Search
  • Follow NativePlanet
Share
» »ജീവിതത്തിലൊരിക്കലെങ്കിലും ഡെൽഹി സന്ദർശിക്കണമെന്നു പറയുന്നതിനു പിന്നിൽ?

ജീവിതത്തിലൊരിക്കലെങ്കിലും ഡെൽഹി സന്ദർശിക്കണമെന്നു പറയുന്നതിനു പിന്നിൽ?

പുരാതനമായ എട്ടു നഗരങ്ങളിൽ നിന്നും രൂപം കൊണ്ട ഡെൽഹി ചരിത്രത്തിലും യാത്രകളിലും ഒക്കെ താല്പര്യമുള്ളവർ തീര്‍ച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്.

By Elizabath Joseph

ഡെൽഹിയെന്നു കേൾക്കുമ്പോൾ പലപല ചിത്രങ്ങളാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. രാഷ്ട്രീയ തീരുമാനങ്ങളുടെ അരക്കില്ലവും രാജ്യത്തെ പ്രധാന സംഭവങ്ങൾ അരങ്ങേറുന്ന തന്ത്രപ്രധാന സ്ഥലവുമാണ് രാഷ്ട്രീക്കാർക്ക് ഇവിടെമെങ്കിൽ സഞ്ചാരികൾക്ക് ഇത് ടൂറിസ്റ്റ് ഹബ്ബാണ്. ഇന്ത്യയിൽ ഏറ്റവും അധികം ചരിത്രപ്രാധാന്യമുള്ള നഗരമായ ഇവിടം ലോകത്തിലെ തന്നെ ചരിത്രപ്രാധാന്യമുള്ള നഗരമായും കണക്കാക്കപ്പെടാറുണ്ട്. പുരാതനമായ എട്ടു നഗരങ്ങളിൽ നിന്നും രൂപം കൊണ്ട ഡെൽഹി ചരിത്രത്തിലും യാത്രകളിലും ഒക്കെ താല്പര്യമുള്ളവർ തീര്‍ച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. ജീവിതത്തിലൊരിക്കലെങ്കിലും ഡെൽഹി സന്ദർശിക്കണമെന്നു പറയുന്നതിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ് എന്നറിയുമോ?

വാസ്തുകല

വാസ്തുകല

ഇന്ത്യയുടെ തലസ്ഥാനനഗരം എന്ന പേരിലാണ് ഡെൽഹി അറിയപ്പെടുന്നതെങ്കിലും സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഡെൽഹിക്ക് ഉണ്ടായിരുന്നത് മറ്റൊരു മുഖമായിരുന്നു. രാജഭരണ കാലത്ത് ഹിന്ദു-മുസ്ലീം വിഭാഗത്തിൽ പെട്ട രാജാക്കൻമാരുടെ കാല്തത് നിർമ്മിക്കപ്പെട്ട ഒട്ടേറെ മഹത്തരമായ നിർമ്മിതികൾ ഇവിടെ കാണുവാൻ സാധിക്കും. മുഗൾ ഭരണാധികാരികളാണ് ആരെയും ആകർഷിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടത്തിയത്.
റെഡ് ഫോർട്ട്, രാഷ്ട്രപതി ഭവൻ, ഖുത്തബ് മിനാർ, രാഷ്ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ് തുടങ്ങിയവയാണ് ഇവിടെ കണ്ടിരിക്കേണ്ട കാഴ്തകൾ.

Pc: Anupamg

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങളാണ് ഡെൽഹിയുടെ മറ്റൊരു ആകർഷണം. കമൽ മന്ദിർ, ബഹായ് വിഭാഗക്കാരുടെ പ്രാർഥനാലയം, അക്ഷർധാം ക്ഷേത്രം, ബിർളാ ക്ഷേത്രം, ബെംഗാൾ സാഹിബ് ഗുരുദ്വാരാ തുടങ്ങിയവയാണ് ഡെൽഹിയിലെ പ്രധാന ക്ഷേത്രങ്ങൾ.

Pc:Swaminarayan Sanstha

ഷോപ്പിങ്

ഷോപ്പിങ്

എന്തുതരത്തിലുള്ള ഷോപ്പിങ്ങിനും പറ്റിയ ഇടമാണ് ഡെൽഹി. ബ്രാൻഡഡ് സാധനങ്ങളുടെ കടകൾ മാറ്റി നിർത്തി പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന വസ്തുക്കൾ ലഭിക്കുന്ന ധാരാളം മാർക്കറ്റുകൽ ഇവിടെയുണ്ട്. ഷോപ്പിങ് പ്രേമികളുടെ പറുദ്ദീസയായ ഇവിടെ എത്ര കുറഞ്ഞ തുക മുതല്‍ എത്രയധികം വരെ ചെലവിടാനും സ്ഥലങ്ങളുണ്ട്.
സരോജിനി നഗർ, ഡര്യാഗഞ്ച് മാർക്കറ്റ്, പാലികാ ബസാർ, കമലാ ബസാർ, നെഹ്റു പാലസ്, ശങ്കർ മാർക്കറ്റ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഷോപ്പിങ് ഇടങ്ങൾ.

Pc:VasenkaPhotography

ചരിത്രമറിയാൻ

ചരിത്രമറിയാൻ

ഭാരതത്തിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യമുള്ളവർ ഡെൽഹി തീര്‍ച്ചയായും സന്ദർശിച്ചിരിക്കണം. മ്യൂസിയങ്ങൾ, സ്മാരകങ്ങൾ, ദേശീയ മ്യൂസിയങ്ങൾ, വാർ മെമേമോറിയലുകൾ, ശാസ്ത്രവുമായി ബന്ധപ്പെട്ട ഇടങ്ങൾ തുടങ്ങിയ ധാരാളം സ്ഥലങ്ങൾ ചരിത്രത്തെക്കുറിച്ച് കൂടുതൽ അവബോധം നല്കുന്നു.

Pc:Shashwat Nagpal

സംസ്കാരങ്ങളുടെ മിശ്രണം

സംസ്കാരങ്ങളുടെ മിശ്രണം

ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വന്നു വസിക്കുന്ന ഇടമാണ് ഇവിടം. പുരാതന കാലം മുതൽ തന്നെ ഇത്തരത്തിൽ മിശ്രിതമായ ഒരു സംസ്കാരമാണ് ഇവിടെയുള്ളത്. എല്ലാ കാര്യങ്ങളിലും സംസ്കാരങ്ങളുടെ ഇത്തരത്തിലുള്ള ഒരു മിശ്രണം ഇവിടെ കാണാൻ സാധിക്കും

PC:Olivier David

വ്യത്യസ്തങ്ങളായ രുചികൾ

വ്യത്യസ്തങ്ങളായ രുചികൾ

സംസ്കാരത്തിലെ വ്യത്യാസങ്ങൾ പോലെ തന്നെ രുചിയിലും ഇവിടെ വ്യത്യാസങ്ങൾ കാണുവാൻ സാധിക്കും. ചാന്ദ്നി ചൗക്കിലെ പറാട്ടെ, ലജ്പത് നഗറിലെ ചാട്ട്, ഗോൽ ഗപ്പെ തുടങ്ങിയവ ഇവിടെ തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ട സംഗതികളാണ്.

Pc:Irfan ali k c

Read more about: delhi monuments history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X