» »മനശ്ശാന്തിയേകും തീര്‍ഥാടന കേന്ദ്രങ്ങള്‍

മനശ്ശാന്തിയേകും തീര്‍ഥാടന കേന്ദ്രങ്ങള്‍

Posted By: Elizabath

തീര്‍ഥാടനമെന്നാല്‍ ഒരു തരത്തിലുള്ള യാത്രയാണ്. നമ്മളെ ബന്ധിപ്പിക്കുന്ന എല്ലാ ചരടുകളില്‍നിന്നും ഒരു വിടുതല്‍ തേടി നടത്തുന്ന തീര്‍ഥായാത്രകള്‍ക്ക് എവിടെ പോകണം എന്നറിയില്ലേ..ഇതാ ഇന്ത്യയില്‍ തീര്‍ഥാടനത്തിനു പോകുവാന്‍ പറ്റിയ സ്ഥലങ്ങള്‍...

തിരുപ്പതി ക്ഷേത്രം

തിരുപ്പതി ക്ഷേത്രം

ആന്ധ്രാപ്രദേശിന്റെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ലോകപ്രശസ്തമായ തിരുപ്പതി ക്ഷേത്രം. ഹിന്ദു വിശ്വാസമനുസരിച്ച് ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളിലൊന്നുകൂടിയാണിത്.
ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തിരുപ്പതി ക്ഷേത്രം ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരു ക്ഷേത്രം കൂടിയാണ്.
രണ്ടായിരത്തോളം പടികള്‍ കയറി മുകളിലെത്തിയാല്‍ മാത്രമേ ഇവിടുത്തെ വെങ്കിടേശ്വരനെ കാണുവാന്‍ സാധിക്കുകയുള്ളൂ.
വെങ്കിടേശ്വര ക്ഷേത്രം മാത്രമല്ല ഇവിടെ കാണുവാനുള്ളത്. പത്മാവതി ക്ഷേത്രം, കപില തീര്‍ഥം,കോദണ്ഡരാമ ക്ഷേത്രം തുടങ്ങിയവ ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

PC: dailmalu

വൈഷ്ണവോ ദേവി ക്ഷേത്രം

വൈഷ്ണവോ ദേവി ക്ഷേത്രം

ജമ്മുകാശ്മീരില്‍ സ്ഥിതി ചെയ്യുന്ന വൈഷ്ണവോ ദേവി ക്ഷേത്രം പ്രശസ്തമായ ഗുഹാ ക്ഷേത്രങ്ങളിലൊന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 5200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കുവാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്താറുണ്ട്.
വൈഷ്ണവോ ദേവിയുടെ തന്റെ ഭക്തരെ വിളിക്കുന്നുണ്ടെവന്നും അത് അനുഭവിക്കാന്‍ സാധിച്ചവരാണ് ഇവിടെ എത്തുന്നതെന്നുമാണ് പറയപ്പെടുന്നത്.
13 കിലോമീറ്ററോളം നടന്ന് വേണം ഈ ക്ഷേത്രത്തിലെത്താന്‍. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളൊന്നും കണക്കാക്കാതെ ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്.

PC: Kapil Pal

 ഋഷികേശ്

ഋഷികേശ്

ഇന്ത്യക്കാരുടെ പ്രധാന തീര്‍ഥാടനകേന്ദ്രം ഏതാണെന്നു ചോദിച്ചാല്‍ ആദ്യം മനസ്സില്‍ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഋഷികേശ്. ഗംദാനദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ പുണ്യസ്ഥലം തികച്ചും വ്യത്യസ്ഥമായ ഒരനുഭവമാണ് ഇവിടെം എത്തിച്ചേരുന്നവര്‍ക്ക് സമ്മാനിക്കുന്നത്.
നീല്‍കാന്ത് മഹാദേവ ക്ഷേത്രം,ത്രികമ്പേശ്വര്‍ ക്ഷേത്രം,സ്വര്‍ഗ് ആശ്രമം, ഭാരത് മന്ദിര്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍.
ഉത്തരാഖണ്ഡ് സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചാല്‍ ഉറപ്പായും പോയിരിക്കണം ഇവിടെ.

PC: Ryan

ഹംപി

ഹംപി

തീര്‍ഥാടന കേന്ദ്രം എന്നതിലുപരിയായി കര്‍ണ്ണാടകയിലെ പ്രധാനപ്പെട്ട പൈതൃക കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ഹംപി. യുനസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈ നഗരം വിജയനഗര സാമ്രാജ്യ ഭരണാധികാരികള്‍ പണികഴിപ്പിച്ചതാണ്.
തുംഗഭദ്ര നദീതീരത്തായുള്ള ഹംപിയില്‍ ധാരാളം ക്ഷേത്രങ്ങളും കാണുവാന്‍ സാധിക്കും. വിരൂപാക്ഷ ക്ഷേത്രമാണ് അതില്‍ പ്രധാനപ്പെട്ടത്.
ലക്ഷ്മി നരസിംഹ ക്ഷേത്രം, വിജയ വിറ്റാല ക്ഷേത്രം, അച്യുതരായ ക്ഷേത്രം തുടങ്ങിയവ ഇവിടുത്തെ പേരെടുത്തു പറയേണ്ട ക്ഷേത്രങ്ങളാണ്.

PC: Anil kumar

വാരണാസി

വാരണാസി

ഉത്തര്‍പ്രദേശില്‍ ഗംഗാനദിയുടെ മടിത്തട്ടിലുള്ള വാരണാസി ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള തീര്‍ഥാനട കേന്ദ്രമാണ്. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ഇവിടെ എത്തിച്ചേരുന്നത്.
ശിവക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നുകൂടിയാണിത്.
കാല്‍ ഭൈരവ് മന്ദിര്‍, മൃത്യുഞ്ജയ് മഹാദേവ് മന്ദിര്‍, ദുര്‍ഗ്ഗാ മന്ദിര്‍, പര്‍ശ്വന്ത് ജെയ്ന്‍ ക്ഷേത്രം തുടങ്ങിയവ ഇവിടുത്തെ മറ്റു ചില ക്ഷേത്രങ്ങളാണ്.

PC: Dennis Jarvis

 ഷീര്‍ദ്ദി

ഷീര്‍ദ്ദി

മഹാരാഷ്ട്രയിലെ അഹമ്മദാബാദില്‍ സ്ഥിതി ചെയ്യുന്ന ഷിര്‍ദ്ദി സാ് ബാബയുടെ സ്ഥലമെനന് പ്രിലാണ് പ്രശസ്തം. ലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരിടമാണ് ഈ ക്ഷേത്രം.
ബാബ തന്റെ ജീവിതത്തിന്റെ കൂടുതല്‍ സമയവും ചിലവഴിച്ചു എന്നു കരുതുന്ന ഗുരുസ്ഥാനാണ് ഇവിടെ ആളുകള്‍ സന്ദര്‍ശിക്കാന്‍ താല്പര്യപ്പെടുന്ന ഇടം. ശ്രീ സായി ബാബ സന്‍സ്ഥാന്‍ ക്ഷേത്രം, സമാധി മന്ദിര്‍ തുടങ്ങിയവ ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങളാണ്.

PC: ShirdiSaiGurusthanTrust

 കേദര്‍നാഥ്

കേദര്‍നാഥ്

ഋഷികേശ് കഴിഞ്ഞാല്‍ ഇത്തരാഖണ്ഡിലെ പ്രധാനപ്പെട്ട മറ്റൊരു തീര്‍ഥാടന കേന്ദ്രമാണ് കേദര്‍നാഥ്. സമുദ്രനിരപ്പില്‍ നിന്നും 11,755 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ട ക്ഷേത്രമാണ്.
12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ ഇവിടെ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യം. തണുപ്പുകാലത്ത് ഇവിടുത്തെ പ്രതിഷ്ഠ ഉഖിമത് എന്ന സ്ഥലത്തേക്ക് മാറ്റുകയും അവിടെ ആരാധിക്കുകയും ചെയ്യും.

PC: Naresh Balakrishnan

മഹാബലിപുരം

മഹാബലിപുരം

ചെന്നൈയില്‍ നിന്നും 58 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മഹാബലിപുരം പല്ലവ രാജവംശത്തിന്റെ കാലത്ത് കലകള്‍ക്ക് ലഭിച്ചിരുന്ന സ്വീകാര്യതയുടെ തെളിവാണ്. യുനസ്‌കോയുടെ പൈതൃക പദവിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവിടെ പൂര്‍ത്തിയാക്കിയതും പാതിവഴിയില്‍ നിര്‍ത്തിയതുമായ ധാരാളം ശില്പങ്ങള്‍ കാണുവാന്‍ സാധിക്കും.
വാസ്തുവിദ്യയുടെ മായാജാലം കാണിക്കുന്ന ഗുഹാ ക്ഷേത്രങ്ങളും തീരക്ഷേത്രങ്ങളും ഒക്കെ ഇവിടുത്തെ പ്രത്യേകതയാണ്.

PC: J'ram DJ

Read more about: pilgrimage epic shiva temples

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...