Search
  • Follow NativePlanet
Share
» »കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട്...ഇത് ഗ്വാളിയര്‍

കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട്...ഇത് ഗ്വാളിയര്‍

ശക്തരായ ഭരണാധികാരികളുടെയും രാജവംശങ്ങളുടെയും കഥപറയുന്ന നഗരമാണ് ഗ്വാളിയാര്‍

By Elizabath

ശക്തരായ ഭരണാധികാരികളുടെയും
രാജവംശങ്ങളുടെയും കഥപറയുന്ന നഗരമാണ് മധ്യപ്രദേശിലെ പ്രധാന പട്ടണങ്ങളിലൊന്നായ ഗ്വാളിയാര്‍. മഹത്തായ ഈ പാരമ്പര്യത്തിന്റെ അടയാളങ്ങളാണ് ഇവിടെ കാണപ്പെടുന്ന കോട്ടകളും കൊട്ടാരങ്ങളും. തോമര്‍, മുഗള്‍ രാജവംശം, മറാത്താസ്, സിന്ധ്യന്‍സ് തുടങ്ങി ഒട്ടനവധി രാജവംശങ്ങളുടെ ഭരണത്തിന് ഇവിടം സാക്ഷിയായിട്ടുണ്ട്.
മധ്യപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഗ്വാളിയാറില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും എത്തുന്നത്.
അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സിലെ സംഗീതഞ്ജനായിരുന്ന താന്‍സന്റെ ജന്‍മനാട് ഗ്വാളിയാറാണ്. അതിനാല്‍തന്നെ എല്ലാ വര്‍ഷവും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇവിടെ മൂന്നു നാല് ദിവസം നീണ്ടു നില്‍ക്കുന്ന താന്‍സെന്‍ മ്യൂസിക് ഫെസ്റ്റിവല്‍
ഇവിടെയെത്തുന്നവരെ ആകര്‍ഷിക്കുന്ന ഒന്നാണ്.

നോയിഡ

നോയിഡ

നോയിഡയെക്കുറിച്ച് ഒട്ടും അറിയപ്പെടാത്ത ഒരു കാര്യമാണ് അതിന്റെ പൂര്‍ണ്ണരൂപം. ഇന്ത്യയിലെ ആസൂത്രിത നഗരങ്ങളിലൊന്നായ ഇതിന്റെ പൂര്‍ണ്ണരൂപം ന്യൂ ഒഖ്‌ല ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി എന്നാണ്. ഡെല്‍ഹിയില്‍ നിന്നും 47 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
വേള്‍ഡ് ഓഫ് വണ്ടര്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക്,ഇസ്‌കോണ്‍ ക്ഷേത്രങ്ങള്‍, സ്തൂപ 18 ആര്‍ട് ഗാലറി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.
PC: Os Rúpias

 ആഗ്ര

ആഗ്ര

തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ലോകപ്രശസ്തമായ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്ര. യമുനാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന താജ്മഹല്‍ യുനസ്‌കോയുടെ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരിടം കൂടിയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന സ്ഥലമാണ് താജ്മഹല്‍.
കൂടാതെ ആഗ്രാ ഫോര്‍ട്ട്, ഫത്തേപൂര്‍ സിക്രി,അക്ബറുടെ ശവകുടീരം, ജമാ മസ്ജിദ്, തുടങ്ങിയവയാണ് ആഗ്രയില്‍ സന്ദര്‍ശിക്കേണ്ട മറ്റിടങ്ങള്‍.

PC: Travelbusy.com

മൊറേന

മൊറേന

ഗ്വാളിയാറിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മൊറേന. ഗജ്ജക്ക് എന്ന പേരിലുള്ള തദ്ദേശിയ മധുരപലഹാരമാണ് ഇവിടുത്തെ പ്രത്യേകത.
ഒട്ടേറെ അപൂര്‍വ്വ മൃഗങ്ങളുടെ വാസസ്ഥലമായ നാഷണല്‍ ചമ്പല്‍ സാങ്ച്വറി,ബതേശ്വര്‍ ക്ഷേത്രങ്ങള്‍,കോട്ടകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍.

PC: Varun Shiv Kapur

ഗ്വാളിയാര്‍ ഫോര്‍ട്ട്

ഗ്വാളിയാര്‍ ഫോര്‍ട്ട്

ഗ്വാളിയാര്‍ പട്ടണത്തിന്റെ കിരീടമാണ് ഗ്വാളിയാര്‍ കോട്ട. പട്ടണത്തിന്റെ ഏറ്റവും മനോഹരമായ വ്യൂ ആസ്വദിക്കണമെങ്കില്‍ കോട്ട മാത്രമാണ് ശരണം. എട്ടാം നൂറ്റാണ്ടില്‍ തോമര്‍ രാജാവായിരുന്ന മാന്‍ സിങ് തോമര്‍ പണികഴിപ്പിച്ചതാണ് കുന്നിന്‍മുകളിലെ ഈ കോട്ട. പ്രതിരോധത്തിന്റെ ഭാഗമായാണ് കോട്ട നിര്‍മ്മിച്ചത്.
കോട്ട കൂടാതെ കരണ്‍ മഹല്‍, വിതച്രം മഹല്‍, മ്യൂസിയം, ജെയ്ന്‍ ക്ഷേത്രങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റാകര്‍ഷണങ്ങള്‍.

PC: Bgabel

ജയ് വിലാസ് പാലസ്

ജയ് വിലാസ് പാലസ്

മറാത്ത മഹാരാജാവായിരുന്ന ജയജിറാവു സിന്ധ്യ പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജയ് വിലാസ് പാലസ് ഇവിടുത്തെ ആകര്‍ഷണീയമായ കാഴ്ചകളിലൊന്നാണ്. യൂറോപ്യന്‍ രീതിയില്‍ പണിതിരിക്കുന്ന ഈ കൊട്ടാരം ഇപ്പോള്‍ രാജാവിന്റെ പിന്‍തലമുറക്കാരുടെ വാസസ്ഥലമായും കൂടാതെ താല്പര്യമുള്ളവര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്ന കൊട്ടാരമായും നിലനിര്‍ത്തിയിരിക്കുന്നു.

PC: Joash Robin Kale

ഗ്വാളിയാര്‍ സൂ

ഗ്വാളിയാര്‍ സൂ

ഗാന്ധി സൂ എന്നറിയപ്പെടുന്ന ഗ്വാളിയാര്‍ സൂ ഇവിടെ കുടുംബമായി എത്തുന്നവര്‍ക്ക് സമയം ചെലവഴിക്കാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ്.
രാവിലെ ഏട്ടു മണി മുതല്‍ വൈകിട്ട് ആറു വരെ ,ന്ദര്‍ശിക്കാന്‍ കഴിയുന്ന ഈ മൃഗശാല വെള്ളിയാഴ്ചകളില്‍ അടച്ചിടും. വൈറ്റ് ടൈഗര്‍, കലമാനുകള്‍, കരടികള്‍, കുരങ്ങുകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണം.

PC: Ashwin Kamath

സൂര്യ ക്ഷേത്രം

സൂര്യ ക്ഷേത്രം

കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിന്റെ മാതൃകയില്‍ ബിര്‍ള ഗ്രൂപ്പ് നിര്‍മ്മിച്ചിരിക്കുന്ന ഗ്വാളിയാര്‍ സൂര്യക്ഷേത്രം ഇവിടുത്തെ മറ്റൊരാകര്‍ഷണമാണ്. ഈ അടുത്താണ് നിര്‍മ്മിച്ചതെങ്കിലും ഇവിടം ഇപ്പോള്‍ തീര്‍ഥാടകര്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും ഏറെ പ്രശസ്തമാണ്.

PC: Nagarjun Kandukuru

ഗ്വാളിയാറിലെ ശവകുടീരങ്ങള്‍

ഗ്വാളിയാറിലെ ശവകുടീരങ്ങള്‍

അതിസമ്പന്നമായ ചരിത്രമുള്ളതിനാല്‍ ധാരളം രാജവംശങ്ങള്‍ ഇവിടെ വന്നുപോയിട്ടുണ്ട്. അതിന്റെ ശേഷിപ്പുകളാണ് ഇവിടെ കാണുന്ന ശവകുടീരങ്ങള്‍. ഛത്രീസ് ഓഫ് സിന്ധ്യ എന്നപേരില്‍ സിന്ധ്യ രാജാക്കന്‍മാരുടെ ശവകൂടീരവും താന്‍സെന്റെ ശവകുടീരവും റാണി ലക്ഷ്മി ഭായുടെ ശവകുടീരവുമൊക്കെ ഇവിടെ കാണാം.

PC: Unknown

Read more about: madhya pradesh palace forts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X