Search
  • Follow NativePlanet
Share
» »സ്മൃതി അമർ രഹോ..ഓർമ്മകൾ മരിക്കുന്നില്ല...ജീവിക്കുന്ന ഓർമ്മകളുമായി ദേശീയ യുദ്ധ സ്മാരകം

സ്മൃതി അമർ രഹോ..ഓർമ്മകൾ മരിക്കുന്നില്ല...ജീവിക്കുന്ന ഓർമ്മകളുമായി ദേശീയ യുദ്ധ സ്മാരകം

രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ച ധീര യോദ്ധാക്കളുടെ സ്മരണയ്ക്കായി നല്കിയ സ്നേഹത്തിന്റെ വിശേഷങ്ങളിലേക്ക്...

കാഴ്ചകളുടെ കാര്യത്തിൽ ഒരു കോംപ്രമൈസിനും തയ്യാറാവാത്ത നാടാണ് ഡൽഹി. ഒരു ദിവസം കൊണ്ടു കണ്ടു തീർക്കുവാൻ സാധിക്കുന്ന കാഴ്ചകൾ മുതൽ ഒരു മാസം മുഴുവനും കറങ്ങിയടിച്ച് കാണാൻ പറ്റിയ കാഴ്ചകൾ വരെ ഇവിടെയുണ്ട്. പുരാതനമായ കെട്ടിടങ്ങളും കോട്ടകളും മുതൽ ചരിത്രത്തിൻറ ശേഷിപ്പുകളുമായി തലയുയർത്തി നിൽക്കുന്ന സ്മാരകങ്ങൾ വരെ ഇവിടെയുണ്ട്. ഓരോ കോണിലും അല്ലെങ്കിൽ ഓരോ കാഴ്ചയിലും അത്ഭുതം തുളുമ്പി നിർക്കുന്ന ഡെൽഹിയോളം സഞ്ചാരികളെ അതിശയിപ്പിച്ച മറ്റൊരു നാട് കാണില്ല.
കുത്തബ് മിനാറിൽ തുടങ്ങി ചെങ്കോട്ടയും ജമാ മസ്ജിദും ഹുമയൂണിന്റെ ശവകുടീരവും ഇന്ത്യാ ഗേറ്റും ലോട്ടസ് ടെമ്പിളും ചാന്ദിനി ചൗക്കും രാഷ്ട്രപതി ഭവനും ഒക്കെ ഇവിടെ സന്ദർശകരെയും കാത്ത് നിൽക്കുകയാണ്. വിസ്മയിപ്പിക്കുന്ന കഥകളും ചരിത്രവുമായി നിൽക്കുന്ന ഡെല്‍ഹിയിലെ ഏറ്റവും പുതിയ ആകർഷണമാണ് ദേശീയ യുദ്ധ സ്മാരകം. ഡെൽഹി കാഴ്ചകളിൽ ഒരിക്കലും വിട്ടുകളയുവാൻ പാടില്ലാത്ത ഒരിടമായി വേഗം മാറിയ ദേശീയ യുദ്ധ സ്മാരകം. രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ച ധീര യോദ്ധാക്കളുടെ സ്മരണയ്ക്കായി നല്കിയ സ്നേഹത്തിന്റെ വിശേഷങ്ങളിലേക്ക്...

ദേശീയ യുദ്ധ സ്മാരകം

ദേശീയ യുദ്ധ സ്മാരകം

നമ്മുടെ ഭാരതത്തിനു വേണ്ടി സ്വന്തം ജീവൻ സമർപ്പിച്ച് പോരാടിയ ധീര സൈനികരോടുള്ള ആദര സൂചകമായി നിർമ്മിച്ചിരിക്കുന്ന സ്മാരകമാണ് ദേശീയ യുദ്ധ സ്മാരകം.

എവിടെയാണിത്

എവിടെയാണിത്

രാജ്യ തലസ്ഥാനമായ ഡെൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം അമർ ജവാൻ ജ്യോതിയോട് ചേർന്നാണ് ദേശീയ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നത്. രാജ്യത്തിനായി ജീവൻ സമർപ്പിച്ച സൈനികർക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ഈ സ്മാരകം ഓരോ രാജ്യ സ്നേഹിയുടെയും മനസ്സിൽ ഒരായിരം ആദരവ് ഉണ്ടാക്കുന്ന ഒന്നാണ്.

PC:Eatcha

40 ഏക്കറിൽ

40 ഏക്കറിൽ

നാല്പത് ഏക്കറോളം വരുന്ന സ്ഥലത്ത് ആണ് ഈ സ്മാരകം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ നിർമ്മാണത്തിലും കാഴ്ചയിലും ഏറെ പ്രത്യേകതകൾ കാണാം. മഹാഭാരതത്തിലെ പ്രശസ്തമായ ചക്രവ്യൂഹത്തിന്റെ രൂപത്തോയ് സമാനമാണ് ഇതിന്റെ രൂപകല്പന. നാലു ചക്രങ്ങളാണ് ഇതിനുള്ളത്. യഠാക്രമം വീരമൃത്യു വരിച്ച സൈനികരുടെ അനശ്വരതയെ സൂചിപ്പിക്കുന്ന അമർചക്ര, ജവാന്മാരുടെ ധീരതയെ സൂചിപ്പിക്കുന്ന വീർചക്ര, രാജ്യത്തിനു വേണ്ടി പൊരുതി ജീവൻ വെടിഞ്ഞ സൈനികരുടെ ത്യാഗത്തെ കുറിക്കുന്ന ത്യാഗ് ചക്ര, സംരക്ഷണത്തിനെയും കാവലിനെയും സൂചിപ്പിക്കുന്ന രക്ഷക് ചക്ര എന്നീ നാലു ചക്രങ്ങളാണ് ഇവിടെയുള്ളത്.

PC:DiplomatTesterMan

22,942 സൈനികരുടെ സ്മരണയ്ക്കായി

22,942 സൈനികരുടെ സ്മരണയ്ക്കായി

വിവിധ യുദ്ധങ്ങളിലും പോരാട്ടങ്ങളിലുമായി ജീവൻ ബലി നല്കിയ 22,942 സൈനികരുടെവിവരങ്ങള്‍ ഇതിൻറെ ചുവരുകളിൽ എഴുതിയിട്ടുണ്ട്. സൈനികരുടെ പേരും റാങ്കും റെജിമെന്റുമാണ് ഇവിടെ എഴുതപ്പെട്ടിരിക്കുന്നത്.
1947-48 കാലയളവിലെ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധം, 1961 ലെ ഗോവയെ ഇന്ത്യയോട് യോജിപ്പിക്കൽ, 1962 ലെ ഇന്ത്യാ-ചൈനാ യുദ്ധം, 1965 ലേയും 1971 ലേയും ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം, 1987, 1987-88 എന്നീ സമയങ്ങളിലെ ഓപ്പറേഷൻ പവർ, 1999 ലെ കാർഗിൽ യുദ്ധം, ജമ്മു കാശ്മീരിൽ നടത്തിയ ഓപ്പറേഷൻ രക്ഷക് എന്നിവയിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുവിവരങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാടെ രാജ്യത്തെ ഏറ്റലും വലിയ സൈനിക ബഹുമതിയയാ പരംവീര ചക്ര നേടിയ 21 സൈനികരുടെ പ്രതിമകളും ഇവിടെ കാണാം.

PC:DiplomatTesterMan

176 കോടി രൂപ

176 കോടി രൂപ

ചെന്നൈ ആസ്ഥാനമായുള്ള വീ ബീ ജിസൈൻ ലാബ്സിന്റെ സമർപ്പിച്ച മാതൃകയാണ് ദേശീയ യുദ്ധ സ്മാരകത്തിന്റെ നിർമ്മാണത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ബീ ജിസൈൻ ലാബ്സിന്റെ പ്രധാന ആർകിടെക്ടായ യോഗേഷ് ചന്ദ്രഹാസന്റെ നേതൃത്വത്തിലാണ് ഇതിന്ഡറെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയത്. ഏകദേശം 176 കോടിയ രൂപയാണ് ഇതിൻറെ നിർമ്മാണത്തിനായി ചിലവഴിച്ചിരിക്കുന്നത്. രാജസ്ഥാനിൽ നിന്നും കൊണ്ടുവന്ന ഗ്രാനൈറ്റുകളാണ് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

സഞ്ചാരികൾ കണ്ടിരിക്കേണ്ട, ഡൽഹിയുടെ 7 അഭിമാന സ്തംഭങ്ങൾ സഞ്ചാരികൾ കണ്ടിരിക്കേണ്ട, ഡൽഹിയുടെ 7 അഭിമാന സ്തംഭങ്ങൾ

PC:Sanket Oswal

1960 മുതലുള്ള ആവശ്യം

1960 മുതലുള്ള ആവശ്യം

രാജ്യത്തെ വിവിധ സേനാ വിഭാഗങ്ങളുടെ 1960 മുതലുള്ള ആവശ്യമാണ് 2029 ഫെബ്രുവരി 25 ന് നടന്ന ഉദ്ഘാടനത്തോടെ പൂർത്തിയായിരിക്കുന്നത്. 2015 ലാണ് സർക്കാർ പദ്ധതിയ്ക്ക് അംഗീകാരം നല്കിയത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവനും നടന്നത്.

PC:Sanket Oswal

പ്രവേശനം സൗജന്യം

പ്രവേശനം സൗജന്യം

ദേശീയ യുദ്ധ സ്മാരകത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

PC:Eatcha

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ന്യൂ ഡെൽഹിയിൽ ഇന്ത്യാ ഗേറ്റിനും അമർ ജവാൻ ജ്യോതിയ്ക്കും സമീപമാണ് ദേശീയ യുദ്ധ സ്മാരകം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യ ഗേറ്റ് സമുച്ചയത്തിലെ സി.ഹെക്സഗണിൽ ആണ് ഇതുള്ളത്.

ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കാവുന്ന ഏഴിടങ്ങള്‍ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കാവുന്ന ഏഴിടങ്ങള്‍

സ്വാന്ത്ര്യത്തിൻറെ വില മനസ്സിലാക്കി തരുന്ന ഇടങ്ങൾ സ്വാന്ത്ര്യത്തിൻറെ വില മനസ്സിലാക്കി തരുന്ന ഇടങ്ങൾ

ചെങ്കോട്ടയില്‍ കൈവെച്ചപ്പോള്‍ കളി മാറി!! ഇനി ഒന്നും പഴയപടിയാകില്ല!! ചെങ്കോട്ടയില്‍ കൈവെച്ചപ്പോള്‍ കളി മാറി!! ഇനി ഒന്നും പഴയപടിയാകില്ല!!

PC:DiplomatTesterMan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X