Search
  • Follow NativePlanet
Share
» »കാവേരി ഒഴുകുന്ന വഴിയേ ഒരു യാത്ര!!

കാവേരി ഒഴുകുന്ന വഴിയേ ഒരു യാത്ര!!

കാവേരി ടൂറുകളെക്കുറിച്ചു കേട്ടിട്ടുണ്ടോ? കാവേരി ഒഴുകുന്ന തീരത്തെ പ്രധാന ഇടങ്ങൾ കണ്ടും കേട്ടും അറിഞ്ഞുമൊരു യാത്ര! തലക്കാവേരിയിൽ നിന്നും ഉത്ഭവിച്ച് കർണ്ണാടകയെയും തമിഴ്നാടിനെയും ഒരുപോലെ നനച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന കാവേരി രൂപം കൊടുത്തിട്ടുള്ള സംസ്കാരങ്ങൾ നിരവധിയുണ്ട്. പുണ്യ നദികളിലൊന്നായ ഇത് വിവിധ തരം മനുഷ്യരുടെ ജീവിതത്തെ കെട്ടിപ്പടുക്കുന്നതിനും സഹായിച്ചിട്ടുണ്ട്.

കാവേരി ഒഴുകുന്ന വഴിയിലൂടെ ഒരു യാത്ര ചെയ്താൽ ഇത് കണ്ടറിയാം. തലക്കാവേരിയിൽ തുടങ്ങി കുടകിറങ്ങി ഒടുവിൽ കാരക്കലിനടുത്ത് കടലിൽ പതിക്കുമ്പോഴേക്കും കാണുവാൻ ഒരുപാട് ഇടങ്ങളായിട്ടുണ്ട്. ഇതാ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കർണ്ണാടകയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടാം...

Cocer PC:Rehman Abubakr

തലക്കാവേരി

തലക്കാവേരി

കാവേരിയുടെ തീരങ്ങൾ തേടിയുള്ള യാത്ര തുടങ്ങുവാൻ ഏറ്റവും യോജിച്ച ഇടം കാവേരി നദിയുടെ തുടക്കമാണ്. പശ്ചിമ ഘട്ടത്തിന്റഖെ ഭാഗമായ ബ്രഹ്മഗിരിയോട് ചേർന്നാണ് ഇത് സ്ഥതിി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നു 4187 അടി ഉയരെയുള്ള തലക്കാവേരി ഒരു തീർഥാടന കേന്ദ്രം കൂടിയാണ്. പുണ്യ നദിയായ കാവേരിയുടെ ഉത്ഭവ സ്ഥാനം തേടി കേരളത്തിൽ നിന്നും കർണ്ണാടകയിൽ നിന്നും ഒട്ടേറെ വിശ്വാസികൾ ഇവിടെ എത്തുന്നു. കാവേരി നദി ഉത്ഭവിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഒരു പുണ്യ സ്ഥാനം ക്ഷേത്രത്തിനോട് ചേർന്ന് ഇവിടെ കാണാം.
രാവിലെ 6.30 മുതൽ വൈകിട്ട് 8.30 വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം.

PC:Sibekai

ബാംഗ്ലൂർ ബന്ദ് ചൊവ്വാഴ്ച- മെട്രോ പ്രവർത്തിക്കുമോ? നഗരത്തിൽ ലഭ്യമാകുന്നത് ഈ സർവീസുകൾ മാത്രംബാംഗ്ലൂർ ബന്ദ് ചൊവ്വാഴ്ച- മെട്രോ പ്രവർത്തിക്കുമോ? നഗരത്തിൽ ലഭ്യമാകുന്നത് ഈ സർവീസുകൾ മാത്രം

ബാഗമണ്ഡല

ബാഗമണ്ഡല

കാവേരി നദിയുടെ തീരത്തുകൂടിയുള്ള യാത്രയിൽ അടുത്ത സ്റ്റോപ്പ് ബാഗമണ്ഡലയിലാണ്. തലക്കാവേരിയുടെ കവാടം എന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ. ദക്ഷിണ കാശി എന്നു വിളിപ്പേരുള്ള ഇവിടെ വെച്ച് മൂന്നു നദികളാണത്രെ സംഗമിക്കുന്നത്. കാവേരി നദി, കണ്ണകി നദി, പിന്നെ ഭൂമിക്കടിയിൽ നിന്നും സുജ്യോതി എന്ന നദിയും.
ഇതിനു സമീപത്തായാണ് ബാഗമണ്ഡലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്.

PC:Ayan Mukherjee

അബ്ബെ വെള്ളച്ചാട്ടം

അബ്ബെ വെള്ളച്ചാട്ടം

കണ്ണുകൾക്കു വിരുന്നും കയ്യിലെ ക്യാമറയ്ക്ക് വിശ്രമമില്ലാത്ത പണി കൊടുക്കുന്നതുമായ ഇടമാണ് അബ്ബെ വെള്ളച്ചാട്ടം. കാടുകളിലൂടെ പാഞ്ഞെട്ടി പാറക്കെട്ടുകളിലൂടെ ആർത്തലച്ച് വരുന്ന അബ്ബെ വെള്ളച്ചാട്ടം മടിക്കേരിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. 70 അടി ഉയരത്തിൽ പാറക്കെട്ടുകളിലൂടെ താഴേക്ക് കുതിക്കുന്ന ഈ വെള്ളച്ചാട്ടം കൂർഗ് വിനോദ സഞ്ചാര രംഗത്തെ പ്രധാന ആകർഷണം കൂടിയാണ്. കാപ്പിത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള വഴിയിലൂടെ എത്തിച്ചേരേണ്ട അബ്ബെ വെള്ളച്ചാട്ടം ഇവിടെ നിന്നും ഒഴുകി കാവേരിയിൽ ചേരുകയാണ് ചെയ്യുന്നത്. ജെസി എന്നായിരുന്നുവത്രെ ഈ വെള്ളച്ചാട്ടം ബ്രിട്ടീഷുകാരുടെ കാലത്ത് അറിയപ്പെട്ടിരുന്നത്. ഇവിടം സന്ദർശിച്ച ഒരു ബ്രിട്ടീഷ് ചാപ്ലിൻ ഇതിന്റെ വന്യമായ ഭംഗി കണ്ട് തന്റെ മകളുടെ പേരായ ജെസി എന്ന് നല്കിയതാണ് കാരണം. പിന്നീട് അബ്ബി തന്നെയാവുകയായിരുന്നു.

PC:Sujith.js

ദുബാരെ

ദുബാരെ

കുടക് ജില്ലയിലെ ദുബാരെ എലിഫന്‍റ് ക്യാംപിന്റെ പേരിലാണ് പ്രശസ്തമായിരിക്കുന്നത്. കാവേരിയുടെ തീരത്തുള്ള ദുബാരെ വനത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ആനകളെ കാട്ടിൽ നിന്നും കൊണ്ടുവന്ന ആവശ്യമായ പരിശീലനങ്ങൾ നല്കുന്ന ഇടമാണ്. ആനകളെ അടുത്തുപോയി കാണുവാനും കളിപ്പിക്കുവാനും കുറച്ചധികം ധൈര്യമുണ്ടെങ്കിൽ കുളിപ്പിക്കുവാനും ഇവിടെ സാധിക്കും. ഇത് കൂടാതെ ട്രക്കിങ്ങിനും ഫിഷിങ്ങിനും റിവർ റാഫ്ടിങ്ങിനും ഒക്കെ വേറെയും സൗകര്യങ്ങളുണ്ട്. രാവിലെ 10.00 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 4.00 മുതൽ 5.00 വരെയുമാണ് ഇവിടുത്തെ പ്രവേശന സമയം.

PC:Rameshng

 നിസ്സർഗ്ഗദമ

നിസ്സർഗ്ഗദമ

64 ഏക്കറിലധികം സ്ഥലത്തായി പരന്നു കിടക്കുന്ന പ്രസിദ്ധമായ ഒരു ദ്വീപാണ് നിസ്സർഗ്ഗദമ. കാവേരിയുടെ നടുവിലായി കിടക്കുന്ന ഇത് കൂർഗിലെത്തുന്നവരുടെ പ്രിയ സങ്കേതം കൂടിയാണ്. മുളങ്കൂട്ടവും തൂക്കൂപാലങ്ങളും ഒക്കെ ചേർന്ന ഇത് ഒരു എക്കോളജിക്കൽ പാർക്ക് കൂടിയാണ്. ഡീർ പാർക്ക്, കുട്ടികളുടെ പാർക്ക്, ബോട്ടിങ്ങ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങള്‍.
ഏകദേശം ആറു മുതൽ എട്ടു മണിക്കൂർ വരെ വേണം ഇവിടം കണ്ടു തീർക്കുവാൻ.

PC:Shanmugamp7

Read More:ഒറ്റയിടത്ത് പത്ത് വെള്ളച്ചാട്ടം.. പിന്നെ കുളിയും കുട്ടവഞ്ചി യാത്രയും.. ഒരു ദിവസം പൊളിക്കാൻ ഹൊഗനക്കൽ

കൃഷ്ണരാജ സാഗർ

കൃഷ്ണരാജ സാഗർ

കാവേരി നദിയിലെ പ്രസിദ്ധമായ ഒരു അണക്കെട്ടും അതിനോട് ചേർന്നുള്ള ഒരു തടാകവുമാണ് കൃഷ്ണ രാജ സാഗർ. മൈസൂർ രാജാവായിരുന്ന മഹാരാജ കൃഷ്ണരാജ വോഡയാർ നാലാമനിൽ നിന്നുമാണ് അണക്കെട്ടിന് പേരു ലഭിക്കുന്നത്. 1911 ൽ തുടങ്ങി 1924 ലാണ് 130 അടി നീളമുള്ള ഈ അണക്കെട്ടിന്റെ പണി കഴിയുന്നത്. സിമന്റിന് പകരം സുർക്കി മിശ്രിതമാണ് ഇതിന്‍റെ നിർമ്മാണത്തിന് ഉപയോഗിച്ചത് എന്നൊരു പ്രത്യേകതയും ഇതിനുണ്ട്.
ഇതിനു സമീപത്തായാണ് ബൃന്ദാവൻ ഗാർദൻ സ്ഥിതി ചെയ്യുന്നത്.

PC:Ashwin Kumar

ശ്രീരംഗപട്ടണം

ശ്രീരംഗപട്ടണം

ചരിത്രപരവും സാംസ്കാരികവും മതപരവുമായ ഒട്ടേറെ പ്രത്യേകതകളുള്ള ഇടമാണ് ശ്രീരംഗപട്ടണം. . കാവേരി നദിയുടെ രണ്ട് ശാഖകൾക്കിടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാവേരി നദിയിലെ ഒരു ദ്വീപായ ഇത് സുല്‍ത്താന്‍ ഹൈദരലിയുടെയും മകന്‍ ടിപ്പുവിന്റെയും കാലത്ത് മൈസൂരിന്റെ തലസ്ഥാനമായിരുന്നു. രംഗനാഥ സ്വാമി ക്ഷേത്രം,ശിവാനസമുദ്രം, സംഗമം എന്നീ വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.
ബാംഗ്ലൂരില്‍നിന്നും 127 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

PC:K R Ramesh

സോംനാഥപുര

സോംനാഥപുര

ചെന്നകേശവ ക്ഷേത്രത്തിന്‍റെ പേരിൽ പ്രസിദ്ധമായ ഇടമാണ് സോംനാഥപുര. മൈസൂരിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിപ്പെടുന്ന സോംനാഥപുര പേരുകേട്ടിരിക്കുന്നത് പ്രസിദ്ധമായ ചെന്നകേശവ ക്ഷേത്രത്തിന്റെ പേരിലാണ്. 1268 ൽ ഹൊയ്സാല രാജാവായിരുന്ന നരസിംഹ മൂന്നാമനാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. അതിമനോഹരമായ കൊത്തുപണികളാണ് ഇതിന്‍റെ പ്രത്യേകത.

യാത്രയ്ക്ക് യോജിച്ച ട്രാവൽ ഇൻഷുറൻസ് എടുക്കേണ്ടത് ഇങ്ങനെ!യാത്രയ്ക്ക് യോജിച്ച ട്രാവൽ ഇൻഷുറൻസ് എടുക്കേണ്ടത് ഇങ്ങനെ!

ബൈക്കിലാണോ അടുത്ത യാത്ര പ്ലാൻ ചെയ്യുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...ബൈക്കിലാണോ അടുത്ത യാത്ര പ്ലാൻ ചെയ്യുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

PC:Dineshkannambadi

Read more about: river karnataka coorg നദി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X