Search
  • Follow NativePlanet
Share
» »കാല‌‌പുരിയിലേക്കല്ല, യമന്റെ ക്ഷേത്രത്തിലേക്ക്

കാല‌‌പുരിയിലേക്കല്ല, യമന്റെ ക്ഷേത്രത്തിലേക്ക്

By അനുപമ രാജീവ്

യമധര്‍മ്മരാജന്‍ എന്ന് കേള്‍ക്കുമ്പോഴേ മരണത്തേക്കുറിച്ചാണ് നമ്മള്‍ ചിന്തിക്കുക. കാരണം മരണത്തിന്റെ ദേവനാണ് യമന്‍. അപ്പോള്‍ യമധര്‍മ്മരാജന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ കൂടുതല്‍ കൗതുകം തോന്നുന്നില്ലേ. അതേ യമന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ട് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മേശ്വര്‍ മഹദേവ ക്ഷേത്രമാണ് ‌യമനെ പ്രതിഷ്ഠിച്ചിരിക്കു‌ന്ന ഏക ക്ഷേത്രം.

One and only temple of Yamadharmaraj - Dharmeshvar Mahadev Temple

Image Courtesy : Varun Shiv Kapur

അഷ്ടദിക്പാലകരില്‍ ഒരാള്‍ കൂടിയായ യ‌മധര്‍മ്മരാജന്‍, ഭൂമിയില്‍ ആയുസ് തീരുന്ന ജീവികളുടെ ആത്മാക്കളെ ദൂതന്മാരെ അയച്ച് കാല‌പുരി‌യിലേക്ക് എത്തിക്കുന്നതിനാലാണ് മരണ‌ത്തിന്റെ ദേവനായി അറിയപ്പെടുന്നത്. അതിനാല്‍ തന്നെ കാലന്‍ എന്ന പേരിലും യമന്‍ അറിയപ്പെടുന്നുണ്ട്.

ഐതിഹ്യം

ചൗരസിയിലെ യമ ധര്‍മ്മരാജ ക്ഷേത്രം നരകത്തിലേക്കും സ്വര്‍ഗത്തിലേക്കുമുള്ള കവാടമാണെന്നാണ് ഐതിഹ്യങ്ങള്‍ ‌പറയുന്നത്. ദേഹം വിട്ടൊഴിഞ്ഞ് പോകുന്ന ആത്മാക്കള്‍ ഇവിടെ വിധികാത്ത് നില്‍ക്കുകയും കര്‍മ്മ ഫലം അനുസ‌രിച്ച് സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആത്മാ‌ക്കള്‍ ഇവിടെ നിന്നാണ് യാത്രയാകുന്നത്.

One and only temple of Yamadharmaraj - Dharmeshvar Mahadev Temple

Image Courtesy : Varun Shiv Kapur

ധായി പോഡി എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട് രണ്ടര സ്റ്റെപ്പുകള്‍ എന്നാണ് ഇതിന്റെ അര്‍‌ത്ഥം.

ക്ഷേത്രത്തേക്കുറിച്ച്

മറു വര്‍മന്‍ എന്ന രാജാവാണ് ഇവിടെ ഈ ക്ഷേത്രം പണിതത്. ഹിമാചല്‍ പ്രദേശിലെ ചാ‌മ്പ ജില്ലയിലെ ഭാര്‍മൗറിലെ ചൗരസി ക്ഷേത്ര സമുച്ഛയങ്ങളിലെ ഒരു ക്ഷേ‌ത്രമായാണ് ഈ ക്ഷേത്രം നി‌ലകൊള്ളുന്നത്. 1400 വര്‍ഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഈ ക്ഷേത്ര സമുച്ഛയത്തില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്.

One and only temple of Yamadharmaraj - Dharmeshvar Mahadev Temple

Image Courtesy : Varun Shiv Kapur

ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍

> ചാ‌മ്പ താഴ്വരയില്‍ നിന്ന് 65 കിലോമീറ്റര്‍ അ‌കലെയായാണ് ചൗരസി ക്ഷേത്ര സമുച്ഛയം സ്ഥിതി ചെയ്യുന്നത്.

> മെയ് മുതല്‍ നവംബര്‍ വരെയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ മികച്ച സമയം. മഞ്ഞുകാല‌ത്തെ മഞ്ഞുവീഴ്ച ഇവിടം സുന്ദരമാക്കുന്നു.

> ഭാര്‍മോറിനും പരിസരത്തുമായി നിരവധി ഹോട്ടലുകള്‍ ഹോംസ്റ്റേകളും ലഭ്യമാണ്.

ച‌മ്പയേക്കുറിച്ച് വിശദമായി വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X