Search
  • Follow NativePlanet
Share
» »ക്രിസ്മസ് ആഘോഷങ്ങൾ കണ്ടറിഞ്ഞൊരു യാത്ര

ക്രിസ്മസ് ആഘോഷങ്ങൾ കണ്ടറിഞ്ഞൊരു യാത്ര

ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ഒരു ക്രിസ്മസ് ആക്കിയിതിനെ മാറ്റാം. ഓരോ നാടുകളും വ്യത്യസ്തമായ ശൈലികളിൽ ക്രിസ്മസ് ആഘോഷിക്കുന്നത് കണ്ടറിഞ്ഞൊരു യാത്ര...

ക്രിസ്മസ് കാലം...ആഘോഷങ്ങളം ബഹളങ്ങളും അതിന്‍റെ ഉച്ചസ്ഥായിൽ എത്തുന്ന സമയം. നിറങ്ങളും വിളക്കുകളും ഒക്കെയായി നാടും നാട്ടാരും പുറത്തിറങ്ങി ആഘോഷിക്കുന്ന ഈ സമയം വെറുതേയങ്ങനെ ചിലവഴിക്കേണ്ടതല്ല. അവധി ദിവസങ്ങളും ശനിയും ഞായറും ഒക്കെ നോക്കി ഒരു യാത്ര പ്ലാൻ ചെയ്താൽ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ഒരു ക്രിസ്മസ് ആക്കിയിതിനെ മാറ്റാം. ഓരോ നാടുകളും വ്യത്യസ്തമായ ശൈലികളിൽ ക്രിസ്മസ് ആഘോഷിക്കുന്നത് കണ്ടറിഞ്ഞൊരു യാത്ര...

ഗോവ

ഗോവ

ക്രിസ്മസിനൊരു യാത്ര പ്ലാൻ ചെയ്താൽ അതിലാദ്യം ഉൾപ്പെടുന്ന നാടാണ് ഗോവ. ക്രിസ്ത്യൻ പാരമ്പര്യമുള്ള പോർച്ചൂഗീസുകാർ കുറേക്കാലം ഇവിടെ ഭരിച്ചിരുന്നതിനാൽ ആഘോഷങ്ങളിലെ വ്യത്യസ്സത ഇവിടെ നേരിട്ട് കണ്ടറിയുവാൻ സാധിക്കും. നിറങ്ങളാലും ലൈറ്റുകളാലും അലങ്കരിച്ചിരിക്കുന്ന നഗരങ്ങൾ തന്നെയാണ് പ്രധാന കാഴ്ച. അതിനു ശേഷം പുലരുവോളം വീടുകൾ കയറിയിറങ്ങി നടക്കുന്ന കരോൾ സംഘങ്ങളും മാർക്കറ്റുകളും ഒക്കെ ഇനിടെ ക്രിസ്തുമസ് കാലത്ത് ഏറെ സജീവമാകുന്ന കാഴ്ചകളിലൊന്നാണ്. മിക്ക ബീച്ചുകളിലും ക്രിസ്മസിന്റെ ഭാഗമായി പല പരിപാടികളും കാണും.

ദമാന്‍ ആൻഡ് ദിയു

ദമാന്‍ ആൻഡ് ദിയു

ഗോവയെപ്പോലെ തന്നെ കാലങ്ങളോളം പോർച്ചുഗീസുകാരുടെ കോളനിയായിരുന്ന ഇടമാണ് ദമാൻ ആൻഡ് ദിയു. അതുകൊണ്ടു തന്നെ ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മറ്റൊരു മുഖമായിരിക്കും ഉണ്ടാവുക. സാസ്കാരിക പരിപാടികളാണ് ക്രിസ്മസ് കാലത്തെ ഇവിടുത്തെ ആകര്‍ഷണം. നാടിന്‍റെ ചരിത്രവും കഥകളും ഒക്കെ ഉൾക്കൊള്ളുന്ന ഇവിടുത്തെ പ്രത്യേക പരിപാടികൾ കാണുവാൻ വിദേശികളടക്കമുള്ളവർ എത്തുന്നു. പോർച്ചുഗീസ് നൃത്തങ്ങളുടെ വിവിധ രൂപങ്ങളും ഇവിടെ ചില സമയങ്ങളിൽ കാണുവാൻ സാധിക്കും.

ബോംബേ

ബോംബേ

ക്രിസ്മസിന്റെ ആഘോഷങ്ങളാൽ നിറഞ്ഞു നിൽക്കുന്ന നഗരമാണ് മുംബൈ.ക്രിസ്മസിന്റെ ഭക്തി നിർഭരമായ ചടങ്ങുകളേക്കാൾ ഉപരിയായി നാടിന്റെ ആഘോഷങ്ങളാണ് മുംബൈയെ പ്രസിദ്ധമാക്കുന്നത്. എങ്കിലും ബാന്ദ്രയിലെയും ഹിൽ റോഡിലെയും ചർച്ച് റോഡിലെയും ഒക്കെ പള്ളികളിലെ ആഘോഷങ്ങളിൽ പങ്കെടുക്കുവാനായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്തുന്നു. പാർട്ടികളും ഡാൻസുകളും ആഘോഷങ്ങളും ന്യൂ ഇയർ ആവുന്നതുവരെ ഇവിടെ സജീവമായിരിക്കും.

 ദാദ്രാ ആന്‍ഡ് നഗർ ഹവേലി

ദാദ്രാ ആന്‍ഡ് നഗർ ഹവേലി

ദാദ്രാ ആന്‍ഡ് നഗർ ഹവേലി സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയങ്ങളിലൊന്നാണ് ക്രിസ്മസ് കാലം. പുതുമയുടെ മോടിയൊന്നും ഇല്ലാതെ വളരെ ലളിതവും ഗ്രാമീണവുമായ രീതിയിൽ ആഘോഷിക്കുവാൻ പറ്റിയ ഇടങ്ങളിലൊ്നായാണ് ഇതിനെ സ‍ഞ്ചാരികൾ കാണുന്നത്. ഇവിടുത്തെ പള്ളികളിലെ പാതിരാ കുർബാനയും ശേഷമുള്ള ആഘോഷങ്ങളും ഒരിക്കലും ഇവിടെയെത്തുന്നവർ മുടക്കാറില്ല.

ബാംഗ്ലൂർ

ബാംഗ്ലൂർ


മെട്രോ ലൈഫിൽ ക്രിസ്മസ് ആഘോഷിക്കുവാൻ താല്പര്യമുള്ളവർക്ക് വരുവാനുള്ള ഇടമാണ് ബാംഗ്ലൂർ. രാവിലെ പകലാക്കിയുള്ള ആഘോഷങ്ങളും ഡാൻസും ബഹളങ്ങളും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ. ഭക്ഷണവും ആഘോഷങ്ങളും ഒക്കെയാണ് ഇവിടേക്ക് ആളുകളെ കൊണ്ടുവരുന്നത്.

 വടക്കു കിഴക്കൻ ഇന്ത്യ

വടക്കു കിഴക്കൻ ഇന്ത്യ

വടക്കു കിഴക്കൻ ഇന്ത്യയുടെ സൗന്ദര്യം ആസ്വദിക്കുവാൻ പോകുവാൻ പറ്റിയ ഇടമാണ് വടക്കുകിഴക്കൻ ഇന്ത്യ. ഷില്ലോങ്ങിലെ ക്രിസ്മസ് ആഘോഷം ഇന്ത്യയിലെ എണ്ണം പറഞ്ഞ ആഘോഷങ്ങളിൽ ഒന്നാണ്. മലമടക്കുകളും കാടുകളും മഞ്ഞും ഒക്കെയായി ഒരു വധുവിനെപ്പോലെ അണിഞ്ഞൊരുക്കി നിൽക്കുന്ന ഇവിടെ ഓരോ കോണിലും ആഘോഷങ്ങൾ കാണാം.

Read more about: christmas travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X