Search
  • Follow NativePlanet
Share
» »മാസവരിസംഖ്യയ‌ടച്ച് വിമാനയാത്ര, മാറുന്ന യാത്രാ അനുഭവങ്ങള്‍

മാസവരിസംഖ്യയ‌ടച്ച് വിമാനയാത്ര, മാറുന്ന യാത്രാ അനുഭവങ്ങള്‍

മാസം ഒരു നിശ്ചിത തുകയടച്ചുള്ള വിമാനയാത്രയാണ് ഡല്‍ഹി ആസ്ഥാനമായുള്ള വിമാന കമ്പനിയായ പ്രിന്‍സ് എയര്‍സ് വാഗ്ദാനം ചെയ്യുന്നത്.

ലോകമെമ്പാടുമുള്ള യാത്രാ രംഗത്ത് വലിയ മാറ്റങ്ങള്‍ നടക്കുകയാണ്. ഏറ്റവും സൗകര്യപ്രദവും എളുപ്പത്തിലും അത് സമയം ചിലവ് കുറഞ്ഞ രീതിയില്‍ എങ്ങനെ യാത്ര ചെയ്യാമെന്നതാണ്. അതുകൊണ്ടു തന്നെ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി വ്യത്യസ്തങ്ങളായ രീതികളാണ് ഓരോ ദിവസവും അവതരിപ്പിക്കപ്പെടുന്നത്. അതിലേറ്റവും പുതിയതാണ് വരിസംഖ്യ അ‌‌ടച്ചുള്ള വിമാനയാത്ര. വായിച്ചത് ശരിയായി തന്നെയാണ്. മാസം ഒരു നിശ്ചിത തുകയടച്ചുള്ള വിമാനയാത്രയാണ് ഡല്‍ഹി ആസ്ഥാനമായുള്ള വിമാന കമ്പനിയായ പ്രിന്‍സ് എയര്‍സ് വാഗ്ദാനം ചെയ്യുന്നത്.

വരിസംഖ്യ അ‌‌ടച്ചുള്ള വിമാനയാത്ര

വരിസംഖ്യ അ‌‌ടച്ചുള്ള വിമാനയാത്ര

പ്രതിമാസ രീതിയില്‍ പണം അടച്ച് യാത്ര ചെയ്യുന്ന രീതിയാണിത്. അതായത് മാസം തോറും നിശ്ചിത തുക കമ്പനിയിലേക്ക് അടച്ച് കുറഞ്ഞ ചിലവിലുള്ള ബിസിനസ് ക്ലാസ് യാത്രയാണ് പ്രിന്‍സ് എയേഴ്സ് വാഗ്ദാനം ചെയ്യുന്നത്.

 ലാഭകരം

ലാഭകരം

സ്ഥിരമായി ബിസിനസ് ക്ലാസ് യാത്ര ചെയ്യുന്ന ആളുകളെ ഉദ്ദേശിച്ചാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നു മുബൈയിലേക്കും ബാംഗ്ലൂരിലേക്കും ബിസിനസ് ക്ലാസ് റൗഡ് ട്രിപ്പിന് മുപ്പതിനായിരം രൂപയ്ക്ക് അ‌ടുത്ത് ചിലവ് വരും. രണ്ട് തവണയിലധികം യാത്ര പോകുന്നവര്‍ക്ക് വലിയ ലാഭം തന്നെയാവും പദ്ധതിയിലൂടെ ലഭിക്കുക.

സ്വന്തം വിമാനത്തില്‍ പോകുന്നതിന് തുല്യം

സ്വന്തം വിമാനത്തില്‍ പോകുന്നതിന് തുല്യം

ഈ പുതിയ മോഡലിന് സബ്‌സ്‌ക്രൈബുചെയ്യുന്ന യാത്രക്കാർക്ക് ഒരു പ്രത്യേക അനുഭവം ആസ്വദിക്കാൻ കഴിയുമെന്ന് പ്രിൻസ് എയറിന്റെ സ്ഥാപകൻ സങ്കേത് രാജ് സിംഗ് പറഞ്ഞു, വിമാനത്താവളങ്ങളിലെ പതിവ് പരിശോധനകള്‍ക്ക് ഇവര്‍ക്ക് വിധേയരാവേണ്ടി വരില്ല. ഇത് നിങ്ങളുടെ സ്വന്തം സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്യുന്ന അനുഭവമായിരിക്കും ഇത് നല്കുക, വിമാനം പുറപ്പെടുന്ന സമയത്തിന് അരമണിക്കൂർ മുമ്പ് മാത്രം യാത്രക്കാർ വിമാനത്താവളത്തില്‍ എത്തിയാല്‍ മതിയാവും. ബാക്കി യാത്രക്കാരിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക ഗേറ്റിൽ നിന്നായിരിക്കുമെന്നും സിംഗ് പറഞ്ഞു. വിമാനത്താവളത്തിൽ നിന്ന് വേഗത്തിൽ പുറത്തുകടക്കാനും ഈ പ്രത്യേക ക്രമീകരണം സഹായിക്കും.

 എട്ടു മാസത്തിനുള്ളില്‍

എട്ടു മാസത്തിനുള്ളില്‍

ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ ഇത് തയ്യാറാകുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതി കമ്പനി നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിലും കൊവിഡ് കാരണം നീണ്ടു പോവുകയായിരുന്നു. ഇതിലേക്കുളേള സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചിട്ടുണ്ട്.

 ചിലവ് ഇങ്ങനെ

ചിലവ് ഇങ്ങനെ

നിലവില്‍ പുതിയ അംഗങ്ങളെ കണ്ടെത്തുവാനുള്ള സ്രമത്തിലാണ് കമ്പനി. മുംബൈ, ദില്ലി, ബെംഗളൂരു എന്നിവിടങ്ങളിൽ 10000 മുതൽ 12000 വരെ അംഗങ്ങളായാല്‍ എയർലൈൻ പ്രവർത്തനം ആരംഭിക്കും അംഗത്വത്തിന് പ്രതിമാസം 54500 രൂപയാണ് നിലവില്‍ കണക്കാക്കിയിരിക്കുന്നത് അതായത് 54500 രൂപയ്ക്ക് നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ മുംബൈ, ദില്ലി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പറക്കാൻ കഴിയും . ഇപ്പോൾ എയർലൈൻ ന്യൂഡൽഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലാണ് സൗകര്യം ലഭ്യമായി‌ട്ടുള്ളത്. പദ്ധതിയു‌‌‌ടെ സ്വീകാര്യതയനുസരിച്ച് പിന്നീട് ഇത് ലഖ്‌നൗ, അഹമ്മദാബാദ്, ജയ്പൂർ, ഹൈദരാബാദ്, ചെന്നൈ, പൂനെ, അമൃത്സർ എന്നീ നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും.

ബീച്ചിലിരുന്ന് പണിയെടുക്കാം... വര്‍ക്കേഷനുമായി ഐആര്‍സിടിസിബീച്ചിലിരുന്ന് പണിയെടുക്കാം... വര്‍ക്കേഷനുമായി ഐആര്‍സിടിസി

കടല്‍വഴിയേ തുറമുഖങ്ങള്‍ താണ്ടി യാത്ര പോകാം... ലോകത്തില്‍ ജീവിക്കുവാന്‍ ഏറ്റവും മികച്ചയിടം നല്കുന്നത് ഇതാണ്!!കടല്‍വഴിയേ തുറമുഖങ്ങള്‍ താണ്ടി യാത്ര പോകാം... ലോകത്തില്‍ ജീവിക്കുവാന്‍ ഏറ്റവും മികച്ചയിടം നല്കുന്നത് ഇതാണ്!!

Read more about: travel news airport travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X