» »കടബാധ്യതയിലാണോ...ഈ ലക്ഷ്മി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം

കടബാധ്യതയിലാണോ...ഈ ലക്ഷ്മി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം

Written By: Elizabath Joseph

ഹൈന്ദവ വിശ്വാസത്തിലെ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ത്രിമൂര്‍ത്തികളെപ്പോലെ തന്നെ പ്രധാനപ്പെട്ട ആളാണ് ലക്ഷ്മി ദേവി. സമ്പത്തിന്റെ ദേവതയായി അറിയപ്പെടുന്ന ആളാണ് ലക്ഷ്മിദേവി. ദേവിയുടെ അടുക്കല്‍ പ്രാര്‍ഥിച്ചാല്‍ സമ്പത്തിനൊപ്പം ഐശ്വര്യവും കീര്‍ത്തിയും ലഭിക്കുമെന്നാണ് വിശ്വാസം. ദാരിദ്രദുഖത്തില്‍ നിന്നും കരകയറാന്‍ ദേവിയുടെ അടുക്കലെത്തി പ്രാര്‍ഥിക്കുന്ന വിശ്വാസികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ച് ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

ലക്ഷ്മി നാരായണ ക്ഷേത്രം, ഡെല്‍ഹി

ലക്ഷ്മി നാരായണ ക്ഷേത്രം, ഡെല്‍ഹി

ഡെല്‍ഹിയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് ബിര്‍ള ക്ഷേത്രം എന്നറിയപ്പെടുന്ന ലക്ഷ്മി നാരായണ ക്ഷേത്രം. ഡെല്‍ഹിയിലെ പ്രമുഖ വ്യാപാരികളായ ആര്‍. ബിര്‍ളയും വിജയ് ത്യാഗിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ക്ഷേത്രം ലക്ഷ്മിയ്ക്കും വിഷ്ണുവിനുമായാണ് സമര്‍പ്പിച്ചിരിക്കുന്നത്.
ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് മഹാത്മാഗാന്ധി ഉത്ഘാടനം ചെയ്തു എന്നതാണ്. ദിപാവലിക്കും കൃഷ്ണ ജന്‍മാഷ്ടമി സമയത്തുമാണ് കൂടുതല്‍ ആളുകള്‍ ഇവിടെ എത്തുന്നത്. ഗണേശന്‍, ഹനുമാന്‍, ദുര്‍ഗാദേവി, മഹാദേവന്‍ തുടങ്ങിയവരെയും ഇവിടെ ആരാധിക്കുന്നു.

Pc:Ashishbhatnagar72

മഹാലക്ഷ്മി മന്ദിര്‍, മുംബൈ

മഹാലക്ഷ്മി മന്ദിര്‍, മുംബൈ

മുംബൈയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് മഹാലക്ഷ്മി ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടക്കുന്ന സമയത്ത് ഇതിനെച്ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായത്രെ. അങ്ങനെ ഇരിക്കുമ്പോള്‍ മഹാലക്ഷ്മി തന്നെ ക്ഷേത്രം പണിയുന്ന ചുമതലയുള്ളയാള്‍ക്ക് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ക്ഷേത്രം പണിയേണ്ട സ്ഥലം കാണിച്ചുകൊടുത്തു എന്നാണ് പറയുന്നത്. പിന്നീട് ദേവി പറഞ്ഞ വേര്‍ളി എന്ന സ്ഥലത്താണ് ഇത് നിര്‍മ്മിച്ചത്.

PC:Suyogaerospace

മഹാലക്ഷ്മി ക്ഷേത്രം, കോലാപൂര്‍

മഹാലക്ഷ്മി ക്ഷേത്രം, കോലാപൂര്‍

മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് കോലാപൂര്‍ മഹാലക്ഷ്മി ക്ഷേത്രം. ദേവിയുടെ ശക്തിപീഠങ്ങളില്‍ ഒന്നുകൂടിയാണ് ഈ ക്ഷേത്രം. 1800 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം കര്‍ണാടകയിലെ ചാലൂക്യ വിഭാഗക്കാരാണ് നിര്‍മ്മിച്ചത്.

PC:Tanmaykelkar

 ലക്ഷ്മി ദേവി ക്ഷേത്രം, ഹാസന്‍

ലക്ഷ്മി ദേവി ക്ഷേത്രം, ഹാസന്‍

കര്‍ണ്ണാടകയിലെ ഹാസനില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ലക്ഷ്മി ദേവി ക്ഷേത്രം. ഹൊയ്‌സാല രാജവംശത്തിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ഹൊയ്‌സാല വാസ്തുവിദ്യയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും പഴയ ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ്. ഇവിടെ ലക്ഷ്മി ദേവിയുടെ മാത്രമല്ല, മറ്റു പല ദൈവങ്ങളുടെയും പ്രതിഷ്ഠ ഇവിടെ കാണാന്‍ സാധിക്കും.

PC:Dineshkannambadi

അഷ്ടലക്ഷ്മി ക്ഷേത്രം, ചെന്നൈ

അഷ്ടലക്ഷ്മി ക്ഷേത്രം, ചെന്നൈ

ചെന്നൈയിലെ എലിയട്ട് ബീച്ചിനു സമീപം സ്ഥിതി ചെയ്യുന്ന അഷ്ടലക്ഷ്മി ക്ഷേത്രം ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ലക്ഷ്മി ക്ഷേത്രങ്ങളില്‍ ഒന്നാണ്. ലക്ഷ്മി ദേവിയുടെ എട്ടു രൂപങ്ങളെ എട്ടു മുറികളിലായി വെച്ചാണ് ഇവിടെ ആരാധിക്കുന്നത് എന്നൊരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.

PC:Sudharsun.j

Read more about: chennai temples maharashtra

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...