Search
  • Follow NativePlanet
Share
» »ശാസ്ത്രത്തിനു പരാജയപ്പെടുത്താന്‍ കഴിയാത്ത ക്ഷേത്രങ്ങള്‍

ശാസ്ത്രത്തിനു പരാജയപ്പെടുത്താന്‍ കഴിയാത്ത ക്ഷേത്രങ്ങള്‍

എങ്ങനെ നിര്‍മ്മിച്ചുവെന്നോ, എങ്ങനെ പരിപാലിക്കുന്നുവെന്നോ മനസ്സിലാക്കണമെങ്കില്‍ സാമാന്യ യുക്തിക്കും അപ്പുറം മറ്റെന്തൊക്കയോ വേണ്ടുന്ന ക്ഷേത്രങ്ങളുടെ വിശേഷങ്ങള്‍

ക്ഷേത്രങ്ങളുടെ ചരിത്രങ്ങള്‍ എല്ലായ്‌പ്പോഴും അത്ഭുതം ജനിപ്പിക്കുന്നവയാണ്. എല്ലാം ശാസ്ത്രത്തിലൂന്നി പറയുന്നവര്‍ക്ക് പോലും ചിലപ്പോള്‍ ചില വിശ്വാസങ്ങള്‍ക്കു മുന്നില്‍ തലകുനിക്കേണ്ടി വരും.
ശാസ്ത്രത്തിനു തകര്‍ക്കാന്‍ കഴിയാത്ത ശക്തികളെക്കുറിച്ച് ക്ഷേത്രങ്ങള്‍ പറയുമ്പോള്‍ അവയെ ശാസ്ത്രീയമായി നേരിടാന്‍ ശാസ്ത്രം ശ്രമിക്കുന്നത് പതിവു കാഴ്ചയാണ്. ഒരിക്കലും ഒരുമിച്ച് മുന്നോട്ട് പോകില്ലാത്ത ശാസ്ത്രവും വിശ്വാസവും പലപ്പോഴും പരസ്പരം പരാജയം സമ്മതിക്കാറുമുണ്ട്. എന്നാല്‍ ഇതാ ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന ഇന്ത്യയിലെ കുറച്ച് ക്ഷേത്രങ്ങള്‍. എങ്ങനെ നിര്‍മ്മിച്ചുവെന്നോ, എങ്ങനെ പരിപാലിക്കുന്നുവെന്നോ മനസ്സിലാക്കണമെങ്കില്‍ സാമാന്യ യുക്തിക്കും അപ്പുറം മറ്റെന്തൊക്കയോ വേണ്ടുന്ന ക്ഷേത്രങ്ങളുടെ വിശേഷങ്ങള്‍

ബൃഹദീശ്വര ക്ഷേത്രം തഞ്ചാവൂര്‍

ബൃഹദീശ്വര ക്ഷേത്രം തഞ്ചാവൂര്‍

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് ദക്ഷിണമേരു എന്നറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നാലരടണ്‍ ഭാരമുള്ള ബൃഹദ് വിഗ്രഹവും നന്ദീശ്വരന്റെ കൂറ്റന്‍ പ്രതിമയും പാര്‍വ്വതി ദേവിയുടെ പ്രത്യേക ക്ഷേത്രവും വാസ്തുവിദ്യകളും കൊത്തുപണിയുമൊക്കെ ചേര്‍ന്ന് ക്ഷേത്രനഗരമായ തഞ്ചാവൂരിലെ ഈ ക്ഷേത്രം കാഴ്ചക്കാര്‍ക്കു മുന്നില്‍ തുറക്കുന്നത് വിസ്മയങ്ങളാണ്.16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ പ്രതിമയും ഇവിടെ കാണാം.
400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്.

PC:Gughanbose

കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം

കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം

ഇന്ത്യയില്‍ നിലവില്‍ പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം കൂടിയാണിത്. ഇതിന്റെ നിര്‍മ്മാണത്തിന് ഏകദേശം 1.3 ലക്ഷം ടണ്‍ കരിങ്കല്ല് വേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. 11-ാം നൂറ്റാണ്ടില്‍ ബൃഹദീശ്വര ക്ഷേത്രം രാജരാജചോളന്‍ ഒന്നാമന്റെ ഭരണകാലത്താണ് നിര്‍മ്മിക്കുന്നത്. ചോള വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമായ ഈ ക്ഷേത്രം യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. രാജരാജചോളന്‍ പണികഴിപ്പിച്ചതിനാല്‍ രാജരാജേശ്വര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.

PC:Bernard Gagnon

നിലംതൊടാത്ത തൂണുള്ള ലേപാക്ഷി ക്ഷേത്രം

നിലംതൊടാത്ത തൂണുള്ള ലേപാക്ഷി ക്ഷേത്രം

ശാസ്ത്രത്തിന് ഇതുവരെയും വിശദീകരിക്കാന്‍ കഴിയാത്ത അത്ഭുതമുള്ള ക്ഷേത്രമാണ് ആ്ന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം. ക്ഷേത്രത്തില്‍ ഏകദേശം ഏഴുപതിലധികം കല്‍ത്തൂണുകളുണ്ട്. എന്നാല്‍ ഇവയിലൊന്നുപോലും നിലത്ത് മുട്ടുന്നില്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത. നിലത്തിനും തൂണിനും ഇടയിലുള്ള ഭാഗം സുതാര്യമായാണ് കാണപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം വിജയനഗര നിര്‍മ്മാണ രീതിയിലാണുള്ളത്.

ഒറ്റക്കല്ലിലെ നന്ദി

ഒറ്റക്കല്ലിലെ നന്ദി

ക്ഷേത്രത്തിലേക്ക് കടക്കുമ്പോള്‍ ആദ്യം കാണുന്ന നന്ദിയുടെ കാഴ്ചയാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. ഒറ്റക്കല്ലില്‍ കൊത്തിയ നന്ദിയുടെ പ്രതിമയ്ക്ക് 27 അടി നീളവും 15 അടി ഉയരവുമുണ്ട്. ലേപാക്ഷിയിലെ ഈ നന്ദിയെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ നന്ദി പ്രതിമയായി കണക്കാക്കുന്നത്.

PC: Vijay S

വാസുകിയുടെ ഏറ്റവും വലിയ പ്രതിമ

വാസുകിയുടെ ഏറ്റവും വലിയ പ്രതിമ

ഒറ്റക്കല്ലില്‍ കൊത്തിയ ഏഴുതലയുള്ള നാഗത്തിന്റെ പ്രതിമയും ലേപാക്ഷിയിലെ വാസ്തുവിദ്യയുടെ അടയാളമായി നിലകൊള്ളുന്നു.നാഗരാജാവും ശിവന്റെ കഴുത്തിലെ ആഭരണവുമായ വാസുകിയുടെ പ്രതിമയാണ് വളരെ മനോഹരമായി ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ നാഗപ്രതിമയായാണ് ഇതിനെ കണക്കാക്കുന്നത്. വാസുകി ശിവലിംഗത്തില്‍ ഇരിക്കുന്ന രൂപത്തിലാണ് പ്രതിമ.

PC: Hari Krishna

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കര്‍ണ്ണാടകയുടെയും ആന്ധ്രയുടെയും അതിര്‍ത്തിയിലായാണ് ലേപാക്ഷി സ്ഥിതി ചെയ്യുന്നത്. ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയില്‍ ഹിന്ദ്പൂര്‍ പട്ടണത്തില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. ബെംഗളുരുവില്‍ നിന്നും 123 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു.

ലോകത്തെ വിലക്കു വാങ്ങാന്‍ തക്ക നിധിയുള്ള ക്ഷേത്രം

ലോകത്തെ വിലക്കു വാങ്ങാന്‍ തക്ക നിധിയുള്ള ക്ഷേത്രം

പറഞ്ഞുവരുന്നത് നമ്മുടെ സ്വന്തം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചാണ്. നിഗൂഢതകളും രഹസ്യങ്ങളും ഏറെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തില്‍ കോടിക്കണക്കിനു രൂപയുടെ നിധിശേഖരം കണ്ടെത്തിയിട്ടുണ്ട്. അതിലുമെത്രയോ ഇരട്ടി ഇനിയും ഇവിടെ കണ്ടെത്താനുണ്ടെന്നാണ് പറയപ്പെടുന്നത്.

PC: Ashcoounter

ക്ഷേത്രത്തിലെ അറകള്‍

ക്ഷേത്രത്തിലെ അറകള്‍

ക്ഷേത്രത്തിലെ അമൂല്യ സമ്പത്തുകള്‍ ശേഖരിച്ച് വച്ചിരിക്കുന്ന 6 അറകളില്‍ ആണ്. ഇവയില്‍ ആറാമത്തെ അറ ഒരു രഹസ്യ അറയാണ്. മനുഷ്യര്‍ക്ക് ഇത് തുറക്കാന്‍ കഴിയില്ലെന്നാണ് വിശ്വാസം.
ആറാമത്തെ അറ തുറക്കുന്നത് സംബന്ധിച്ച് വിവാദം ഇവിട ഇപ്പോവും തുടരുകയാണ്. ശ്രീ പദ്മനാഭന്റെ സ്വന്തം അറയാണ് ആറമത്തെ അറ എന്നാണ് വിശ്വാസം. അതിനാലാണ് ഈ അറ മനുഷ്യര്‍ തുറക്കാന്‍ പാടില്ലെന്ന് പറയുന്നത്.
വിഷ്ണുവിന്റെ ശ്രീ ചക്രം പോലുള്ള അമൂല്യ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത് ആറാമത്തെ അറയില്‍ ആണെന്നാണ് വിശ്വാസം.
ഈ അറയില്‍ ശ്രീപത്മനാഭസ്വാമിയുടെ ചൈതന്യം വര്‍ദ്ധിക്കാനായി സ്ഥാപിച്ചിട്ടുള്ള അനവധി വസ്തുക്കള്‍ ഉണ്ട്. കൂടാതെ ദേവന്മാര്‍, ഋഷിമാര്‍, കാഞ്ഞിരോട്ടു യക്ഷിയമ്മ എന്നിവര്‍ അദൃശ്യരായി സ്വാമിയെ സേവിച്ചു ഈ അറയ്ക്കുള്ളില്‍ വസിക്കുന്നുണ്ടെന്നാണ് വിശ്വാസം.

ആറാമത്തെ അറ തുറന്നാല്‍

ആറാമത്തെ അറ തുറന്നാല്‍

2011 ഓഗസ്റ്റില്‍ അഷ്ടമംഗല ദേവപ്രശ്‌നം നടത്തിയപ്പോള്‍ ആറാമത്തെ അറ തുറന്നാല്‍ ദൈവ കോപം ഉണ്ടാകുമെന്ന് തെളിഞ്ഞു.
1908ല്‍ ആറാമത്തെ അറ ചിലര്‍ തുറക്കാന്‍ ശ്രമിച്ചതായും എന്നാല്‍ അറയില്‍ മഹാ സര്‍പ്പങ്ങളെ കണ്ട് ആളുകള്‍ ഭയന്ന് ഓടിയതായും എമിലി ഗില്‍ക്രിസ്റ്റ് ഹാച്ച് എന്ന ഒരു വിദേശ സഞ്ചാരി തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കൊണാര്‍ക്ക് സൂര്യക്ഷേത്രം

കൊണാര്‍ക്ക് സൂര്യക്ഷേത്രം

ഏഴു കുതിരകള്‍ വലിക്കുന്ന രഥത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന കൊണാര്‍ക്ക് സൂര്യക്ഷേത്രം ഒരീസയിലെ പുരിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിലെ രഥചക്രങ്ങള്‍ സൂര്യഘടികാരങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടത്രെ. ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴല്‍ നോക്കി സമയം പറയാന്‍ സാധിക്കും എന്നാണ് പറയപ്പെടുന്നത്.

PC:Sujit kumar

ഇന്ത്യയിലെ സപ്താത്ഭുതങ്ങളില്‍ ഒന്ന്

ഇന്ത്യയിലെ സപ്താത്ഭുതങ്ങളില്‍ ഒന്ന്

ഇന്ത്യയിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായി അറിയപ്പെടുന്നതാണ് കൊണാര്‍ക്ക് സൂര്യ ക്ഷേത്രം, ബ്ലാക്ക് പഗോഡ എന്നും ഇതറിയപ്പെടുന്നു.

PC: Achilli Family

സൂര്യന്റെ ദിക്ക്

സൂര്യന്റെ ദിക്ക്

കൊണാര്‍ക്ക് എന്നാല്‍ സൂര്യന്റെ ദിക്ക് എന്നാണ് അര്‍ഥം. കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ബ്ലാക്ക് പഗോഡ എന്നും ഈ ക്ഷേത്രം വിളിക്കപ്പെടുന്നു.

എല്ലോറയിലെ കൈലാസ ക്ഷേത്രം

എല്ലോറയിലെ കൈലാസ ക്ഷേത്രം

കല്ലില്‍ കൊത്തിയിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് എല്ലോറയിലെ കൈലാസ ക്ഷേത്രം. നിര്‍മ്മിതി കൊണ്ടും പ്രത്യേകത കൊണ്ടും വലുപ്പം കൊണ്ടുമെല്ലാം ഇന്ത്യയിലെ പ്രധാനപ്പെട്ട നിര്‍മ്മിതികളില്‍ ഒന്നാണിത്.

PC:Chinmaya Panda

ഒറ്റക്കല്ലിലെ ക്ഷേത്രം ഇത് ലോകാത്ഭുതം

ഒറ്റക്കല്ലിലെ ക്ഷേത്രം ഇത് ലോകാത്ഭുതം

ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളില്‍ കൈലാസ ക്ഷേത്രത്തിന്റെയത്രയും വലുത് ലോകത്ത് വേറെയില്ലന്നാണ് പറയപ്പെടുന്നത്. ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ഒട്ടേറെ കൊത്തുപണികളും പ്രതിഷ്ഠകളും കാണുവാന്‍ സാധിക്കും.

PC:Sanket901

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X