» »വിശ്വസിക്കാമോ..ക്രിസ്തുവിനും മുന്നേയുള്ള ഈ ഇന്ത്യന്‍ നഗരങ്ങള്‍!!

വിശ്വസിക്കാമോ..ക്രിസ്തുവിനും മുന്നേയുള്ള ഈ ഇന്ത്യന്‍ നഗരങ്ങള്‍!!

Written By: Elizabath Joseph

ക്രിസ്തുവര്‍ഷത്തിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജനവാസം ഉണ്ടായിരുന്ന നഗരങ്ങള്‍... അതങ്ങ് ഏതന്‍സിലോ സ്പാര്‍ട്ടയിലോ ഒക്കെയാണെന്നു വിചാരിക്കാന്‍ വരട്ടെ...ആ നഗരങ്ങള്‍ നമ്മുടെ രാജ്യത്താണ്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ചരിത്രവും സംസ്‌കാരവും പാരമ്പര്യവും ഒരുപോലെ അവകാശപ്പെടാന്‍ പറ്റില്ലെങ്കിലും ഇതിലെല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന ഒരിടമുണ്ട്. ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശ്.
ഉത്തര്‍പ്രദേശിലെ മിക്ക സ്ഥലങ്ങള്‍ക്കും ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദേവന്‍മാരാല്‍ സൃഷ്ടിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്നതാണ് ഇവിടുത്തെ മിക്ക സ്ഥലങ്ങളും. അതിനാല്‍ മതപരമായ ഒരു അന്തരീക്ഷം ഇവിടെ കാണാന്‍ സാധിക്കും. കാലത്തിന്റെ ഉള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ മടിക്കുന്ന, ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഉത്തര്‍പ്രദേശിലെ സ്ഥലങ്ങളെ പരിചയപ്പെടാം...

വിചിത്രരൂപികളായ അഘോരികള്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രങ്ങള്‍

വാരണാസി

വാരണാസി

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള സ്ഥലങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ഇടമാണ് വാരണാസി. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാദേവന്‍ സൃഷ്ടിച്ചതാണ് ഈ നഗരമെന്നാണ് വിശ്വാസം. അതിനാല്‍ ലോകത്തിലെ തന്നെ ഏറ്റവും വിശുദ്ധമായ സ്ഥലം എന്ന വിശേഷണവും വാരണാസിക്ക് സ്വന്തമാണ്. ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നാണ് സഞ്ചാരികള്‍ക്കിടയില്‍ ഇവിടം അറിയപ്പെടുന്നതും.
ഹിന്ദു വിശ്വാസമനുസരിച്ച് പാപങ്ങളില്‍ നിന്നും മോചനം നേടി മോക്ഷഭാഗ്യം പ്രാപിക്കുന്നതിനായി ഏറ്റവും ഒടുവില്‍ സന്ദര്‍ശിക്കേണ്ട സ്ഥലമാമ് വാരണാസി. കാശിയെന്നും ബനാറസ് എന്നുമൊക്കെ പേരുകളുള്ള ഈ നഗരം ഗംഗാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരങ്ങള്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരങ്ങള്‍

മുന്‍പ് സൂചിപ്പിച്ചതുപോലെ ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കം ഈ നഗരത്തിനുള്ളതുപോലെ തന്നെ ഇവിടുത്തെ വിചിത്രങ്ങളായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഈ പഴക്കം കാണാന്‍ സാധിക്കും. ഇന്ത്യയിലെ ഏഴു പുണ്യ നഗരങ്ങളില്‍ ഒന്ന്, 12 ജ്യോതിര്‍ലിംഗ ശക്തിപീഠങ്ങളില്‍ ഒന്ന്, പാപങ്ങള്‍ക്ക് മോചനം ലഭിക്കുന്ന ഇടം അങ്ങനെ വിശേഷണങ്ങള്‍ ധാരാളമുണ്ട് ഈ നഗരത്തിന്.
മരിച്ചവരെ ഇവിടെ സംസ്‌കരിക്കുന്നത് പുണ്യകരണാണെന്ന വിശ്വാസവും ഉണ്ട്.
മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ മാത്രമായി ഒരു കല്‍പ്പടവ് ഉണ്ട്. മണികര്‍ണിക ഘാട്ട് എന്നാണ് ഈ കല്‍പ്പടവുകള്‍ അറിയപ്പെടുന്നത്.

വാരണാസിയിലെത്തിയാല്‍ മറക്കാന്‍ പാടില്ലാത്തത്

PC: dalbera

ഹസ്തിനപൂര്‍

ഹസ്തിനപൂര്‍

മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ഹസ്തിനപൂര്‍. കൗരവരും പാണ്ഡവരും തമ്മില്‍ നടന്ന തര്‍ക്കങ്ങളുടെയെല്ലാം കേന്ദ്രമായാണ് ഹസ്തിനപൂര്‍ അഥവാ ഹസ്തിനപുരി അറിയപ്പെടുന്നത്. മഹാഭാരതത്തിന്റെ തുടക്കവും ഇവിടെ നിന്നാണത്രെ.
ഇന്ന് ഉത്തര്‍ പ്രദേശിലെ മീററ്റ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒട്ടേറെ ഹിന്ദു, ജൈന ക്ഷേത്രങ്ങളുള്ള ഇടമാണ്. ചരിത്രവുമായി ബന്ധപ്പെട്ട കാഴ്ചകള്‍ ഇവിടെ ഒരുപാടില്ലെങ്കിലും വിശ്വാസവുമായി ബന്ധപ്പെട്ട് ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്.
പുരാണത്തിലെ കുരു രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടം ഭരത ചക്രവര്‍ത്തിയാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിര്‍മ്മിച്ചതെന്നാണ് വിശ്വാസം.

PC: Pratyk321

കുരുക്ഷേത്ര യുദ്ധവും ഹസ്തിനപുരിയും

കുരുക്ഷേത്ര യുദ്ധവും ഹസ്തിനപുരിയും

മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധം നടന്ന്ത് ഹസ്തിനപുരിക്ക് സമീപത്തുവെച്ചാണ് എന്നാണ് കരുതപ്പെടുന്നത്. ദുര്യോധനനന്‍ ആയിരുന്നു ഇവിടം ഭരിച്ചിരുന്നത്.
ആയിരക്കണക്കിന് ചരിത്രസ്‌നേഹകളാണ് ഓരോ വര്‍ഷവും ഇവിടം സന്ദര്‍ശിക്കാനായി എത്തിച്ചേരുന്നത്.

PC:Sanjeev Kohli

അയോധ്യ

അയോധ്യ

അയോധ്യ എന്നാല്‍ ഒരു യുദ്ധ ഭൂമിയും തര്‍ക്ക ഭൂമിയും ഒക്കെയാണ് നമ്മളില്‍ പലര്‍ക്കും. ഇതുവരെ പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങളും അവകാശവാദങ്ങളും കൊണ്ട് എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഇവിടം
ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു വാസ കേന്ദ്രമാണെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും. ശ്രീ രാമന്റെ ജന്‍മ സ്ഥലമായി വിശ്വസിക്കപ്പെടുന്ന ഇവിടം ഹിന്ദു വിശ്വാസികള്‍ ഏറെ പവിത്രമായി കരുതുന്ന സ്ഥലമാണ്. സരയൂ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം ലോകത്തിലെ തന്നെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നും എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന സ്ഥലവുമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ജനവാസം ഉണ്ടായിരുന്ന ഇവിടം
പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന കോസാല രാജ്യത്തിന്റെ തലസ്ഥാനവും കൂടിയാണ്.

ക്ഷേത്രവും മസ്ജിദും മാത്രമല്ല അയോധ്യയിലെ കാഴ്ചകള്‍!!

PC: Ramnath Bhat

തീര്‍ഥാടന കേന്ദ്രങ്ങള്‍

തീര്‍ഥാടന കേന്ദ്രങ്ങള്‍

അയോധ്യയെ പുണ്യഭൂമിയാക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്. രാം ജന്മഭൂമി, ഹനുമാന്‍ ഗര്‍ഹി, തേത്രാ കാ താകൂര്‍, കനക് ഭവന്‍,ഗുപ്തര്‍ ഘട്ട്, തുടങ്ങിയവയാണ് അയോധ്യയിലെ തീര്‍ഥാടകരുടെ പ്രധാന ആകര്‍ഷണങ്ങള്‍

PC: Shalini Tomar

കന്നാജ്

കന്നാജ്

സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും അത്രയധികം പരിചിതമല്ലാത്ത ഒരിടമാണ് ഉത്തര്‍പ്രദേശിലെ കന്നാജ്. ഇവിടെ ക്രിസ്തുവിനും മുന്‍പു തന്നെ ജനവാസം ഉണ്ടായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ചധികം പ്രയാസമായിരിക്കും. സുഗന്ധദ്രവ്യ വ്യാപാരത്തിനാണ് ഇന്ന് ഇവിടം പ്രശസ്തമായിരിക്കുന്നത്.
പുരാതനമായ ക്ഷേത്രങ്ങളും ചരിത്രസ്ഥലങ്ങളുമാണ് ഇവിടേക്ക് സഞ്ചാരികളെ കൂടുതലായും ആകര്‍ഷിക്കുന്നത്. മാത്രമല്ല, പുരാതന ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ കേന്ദ്രം കൂടിയായിരുന്നു ഇവിടം.

PC: Ridxz Rajput

മഥുര

മഥുര

ശ്രീ കൃഷ്ണന്റെ ജന്മ സ്ഥലം എന്ന പേരില്‍ പ്രശസ്തമാണ് ഉത്തര്‍ പ്രദേശിലെ മഥുര. ഇവിടെ കൃഷ്ണന്‍ ജനിച്ച ഇടം ശ്രീ കൃഷ്ണ ജന്‍മഭൂമി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിയിലെ പുണ്യ നഗരങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഇവിടം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ എത്തിച്ചേരുന്ന പുണ്യകേന്ദ്രം കൂടിയാണ്.


PC: Umang108

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...