Search
  • Follow NativePlanet
Share
» »മനുഷ്യമുഖമുള്ള ഗണപതി മുതൽ ശ്വേത വിനായകൻ വരെ.. സങ്കഷ്ടി ചതുര്‍ത്ഥിയും ഗണപതി ക്ഷേത്രങ്ങളും

മനുഷ്യമുഖമുള്ള ഗണപതി മുതൽ ശ്വേത വിനായകൻ വരെ.. സങ്കഷ്ടി ചതുര്‍ത്ഥിയും ഗണപതി ക്ഷേത്രങ്ങളും

ഗണപതിയെ ആരാധിക്കുവാനായി പ്രത്യേകം പല ദിവസങ്ങളുമുണ്ടെങ്കിലും അതിലേറ്റവും ശ്രേഷ്ഠമായി കരുതുന്ന ഒരു ദിനം സങ്കഷ്ടി ചതുര്‍ത്ഥിയാണ്. അറിഞ്ഞിരിക്കേണ്ട ഗണപതി ക്ഷേത്രങ്ങൾ പരിചയപ്പെടാം

വിഘ്നങ്ങൾ അകറ്റുന്ന ദൈവമാണ് ഗണപതി. വിശ്വസിച്ച് ജീവിതം ഐശ്വര്യപൂർണ്ണമാക്കുവാനും കഷ്ടപ്പാടുകൾ മാറുവാനുമെല്ലാം വിശ്വാസികൾ ഗണപതിയിൽ അഭയം കണ്ടെത്തുന്നു. ഭക്ഷണപ്രിയനായ, മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ള രൂപത്തിൽ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ഗണപതി പാർവ്വതിയുടെയും പരമശിവന്‍റെയും പുത്രനാണ്. ഗണപതിയെ ആരാധിക്കുവാനായി പ്രത്യേകം പല ദിവസങ്ങളുമുണ്ടെങ്കിലും അതിലേറ്റവും ശ്രേഷ്ഠമായി കരുതുന്ന ഒരു ദിനം സങ്കഷ്ടി ചതുര്‍ത്ഥിയാണ്. ഈ ദിസങ്ങളിലെ ആരാധന ഗണപതിയടെ കൂടുതല് അനുഗ്രഹങ്ങൾ നല്കും എന്നാണ് വിശ്വാസം. ഗണപതി ക്ഷേത്രങ്ങളില്‌‍ പ്രത്യേക ചടങ്ങോടു കൂടിയാണ് ഈ ദിവസം ആചരിക്കുന്നത്.

സങ്കഷ്ടി ചതുര്‍ത്ഥി

സങ്കഷ്ടി ചതുര്‍ത്ഥി

പൗര്‍ണ്ണമി തിഥിക്ക് ശേഷം വരുന്ന ചതുര്‍ത്ഥിയാണ് സങ്കഷ്ടി ചതുര്‍ത്ഥി ആയി ആചരിക്കുന്നത്. ഈ ദിവസം ഗണപതിയോട് പ്രാർത്ഥിച്ചാൽ അവരുടെ ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും സമൃദ്ധിയും വിളയാടുമെന്നാണ് വിശ്വാസം. തങ്ങളുടെ ദീര്‍ഘായുസ്സിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കുവാനും വിശ്വാസികൾ ഈ ദിനം പ്രയോജനപ്പെടുത്തുന്നു. ഈ അവസരത്തിൽ ഭാരതത്തിലെ, ഏറെ വിചിത്രമെന്നു തോന്നിക്കുന്ന കുറച്ച് ഗണപതി ക്ഷേത്രങ്ങളെ പരിചയപ്പെടാം.

മുക്തീശ്വ ക്ഷേത്രം, തിലതർപ്പണപുരി

മുക്തീശ്വ ക്ഷേത്രം, തിലതർപ്പണപുരി

ഭാരതത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രത്യേകവും അപൂർവ്വവുമായ ക്ഷേത്രമാണ് തമിഴ്നാട്ടിൽ കൂത്തനൂരിനടുത്തുള്ള തിലതർപ്പണപുരിയിലെ മുക്തീശ്വര ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠ. ആദി വിനായഗർ അഥവാ മനുഷ്യമുഖമുള്ള വിനായകൻ ആണ് ഇവിടെ പ്രതിഷ്ഠിതനായിരിക്കുന്നത് എന്നാണ് വിശ്വാസം. മരിച്ചുപോയ ആത്മാക്കൾക്ക് പിതൃതർപ്പണം നടത്തുന്നതിന് ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. തിലതർപ്പണപുരി എന്ന പേരു വന്നതും ഈ വിശ്വാസത്തിൽ നിന്നാണ്. മനുഷ്യമുഖമുള്ള ഗണപതിയുടെ ഏറ്റവും അപൂർവ്വ വിഗ്രഹമാണ് ഇവിടെയുള്ളത്. നുഷ്യ മുഖം കാണാൻ കഴിയുന്ന ഒരേയൊരു തരം വിനായക വിഗ്രഹമുമാണിത്.

PC:WikiLinuz

 മൂന്ദി വിനായക ക്ഷേത്രം, പുലിയകുലം, കോയമ്പത്തൂർ

മൂന്ദി വിനായക ക്ഷേത്രം, പുലിയകുലം, കോയമ്പത്തൂർ

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗണപതി വിഗ്രഹങ്ങളിലൊന്നാണ് കോ.മ്പത്തൂരിലെ മൂന്ദി വിനായക ക്ഷേത്രത്തിലുള്ളതെന്നാണ് വിശ്വാസം. വിഗ്രഹത്തിന് 19 അടി 10 ഇഞ്ച് ഉയരവും 11 അടി 10 ഇഞ്ച് വീതിയും ഉണ്ട്. ഇതിൽ ഗണപതിയുടെ നെറ്റിക്ക് മാത്രം 2.5 അടി വീതിയാണ് ഉള്ളത്. 21 ശിൽപികൾ 6 വർഷത്തോളം തുടർച്ചയായി പണിയെടുത്താണ് ശിലപ്ം ഈ കാണുന്ന രൂപത്തിൽ സൃഷ്ടിച്ചത്. കോയമ്പത്തൂരിലെ ഊത്തുക്കുളി എന്ന സ്ഥലത്ത് നിന്നും എടുത്ത പാറയിലാണ് 190 ടൺ ഭാരത്തിൽ ഈ വിഗ്രഹം തീർത്തത്. വിഗ്രഹത്തിന്റെ തുമ്പിക്കൈ വലത് വൃത്താകൃതിയിലാണ് - വലഞ്ചുഴി. ഭഗവാൻ തന്റെ ഭക്തരെ 4 കൈകളാൽ അനുഗ്രഹിക്കുന്ന രൂപമാണ് വിഗ്രഹത്തിനുള്ളത്.
രാഹുവിന്റെയും കേതുവിന്റെയും ദോഷഫലങ്ങളിൽ നിന്ന് മോചനം ലഭിക്കുവാൻ ഇവിടെ സന്ദര്‍ശിച്ചാല്‍ മതിയെന്നാണ് വിശ്വാസം.

ശ്വേത വിനായകൻ, തിരുവലഞ്ചുഴി

ശ്വേത വിനായകൻ, തിരുവലഞ്ചുഴി

വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന വിഗ്രഹമാണ് തിരുവലഞ്ചുഴിയിലെ ശ്വേത വിനായകൻ. ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ അദ്ദേഹത്തെ പ്രധാന പ്രതിഷ്ഠ പെരിയനായകി സമേത സദൈമുദിനാഥർ ആയി ആണ് ആരാധിക്കുന്നത്. ക്ഷേത്രത്തിനു പുറത്ത് കാവേരി നദി വലതുവശത്തേക്ക് പതുക്കെ തിരിഞ്ഞു ഒഴുകുന്ന കാഴ്ച കാണാം. അങ്ങനെയാണ് ക്ഷേത്രത്തിന് തിരുവലഞ്ചുഴി എന്ന പേരു വന്നത്. നുരയ വിനായക അഥവാ ശ്വേത വിനായകനെ ഇന്ദ്രൻ പ്രതിഷ്ഠിച്ചതാണ് എന്നാണ് വിശ്വാസം. ദേവന്മാർ സമുദ്രത്തിൽ നിന്ന് അമൃത് എടുക്കാൻ ശ്രമിക്കുമ്പോൾ വിനായകനെ ആരാധിക്കാൻ മറന്നു പോയത്രെ. ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് ആദ്യം വിനായകനെ ആരാധിക്കണം എന്നാണല്ലോ വിശ്വാസം. അതിനാൽ അതു മുടങ്ങിയതോടെ ഇക്കാരണത്താൽ, ദേവന്മാർക്ക് അമൃത് ലഭിക്കുന്നതിന് ധാരാളം തടസ്സങ്ങൾ നേരിട്ടു. ഈ ബുദ്ധിമുട്ട് മറികടക്കാൻ ദേവന്മാർ കടൽ നുരകളുടെ സഹായത്തോടെ വിനായക വിഗ്രഹം ഉണ്ടാക്കി ആരാധിച്ചു. കടൽ വെള്ളത്തിന്റെ നുരകൊണ്ട് നിർമ്മിച്ചതിനാൽ ആ വിഗ്രഹം ശ്വേത വിനായകൻ എന്നറിയപ്പെടുന്നു

PC:Jjothibalaji

സ്വയംഭൂ സെൽവ വിനായക ക്ഷേത്രം, സെമ്പാക്കം

സ്വയംഭൂ സെൽവ വിനായക ക്ഷേത്രം, സെമ്പാക്കം

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രത്യേകതകളുള്ള മറ്റൊരു ഗണപതി ക്ഷേത്രമാണ് സെമ്പാക്കത്തിലെ സ്വയംഭൂ സെൽവ വിനായക ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയാ സ്വയംഭൂ സെൽവ വിനായകനാണ്. ഈ ഗണപതി വിഗ്രത്തിനു ചുറ്റിലുമായി ഓം ആകൃതിയിലുള്ള 10 സ്വയംഭൂ വിനായക വിഗ്രഹങ്ങൾ കാണാം. സ്വയംഭൂ വിനായകരെ വെള്ളി കവചം കൊണ്ട് അലങ്കരിച്ചിരിക്കുന്നു, അവയിൽ ഏറ്റവും ചെറിയതിനെ "ബാല വിനായക" എന്ന് വിളിക്കുന്നു.

കുംഭ നിറഞ്ഞ ഗണേശനും കടുക് രൂപത്തിലുള്ള വയറിനെ ചുറ്റിയ നാഗവും... വിചിത്രമായ ഗണപതി ക്ഷേത്രംകുംഭ നിറഞ്ഞ ഗണേശനും കടുക് രൂപത്തിലുള്ള വയറിനെ ചുറ്റിയ നാഗവും... വിചിത്രമായ ഗണപതി ക്ഷേത്രം

പ്രളയം കാത്ത വിനായകൻ

പ്രളയം കാത്ത വിനായകൻ

പേരുപോലെ തന്നെ അതിശയിപ്പിക്കുന്ന ഒരു വിനായക പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് സാക്ഷിനാഥേശ്വരർ ശിവ ക്ഷേത്രം. വിനായകൻ 46-ാമത്തെ പാദൽപേത്ര സ്ഥലമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇവിടുത്തെ പ്രളയം കാത്ത വിനായകൻ എന്നറിയപ്പെടുന്ന തേൻ ആഗിരണം ചെയ്യുന്ന വിനായകൻ വിശ്വാസികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. ത്രേതായുഗത്തിന്റെ അവസാനത്തിൽ ഭൂമി 7 സമുദ്രങ്ങളാൽ നശിപ്പിക്കപ്പെട്ടപ്പോൾ ഈ പുണ്യക്ഷേത്രത്തെ രക്ഷിക്കാൻ ശിവൻ ആഗ്രഹിക്കുകയും ഗണപതിക്ക് ക്ഷേത്രം സംരക്ഷിക്കാനുള്ള ചുമതല നൽകുകയും ചെയ്തു. . 7 സമുദ്രങ്ങളുടെ ശക്തികളെ ഒരു കിണറ്റിലേക്ക് നിയന്ത്രിക്കാൻ ഗണേശൻ "പ്രണവ മന്ത്രം ഓം" എന്ന ശക്തി ഉപയോഗിച്ചു.ക്ഷേത്രപരിസരത്ത് ഏഴ് കടലുകൾ അടങ്ങിയ കിണർ ഇന്നും കാണാൻ കഴിയും. ഈ വിഗ്രഹം പ്രതിഷ്ഠിച്ചത് മഴദൈവമായ വരുണനാണെന്ന് വിശ്വസിക്കപ്പെടുന്നു

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഗണപതി ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം.ബാലഗണപതിയുടെ പേരിലാണ് ക്ഷേത്രത്തിന്റെ പ്രസിദ്ധി മുഴുവനെങ്കിലും ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പെരുന്തച്ചനാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഉണ്ണിയപ്പമാണ് ഇവിടുത്തെ പ്രധാന നിവേദ്യം. ഉളിയന്നൂർ പെരുന്തച്ചൻ തന്നെയാണ് ഇവിടുത്തെ ഗണപതി വിഗ്രഹവും പണിതിരിക്കുന്നത്.

PC: Aravind V R

മധൂർ അനന്തേശ്വര വിനായക ക്ഷേത്രം

മധൂർ അനന്തേശ്വര വിനായക ക്ഷേത്രം

കാസർകോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മധൂർ അനന്തേശ്വര വിനായക ക്ഷേത്രം
മലബാറിലെ പ്രസിദ്ധമായ ഗണപതി ക്ഷേത്രമാണ്. ദിവസംതോറും വളരുന്നതാണ് ഇവിടുത്തെ ഗണപതി വിഗ്രഹമെന്നാണ് വിശ്വാസം. ശിവനാണ് ഇവിടുത്തെയും പ്രധാന പ്രതിഷ്ഠയെങ്കിലും അറിയപ്പെടുന്നത് ഗണപതിയുടെ പേരിലാണ്. ഗണപതിയെ ഉണ്ണിയപ്പംകൊണ്ടു മൂടുന്ന മൂടപ്പസേവ എന്നഉത്സവമാണ് പ്രധാനപ്പെട്ട ഉത്സവം. കേരളത്തിൽ നിന്നും കർണ്ണാടകയിൽ നിന്നും ഒരുപോലെ വിശ്വാസികൾ ഇവിടെ എത്താറുണ്ട്,

PC: Wikipedia

കിണറിനുള്ളിലെ ഗണപതി പ്രതിഷ്ഠ, ദിവസംതോറും വളരുന്ന വിഗ്രഹം.. ചിറ്റൂരിലെ ഗണപതി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍കിണറിനുള്ളിലെ ഗണപതി പ്രതിഷ്ഠ, ദിവസംതോറും വളരുന്ന വിഗ്രഹം.. ചിറ്റൂരിലെ ഗണപതി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

ഗണപതിയെ സ്ത്രീയാക്കി ആരാധിക്കുന്ന വിചിത്ര ക്ഷേത്രം...പേര് വിനായകി!!ഗണപതിയെ സ്ത്രീയാക്കി ആരാധിക്കുന്ന വിചിത്ര ക്ഷേത്രം...പേര് വിനായകി!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X