Search
  • Follow NativePlanet
Share
» »ഹിമാചല്‍ പ്രദേശിലെ ഷോജ, കണ്ടുതീര്‍ക്കുവാന്‍ ബാക്കിയായ നാട്

ഹിമാചല്‍ പ്രദേശിലെ ഷോജ, കണ്ടുതീര്‍ക്കുവാന്‍ ബാക്കിയായ നാട്

ഓരോ നാടിനും മറഞ്ഞികിടക്കുന്ന ഒരു ഭംഗിയുണ്ട്. സഞ്ചാരികള്‍ എത്രയൊക്കെ വന്നുപോയാലും ഇനിയും പിടികൊടുക്കാതെ കുറച്ച് ഇടങ്ങള്‍. നാട്ടുകാര്‍ക്കു മാത്രമറിയുന്ന ഈ സ്ഥലങ്ങളെയും ഇവിടുത്തെ കാഴ്ചകളെയും കണ്ടെത്തി പോവുക എന്നത് യാത്രയോളം സന്തോഷം തരുന്ന മറ്റൊരു കാര്യമാണ്. അത്തരത്തില്‍ ഒരിടമാണ് ഹിമാചല്‍ പ്രദേശിലെ ഷോജ. സെറാജ് താഴ്വരയില്‍ സമുദ്രനിരപ്പില്‍ നിന്നും 2368 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെക്കുറിച്ചു പലര്‍ക്കും അറിയാമെങ്കിലും ഇതിന്‍റെ പല ഭാഗങ്ങളും ഇന്നും സഞ്ചാരികള്‍ക്ക് അ‍ജ്ഞാതമാണ്!

ദേവതാരു മരങ്ങളുടെ ശിഖരത്തലപ്പില്‍ മറഞ്ഞുപോയ കുന്നുകളും മഞ്ഞുപുതച്ചു കിടക്കുന്ന പര്‍വ്വതങ്ങളും ഒക്കെയായി അതിമനോഹരമായ കാഴ്ചകളുള്ള ഷോജയുടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ഷിംലയ്ക്കും കുളുവിനും ഇടയില്‍

ഷിംലയ്ക്കും കുളുവിനും ഇടയില്‍

സെറാജ് വാലിയിലെ ഷോജ ഷിംലയ്ക്കും കുളുവിനും ഇടയിലുള്ള ഇടമാണ്. രണ്ടു നാടുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രദേശം എന്നും ഷോജയെ വിളിക്കാം. ഷോജ സഞ്ചാരികള്‍ക്കു പരിചയമുണ്ടെങ്കിലും ഇവിടുത്തെ പല ഭാഗങ്ങളും സഞ്ചാരികള്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഇടമാണ്. ഔട്ടില്‍ നിന്നും 85 കിലോമീറ്ററ്‍ സഞ്ചരിച്ച് ഇവി‌ടെ എത്തിച്ചേരുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ഭൂമിയില്‍ കാലുകുത്തുന്ന പ്രതീതിയാണ് ഷോജ സമ്മാനിക്കുക.
PC: Travelling Slacker

എപ്പോള്‍ വേണമെങ്കിലും വരാം

എപ്പോള്‍ വേണമെങ്കിലും വരാം

ഹിമാചലിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഷോജയിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാം. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രസന്നമായാ കാലാവസ്ഥയയാണ് ഇവിടം സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാകുന്ന കാരണങ്ങളിലൊന്ന്. എങ്കിലും മിക്കപ്പോഴും ഇവിടെ ആളുകളെത്തുന്നത് നാട്ടില്‍ വെയിലു കനക്കുമ്പോളാണ്. ചൂടില്‍ നിന്നും രക്ഷപെട്ട് എത്തിച്ചേരുവാന്‍ പറ്റിയ 'സമ്മര്‍ റിട്രീറ്റ് ഡെസ്റ്റിനേഷനന്‍‌' ആയാണ്‌ സഞ്ചാരികള്‍ സോജയെ കരുതുന്നത്. അതിനാല്‍ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയത്താണ് ഈ നാടിനെ തേടി കൂടുതലും ആളുകളെത്തുന്നത്.

PC: Travelling Slacker

പച്ചവിരിപ്പ് പോലെ

പച്ചവിരിപ്പ് പോലെ

ആദ്യ കാഴ്ചയില്‍ പച്ച വിരിച്ചു കിടക്കുന്ന പോലെ തന്നെയാണ് ഷോജ മനസ്സില്‍ കയറുക. എവിടെയാണ് തുടക്കമെന്നോ എവിടെ ചെന്നിത് അവസാനിക്കുന്നുവെന്നോ പറയുവാന്‍ സാധിക്കാത്ത വിധത്തില്‍ കിടക്കുന്ന ഒരു പച്ചപ്പ്. അമ്പരപ്പും നിഗൂഢതയും ഒരേ സമയം തോന്നിപ്പിക്കുന്ന അപൂര്‍വ്വം ഇടങ്ങളിലൊന്നു കൂടിയാണ് ഷോജ. ഹിമാലയന്‍ ദേശീയോദ്യാനത്തിന്റെ ഒരു ഭാഗം കൂടിയായ ഇവിടം അതിമനോഹരമായ വേറെയും കാഴ്ചകള്‍ നല്കുന്നു.
PC: Travelling Slacker

 വൈകുന്നേരങ്ങള്‍

വൈകുന്നേരങ്ങള്‍

ഷോജയിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവം എന്നത് ഇവിടുത്തെ വൈകുന്നേരങ്ങളാണ്. മഞ്ഞുപുതഞ്ഞ പര്‍വ്വതങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് സൂര്യന്‍ കടന്നുപോകുന്ന കാഴ്ച ഒരിക്കല്‍ കണ്ടാല്‍ പിന്നെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. തീര്‍ത്തും ശാന്തമായി കിടക്കുന്ന ഈ ഗ്രാമത്തില്‍ എത്തിയാല്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബന്ധം ഉടലെ‌ടുക്കും.

കയറിയും ഇറങ്ങിലും

കയറിയും ഇറങ്ങിലും


ഹിമാലയന്‍ മലമ്പ്രദേശമായതിമാല്‍ തന്നെ നിരപ്പായ വഴികള്‍ ഇവിടെ ഒരിടത്തും കാണുവാന്‍ സാധിക്കില്ല. കുന്നും കയറ്റങ്ങും ഇറക്കങ്ങളും മാത്രമല്ല, കല്ലുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പരുക്കന്‍ വഴികളുമാണ് ഇവിടെയുള്ളത്. കുത്തനെയുള്ള കയറ്റങ്ങളം ഇറക്കങ്ങളും ഇവിടെ വഴിയില്‍ ധാരാളം കാണാം. പുല്‍മേടുകളും ഗ്രാമങ്ങളും കൂടിയാകുമ്പോള്‍ വേനല്‍ക്കാല യാത്ര അടിപൊളിയാക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട.
PC: Travelling Slacker

 വാട്ടര്‍ഫാള്‍ പോയിന്റെ

വാട്ടര്‍ഫാള്‍ പോയിന്റെ

കാ‌ടിനു നടുവിലായി സ്ഥിതി ചെയ്യുന്ന വാട്ടര്‍ഫാള്‍ പോയിന്റെ ഷോജയിലെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇ‌ടമാണ്. വെള്ളം പതിക്കുന്ന ശബ്ദത്തെ പിന്തുടര്‍ന്ന് നടന്നു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന വാട്ടര്‍ഫാള്‍ പോയിന്റെ മികച്ച യാത്രാനുഭവമാണ് നല്കുന്നത്.
PC: Sumeet Jain

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍


ഷോജ കുളുവിൽ നിന്നും 68 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ജോഗീന്ദർ നദർ റെയിൽവേ സ്റ്റേഷനാണ് സമീപത്തുള്ളത്. . 164 കിലോമീറ്ററാണ്‌ ഷോജയിൽ നിന്നും ഇവിടേക്ക്. ഷോജയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം 80 കിലോമീറ്റര്‍ അകലെയുള്ള കുളു മണാലി എയര്‍പോര്‍ട്ടാണ്‌. കുളുവില്‍ നിന്നും എല്ലായ്പ്പോഴും ഇവിടേക്ക് ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.

ഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കണോ...പോകാം ഈ ക്ഷേത്രത്തിൽഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കണോ...പോകാം ഈ ക്ഷേത്രത്തിൽ

നാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോനാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X