» »ഓര്‍ച്ച: ഇത് ചരിത്രം മറഞ്ഞിരിക്കുന്നിടം

ഓര്‍ച്ച: ഇത് ചരിത്രം മറഞ്ഞിരിക്കുന്നിടം

Written By: Elizabath

മുഗള്‍-രജ്പുത് വാസ്തുവിദ്യകളുടെ സമന്വയത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചരിത്രനഗരമാണ് മധ്യപ്രദേശിലെ ഓര്‍ച്ച. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും രാജകീയ കെട്ടിടങ്ങളും ഒക്കെ ചേര്‍ന്ന് മനോഹരമാക്കുന്ന ഇവിടം ബേത്വാ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്.
മുന്‍ നാട്ടുരാജ്യമായിരുന്ന ഇവിടം 1501 ല്‍ രുദ്ര പ്രതാപ് സിങ്ങാണ് സ്ഥാപിക്കുന്നത്. അദ്ദേഹം തന്നെയായിരുന്നു ഇവിടുത്തെ ആദ്യ രാജാവും. ഇന്ത്യന്‍ ചരിത്രത്തില്‍ നിറഞ്ഞു നിന്ന നാട്ടുരാജ്യമായിരുന്ന ഓര്‍ച്ച് ഇന്ന് സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളിലൊന്നാണ്. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ചേര്‍ന്ന് കണ്ണിനെ മനോഹരമാക്കുന്ന ഓര്‍ച്ചയെ കൂടുതല്‍ അറിയാം.

ഒളിക്കപ്പെട്ട സ്ഥലം അഥവാ ഓര്‍ച്ച

ഒളിക്കപ്പെട്ട സ്ഥലം അഥവാ ഓര്‍ച്ച

ഓര്‍ച്ച എന്ന വാക്കിന് മധ്യപ്രദേശില്‍ ഒളിക്കപ്പെട്ട സ്ഥലം എന്നാണ് അര്‍ഥം.ഝാന്‍സിക്കും ഖജുരാവോയ്ക്കും ഒക്കെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഓര്‍ച്ച ഇന്നും സഞ്ചാരികളുടെ ലിസ്റ്റില്‍ ഇടം നേടിയിട്ടില്ല. എന്നാല്‍ ഒരിക്കല്‍ ഇവിടെ എത്തിക്കഴിഞ്ഞാല്‍ സഞ്ചാരികളെ ഇവിടം ഏരെ ആകര്‍ഷിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

PC:TrsRox11

ഓര്‍ച്ച ഫോര്‍ട്ട് കോംപ്ലക്‌സ്

ഓര്‍ച്ച ഫോര്‍ട്ട് കോംപ്ലക്‌സ്

ഓര്‍ച്ചയിലെ പ്രധാനപ്പെട്ട മൂന്നു കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓര്‍ച്ച ഫോര്‍ട്ട് കോംപ്ലക്‌സ് എന്നറിയപ്പെടുന്നത്. ഇപ്പോഴും രാജകീയഭംഗിയില്‍ നില്‍ക്കുന്ന ഇവിടം തീര്‍ച്ചയായും സന്ദര്‍ശിച്ചിരിരിക്കേണ്ടതു തന്നെയാണ്.

PC:Malaiya

രാജ് മഹല്‍

രാജ് മഹല്‍

17-ാം നൂറ്റാണ്ടില്‍ മധുകാര്‍ ഷായുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ട രാജ്മഹല്‍ വാസ്തുവിദ്യയിലും കലാഭംഗിയിലും ഏറെ മുന്നിട്ട് നില്‍ക്കുന്ന ഒരു നിര്‍മ്മിതിയാണ്. ഷായുടെ വിശ്വാസത്തിന്റെ ഭാഗമായുള്ള ദൃശ്യങ്ങളും ചിത്രങ്ങളും ഇവിടുത്തെ ചുവരുകളില്‍ കാണാന്‍ സാധിക്കും.

PC:ShivaRajvanshi

ജഹാംഗീര്‍ മഹല്‍

ജഹാംഗീര്‍ മഹല്‍

മധുകാര്‍ ഷായുടെ പിന്‍ഗാമിയായ രാജാ ബിര്‍ സിങ് ജു ഡിയോ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി നിര്‍മ്മിച്ചതാണ് ജഹാംഗീര്‍ മഹല്‍. രാജ് മഹല്‍ പോലെതന്നെ ഇതും ഏറെ മനോഹരമായ ഒന്നാണ്. മുഗള്‍ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച മാതൃകകൂടിയാണിത്.

PC:Doron

14 സ്മാരകങ്ങള്‍

14 സ്മാരകങ്ങള്‍

ഓര്‍ച്ചയിലെത്തുന്നവരെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യമാണ് ഇവിടുത്തെ സ്മാരകങ്ങള്‍. ഓര്‍ച്ച ഭരിച്ചിരുന്ന രാജാക്കന്‍മാരുടെയും യോദ്ധാക്കളുടെയും സ്മാരകങ്ങളാണിത്.

PC:ProbuddhoG.

ചതുര്‍ഭുജ് ക്ഷേത്രം

ചതുര്‍ഭുജ് ക്ഷേത്രം

ചതുര്‍ഭുജ് എന്നാല്‍ നാലു കരങ്ങളുള്ളവന്‍ എന്നാണ്. വിഷ്ണുവിന്റെ അവതാരമായ ശ്രീ രാമനെയാണ് ചതുര്‍ഭുജന്‍ എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത്. രാമനു വേണ്ടി പണിതീര്‍ത്ത ക്ഷേത്രമാണെങ്കിലും ഇപ്പോള്‍ കൃഷ്ണനെയും രാധയേയുമാണ് ഇവിടെ ആരാധിക്കുന്നത്.

PC:Forget

രാമരാജ ക്ഷേത്രം

രാമരാജ ക്ഷേത്രം

ഇന്ത്യയില്‍ ശ്രീരാമനെ രാജാവായി ആരാധിക്കുന്ന ഒറ്റ ക്ഷേത്രം മാത്രമേ നിലവിലുള്ളൂ. ഓര്‍ച്ചയിലെ രാമരാജ ക്ഷേത്രമാണത്. അതും ഒരു രാജാവിന് യോജിച്ച കൊട്ടാരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Yann

ഹര്‍ദൗള്‍ കി ബൈഠക്

ഹര്‍ദൗള്‍ കി ബൈഠക്

ഓര്‍ച്ചയുടെ രാജകുമാരനായിരുന്ന ദിന്‍മന്‍ ഹര്‍ദൗള്‍സിങ്ങിനെ ദൈവമായി ആരാധിക്കുന്നയിടമാണ് ഹര്‍ദൗള്‍ കി ബൈഠക്.

PC:Malaiya

സന്ദര്‍ശിക്കാന്‍ അനുയോജ്യം

സന്ദര്‍ശിക്കാന്‍ അനുയോജ്യം

താരതമ്യേന തണുപ്പുള്ള കാലാവസ്ഥയാണ് ഇവിടുത്തേത്. ജനുവരി മുതല്‍ മാര്‍ച്ചു വരെയും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത്.

PC:krebsmaus07

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മധ്യപ്രദേശിലെ ടിക്കംഗ്രാഹ് ജില്ലയിലാണ് ഓര്‍ച്ച എന്ന ചരിത്രനഗരം സ്ഥിതി ചെയ്യുന്നത്. ടിക്കംഗ്രാഹില്‍ നിന്ന് 80 കിലോമീറ്ററും ഝാന്‍സിയില്‍ നിന്ന് 15 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...