Search
  • Follow NativePlanet
Share
» »ഊട്ടി ടോയ് ട്രെയിൻ ഓൺലൈൻ ബുക്കിങ്, സീറ്റ് കിട്ടാൻ ചെയ്യേണ്ടത്, അറിയേണ്ടതെല്ലാം

ഊട്ടി ടോയ് ട്രെയിൻ ഓൺലൈൻ ബുക്കിങ്, സീറ്റ് കിട്ടാൻ ചെയ്യേണ്ടത്, അറിയേണ്ടതെല്ലാം

കാണുവാനും പോകുവാനും നൂറുകണക്കിന് ഇടങ്ങളുള്ള ഊട്ടി എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട നഗരമാണ്. പ്രകൃസി സൗന്ദര്യത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളും മലകളും വെള്ളച്ചാട്ടങ്ങളും കുന്നുകളും ഈ നാടിന്‍റെ ഭംഗി വര്‍ധിപ്പിച്ചിട്ടേയുള്ളൂ. എന്നാല്‍ ഇവിടുത്തെ കാഴ്ചകളേക്കാള്‍ അധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത് മറ്റൊരു കാര്യമാണ്. ടോയ് ട്രെയിൻ യാത്ര...നീലഗിരി മൗണ്ടെയ്ൻ റെയിൽവേ എന്നറിയപ്പെടുന്ന മനോഹരമായ പാതിയിലൂടെ ഊട്ടിയുടെയും പരിസങ്ങളുടെയും കാഴ്ചകള്‍ കണ്ടലഞ്ഞുള്ള യാത്ര വളരെ വ്യത്യസ്തമായ ഒന്നാണ്.

ഒന്നും രണ്ടുമല്ല!! കയ്യില്‍ കിട്ടുന്നത് ലക്ഷങ്ങള്‍.. താമസം ഇവിടേക്ക് മാറ്റിയാല്‍ മാത്രം മതി!ഒന്നും രണ്ടുമല്ല!! കയ്യില്‍ കിട്ടുന്നത് ലക്ഷങ്ങള്‍.. താമസം ഇവിടേക്ക് മാറ്റിയാല്‍ മാത്രം മതി!

ഊട്ടിയിൽ എത്തുന്നവർ മറ്റൊരിടത്തും പോയില്ലെങ്കിലും നിർബന്ധമായും പോകണം എന്നാഗ്രഹിക്കുന്ന യാത്രയാണ് ടോയ് ട്രെയിനിലേത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരു പുതി യാത്രാനുഭവവും റൂട്ടുകളും ഒക്കെ പരിചയപ്പെടുവാനും ഊട്ടിയുടെ വിന്‍റേജ് ഭംഗി ആസ്വദിക്കാനും ഈ യാത്ര സഹായിക്കും. ഊട്ടി ടോയ് ട്രെയിൻ റൂട്ട്, ടിക്കറ്റ് ബുക്കിങ്, ടിക്കറ്റ് ചാര്‍ജ് തുടങ്ങിയ എല്ലാ വിവരങ്ങളും ഒപ്പം തന്നെ ടോയ് ട്രെയിന്‍ യാത്രയെക്കുറിച്ചും വിശദമായി വായിക്കാം.

ഊട്ടി ‌ടോയ് ട്രെയിന്‍

ഊട്ടി ‌ടോയ് ട്രെയിന്‍

ഊട്ടി യാത്ര പൂര്‍ണ്ണമാകണമെങ്കില്‍ നിര്‍ബന്ധമായും പരീക്ഷിച്ചിരിക്കേണ്ട ഒന്നാണ് ഊട്ടി ‌ടോയ് ട്രെയിന്‍ യാത്ര. നീലഗിരി മലയോര തീവണ്ടിപ്പാത എന്നും നീലഗിരി എക്സ്പ്രസ് എന്നും ഇതിനു പേരുണ്ട്. മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന രസകരമായ യാത്രയാണിത്.

Pc:Omsarkar

പതിനേഴാം നൂറ്റാണ്ടില്‍

പതിനേഴാം നൂറ്റാണ്ടില്‍

ഊട്ടിയിലെ ട്രെയിന്‍ പാതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത് 17-ാം നൂറ്റാണ്ടിലാണെങ്കിലും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്
പതിനേഴാം നൂറ്റാണ്ടില്‍ തന്നെ ആരംഭിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. 1854 ല്‍ ബ്രിട്ടീഷുകാര്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചു.
1989 ൽ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുകകയും യാത്രകൾക്കായി തുറന്നുകൊടുക്കുകയുംചെയ്തു. ആദ്യകാലങ്ങളിൽ കൂനൂർ വരെ മാത്രമായിരുന്നു സർവ്വീസ് ഉണ്ടായിരുന്നത്. പിന്നീടാണ് ഊട്ടി അഥവാ ഉദഗമണ്ഡലം വരെ ഇതിന്റെ സർവ്വീസ് നീട്ടുന്നത്.2005 ജൂലൈയിൽ ആണ് യുനസ്കോ നീലഗിരി മലയോര തീവണ്ടിപ്പാതയെ ലോകപൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തുന്നത്.

46 കിലോമീറ്റര്‍ ദൂരം

46 കിലോമീറ്റര്‍ ദൂരം

മേട്ടുപ്പാളയത്തിൽ നിന്നും ഊട്ടി വരെയുമുള്ള ടോയ് ട്രെയിൻ യാത്ര എന്നത് ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ട യാത്രകളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്നും വെറും 330 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മേട്ടുപ്പാളയത്തില്‍ നിന്നും ആരംഭിക്കുന്ന യാത്ര ആകെ പിന്നിടുന്നത് 46 കിലോമീറ്റര്‍ ദൂരമാണ്. സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയില്‍ ട്രെയിന്‍ എത്തുമ്പോഴേയ്ക്കും മറക്കാനാവാത്ത ഒരു യാത്രാനുഭവം നിങ്ങള്‍ക്ക് ലഭിച്ചിരിക്കും.

PC:Nsmohan

കുന്നുകളും പാലങ്ങളും കയറി

കുന്നുകളും പാലങ്ങളും കയറി

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ഇവിടുത്തെ ട്രെയിന്‍ കടന്നു പോകുന്ന പാതയുടെ വിശേഷങ്ങള്‍ വിവരണങ്ങള്‍ക്ക് അതീതമാണ്. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ ആണ് ഇവിടുത്തെ തീവണ്ടി സഞ്ചരിക്കുന്നത്. 19-ാം നൂറ്റാണ്ടിൽ ഇവിടെ ഉപയോഗിച്ചിരുന്ന അതേ എൻജിനാണ് ഇപ്പോഴും ഇവിടെയുള്ളത്. കുന്നുകളും പാലങ്ങളും കയറിയും ആര്‍ച്ചുകള്‍ കടന്നുമൊക്കെയാണ് ഇവിടുത്തെ യാത്ര കടന്നുപോകുന്നത്. അതും കരിങ്കൽ പാലങ്ങൾക്കു മുകളിലൂടെ കൽക്കരി തുപ്പി പോകുന്ന ട്രെയിൻ യാത്രയോളം വ്യത്യസ്തമായ മറ്റൊന്ന് ഊട്ടിയിൽ നിങ്ങൾക്ക് കാണാനാകില്ല.

PC:Jon Connell

കൊല്ലത്ത് നിന്ന് തിരുപ്പതിക്ക് പുതിയ ട്രെയിൻ, ശബരിമല തീർത്ഥാടകര്‍ക്കും പ്രയോജനം, റൂട്ട് സമയക്രമംകൊല്ലത്ത് നിന്ന് തിരുപ്പതിക്ക് പുതിയ ട്രെയിൻ, ശബരിമല തീർത്ഥാടകര്‍ക്കും പ്രയോജനം, റൂട്ട് സമയക്രമം

നാലര മണിക്കൂർ യാത്ര

നാലര മണിക്കൂർ യാത്ര

നാലര മണിക്കൂറോളം സമയമെടുക്കുന്ന ഈ യാത്രയില്‍ നമ്മുടെ ട്രെയിന്‍ 16 തുരങ്കങ്ങൾ, 250 പാലങ്ങൾ, 208 വളവുകൾ എന്നിവയിലൂടെ കട‌ന്നു പോകുന്നു.വളരെ പതുക്കെ പോകുന്ന ട്രെയിൻ ആയതിനാൽ തന്നെ ധൃതിയുള്ളവരും വേഗത്തില് ഊട്ടി കണ്ടുതീർക്കാൻ വരുവന്നവരും ഇവിടേക്ക് വരാതിരിക്കുകയാവും നല്ലത്.

കടന്നുപോകുന്ന സ്റ്റേഷനുകള്‍

കടന്നുപോകുന്ന സ്റ്റേഷനുകള്‍

മേട്ടുപ്പാളയത്തു നിന്നും ഉദഗമണ്ഡലം വരെയാണല്ലോ ടോയ് ട്രെയിൻ സഞ്ചരിക്കുന്നത്. മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗംടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നിവയാണ് ഇതിനിടയിലുള്ള പ്രധാനപ്പെട്ട സ്റ്റേഷനുകൾ.
എല്ലാ ദിവസവും രാവിലെ 7. 10നാണ് മേട്ടുപ്പാളയത്തിൽ നിന്ന് ടോയ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും 18 കിലോമീറ്റർ അകലെയുള്ള ഹിൽഗ്രോവാണ് ആദ്യത്തെ പ്രധാന സ്റ്റേഷൻ. പിന്നീട് കതേരി, കൂനൂര്, വെല്ലിംഗ്ടൺ, കേത്തി, ലവ്ഡെയ്ൽ തുടങ്ങിയ സ്റ്റേഷനുകളിലൂടെ ഊട്ടിയിലെത്തും.

ഇപ്പോൾ മേട്ടുപ്പാളയം, കൂനൂർ, അറവൻകാട്, കെറ്റി, ലവ്ഡേയ്ൽ, ഉദഗമണ്ഡലം എന്നിവയാണ് ഇപ്പോൾ ഈ ട്രെയിൻ നിർത്തുന്ന സ്റ്റോപ്പുകൾ.

മേട്ടുപ്പാളയം- 7:10 AM
കൂനൂർ- 10:30 AM
അറവൻകാട്- 10:59 AM
കെറ്റി- 11:19 AM
ലവ്ഡേയ്ൽ- 11:39 AM
ഉദഗമണ്ഡലം- 11:55 AM

PC:Santoshvatrapu

ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍

ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍

ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ യാത്രയ്ക്കായി ലഭ്യമാണ്. ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 600 രൂപയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 295 രൂപയുംആണ് നിരക്ക്.
ഇന്ത്യൻ റെയിൽവേയുടെ www.irctc.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകളില്‍ നിന്നും ടിക്കറ്റുകള്‍ നേരിട്ട് വാങ്ങുന്നതിന് പരിമിതകള്‍ ഉണ്ട്. ടോയ് ട്രെയിന്‍ യാത്രയ്ക്ക് താല്പര്യമുണ്ടെങ്കില്‍ കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ ശ്രദ്ധിക്കുക.
PC:wikimedia

പുത്തൻ പത്ത് വന്ദേ ഭാരത് സർവീസുകൾ, രാജ്യമൊട്ടാകെ സമയം കളയാതെ കറങ്ങാം... ലിസ്റ്റ് ഇതാപുത്തൻ പത്ത് വന്ദേ ഭാരത് സർവീസുകൾ, രാജ്യമൊട്ടാകെ സമയം കളയാതെ കറങ്ങാം... ലിസ്റ്റ് ഇതാ

Read more about: ooty train travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X