» »രാവില്‍ തെളിയുന്ന സൗന്ദര്യങ്ങള്‍

രാവില്‍ തെളിയുന്ന സൗന്ദര്യങ്ങള്‍

Written By: Elizabath

പകലിന്റെ ഭംഗിയേക്കാള്‍ വ്യത്യസ്തമാണ് രാവിന്റെ ഭംഗി. നക്ഷത്രങ്ങളും ചന്ദ്രനും അലങ്കാരങ്ങളും ചേര്‍ന്ന് രാവിനെ പകലാക്കുന്നത് നാം പലപ്പോഴും കണ്ടിട്ടുമുണ്ട്. ചില സ്ഥലങ്ങളും അങ്ങനെയാണ്. പകലിനേക്കാള്‍ ഭംഗിയായിരിക്കും ഇരുട്ടില്‍ അവയെ കാണാന്‍. പലപ്പോഴും ഇരുട്ടില്‍ നാം ശ്രദ്ധിക്കാതെ പോകുന്ന ചില സ്ഥലങ്ങള്‍.

നമ്മുടെ രാജ്യത്തെ ചില പ്രധാനയിടങ്ങളെ ഇരുട്ടിന്റെ വെളിച്ചത്തില്‍ കണ്ടുനോക്കാം.

ഇന്ത്യാ ഗേറ്റ്

ഇന്ത്യാ ഗേറ്റ്

ഡെല്‍ഹിയിലെത്തുന്ന എല്ലാവരുടെയും ലിസ്റ്റില്‍ മുന്നില്‍ കാണുന്നതാണ് ഇന്ത്യാ ഗേറ്റ്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകമായ ഇന്ത്യഗേറ്റ് ഡല്‍ഹിയുടെ ഹൃദയത്തിലായി രാജ്പഥിലാണ് സ്ഥിതി ചെയ്യുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാന്‍ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട ഈ സ്മാരകത്തിന് 42 മീറ്ററാണ് ഉയരം.

pc:AmitBeniwal

സുവര്‍ണ്ണ ക്ഷേത്രം

സുവര്‍ണ്ണ ക്ഷേത്രം

രാത്രിയില്‍ തടാകത്തില്‍ സ്വര്‍ണ്ണ നിറത്തില്‍ തെളിഞ്ഞു കിടക്കുന്ന സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ഭംഗി വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. സിഖ് മത വിശ്വാസികളുടെ പ്രധാന ആരാധനാലയമായ ഇവിടം സിഖ് ഗുരുദ്വാരകളില്‍ വെച്ച് ഏറെ വിശിഷ്ടമാണ്.
ദിവസേന ഒരുലക്ഷത്തോളം പേരാണ് ഇവിടെ പ്രര്‍ഥനകള്‍ക്കായി എത്തുന്നത്.

pc: Peter van Aller

വൃന്ദാവന്‍ ഗാര്‍ഡന്‍

വൃന്ദാവന്‍ ഗാര്‍ഡന്‍

മൈസൂരിനു സമീപം ശ്രീരംഗപട്ടണത്ത് സ്ഥിതി ചെയ്യുന്ന വൃന്ദാവന്‍ ഗാര്‍ഡന്‍ മൈസൂര്‍ സന്ദര്‍ശിക്കുന്നവരുടെ പട്ടികയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. അറുപത് ഏക്കറോളം വിസ്തൃതിയുള്ള ഈ ഗാര്‍ഡന്‍ കൃഷ്ണരാജസാഗര ഡാമിനു സമീപമാണ്.

pc: Rishabh Mathur

മറൈന്‍ ഡ്രൈവ് മുംബൈ

മറൈന്‍ ഡ്രൈവ് മുംബൈ

മൂന്നര കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന മുംബൈ മറൈന്‍ ഡ്രൈവ്. രാജ്ഞിയുടെ കഴുത്തിലെ നെക്ലേസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. രാത്രികാലങ്ങളില്‍ സമീപത്തെ വെളിച്ചത്തില്‍ ഒരു നെക്ലേസ് പോലെ ശോഭിക്കുന്നതിനാലാണ് ഈ പേരു ലഭിച്ചത്. പകലില്‍ മെൈറന്‍ ഡ്രൈവില്‍ കാണുന്ന കാഴ്ചകള്‍ രാത്രിയില്‍ അതിലും ഭംഗിയില്‍ കാണാന്‍ സാധിക്കും.

pc:Vibhabamba

വിക്ടോറിയ മെമ്മോറിയല്‍

വിക്ടോറിയ മെമ്മോറിയല്‍

ഹൂഗ്ലീ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന വിക്ടോറിയ മെമ്മോറിയല്‍ കൊല്‍ക്കത്തയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. വിക്ടോറിയ രാജ്ഞിയുടെ സ്മരണാര്‍ഥം മാര്‍ബിളില്‍ നിര്‍മ്മിച്ച ഈ സ്മാരകം രാത്രി കാഴ്ചയില്‍ മനോഹരമാണ്.
വിക്ടോറിയ മെമ്മോറിയലിനുള്ളിലെ 25 ഗാലറികളാണ്ആകര്‍ഷണം.

pc: Abhijit Kar Gupta

റെഡ്‌ഫോര്‍ട്ട്

റെഡ്‌ഫോര്‍ട്ട്

രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ചെങ്കോട്ട എന്നറിയപ്പെടുന്ന റെഡ്‌ഫോര്‍ട്ട് പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ ചക്രവര്‍ത്തിയാണ് പണികഴിപ്പിച്ചത്. മുഗള്‍ രാജവംശങ്ങളുടെ തലസ്ഥാനമായിരുന്ന ഈ കോട്ട യുനസ്‌കോയുടെ ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

pc: Klaus Nahr

ഹവാമഹല്‍ ജയ്പൂര്‍

ഹവാമഹല്‍ ജയ്പൂര്‍

കാറ്റുകളുടെ മാളികയായ ഹമാമഹല്‍ ജയ്പൂര്‍ ഭരണാധികാരികളായിരുന്ന കഛാവ രജപുത്രരുടെ കൊട്ടാരത്തിന്റെ സ്ത്രീകള്‍ക്കുള്ള അന്തഃപുരത്തിന്റെ ഭാഗമായിരുന്നു. ചെറിയ ജനലുകളോടു കൂടിയ കൂടുകള്‍ ചേര്‍ത്തു വെച്ച് അഞ്ച് നിലകളിലായി പണിത ഈ നിര്‍മ്മിതി സത്രീകള്‍ക്ക് പുറംലോകം കാണാനായി പണിതതാണ്.

pc: Haresh Patel

 ഗംഗാ ആരതി

ഗംഗാ ആരതി

വാരണാസിയുടെ തീരത്ത് ദിവസേന നടക്കുന്ന ഗംഗാ ആരതി ഏറെ പ്രശസ്തമാണ്.

pc:Arian Zwegers

മൈസൂര്‍ കൊട്ടാരം

മൈസൂര്‍ കൊട്ടാരം

മൈസൂര്‍ കൊട്ടാരത്തിന്റെ രാത്രി കാഴ്ച ഒരിക്കല്‍ കണ്ടവരെ വീണ്ടും വീണ്ടും അവിടേക്ക് ചെല്ലാന്‍ പ്രേരിപ്പിക്കും. അത്രയ്ക്കും മനോഹരമാണ് രാത്രി കാലങ്ങളില്‍ വൈദ്യുത വെളിച്ചത്തിന്റെ പ്രഭയില്‍ തെളിഞ്ഞപ നില്‍ക്കുന്ന കൊട്ടാരത്തിന്റെ കാഴ്ച.

pc: PROArian Zwegers

ലോട്ടസ് ടെമ്പിള്‍

ലോട്ടസ് ടെമ്പിള്‍

ബഹായ് മതവിശ്വാസികളുടെ ആരാധനാലയമായ ലോട്ടസ് ടെമ്പിള്‍ ഡെല്‍ഹിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. താരമപ്പൂവിന്റെ ആകൃതിയിലുള്ള ഇവിടം 27 ദളങ്ങള്‍ ചേര്‍ന്ന പോലെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

pc: Prashant Ram