Search
  • Follow NativePlanet
Share
» »പാപ്പാഞ്ഞിയെ കത്തിക്കുന്ന കാർണിവൽ മുതൽ ഒഴുകുന്ന കോട്ടേജ് വരെ..ന്യൂ ഇയർ ആഘോഷിക്കുവാൻ ഈ വഴികൾ

പാപ്പാഞ്ഞിയെ കത്തിക്കുന്ന കാർണിവൽ മുതൽ ഒഴുകുന്ന കോട്ടേജ് വരെ..ന്യൂ ഇയർ ആഘോഷിക്കുവാൻ ഈ വഴികൾ

അങ്ങനെ 2019 ന് തിരശ്ശീല വീഴുവാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രം.... കഴിഞ്ഞപോയ ഒരു വർഷം സമ്മാനിച്ച നല്ലതും മോശവുമായ കാര്യങ്ങളിൽ നിന്നും പഠിച്ച് പുതിയ ഒരു വർഷത്തിലേക്കാണിനി പോകുന്നത്. പുതിയ തീരുമാനങ്ങളും യാത്രകളും ഒക്കെ നടപ്പാക്കുവാൻ പറ്റിയ 2020 വരുമ്പോൾ എങ്ങനെ വേണം പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുവാൻ എന്നാലോചിച്ചോ? യാത്രകളെ സ്നേഹിക്കുന്നവരാണെങ്കില്‍ പുതുവർഷത്തെ സ്വീകരിക്കുവാൻ പുതിയ ഇടങ്ങൾ തിര‍ഞ്ഞെടുക്കാം. ഒരുപാട് ദൂരെയൊന്നും പോകാതെയാണ് ആഘോഷങ്ങളെങ്കിൽ കേരളത്തിൽ തന്നെ അതിനുള്ള അവസരങ്ങള്‍ ധാരാളമായുണ്ട്. ഇതാ കേരളത്തില് പുതുവർഷം ആഘോഷിക്കുവാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെടാം...

കോവളം

കോവളം

കേരളത്തിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ബീച്ച് ഡെസ്റ്റിനേഷനുകളിലൊന്നായ കോവളം ബീച്ച് പുതുവർഷാഘോഷങ്ങൾക്ക് പേരുകേട്ട ഇടമാണ്. വിദേശികൾ ധാരാളമായി എത്തിച്ചേരുന്ന ഇടമായതിനാൽ ഇവിടുത്തെ പുതുവർഷാഘോഷങ്ങൾ മറ്റിടങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തമായിരിക്കും.

തെക്കിന്റെ പറുദീസ എന്നു വിളിക്കപ്പെടുന്ന കോവളം ആക്ടീവാകുന്ന സമയം ഉച്ചയോടെയാണ്. കടകൾക്കും സഞ്ചാരികൾക്കും ജീവൻവെച്ച് വൈകുന്നേരങ്ങളിൽ ആഘോഷത്തിനു തുടക്കം കുറിച്ച് പുലർച്ചെ വരെ നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ആഘോഷങ്ങൾ. അവധി ദിവസങ്ങൾ ആഘോഷിക്കുവാനെത്തുന്ന വിദേശികളും കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളും ആയുർവ്വേദ റിസോർട്ടുകളും തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങള്‍.

വെള്ളായണി കായലിനോട് ചേർന്നാണ് കോവളം ബീച്ചുള്ളത്. തിരുവനന്തപുരം നഗരത്തിൽ നിന്നും 14 കിലോമീറ്റർ സഞ്ചരിക്കണം ഇവിടെ എത്തുവാൻ.

ആലപ്പുഴ

ആലപ്പുഴ

ന്യൂ ഇയർ ആഘോഷിക്കുവാൻ പല വഴികളുമുണ്ടെങ്കിലും അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ആലപ്പുഴയിലേത്. ഇവിടുത്തെ കടൽത്തീരങ്ങളും ബീച്ചും മാത്രമല്ല, കായൽക്കാഴ്ചകളും ന്യൂ ഇയർ ആഘോഷത്തിൽ ഉൾപ്പെടുത്താം.

ബീച്ചിലെ ആഘോഷങ്ങൾക്ക് പ്രത്യേക ഭംഗിയാണെങ്കിലും പുതുവർഷാഘോഷങ്ങൾക്ക് വ്യത്യസ്തമായി ഇവിടുത്തെ കെട്ടുവള്ളങ്ങൾ തിരഞ്ഞെടുക്കാം. ഒരു മണിക്കൂർ മുതൽ ഒരു രാത്രി വരെ വാടകയ്ക്കു ലഭിക്കുന്ന തരത്തിലുള്ള പ്ലാനുകൾ ഇവിടെയുണ്ട്. പകൽ മുഴുവന്‍ ആഘോഷങ്ങളുമായി കായലിലൂടെ കറങ്ങി, രാത്രി കരയ്ക്കടുപ്പിച്ച് ബാക്കി ആഘോഷങ്ങൾ ഇവിടെവെച്ചു നടത്തുന്ന രീതിയിൽ യാത്രകൾ പ്ലാൻ ചെയ്യാം.

എന്നാൽ ന്യൂ ഇയർ സമയം തിരക്കുള്ള സീസണായതിനാൽ കെട്ടുവള്ളങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുവാൻ ശ്രമിക്കുക.

കൊച്ചി

കൊച്ചി

പുതുവർഷാഘോഷങ്ങൾക്ക് ഏറ്റവും അധികം ആളുകൾ കേരളത്തിൽ എത്തിച്ചേരുന്ന ഇടം കൊച്ചിയാണ്. മെട്രോ നഗരത്തിന്റെ എല്ലാ സാധ്യതകളും ഇവിടെ ആസ്വദിക്കാം എന്നതു മാത്രമല്ല, ഫോർട്ട് കൊച്ചിയെന്ന ആകർഷണവും ഇവിടെയുണ്ട്. കൊച്ചിയിലെ ആഘോഷങ്ങൾ വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ഇവിടേക്ക് ആളുകളെ എത്തിക്കുന്നു.

ഫോര്‍ട്ട് കൊച്ചിയിൽ നടക്കുന്ന കൊച്ചിൻ കാർണിവലാണ് മറ്റൊരു ആകർഷണം. ന്യൂ ഇയറിനോട് അടുപ്പിച്ച് നടക്കുന്ന കാർണിവലിൽ ഡിസംബർ 31 ന് അര്‍ധരാത്രിയിൽ നടക്കുന്ന പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങ് കാണുവാനായി ആയിരക്കണക്കിന് ആളുകളാണ് ഫോർട്ട് കൊച്ചി ബീച്ചിനോട് ചേർന്നുള്ള സ്ഥലത്ത് എത്തുന്നത്.

കോഴിക്കോട് ബീച്ച്

കോഴിക്കോട് ബീച്ച്

മലബാറിന്റെ ആഘോഷങ്ങൾ കാണുവാൻ കോഴിക്കോട് ബീച്ചിനു പോകാം. കോഴിക്കോടിന്റെ രുചിയും കാഴ്ചകളും ആസ്വദിച്ച് കോഴിക്കോട് ഒരു ദിവസം ചിലവഴിക്കുന്നത് ജീവിതത്തിലെ തന്നെ വ്യത്യസ്തമായ ഒരു അനുഭവമാക്കി മാറ്റാം. കോഴിക്കോട് പട്ടണത്തിലൂടെയുള്ള നടത്തവും മാനാഞ്ചിറയിലെ വിശ്രമവും മിഠായിത്തെരുവിലെ പലഹാരങ്ങളും ഒക്കെയായി ന്യൂ ഇയർ അവിസ്മരണീയമാക്കും.

 മൺറോ തുരുത്ത്

മൺറോ തുരുത്ത്

കൊല്ലത്തിന്റെ അഭിമാനക്കാഴ്ചകളിൽ ഒന്നായ മൺറോ തുരുത്തും ന്യൂ ഇയർ ആഘോഷങ്ങൾക്കു തിരഞ്ഞെടുക്കാം. വഞ്ചിയിലൂടെ കണ്ടൽക്കാടുകളും കനാലും കടന്നുള്ള യാത്രയായതിനാൽ രാത്രി സമയങ്ങളിൽ വഞ്ചിയാത്ര പറ്റുമോ എന്ന് അന്വേഷിച്ചതിനു ശേഷം പ്ലാൻ ചെയ്യുക. അല്ലാത്ത പക്ഷം അതിരാവിലെയുള്ള വഞ്ചി യാത്ര തിരഞ്ഞെടുക്കാം. അഷ്ടമുടിക്കായല്‍ കല്ലടയാറുമായി ചേരുന്ന ഭാഗത്താണ്‌ തുരുത്തുള്ളത്. എട്ടു തുരുത്തും ആയിരം കൈത്തോടുകളുമുള്ള ഇടം എന്നാണ് പഴമക്കാര്‌ മൺറോ തുരുത്തിനെ വിശേഷിപ്പിക്കുന്നത്. മൂന്നു ഭാഗങ്ങളും കല്ലടയാറിനാൽ ചുറ്റപ്പെട്ടു കിടക്കുയാണ് തുരുത്ത്. കണ്ണു തുറന്ന് പ്രകൃതിയിയെ അറിയാം എന്നതാണ് ഇവിടുത്തെ യാത്രയുടെ പ്രധാന ഗുണം.

കൊല്ലത്തു നിന്ന്‌ 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ്‌ മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്‌.

PC:wikimedia

മുഴപ്പിലങ്ങാട് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് കണ്ണൂർ ജില്ലിലാണുള്ളത്. ഏകദേശം നാലു കിലോമീറ്ററിലധികം ദൂരത്തിൽ നീണ്ടു കിടക്കുന്ന കടൽത്തീരത്തുകൂടി കടലിന് സമാന്തരമായി വണ്ടിയോടിച്ച് ആസ്വദിക്കാം എന്നതാണ് ഈ യാത്രയുടെ പ്രധാന ആകർഷണം. തലശ്ശേരിക്കും കണ്ണൂരിനും ഇടയിലായി സ്ഥിതി ചെയ്യുന്നതിനാൽ രണ്ടു നാടുകളും കാണാനും അവിടുത്തെ രുചികൾ ആസ്വദിക്കുവാനും സാധിക്കും എന്നൊരു പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്. ഇവിടുത്തെ കടലിന് ആഴം കുറവായതിനാൽ ധൈര്യമായി കടലിലിറങ്ങുവാനും സാധിക്കും.

കണ്ണൂര്‍ നിന്ന് പതിനഞ്ച് കിലോമീറ്ററും തലശ്ശേരിയില്‍ നിന്ന് 8 കിലോമീറ്റര്‍ ദൂരവുമാണ് ഈ ബീച്ചിലേക്കുള്ളത്.

PC:Shagil Kannur

പൂവാർ

പൂവാർ

കായലിലൂടെ ഒഴുകി നടക്കുന്ന കോട്ടേജുകളില്‍ താമസിച്ച് ന്യൂ ഇയർ അടിച്ചു പൊളിക്കുവാൻ പ്ലാനുണ്ടെങ്കിൽ നേരെ തിരുവനന്തപുരത്തെ പൂവാറിന് വിടാം. കടലും കായലും സംഗമിക്കുന്ന പൂവാറെനന് അത്ഭുത നാട് ഓരോ യാത്രയിലും ഓരോ അനുഭവങ്ങളാണ് സഞ്ചാരികൾക്കു നല്കുന്നത്. മറ്റൊരു തീരങ്ങളിലും കാണാൻ സാധാക്കാത്ത ശാന്തതയാണ് ഇവിടുത്തെ ആകർഷണം. യാതൊരു വിധ ബഹളങ്ങളുമില്ലാതെ വെള്ളത്തിൽ പുതുവർഷം ഇവിടെ ആഘോഷിക്കാം. കണ്ടൽക്കാടുകളും പച്ചപ്പുമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച .

കോവളത്തു നിന്നും 16 കിലോമീറ്ററും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 21 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC:Midhun Subhash

 ഇല്ലിക്കൽകല്ല്

ഇല്ലിക്കൽകല്ല്

സാഹസികമായ ഒരു യാത്രയാണ് നോക്കുന്നതെങ്കിൽ കോട്ടയം പാലായ്ക്ക് സമീപത്തുള്ള ഇല്ലിക്കല്‍ കല്ലിലേക്ക് പോകാം. വൈകിട്ട് ആറു മണിക്ക് ശേഷം ഇവിടെ പ്രവേശനമില്ലെങ്കിലും കാഴ്ചകൾ അടിപൊളിയായതിനാൽ അതിനു മുൻപ് ഇവിടം കണ്ടിറങ്ങാം. മാർമല വെള്ളച്ചാട്ടമാണ് സമീപത്തുള്ള മറ്റൊരു കാഴ്ച

നരകത്തിലേക്കുള്ള പാലവും അതിനപ്പുറത്തെ നീലക്കൊടുവേലിയും...ഇല്ലിക്കൽ കല്ല് ഒളിപ്പിച്ച രഹസ്യങ്ങൾ

PC:Kkraj08

വാഗമൺ

വാഗമൺ

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന വാഗമൺ. ന്യൂ ഇയര്‍ ആഘോഷിക്കുവാൻ ആളുകൾ തിരഞ്ഞെടുക്കുന്ന പ്രധാന ഇടങ്ങളിലൊന്നും ഇതു തന്നെ. മൊട്ടക്കുന്നും തടാകവും പുൽമേടും പൈൻ ഫോറസ്റ്റുമാണ് ഇവിടുത്തെ കാഴ്ചകളിൽ പ്രധാനപ്പെട്ടത്. ഡിസംബർ, ജനുവരി മാസങ്ങളിൽ അതിശൈത്യം അനുഭവപ്പെടുന്നതിനാൽ ആ കാലാവസ്ഥയിൽ അടിച്ചു പൊളിക്കുവാൻ ഒരുപാട് ആളുകൾ എത്തും. കോടമഞ്ഞിലെ ക്യാംപ് ഫയറും ടെന്റിലെ താമസവും ഒക്കെ തയ്യാറാക്കി നല്കുന്ന ഇടങ്ങളും ഇവിടെ ധാരാളമുണ്ട്.

കടലിനു നടുവിലെ കോട്ടയും കോട്ടയ്ക്കുള്ളിലെ കടൽക്കുഴിച്ച കുളവും..വിചിത്രം!!

കേക്കും നക്ഷത്രവും മാത്രമല്ല...ക്രിസ്തുമസ് ഷോപ്പിങ്ങെന്നാൽ ഇതൊക്കെയാണ്...!!

Read more about: new year beach travel ideas kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X