ്ങളുടെ ഗ്രന്ഥങ്ങളില്‍ വെശാലി രാജ്യത്തെപ്പറ്റി പറയുന്നുണ്ട്. ബുദ്ധന്റെ കാലത്ത് സമ്പന്നമായ ഒരു രാജ്യമായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ പിന്നോക്ക ജില്ലകളിലൊന്നാണിത്.

PC: Abhishek Singh

പാട്‌ന

പാട്‌ന

പാടലീപുത്രം എന്ന പേരിലറിയപ്പെട്ട പുരാതന ഇന്ത്യയിലെ പട്ടണമാണ് പാട്‌ന. സിക്ക് ഗുരുവായിരുന്ന ഗോവിന്ദ് സിങിന്റെ ജന്‍മ സ്ഥലമെന്ന നിലയിലാണ് ഇവിടം അറിയപ്പെടുന്നത്. ലോകത്തില്‍ പണ്ടുമുതലേ ജനവാസം ഉള്ളതായി കരുതപ്പെടുന്ന പാട്‌ന ഇന്ന് അറിയപ്പെടുന്ന ഒരു നഗരമാണ്.

PC: Chandravir Singh

Read more about: temples, monuments, bihar