Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ സപ്താത്ഭുതങ്ങള്‍ അറിയുമോ?

ഇന്ത്യയിലെ സപ്താത്ഭുതങ്ങള്‍ അറിയുമോ?

By Elizabath

ലോകത്തിലെ ഏഴ് അത്ഭുതങ്ങള്‍ ഏതൊക്കെയാണ് എന്നു ചോദിച്ചാല്‍ നമുക്കറിയാം. എന്നാല്‍ ഇന്ത്യയിലെ സപ്താത്ഭുതങ്ങളെക്കുറിച്ച് ചോദിച്ചാല്‍ പണി പാളും എന്നുറപ്പണ്. പലരും കേട്ടിട്ടുപോലുമുണ്ടാകില്ല ഇതിനെക്കുറിച്ച്. ഇന്ത്യയിലെ അത്ഭുതങ്ങളായി ജനങ്ങള്‍ തിരഞ്ഞെടുത്ത സപ്താത്ഭുതങ്ങളെക്കുറിച്ച് വായിക്കാം.

ശ്രാവണബലഗോളയിലെ ഗോമേതേശ്വര പ്രതിമ

ശ്രാവണബലഗോളയിലെ ഗോമേതേശ്വര പ്രതിമ

ജീവിതത്തിന്റെ സുഖങ്ങളെക്കാള്‍ സ്ഥാനം ആത്മീയ ജീവിതത്തിന് കണ്ട ബാഹുബലി രാജാവായ ഗോമേതേശ്വരന്റെ പ്രതിമയാണ് ഇന്ത്യന്‍ അത്ഭുതങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ജൈനമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥ സ്‌നാനം

ജൈനമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥ സ്‌നാനം

ജൈനമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥസ്‌നാനങ്ങളിലൊന്നാണ് ശ്രാവണബലഗോള. ഇവിടെ ഒറ്റക്കല്ലില്‍ തീര്‍ത്തിരിക്കുന്ന പ്രതിമ അരിഷ്ടനേമി എന്നു പേരായ ശില്പിയുടെ കലാവിരുതാണ്.

PC:Ananth H V

കായോത്സര്‍ഗ

കായോത്സര്‍ഗ

ശരീരം വെടിയുന്നതിനു തൊട്ടുമുന്‍പുള്ള അവസ്ഥയുടെ രൂപക്കിലാണ് ശില്പി ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഭൂമിയില്‍ കാലുകളുറപ്പിച്ച് കൈകള്‍ ശരീരത്തില്‍ സ്പര്‍ശിക്കാതെ താഴ്ത്തി മുഖത്ത് ചെറുപുഞ്ചിരിയുമായി നില്‍ക്കുന്ന രൂപമാണ് ഇവിടെ ഗോമേതേശ്വരന്റേത്.

PC:Arpa Ghosh

ഹര്‍മന്ദിര്‍ സാഹിബ്

ഹര്‍മന്ദിര്‍ സാഹിബ്

സിക്ക് മതക്കാരുടെ ആത്മീയ തലസ്ഥാനമായാണ് അമൃത്സര്‍ അറിയപ്പെടുന്നത്. ഇവിടുത്തെ അമൃതസരോവര്‍ തടാകത്തിലാണ് ലോകപ്രശസ്തമായ സുവര്‍ണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Ian Sewell

സിക്ക് വിശ്വാസികളുടെ പുണ്യ സ്ഥലം

സിക്ക് വിശ്വാസികളുടെ പുണ്യ സ്ഥലം

സിക്ക് മത വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പുണ്യകരമായ സ്ഥലമാണ് സുവര്‍ണ്ണ ക്ഷേത്രം. നാനാജാതി മതസ്ഥര്‍ക്കും ഇവിടെ വരാനും ആരാധിക്കാനും സൗകര്യമുണ്ട്.

PC:Guilhem Vellut

താജ്മഹല്‍

താജ്മഹല്‍

താജ്മഹലിനെക്കുറിച്ച് അറിയാത്ത ാലുകള്‍ കാണില്ല. ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രിയപത്‌നിയായ മുംതാസിനോടുള്ള സ്‌നേഹത്തിന്റെ അടയാളമായി പണിത താജ്മഹല്‍ ലോകത്തെമ്പാടും ആരാധകരുള്ള ഇന്ത്യന്‍ സ്മാരകമാണ്.

PC:Antrix3

നിത്യപ്രണയത്തിന്റെ സ്മാരകം

നിത്യപ്രണയത്തിന്റെ സ്മാരകം

വെണ്ണക്കല്ലില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന താഡ്മഹല്‍ ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നു കൂടിയാണ്. ഏകദേശം 22 വര്‍ഷത്തോളം വേണ്ടിവന്നും താജ്മഹലിന്റെ പൂര്‍ത്തീകരണത്തിന് എന്നാണ് കരുതുന്നത്.

PC:Vaibhavdixit

ഹംപി

ഹംപി

വിജയനഗര സാമ്രാജ്യത്തിന്‍രെ ശേഷിപ്പുകള്‍ക്കിടയില്‍ ഇന്നും നശിക്കാതെ കിടക്കുന്ന സ്ഥലമാണ് ഹംപി. അഞ്ഞൂറോളം ചരിത്രസ്മാരകങ്ങളുള്ള ഹംപി 25 കിലോമീറ്ററോളം ദൂരത്തില്‍ നീണ്ടുകിടക്കുന്ന ചരിത്രഭൂമിയാണ്.

PC: Trollpande

ഹൊയ്‌സാല വാസ്തുവിദ്യ

ഹൊയ്‌സാല വാസ്തുവിദ്യ

കല്ലുകളില്‍ അത്ഭുതം തീര്‍ത്തിരിക്കുന്ന ഹംപിയില്‍ നിര്‍മ്മിതികളെല്ലാം ഹൊയ്‌സാല വാസ്തുവിദ്യയിലുള്ളതാണ്. യുനസ്‌കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിലും ഹംപി ഇടംനേടിയിട്ടുണ്ട്.

PC: Ajayreddykalavalli

കൊണാര്‍ക്ക് സൂര്യ ക്ഷേത്രം

കൊണാര്‍ക്ക് സൂര്യ ക്ഷേത്രം

ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്നു... കൊണാര്‍ക്ക് സൂര്യക്ഷേത്രത്തെക്കുറിച്ച് രബീന്ദ്രനാഥ ടാഗോര്‍ പറഞ്ഞ വാക്കുകളാണിത്. ഇന്ത്യയിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന കൊണാര്‍ക്ക് സൂര്യക്ഷേത്രം ഏഴു കുതിരകള്‍ വലിക്കുന്ന രഥത്തിന്റെ മാതൃകയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇരുവശങ്ങളിലായി 12 ചക്രങ്ങള്‍ വീതമുള്ള രഥത്തില്‍ ഓരോ ചക്രവും സൂര്യഘടികാരമായിരുന്നു.

PC:Wikipedia

ബ്ലാക്ക പഗോഡ

ബ്ലാക്ക പഗോഡ

ബ്ലാക്ക് പഗോഡ എന്ന പേരിലാണ് കൊണാര്‍ക്ക് ക്ഷേത്രം പുറംനാടുകളില്‍ അറിയപ്പെടുന്നത്. ആയിരത്തി ഇരുന്നൂറോളം ആളുകള്‍ 12 വര്‍ഷം സമയമെടുത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്. ഉവിടെ നിര്‍മ്മാണത്തില്‍ കല്ലുകള്‍ തമ്മില്‍ പ്രത്യേക രീതിയിലാണ് കൂട്ടിയിണക്കിയിരിക്കുന്നത്.

PC:Wikipedia

നളന്ദ

നളന്ദ

ലോകത്തിലെ ആദ്യത്തെ റസിഡന്‍ഷ്യല്‍ സര്‍വ്വകലാശാലയായി കണക്കാക്കപ്പെടുന്ന നളന്ദ പുരാതന ഇന്ത്യയിലെ പ്രശസ്ത സര്‍വ്വകലാശാലയായിരുന്നു. ഒരേ സമയം പതിനായിരത്തോളം വിദ്യാര്‍ഥികളും രണ്ടായിരത്തോളം അധ്യാപകരും ഉണ്ടായിരുന്ന നളന്ദ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍വ്വകലാശാലയായിരുന്നു. അക്കാലത്ത് ഇവിടെയുണ്ടായിരുന്ന ഗ്രന്ഥശാലയും ഏറെ പ്രശസ്തമായിരുന്നു.
1193 ല്‍ മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജിയുടെ അക്രമണമാണ് സര്‍വ്വകലാശാലയുടെ അധപതനത്തിന് വഴിവെച്ചത്. ഇപ്പോഴും ഇതിന്‍രെ അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും കണ്ടെടുത്തിട്ടില്ല.

PC:Wikipedia

ഖജുരാഹോ

ഖജുരാഹോ

രതിശില്‍പങ്ങളുടെ പേരില്‍ പ്രശസ്തമായ ഖജുരാവോയിലെ ക്ഷേത്രങ്ങള്‍ പുരാതന ഹിന്ദു-ജൈന ക്ഷേത്രങ്ങളാണ്. കല്ലുകളില്‍ കൊത്തിയ കാമസൂത്ര എന്നാണ് ഇത് അറിയപ്പെടുന്നത്. കാമസൂത്ര ക്ഷേത്രമെന്നും ഇത് അറിയപ്പെടുന്നുണ്ട്.
താന്ത്രിക ആരാധനയുടെ ഭാഗമായി കൊത്തിവയ്ക്കപ്പെട്ടതാണിതെന്നും പറയപ്പെടുന്നു. രതിശില്പങ്ങള്‍ കൂടാതെ ധാരാളം ചുവര്‍ ചിത്രങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

PC: Blessedapples

വനത്തിനു നടുവിലെ ക്ഷേത്രങ്ങള്‍

വനത്തിനു നടുവിലെ ക്ഷേത്രങ്ങള്‍

മധ്യപ്രദേശിലെ ചത്തര്‍പുര്‍ ജില്ലയിലെ ഝാന്‍സിക്ക് സമീപമാണ് ഖജുരാഹോ സ്ഥിതി ചെയ്യുന്നത്.
വാരണാസിക്കു പടിഞ്ഞാറും ഗംഗയ്ക്കു തെക്കുമായി കിടക്കുന്ന ബുന്ദേല്‍ഖണ്ഡ് വനത്തിനു നടുവിലാണ് ഖജുരാഹോ സ്ഥിതിചെയ്യുന്നത്.

PC: Abhishekkolay

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more