Search
  • Follow NativePlanet
Share
» »ലോകടൂറിസം ഭൂപടത്തിലേക്ക് കെവാദിയയും... സന്ദര്‍ശകരെ കാത്തിരിക്കുന്നത് അത്ഭുത കാഴ്ചകള്‍

ലോകടൂറിസം ഭൂപടത്തിലേക്ക് കെവാദിയയും... സന്ദര്‍ശകരെ കാത്തിരിക്കുന്നത് അത്ഭുത കാഴ്ചകള്‍

ലോ‌കടൂറിസത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന നിരവധി പദ്ധതികള്‍ നമ്മുടെ രാജ്യത്തുണ്ട്. അതിലേറ്റവും ഏറ്റവും പുതുതായി എത്തിയിരിക്കുകയാണ് ഗുജറാത്തിലെ കെവാദിയായിലെ സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്ക്. ഗുജറാത്തിലെ നര്‍മ്മദ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ പാര്‍ക്ക് ലോകപ്രസിദ്ധമായ ഏക്താ പ്രതിമയ്ക്ക് സമീപമാണുള്ളത്. കെവാദിയ സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം

സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്ക്

സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്ക്

ജംഗിൾ സഫാരി എന്നറിയപ്പെടുന്ന പ്രശസ്തമായ സർദാർ പട്ടേൽ സുവോളജിക്കൽ പാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഉദ്ഘാടനം ചെയ്തോടെ വിനോദ സഞ്ചാര രംഗത്ത് ഗുജറാത്ത് വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഏകതാ പ്രതിമാ സമുച്ചയത്തോടു ചേർന്നുള്ള സുവോളജിക്കൽ പാർക്ക് വ്യത്യസ്തമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.

വന്യജീവികള്‍

വന്യജീവികള്‍

വന്യജീവികളാണ് സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രത്യേക ആകര്‍ഷണമാകുവാന്‍ പോകുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും സിംഹങ്ങൾ, കാണ്ടാമൃഗങ്ങൾ, കാട്ടുപോത്തുകള്‍,, കടുവകൾ, പുലികൾ, ജിറാഫുകൾ, സീബ്രകൾ, കൃഷ്ണമൃഗങ്ങള്‍,12 തരം മാനുകൾ തുടങ്ങിയവയാണ് ഇവിടെയുള്ളത്. വിവിധ തരം പക്ഷികളും മൃഗങ്ങളുമായി ആയിരത്തിലധികം എണ്ണത്തെ ഇവിടെ കാണാം എന്നതായിരിക്കും ഇവിടുത്തെ പ്രധാന ആകര്‍ഷണം.

ജംഗിള്‍ സഫാരി

ജംഗിള്‍ സഫാരി

സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ ജംഗിള്‍ സഫാരി പാര്‍ക്ക് എന്നാണിതിന്റെ പേര് എങ്കിലും ജംഗിള്‍ സഫാരി എന്നാണ് പൊതുവേ അറിയപ്പെ‌ടുന്നത്. കെവാദിയ കോളനിയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര ആകര്‍ഷണമാണ് ഈ പാര്‍ക്ക്. ഏകദേശം 375 ഏക്കര്‍ സ്ഥലത്തായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.

ആറുമാസങ്ങള്‍ക്കു ശേഷം

ആറുമാസങ്ങള്‍ക്കു ശേഷം

പരീക്ഷണാ‌ടിസ്ഥാനത്തില്‍ 2020 ഫെബ്രുവരി മുതല്‍ ഇവിടെ സന്ദര്‍ശകരെ അനുവദിച്ചിരുന്നുവെങ്കിലും പിന്നീ‌ട് വന്ന കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഇവിടം അടച്ചി‌ടുകയായിരുന്നു. ഒക്ടോബര്‍ 1 മുതല്‍ ഇവിടേക്ക് സഞ്ചാരികളെ അനുവദിക്കും,

കൊവിഡ് 19 ടെസ്റ്റ് നിര്‍ബന്ധം‌

കൊവിഡ് 19 ടെസ്റ്റ് നിര്‍ബന്ധം‌

നിലവിലെ അറിയിപ്പുകള്‍ അനുസരിച്ച് കൊവിഡ് 19 നെഗറ്റീവ് ടെസ്റ്റ് നടത്തി അതിന്‍റെ രേഖയുമായി വേണം സന്ദര്‍ശനം നടത്തുവാന്‍. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ സന്ദര്‍ശകരെ പാര്‍ക്കില്‍ പ്രവേശിക്കുവാന്‍ അനുവദിക്കില്ല.

പ്രവേശനം ഇങ്ങനെ

പ്രവേശനം ഇങ്ങനെ

ഒക്ടോബര്‍ 1 മുതല്‍ ഇവി‌ടേക്ക് പ്രവേശനം തുടങ്ങുമ്പോള്‍ സന്ദര്‍ശകര്‍ ഓണ്‍ലൈന്‍ വഴിയാണ് ‌ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. കൊവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നതിനാല്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ധരിക്കേണ്ടതും നിര്‍ബന്ധമാണ്. ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് 50 പേര് അടങ്ങുന്ന ബാച്ചുകളായാണ് പ്രവേശനം അനുവദിക്കുന്നത്.
എന്നാല്‍ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് പ്രവേശനം ഒക്ടോബര്‍ 15 മുതലാണ് ആരംഭിക്കുക.

ആരോഗ്യ വന്‍

ആരോഗ്യ വന്‍

സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് സമീപമായാണ ആരോഗ്യ വന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യ വന്‍ മാര്‍ച്ചിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 17 ഏക്കര്‍ സ്ഥലത്തായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. സംസ്ഥാന വനംവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതി കൂ‌ടിയാണ്.

 സീ പ്ലെയിന്‍

സീ പ്ലെയിന്‍

വിനോദ സ‍ഞ്ചാര രംഗത്ത് വലിയ കുതിച്ചുചാട്ടവുമായി സീ പ്ലെയിനുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ ഉദ്ഘാടനം ചെയ്യും. സബര്‍മതി തീരത്തെയും ഗുജറാത്തിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ആദ്യ സര്‍വ്വീസ്. ഒരു സമയം 12 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന 19 സീറ്റർ സീപ്ലെയിൻ ആയിരിക്കും ഇവിടെ സര്‍വ്വീസ് നടത്തുക. ഇന്ത്യയില്‍ ആകെ 16 റൂട്ടുകളില്‍ സീ പ്ലെയിന്‍ സര്‍വ്വീസുകളുണ്ടായിരിക്കും. 19 സീറ്റുകളുള്ള ട്വിന്‍ ഓട്ടര്‍ 300 വിമാനമാണിത്. ഇതില്‍ 14 സീറ്റ് മാത്രമാണ് യാത്രക്കാര്‍ക്കുള്ളത്. കെവാദിയ- അഹമ്മദാബാദ് റൂട്ടില്‍ ദിവസം എട്ട് സര്‍വീസുകളാണ് വിമാനം നടത്തുക. സ്‌പൈസ് ജെറ്റാണ് വിമാനത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. 4800 രൂപയാണ് ടിക്കറ്റ് നിരക്ക്

ഏകതാ പ്രതിമ

ഏകതാ പ്രതിമ

ഗുജറാത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് സ്റ്റാച്യു ഓഫ് യൂണിറ്റി അഥവാ ഏകതാ പ്രതിമ ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണയ്ക്കായാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന വിശേഷണവുമായാണ് പട്ടേൽ പ്രതിമ വരുന്നത്. 18 മീറ്റർ അഥവാ 597 അടിയാണ് ഈ പ്രതിമയുടെ ഉയരം. എന്നാൽ താഴെ നിന്നും നോക്കുമ്പോൾ ഈ പ്രതിമയുടെ യഥാർഥ ഉയരം 240 മീറ്റർ ആണ്.

അണക്കെട്ടിനു നടുവിലെ ജലാശയത്തിൽ

അണക്കെട്ടിനു നടുവിലെ ജലാശയത്തിൽ

ഗുജറാത്തിലെ സര്‍ദാർ സരോവർ അണക്കെട്ടിനുുള്ളിലെ ജലാശയത്തിനു നടുവിലുള്ള സാധു ബേട് ദ്വീപിലാണ് ഈ പ്രതിമ ഉയരുന്നത്. ചൈനയിലെ ഹെനാനിലുള്ള സിപ്രിങ് ടെമ്പിൾ ബുദ്ധ (153 മീറ്റർ),ന്യൂയോർക്കിലെ സ്റ്റ്യാചു ഓഫ് ലിബർടി (93 മീറ്റർ),ബ്രസീലിലെ റിയോജി ജനീറോയിലുള്ള ക്രൈസ്റ്റ് ദ റെഡീമർ(40 മീറ്റർ) എന്നീ പ്രശസ്ത പ്രതിമകളെയാണ് നിർമ്മാണം പൂർത്തിയാകുമ്പോൾ പട്ടേൽ പ്രതിമ പിന്നിലാക്കുക. സന്ദർശക കേന്ദ്രം,സംഗ്രഹാലയം, സ്മാരക ഉദ്യാനം, കൺവെൻഷൻ സെന്റർ, പട്ടേലിന്റെ ജീവതത്തിലെ പ്രധാന കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലേസർ ഷോ , 500 അടി ഉയരത്തിൽ നിന്നും പട്ടേൽ പ്രതിമ കാണുവാനുള്ള സൗകര്യം തുടങ്ങിയവയൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

കടലുകാണാന്‍ കുന്നുകയറാം...വര്‍ക്കലയും പൊന്മുടിയും ഒറ്റക്കാഴ്ചയില്‍! വിസ്മയമായി കടലുകാണിപ്പാറകടലുകാണാന്‍ കുന്നുകയറാം...വര്‍ക്കലയും പൊന്മുടിയും ഒറ്റക്കാഴ്ചയില്‍! വിസ്മയമായി കടലുകാണിപ്പാറ

കേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ലകേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ല

ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കുംഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കും

ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍

മോഡിയുടെ ഗുജറാത്തിന്‍റെ യഥാർഥ മുഖം!!മോഡിയുടെ ഗുജറാത്തിന്‍റെ യഥാർഥ മുഖം!!

Read more about: gujarat travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X