» »താജ് മഹലോ തേജോമഹാലയോ...ആരു പറയുന്നതാണ് സത്യം?

താജ് മഹലോ തേജോമഹാലയോ...ആരു പറയുന്നതാണ് സത്യം?

Written By: Elizabath

ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രിയപത്‌നിയായ മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിപ്പിച്ചെന്നു വിശ്വസിക്കുന്ന താജ്മഹല്‍ ഇപ്പോള്‍ വിവാദങ്ങളിലകപ്പെട്ടിരിക്കുകയാണ്. താജ്മഹല്‍ ഒരു ശിവക്ഷേത്രമാണ് എന്നവകാശപ്പെട്ട് ചില ചരിത്രകാരന്‍മാര്‍ രംഗത്തെത്തിയതോടെയാണ്
വിവാദത്തിന് തുടക്കമായിരിക്കുന്നത്. യഥാര്‍ഥത്തില്‍ എന്താണ് താജ്മഹല്‍? ശിവക്ഷേത്രമോ അതോ ഷാജഹാന്റെ സ്‌നേഹസമ്മാനമോ?

 താജ്മഹല്‍

താജ്മഹല്‍

യമുനാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ ലോകമഹാത്ഭുതങ്ങളില്‍ ഒന്നാണ്. വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്റെ ഭാര്യയായ മുംതാസിനു വേണ്ടി പണികഴിപ്പിച്ചതാണെന്നാണ് കരുതപ്പെടുന്നത്.

PC: Paul Asman and Jill Lenoble

 22 വര്‍ഷം എടുത്ത നിര്‍മ്മിതി

22 വര്‍ഷം എടുത്ത നിര്‍മ്മിതി

യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ നിര്‍മ്മിതി 1632 മുതല്‍ 1653 വരെയുള്ള കാലഘട്ടത്തില്‍ 22 വര്‍ഷം എടുത്താണത്രെ പൂര്‍ത്തിയാക്കിയത്.

PC:Güldem Üstün

വെണ്ണക്കല്ലില്‍ പണിത സൗധം

വെണ്ണക്കല്ലില്‍ പണിത സൗധം

വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സൗധത്തിന്റെ പ്രധാന ശില്പി ഉസ്താദ് അഹമ്മദ് ലാഹോറി എന്നയാളാണ്.
പേര്‍ഷ്യന്‍, ഓട്ടോമന്‍, ഇന്ത്യന്‍ ഇസ്ലാമിക് വാസ്തുവിദ്യകളുടെ മനോഹരമായ സമന്വയമാണ്.

pc: Samuel Bourne

 ആയിരക്കണക്കിന് ശില്പികളുടെ അധ്വാനം

ആയിരക്കണക്കിന് ശില്പികളുടെ അധ്വാനം

ആയിരക്കണക്കിന് ശില്പികളുടെയും കല്പ്പണിക്കാരുടെയും കലാകാരന്‍മാരുടെയും 22 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ വെണ്ണക്കല്‍ കൊട്ടാരം.

പ്രണയ സ്മാരകം

പ്രണയ സ്മാരകം

ലോകത്തിലെ ഏറ്റവും വലിയ പ്രണയ സ്മാരകമായ താജ്മഹല്‍ 364 വര്‍ഷമാണ് പിന്നിട്ടത്.

 താജ്മഹലിന്റെ പ്രചോദനം

താജ്മഹലിന്റെ പ്രചോദനം

അക്കാലത്ത് ഭാരതത്തില്‍ ഉണ്ടായിരുന്ന വിവിധ നിര്‍മ്മിതികളില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ഒരു മന്ദിരം കൂടിയാണിത്. ഹുമയൂണിന്റെ ശവകൂടീരം, ഷാജഹാന്റെ ഡെല്‍ഹിയിലെ ജുമാ മസ്ജിദ്, തിമൂര്‍ രാജവംശത്തിന്റെ വാസ്തുവിദ്യ തുടങ്ങിയവയില്‍ നിന്നും നല്ല മാതൃകകള്‍ കടംകൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് വെണ്ണക്കല്ലുകളുടെ ഉപയോഗം തന്നെയാണ്.

pc:Ramesh NG

താജ് മഹലിന്റെ വാസ്തുവിദ്യ

താജ് മഹലിന്റെ വാസ്തുവിദ്യ

മുംതാസിന്റെയും ഷാജഹാന്റെയും കല്ലറ ഉള്‍ക്കൊള്ളുന്നയിടമാണ് താജ്മഹലിന്റെ പ്രധാനഭാഗം. ഇതുതന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷവും. ചതുരാകൃതിയില്‍ ഉയര്‍ത്തിയ ഒരു വിതാനത്തിലാണ് ഈ കുഴിമാടം സ്ഥിതി ചെയ്യുന്നത്. അകത്തേ അറയുടെ താഴെ സമതലത്തിലാണ് ഈ കല്ലറകള്‍ സ്ഥിതി ചെയ്യുന്നത്.

pc: Donelson

താജ്മഹലോ ശിവക്ഷേത്രമോ

താജ്മഹലോ ശിവക്ഷേത്രമോ

എന്നാല്‍ സ്‌നേഹത്തിന്റെ സ്മാരകമായി അറിയപ്പെടുന്ന താജ്മഹല്‍ ഒരിക്കല്‍ മഹാശിവക്ഷേത്രമായിരുന്നുവത്രെ. താജ്മഹല്‍ ഒരു മുഗള്‍ നിര്‍മ്മിതിയല്ലന്നും ഇത് ഷാജഹാന്‍ കൈവശപ്പെടുത്തിയ ഒന്നാണെന്നുമാണ് പറയപ്പെടുന്നത്.

ആരാധനാലയം ശവകുടീരമായ കഥ

ആരാധനാലയം ശവകുടീരമായ കഥ

ഒരിക്കലും ഒരു ശവകുടീരത്തിന് മഹല്‍ എന്ന പേര് നല്കുകയില്ലെന്നും മഹല്‍ എന്ന വാക്കിന്റെ അര്‍ഥം കൊട്ടാരം എന്നുമാണ് ഇതിനുവേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. തേജോമഹാലയം എന്നറിയപ്പെട്ടിരുന്ന ഈ മഹാശിവക്ഷേത്രം ഷാജഹാന്‍ കൈവശപ്പെടുത്തിയതാണത്രെ.

pc: Steven Zwerinkഅങ്ങനെ തേജോമഹാലയം എന്ന ക്ഷേത്രം താജ് മഹല്‍ ആയി രൂപപ്പെടുത്തുകയായിരുന്നുവത്രെ. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

pc: Steven Zwerink

അഷ്ടഭുജങ്ങള്‍

അഷ്ടഭുജങ്ങള്‍

താജ്മഹലിന്റെ പ്രതേയകതകളിലൊന്നാണ് മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന അഷ്ടഭുജങ്ങല്‍. എന്നാല്‍ ക്ഷേത്രമാണിതെന്ന് വാദിക്കുന്നവരുടെ പ്രധാന വാദവും ഇതുതന്നെയാണ്. ഹിന്ദു വിശ്വാസമനുസരിച്ചുള്ളതാണ് അഷ്ടദിക്കുകളെന്നുമാണത്.

pc :wikipedia

 ഹിന്ദുക്ഷേത്രത്തിന്റെ മാതൃക

ഹിന്ദുക്ഷേത്രത്തിന്റെ മാതൃക

പാശ്ചാത്യ ഗവേഷകരുായ ഇ.ബി. ഹാവെല്‍, സര്‍ ഡബ്ല്യു.ഡബ്ല്യു ഹണ്ടര്‍ തുടങ്ങിയവരുടെ പഠനങ്ങളില്‍ താജ്മഹല്‍ ക്ഷേത്രത്തിന്റെ മാതൃകയിലാണ് പണിതിരിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. ജാവയിലെ പുരാതന ക്ഷേത്രത്തിന്റെ മാതൃകയിലാണത്രെ താജ്മഹലുള്ളത്. നാലുവാതിലുകളുള്ള ഈ നിര്‍മ്മിതിക്ക് കിഴക്കോട്ടാണ് ദര്‍ശനം. മുസ്ലീം നിര്‍മ്മിതിയാകണമെങ്കില്‍ അതിന് മക്കയിലേക്ക് ദര്‍ശനം വേണത്രെ.

pc: Kiranmidigeshi

രാജാമാന്‍സിംഗിന്റെ കൊട്ടാരം

രാജാമാന്‍സിംഗിന്റെ കൊട്ടാരം

എന്തുതന്നെയാണെങ്കിലും രജപുത്ര രാജാവായ രാജാ മാന്‍സിംഗിന്റെ അടുത്ത് നിന്ന് വാങ്ങിച്ചതാണെന്നും പറയപ്പെടുന്നു. അപ്പോള്‍ അവിടെ അദ്ദേഹത്തിന്റെ കൊട്ടാരവും പൂന്തോട്ടവും ഉണ്ടായിരുന്നുവെന്നും ചരിത്രരേഖകള്‍ പറയുന്നുണ്ട്.

pc :Vaibhavdixit

ത്രിശൂലത്തിന്റെ ആകൃതിയിലുള്ള താജ്മഹല്‍

ത്രിശൂലത്തിന്റെ ആകൃതിയിലുള്ള താജ്മഹല്‍

താജ്മഹലിന്റെ മുഴുവന്‍ ചിത്രം എടുത്തുനോക്കിയാല്‍ ഇതിന് ഒരു ത്രിശൂലത്തിന്റെ രൂപത്തോട് ചിലര്‍ സാമ്യപ്പെടുത്താറുണ്ട്. അതിനാല്‍ ഇതിനെ ശിവന്റെ ത്രിശൂലമായും കണക്കാക്കാറുണ്ടത്രെ.

pc: wikipedia

സന്ദര്‍ശിക്കാന്‍

സന്ദര്‍ശിക്കാന്‍

രണ്ടു മുതല്‍ നാലു ദശലക്ഷം വരെ ആളുകള്‍ എത്തുന്ന താജ്മഹല്‍ വിദേശികളുടെ പ്രധാന ആകര്‍ഷണമാണ്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ളമാസങ്ങളിലാണ് കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ഏഴുമണി വരെ സന്ദര്‍ശിക്കാവുന്ന ഇവിടെ വെള്ളിയാഴ്ചകളില്‍ അടച്ചിടും. പൗര്‍ണ്ണമി ദിവസവും അതിനു മുന്‍പും ശേഷവുമുള്ള രണ്ടുദിവസങ്ങളുമടക്കം ആരെ അഞ്ച് ദിവസങ്ങളില്‍ രാത്രി സന്ദര്‍ശനം അനുവദനീയമാണ്.

pc :Antrix3

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

താജ്മഹലിലേക്ക് ഡെല്‍ഹിയില്‍ നിന്നും എത്തിച്ചേരുന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി. ധാരാളം ട്രെയിനുകളും ബസുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...